ശബരിമല മകരവിളക്ക് തീര്‍ത്ഥാടനം:നട ഇന്ന്(30) തുറക്കും: കാനന പാത സഞ്ചാരയോഗ്യമാക്കി

ശബരിമല മകരവിളക്ക് തീര്‍ത്ഥാടനം:നട ഇന്ന്(30) തുറക്കും കോന്നി വാര്‍ത്ത ഡോട്ട് കോം : മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ഇന്ന് (30) വൈകിട്ട് അഞ്ചിന് ശബരിമല അയ്യപ്പക്ഷേത്ര നട തുറക്കും. മണ്ഡലപൂജയ്ക്ക് ശേഷം കഴിഞ്ഞ 26 ന് നട അടച്ചിരുന്നു. ഇന്ന് നട തുറക്കുമെങ്കിലും നാളെ (31) പുലര്‍ച്ചെമുതലേ തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിന് അനുമതിയുള്ളൂ. ജനുവരി 14 നാണ് മകരവിളക്ക്. 19 വരെ തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിന് അവസരമുണ്ടാകും. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയ സാഹചര്യത്തില്‍ നാളെ മുതല്‍ കൂടുതല്‍ ഭക്തര്‍ ശബരിമലയിലെത്തുമെന്നാണ് കണക്കുകൂട്ടുന്നത്. അതേസമയം ദര്‍ശനത്തിനെത്തുന്നവര്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച സര്‍ട്ടിഫിക്കറ്റ് കൂടെക്കരുതേണ്ടതാണ്. വാക്‌സിന്‍ എടുക്കാത്തവര്‍ ആര്‍ടിപിസിആര്‍ എടുക്കേണ്ടിവരും. നിലയ്ക്കലും എരുമേലിയിലും സ്‌പോട്ട് ബുക്കിംഗിന് അവസരമുണ്ട്. ഒരു ഇടവേളയ്ക്കുശേഷം കാനന പാതയിലൂടെ വീണ്ടും തീര്‍ത്ഥാടകര്‍ക്ക് സഞ്ചരിക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്. കാനന പാത സഞ്ചാരയോഗ്യമാക്കിക്കഴിഞ്ഞു. തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നത് അവസാനഘട്ടത്തിലാണ്.…

Read More

ഒമിക്രോൺ; നിയന്ത്രണങ്ങളിൽ നിന്ന് ശബരിമല ശിവഗിരി തീർത്ഥാടക‍രെ ഒഴിവാക്കി

  കേരളത്തിൽ ഇന്ന് രാത്രി മുതല്‍ ആരംഭിക്കുന്ന രാത്രികാല നിയന്ത്രണത്തിൽ നിന്ന് ശബരിമല ശിവഗിരി തീർത്ഥാടകരെ ഒഴിവാക്കി. ഒമിക്രോൺ കൂടുതൽ പേർക്ക് സ്ഥിരീകരിക്കുന്നത് കണക്കിലെടുത്താണ് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത്. ഡിസംബർ 30 രാത്രി മുതൽ ജനുവരി 2 വരെയുളള നിയന്ത്രണങ്ങളിൽ നിന്നാണ് ശബരിമല ശിവഗിരി തീർത്ഥാടകരെ ഒഴിവാക്കിയത്. സംസ്ഥാനത്ത് ഇന്ന് മുതൽ ജനുവരി രണ്ട് വരെ ഏർപ്പെടുത്തുന്ന രാത്രികാല നിയന്ത്രണങ്ങൾ ദേവാലയങ്ങൾക്കും ബാധകമാക്കിയിരുന്നു. രാത്രി പത്ത് മുതൽ മത-സാമൂഹ്യ-രാഷ്ട്രീയപരമായ കൂടിച്ചേരലുകൾ അടക്കം ആൾക്കൂട്ട പരിപാടികളൊന്നും പാടില്ലെന്നാണ് നിർദ്ദേശം.

Read More

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ എൽ.ഡി ടൈപ്പിസ്റ്റ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ജനുവരി 14ന്

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് (കാറ്റഗറി നമ്പർ 45/2020) തസ്തികയിൽ ഒക്‌ടോബർ 24ൽ നടത്തിയ ഒ.എം.ആർ. പരീക്ഷയുടെ സാധ്യതാപട്ടികയിലെ ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റ് പരിശോധന ജനുവരി 14ന് തിരുവനന്തപുരം ദേവസ്വം റക്രൂട്ട്‌മെന്റ് ബോർഡ് ഓഫീസിൽ നടത്തും. സാധ്യതാപട്ടികയിലെ ഉദ്യോഗാർഥികളുടെ രജിസ്റ്റർ നമ്പറുകളുടെ ക്രമത്തിലായിരിക്കും വെരിഫിക്കേഷൻ നടത്തുക.   നിശ്ചയിക്കപ്പെട്ട സമയത്ത് ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ അസ്സലും കോപ്പിയും സഹിതം നേരിട്ട് ഹാജരാകാത്ത ഉദ്യോഗാർഥികളെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തില്ല. സർട്ടിഫിക്കറ്റ് വെരിഫിക്കേഷന്റെയോ പ്രമാണങ്ങൾ ഹാജരാക്കുന്നതിന്റെയോ സമയപരിധി നീട്ടി നൽകില്ല.   വെരിഫിക്കേഷൻ തീയതി, സമയം, സ്ഥലം എന്നീ വിശദാംശങ്ങൾ www.kdrb.kerala.gov.in ൽ ലഭിക്കും. സാധ്യതാപട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് ഇത് സംബന്ധിച്ച കത്ത് അയയ്ക്കും.   ജനുവരി 10 വരെ യാതൊരു അറിയിപ്പും ലഭിക്കാത്ത സാധ്യതാപട്ടികയിൽ ഉൾപ്പെട്ടവർ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ ഓഫീസിൽ ബന്ധപ്പെടണം.

Read More

Customs officials detect around 1 kg of cocaine ingested as pellets by passenger at IGI Airport, one arrested

  KONNIVARTHA.COM : In a display of tremendous alacrity, the Customs officers at Indira Gandhi International Airport (IGIA), New Delhi, unravelled yet another case of cocaine smuggling by detecting a case of human ingestion of specially designed pellets containing cocaine. Customs officers identified one Ugandan passenger, who arrived at Terminal-3, IGIA a few days back. The gait and body movements of the passenger were unusual. The customs officer, out of sheer facilitation and goodwill, approached her if she needed any help. However, the passenger not only refused to accept any…

Read More

Indian Army Establishes Quantum Laboratory at Mhow (MP)

  The Indian Army is making steady, yet significant strides in the field of emerging technology domains. The Army, with support from the National Security Council Secretariat (NSCS) has recently established the Quantum Lab at Military College of Telecommunication Engineering, Mhow (MP) MCTE to spearhead research and training in this key developing field. Gen MM Naravane, the Chief of Army Staff was briefed on the facility during his recent visit to Mhow.   Indian Army has also established an Artificial Intelligence (AI) Centre at the same institution with over 140…

Read More

വസ്തു ,വീട് വില്‍പ്പന പരസ്യങ്ങള്‍, കോന്നി വാര്‍ത്തയില്‍ പ്രസിദ്ധീകരിക്കാന്‍

കോന്നി റിയല്‍ എസ്റ്റേറ്റ്   വസ്തു ,വീട് വില്‍പ്പന പരസ്യങ്ങള്‍, കോന്നി വാര്‍ത്തയില്‍ പ്രസിദ്ധീകരിക്കാന്‍ ബന്ധപ്പെടുക 8281888276(konnivartha.com WhatsApp )  

Read More

സൈനിക ക്ഷേമ ഡയറക്ടറേറ്റിൽ സിസ്റ്റം അനലിസ്റ്റ് ഒഴിവ്

konnivartha.com : തിരുവനന്തപുരം വികാസ് ഭവനിൽ പ്രവർത്തിക്കുന്ന സൈനിക ക്ഷേമ ഡയറക്ടറേറ്റിൽ സിസ്റ്റം അനലിസ്റ്റിനെ ആവശ്യമുണ്ട്.   JavaScript, HTML, CSS, MySQL DB എന്നിവയിൽ 4 മുതൽ 5 വർഷം പ്രവർത്തിപരിചയവും സോഫ്റ്റ്‌വെയർ ഡെവലപ്പറായുള്ള പരിചയവും വേണം.   ബി.ടെക്/ എം.സി.എ/ എം.എസ്‌സി കമ്പ്യൂട്ടർ സയൻസ്, ഐ.ടി, ഇലക്‌ട്രോണിക്‌സ് ആന്റ് കമ്പ്യൂട്ടർ സയൻസോ തുല്യമായ യോഗ്യതകളോ അപേക്ഷകർക്ക് ഉണ്ടായിരിക്കണം.   ഒരു വർഷത്തേക്കാണ് നിയമനം. മാസശമ്പളം ഏകദേശം 50,000 രൂപ. ബയോഡാറ്റ അയയ്‌ക്കേണ്ട ഇ-മെയിൽ: [email protected]. ഫോൺ: 04712303654. അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 15.

Read More

പത്തനംതിട്ട ജില്ലയിലുടനീളം പോലീസിനെ വിന്യസിച്ചു:പോലീസ് നടപടി ശക്തം: വ്യാപകമായ അറസ്റ്റ്

പത്തനംതിട്ട ജില്ലയിലുടനീളം പോലീസിനെ വിന്യസിച്ചു:പോലീസ് നടപടി ശക്തം: വ്യാപകമായ അറസ്റ്റ് നിയമ ലംഘനം കണ്ടാല്‍  ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചിലെ 04682 222600 ഫോണ്‍ നമ്പരിലേക്ക് ബന്ധപ്പെടാം KONNIVARTHA.COM : കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന നിയന്ത്രണങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കാന്‍ ജില്ലയിലുടനീളം പോലീസിനെ വിന്യസിച്ചു. പോലീസ് സബ് ഡിവിഷന്‍ തലങ്ങളില്‍ ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തിലാണ് പോലീസിന്റെ പ്രവര്‍ത്തനങ്ങളുടെ ഏകോപനം.   അഞ്ച് പോലീസ് സബ് ഡിവിഷനുകളിലായി അഞ്ച് ഡി.വൈ.എസ്.പിമാര്‍ മേല്‍നോട്ടം വഹിക്കും. എല്ലാ പോലീസ് സ്റ്റേഷനുകളിലും എസ്.എച്ച്.ഒ മാരുടെ നേതൃത്ത്വത്തിലുള്ള മൊബൈല്‍ പട്രോളിങ്ങിന് പുറമെ എസ്.ഐമാരെയോ എ.എസ്.ഐമാരെയോ പട്രോളിങ്ങിന് നിയോഗിച്ചിട്ടുണ്ട് കൂടാതെ 32 ബൈക്ക് പട്രോളിങ് സംഘവും നിരത്തില്‍ മുഴുവന്‍ സമയവും ഉണ്ടാവും. സ്റ്റേഷന്‍ മൊബൈലുകള്‍, ട്രാഫിക് യൂണിറ്റ് വാഹനങ്ങള്‍, ഹൈവേ വാഹനങ്ങള്‍ എന്നിവ പട്രോളിംഗ് നടത്തും. മൊബൈല്‍, ബൈക്ക്, ഫുട്ട് പട്രോളിങ് സംഘങ്ങളിലും പോലീസുദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.   ജില്ലയിലാകെ…

Read More

കെ പി ഉദയഭാനു സിപിഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടറി

  സിപിഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി കെ പി ഉദയഭാനുവിനെ ഐകകണ്‌ഠേന തെരഞ്ഞെടുത്തു. അടൂരില്‍ ചേര്‍ന്ന സമ്മേളനം 34 അംഗ ജില്ലാ കമ്മിറ്റിയെയയും തെരഞ്ഞെടുത്തു. തുടര്‍ച്ചയായി മൂന്നാം തവണയാണ് ഉദയഭാനു (64) സെക്രട്ടറിയാകുന്നത്. അടൂര്‍ ഏനാദിമംഗലം കുറുമ്പുകര പുത്തന്‍വിളയില്‍ പരേതരായ പരമേശ്വരന്‍ ലക്ഷ്മി ദമ്പതികളുടെ മകനായ ഉദയഭാനു 1975ല്‍ കര്‍ഷകതൊഴിലാളി യൂണിയന്‍ ഏനാദിമംഗലം വില്ലേജ് സെക്രട്ടറിയായാണ് പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നത്. ശൂരനാട് രക്തസാക്ഷി ദിനാചരണത്തില്‍ സൈക്കിള്‍ റാലിയില്‍പങ്കെടുത്തതിന് അടിയന്തരാവസ്ഥകാലത്ത് പൊലീസ് അറസ്റ്റ് ചെയ്ത് 3 മാസം ജയിലില്‍ അടച്ചു. ഭീകരമര്‍ദനത്തിന് ഇരയാക്കി.     1978ല്‍ കൊടുമണ്ണില്‍ നടന്ന മിച്ചഭൂമി സമരത്തില്‍ പങ്കെടുത്തതിനും ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. 1979ല്‍ 25-ാം വയസില്‍ വീട് ഉള്‍പ്പെടുന്ന വാര്‍ഡില്‍ മല്‍സരിച്ച് ജയിച്ചു. രണ്ടു തവണ ഏനാദിമംഗലം പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായിരുന്നു.983-ല്‍ പാര്‍ടി അടൂര്‍…

Read More

ആങ്ങമൂഴിയിൽ ജനവാസ മേഖലയ്ക്ക് സമീപം അവശനിലയിലുള്ള  പുലിയെ പിടികൂടി

  KONNIVARTHA.COM : പത്തനംതിട്ട ആങ്ങമൂഴിയിൽ ജനവാസ മേഖലയ്ക്ക് സമീപത്തുനിന്ന് പുലിയെ പിടികൂടി.   ആങ്ങമൂഴി സ്വദേശി സുരേഷിന്റെ ആട്ടിന്‍ കൂടിനോട് ചേർന്നാണ് പുലിയെ കണ്ടെത്തിയത്. പരുക്കുകളോടെയാണ് പുലിയെ കണ്ടെത്തിയത്. പുലിയെ വനംവകുപ്പ് ഓഫിസിലേക്ക് മാറ്റി.പുലിക്ക് പരുക്കേറ്റ അവസ്ഥയിലായിരുന്നു. തൊഴുത്തിന് സമീപം അവശനിലയിലായിരുന്നു പുലി ഉണ്ടായിരുന്നത്.

Read More