Trending Now

ഡിജിറ്റല്‍ സാക്ഷരത പദ്ധതിയുടെ ഭാഗമായ സത്യമേവ ജയതേ പദ്ധതിക്ക് ജില്ലയില്‍ തുടക്കം

Spread the love

 

സത്യമേവ ജയതേ പദ്ധതിയുടെ ഭാഗമായി അധ്യാപകര്‍ക്കുള്ള പരിശീലന പരിപാടിക്ക് പത്തനംതിട്ട ജില്ലയില്‍ തുടക്കമായി. സ്റ്റേറ്റ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് എജ്യുക്കേഷന്‍ ടെക്നോളജി ഡയറക്ടര്‍ അബുരാജ് ഉദ്ഘാടനം നിര്‍വഹിച്ചു. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍.സിന്ധു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ കരിയര്‍ ഗൈഡന്‍സ് സെല്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ.സുനില്‍ കുമാര്‍, എന്‍.എസ്.എസ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി.എസ് ഹരികുമാര്‍, കാതോലിക്കറ്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജേക്കബ് ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!