
കോന്നി വാർത്ത ഡോട്ട് കോം :തമിഴ് മക്കളായ ശബരിമല അയ്യപ്പന്മാർ കാൽ നടയായി എത്തേണ്ട അച്ചൻ കോവിൽ കല്ലേലി കാനന പാതയാണ് ഈ കാണുന്നത്.
കല്ലേലി വഴക്കര മൂഴി മുതൽ തുടങ്ങുന്ന ദുർഘട പാത. ടാറിങ് പൂർണ്ണമായും ഇല്ലാത്ത അവസ്ഥ. കടിയാർ മുതൽ ചെമ്പനരുവി വരെ 28 കിലോമീറ്റർ ദൂരം അധികാരികളുടെ അനാസ്ഥയിൽ തകർന്നു കിടക്കുന്നു.
കഴിഞ്ഞ ആഴ്ച ഉണ്ടായ പേമാരിയിൽ തോടുകൾ നിറഞ്ഞു ഒഴുകി രണ്ട് തോട് പാലങ്ങളുടെ സംരക്ഷണ കെട്ടുകൾ തകർന്നു. ഒരു പാലത്തിന്റെ “നടുവ് “തളർന്നു. വലിയ വാഹനം കയറിയാൽ സ്ലാവ് ഒടിയും. ഒരു പാലത്തിനു സമീപം അഗാധ ഗർത്തമാണ്.
കോട്ടാവാസൽ കടന്ന് അച്ചൻ കോവിലിൽ ദർശനം നടത്തി ശബരിമലയ്ക്ക് വരുന്ന അയ്യപ്പൻമാരുടെ ഏക കാൽ നട പാതയാണ് തകർന്നത്. വനം വകുപ്പ് ഈ വഴിയിലെ കാടുകൾ എല്ലാ വർഷവും തെളിയിച്ചിരുന്നു. ഇക്കുറി അതും ഇല്ല.
കല്ലേലി കടയാർ ചിറ്റാർ പാലം എന്നിവിടങ്ങളിൽ ഉരുളൻ കല്ലുകൾ മാത്രമാണ് ഉള്ളത്.ഈ കാനന പാതയുടെ തകർച്ച പരിഹരിക്കാൻ അധികാരികൾ ശ്രമിച്ചില്ല എന്നതാണ് ഈ കാനന പാതയുടെ ശാപം.
കാൽ നടയായി പോലും ഒരു അയ്യപ്പ ഭക്തരും ഇത് വഴി എത്തുന്നില്ല. മണ്ഡല കാലം തുടങ്ങി എങ്കിലും ഈ പാത അധികാരികൾ മറന്നു.
കോന്നി എം എൽ എ ഇക്കാര്യത്തിൽ അടിയന്തിരമായി ഇടപെടും എന്ന് പ്രത്യാശിക്കുന്നു.