അഡ്വ. ഓമ്നി ഈപ്പൻ അനുസ്മരണം നടത്തി

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ അഡ്വ.ഓമ്നി ഈപ്പൻ്റെ 4-ാംചരമവാർഷിക ദിനത്തിൽ അനുസ്മരണ സമ്മേളനം കോന്നി കോൺഗ്രസ്സ് ഭവനിൽ നടത്തി .ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡൻ്റ് എസ്സ്.സന്തോഷ് കുമാർ അധ്യക്ഷത വഹിച്ച യോഗംഡി സി സി വൈസ് പ്രസിഡൻ്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. കെ പി സി സി അംഗം മാത്യു കുളത്തിങ്കൽ അനുസ്മരണ പ്രസംഗവും, ചികിൽസാ സഹായ വിതരണവും നടത്തി. റോജി ഏബ്രഹാം,ഐവാൻ വകയാർ, മോൻസി ഡാനിയൽ, രാജീവ് മള്ളൂർ, ജോസ് പനച്ചക്കൽ, ഷൈജു.റ്റി.ജോൺ, മിനി ഓമ്നി ഈപ്പൻ, ലിസി സാം, ഷിനു അറപ്പുരയിൽ, അജയകുമാർ, ലിനു വർഗ്ഗീസ്, പ്രകാശ് പേരങ്ങാട്ട് എന്നിവർ പ്രസംഗിച്ചു.

Read More

അരുവാപ്പുലം ഫാർമേഴ്സ് ബാങ്ക് അംഗമായ കര്‍ഷകനെയും പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെയും ആദരിക്കും

    KONNIVARTHA.COM : പത്തനംതിട്ട ജില്ലയിലെ ഏക കർഷക ബാങ്കായ അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ പ്രവർത്തന പരിധിയിൽ അരുവാപ്പുലം, ഐരവൺ , കോന്നി, കൊക്കാത്തോട്, പ്രദേശത്ത് താമസിക്കുന്ന ബാങ്ക് അംഗങ്ങളായ ഒരു കർഷകനെ വീതം ആദരിക്കുന്നതിനും , അംഗങ്ങളുടേയും, ജീവനക്കാരുടേയും മക്കളിൽ 2021 വർഷത്തിൽ എസ്. എസ്.എൽ .സി, പ്ലസ്സ് ടു, ബിരുദ-ബിരുദാനന്തര പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കുന്നതിനും ബാങ്ക് ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു. 26 – 04-1924 ൽ പരസ്പര സഹായ സംഘമായി രൂപീകരിച്ച സ്ഥാപനം നൂറാം വർഷത്തിലേക്ക് കടക്കുന്നതിന്റെ മുന്നോടിയായി വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു. ബാങ്ക് പ്രസിഡന്റ് കോന്നി വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. വിജയവിൽസൺ,കെ പി . നസീർ, മോനിക്കുട്ടി ദാനിയേൽ, അനിത എസ് .കുമാർ, ശ്യാമള.റ്റി, മാനേജിംഗ് ഡയറക്ടർ സലിൽ വയലാത്തല, ജനറൽ…

Read More

പൊന്നും വില :അട്ടച്ചാക്കലില്‍ പച്ചക്കറി കടയില്‍ നിന്നും പണവും പച്ചക്കറിയും മോഷ്ടിച്ചു

  konnivartha.com : കോന്നി അട്ടച്ചാക്കൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന പച്ചക്കറി കട മോഷ്ടാക്കൾ രാത്രിയിൽ കുത്തിതുറന്നു.10000 ന് മുകളിൽ ഉണ്ടായിരുന്ന പണവും പച്ചക്കറികളും നഷ്ടപ്പെട്ടു. പോലീസ് എത്തി നടപടി ആരംഭിച്ചു. കടയുടമ വെട്ടതെത്ത് ടിസി വര്‍ഗീസ്സിന്റെയും കട നടത്തുന്ന പത്തനംതിട്ട നിവാസിനി രജീനയുടെയുടെയും പരാതിയില്‍ പോലീസ് സ്ഥലത്ത് എത്തിയിരുന്നു . പച്ചക്കറികള്‍ക്ക് തീ വിലയായതോടെ പച്ചക്കറി കടകളില്‍ കയറുന്ന മോഷ്ടാക്കള്‍ക്ക്‌ രണ്ടാണ് ലാഭം .ഒന്ന് പണവും മറ്റൊന്ന് ആവശ്യത്തിനു പച്ചക്കറികളും . മോഷ്ടാക്കളെ ഉടനടി പിടികൂടണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം . ഇല്ലെങ്കില്‍ നാളെകളില്‍ ഭവനങ്ങളില്‍ ഇക്കൂട്ടര്‍ മോഷണവുമായി എത്തുമെന്നും നാട്ടുകാര്‍ പറയുന്നു .

Read More

കോന്നി ഇളകൊള്ളൂർ ഐടിഐ ഭാഗത്ത് റോഡ്‌ വീതിയുമായി ബന്ധപ്പെട്ട തർക്കം പരിഹരിച്ചു

  കോന്നി വാര്‍ത്ത.കോം : പുനലൂർ പൊൻകുന്നം സംസ്ഥാന പാതയിലെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. കോന്നി ഇളകൊള്ളൂർ എൻഎസ്എസ് ഐടിഐ യുടെ എതിർ ഭാഗത്തെ റോഡിന്റെ വീതിയുമായി ബന്ധപ്പെട്ട് തർക്കം പരിഹരിച്ചു.വെട്ടൂർ മഹാവിഷ്ണു ക്ഷേത്രം ഗോപുരം വളവ് നിവർത്തി പണികൾ നടന്നിരുന്നു.എന്നാൽ ഐടിഐക്ക് എതിർ ഭാഗത്തേക്കുള്ള ബൈ റോഡ് മണ്ണിട്ട് കിളത്തി പ്രധാന റോഡിന്റെ ഭാഗമാക്കുന്നതാണ് പ്രധാനമായും തർക്കം നിലനിന്നിരുന്നത്. മണ്ണിട്ട് പ്രധാന റോഡ് ഉയർത്തുമ്പോൾ നിരവധി വീടുകൾ ഉള്ള പ്രദേശത്തേക്ക് പോകുന്ന ഈ വഴിയുടെ ഉയരവും വലിയ തരത്തിൽ കൂട്ടേണ്ട അവസ്ഥ വരുന്നു.നിലവിൽ തന്നെ ബൈറോഡ് വലിയ താഴ്ചയിൽ നിന്നുമാണ് കയറി വരുന്നത്.ഇതാണ് പ്രദേശവാസികളുടെ പരാതിയിലും പണികൾ തടയുന്നതിലും എത്തിയത്. പഞ്ചായത്ത് അംഗം വി ശങ്കറിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ ഈ വഴി ഒഴിവാക്കാതെ നിലവിൽ റോഡിനായി നിർമ്മിച്ച വലിയ കല്ല്കെട്ട് പൊളിച്ചു വഴിക്കുള്ള സംവിധാനം…

Read More

കോന്നി ഐരവണ്ണില്‍ തെരുവ് നായ്ക്കളുടെ കൂട്ട ആക്രമണം :തള്ളയാടിനെയും കുട്ടിയേയും കടിച്ചു കൊന്നു

  KONNIVARTHA.COM : കോന്നി ഐരവണ്‍ മേഖലയില്‍ ഏറെ നാളായി തെരുവ് നായ ശല്യം അതി രൂക്ഷമെന്ന് നാട്ടുകാര്‍ പരാതി ഉന്നയിച്ചിട്ടും അധികാരികള്‍ നടപടി സ്വീകരിക്കാത്തത് മൂലം തള്ള ആടിനും കുട്ടിയ്ക്കും ജീവന്‍ നഷ്ടമായി . ഐരവണ്‍ പണ്ടാരെത്ത് അരുണ്‍ വളര്‍ത്തിയ ആടും കുട്ടിയും തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ ഇരയായി . ഇന്നലെ വൈകിട്ട് ആണ് സംഭവം . ആടിനെയും കുട്ടിയേയും പറമാട്ട് കടവിന് സമീപം തീറ്റിയ്ക്ക് വേണ്ടി കെട്ടിയിരുന്നു . ഇതിനിടെ പത്തോളം വരുന്ന തെരുവ് നായ്ക്കള്‍ തള്ളയാടിനെയും കുട്ടിയേയും ആക്രമിച്ചു . ഇവയുടെ വയര്‍ കീറി കുടല്‍ പുറത്തു വന്ന അവസ്ഥയില്‍ ആണ് നാട്ടുകാര്‍ സംഭവം കണ്ടത് . ഈ തെരുവ് നായ്ക്കള്‍ നേരത്തെയും വീട്ടു മൃഗങ്ങളെ ആക്രമിച്ചിരുന്നു . കടവ് ഭാഗം ആയതിനാല്‍ ആടുകളുടെ നിലവിളി ആളുകള്‍ കേട്ടില്ല . പത്തോളം വരുന്ന…

Read More

സംസ്ഥാനത്ത് ഒമിക്രോണ്‍ രൂക്ഷം : എല്ലാവരും ജാഗ്രത പാലിക്കണം

  സംസ്ഥാനത്ത് ഒമിക്രോണ്‍ ഉള്‍പ്പെടെയുള്ള കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണം. സംസ്ഥാനത്തെ ഒമിക്രോണ്‍ കേസുകള്‍ 421 ആയി. പ്രതിദിന കോവിഡ് കേസുകള്‍ പതിനായിരം കഴിഞ്ഞു. ഈ സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണം. ആള്‍ക്കൂട്ടങ്ങള്‍ പരമാവധി കുറയ്ക്കണം.     സ്വയം സുരക്ഷയാണ് ഏറ്റവും പ്രധാനം. പൊതുസ്ഥലങ്ങളില്‍ ഇറങ്ങുന്നവര്‍ എന്‍ 95 മാസ്‌കോ, ഡബിള്‍ മാസ്‌കോ ധരിക്കേണ്ടതാണ്. പനിയും രോഗലക്ഷണങ്ങളുള്ളവരും മറച്ചുവച്ച് പൊതുയിടങ്ങളില്‍ ഇറങ്ങരുത്. രോഗമുണ്ടെന്നാരും മറച്ച് വയ്ക്കരുത്. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശമനുസരിച്ച് കോവിഡ് പരിശോധന നടത്തേണ്ടതാണ്.   ഒമിക്രോണ് ചെറിയ ഇന്‍കുബേഷന്‍ കാലയളവാണ് ഉള്ളതെങ്കിലും അതിവേഗം പടരും. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം, പനി എന്നിവയാണ് ഒമിക്രോണിന്റെ പ്രധാന ലക്ഷണങ്ങള്‍. ഇതോടൊപ്പം ലക്ഷണങ്ങളില്ലാതെയും ഒമിക്രോണ്‍ വന്‍തോതില്‍ പടരാം. അതിനാല്‍ എല്ലാവരും കോവിഡ് പ്രോട്ടോകോള്‍ പാലിക്കണം. കുടുംബാംഗങ്ങളിലൂടെയും സുഹൃത്തുക്കളിലൂടെയും സ്ഥാപനങ്ങളിലൂടെയും ഒമിക്രോണ്‍ വ്യാപിക്കാന്‍…

Read More

കോന്നി ഗവ.മെഡിക്കൽ കോളേജ് റോഡ് വികസനം:അദാലത്ത് ജനുവരി :15 ന് നടക്കും

  കോന്നി ഗവ.മെഡിക്കൽ കോളേജ് റോഡ് വികസനം: ഭൂമി രജിസ്റ്റർ ചെയ്ത് പണം കൈമാറുന്നതിനു മുന്നോടിയായുള്ള അദാലത്ത് ജനുവരി :15 ന് നടക്കും. 139 ഭൂമിയുടെ ഉടമകൾക്ക് വിലയായി 3.17 കോടി കൈമാറുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ ഇനിയും ഭൂമിയുടെ രേഖകൾ കൈമാറാനുള്ളവർക്കും രേഖകൾ നല്കാൻ അദാലത്തിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും എം.എൽ.എ. KONNIVARTHA.COM : :ഗവ.മെഡിക്കൽ കോളേജ് റോഡ് നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കുന്നതിൻ്റെ ഭാഗമായി ജനുവരി 15ന് അദാലത്ത് നടത്തുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.മുരിങ്ങമംഗലം ശബരി ആഡിറ്റോറിയത്തിൽ രാവിലെ 11 മണിക്കാണ് അദാലത്ത് നടത്തുന്നത്.   എം.എൽ.എ, പൊതുമരാമത്ത് നിരത്തു വിഭാഗം ഉദ്യോഗസ്ഥർ, റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവർ അദാലത്തിൽ പങ്കെടുക്കും.139 സ്ഥലങ്ങൾ ഏറ്റെടുത്ത് വസ്തു ഉടമകൾക്കുള്ള പണം കൈമാറുന്നതിനുള്ള നടപടി യുടെ ഭാഗമായാണ് അദാലത്ത് നടത്തുന്നത്.139 ഭൂമിയുടെ ഉടമകൾക്ക് 3.17 കോടി രൂപയാണ് കൈമാറാനായി അനുവദിച്ചിട്ടുള്ളത്.…

Read More

മലയാളി ശാസ്ത്രജ്ഞന്‍ ഡോ. എസ്. സോമനാഥ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍

  തിരുവനന്തപുരം വിക്രം സാരാഭായ്‌ സ്‌പേസ് സെന്ററിന്റെ ഡയറക്ടറായ മലയാളി ശാസ്ത്രജ്ഞന്‍ ഡോ. എസ് സോമനാഥ് ഐഎസ്ആര്‍ഒയുടെ ചെയര്‍മാനാക്കും . ആലപ്പുഴ തുറവൂര്‍ സ്വദേശിയായ സോമനാഥ് നേരത്തെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്റര്‍ മേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.ഡോ.കെ ശിവന്‍ വിരമിക്കുന്ന ഒഴിവിലാണ് സോമനാഥ് ചുമതലയേല്‍ക്കുന്നത്.     റോക്കറ്റ് സാങ്കേതിക വിദ്യയിലും രൂപകല്‍പനയിലും റോക്കറ്റ് ഇന്ധനം വികസിപ്പിക്കുന്നതിലുമുള്ള മികവാണ് ഡോ. സോമനാഥിന്റെ നേട്ടത്തിന് പിന്നില്‍.കൊല്ലം ടികെഎം എഞ്ചിനീയറിങ് കോളേജില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിങ് പൂര്‍ത്തിയാക്കിയ അദ്ദേഹം ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സില്‍ നിന്ന് എയ്റൊ സ്പേസ് എന്‍ജിനീയറിങ്ങില്‍ സ്വര്‍ണ മെഡലോടെ ബിരുദാനന്തര ബിരുദം നേടി.   ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. എസ് സോമനാഥിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം ഐഎസ്ആർഒയുടെ പുതിയ ചെയർമാനായി ഡോ. എസ് സോമനാഥ് നിയമിക്കപ്പട്ടതോടെ ഇന്ത്യയുടെ ദേശീയ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ തലപ്പത്ത് വീണ്ടുമൊരു മലയാളി കൂടി…

Read More

ഓമല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഡ്രൈവര്‍, ലാബ് ടെക്നീഷ്യന്‍ അപേക്ഷ ക്ഷണിച്ചു

KONNIVARTHA.COM : ഓമല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഡ്രൈവര്‍, ലാബ്ടെക്നീഷ്യന്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡ്രൈവര്‍ തസ്തികകളിലേക്ക് ഹെവിലൈസന്‍സും, രണ്ടു തസ്തികയിലേക്ക് രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും. ലാബ്ടെക്നിഷ്യന്‍ തസ്തികയിലേക്ക് ഗവ. അംഗീകൃത കോഴ്സും, ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ ജനുവരി 20 ന് വൈകുന്നേരം അഞ്ചിന് മുന്‍പായി സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും അപേക്ഷയും സഹിതം ഓമല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ സമര്‍പ്പിക്കണം.

Read More

ഡിജിറ്റല്‍ ഭൂ സര്‍വേ:  ഡ്രോണ്‍ ഉപയോഗിച്ചുള്ള സര്‍വേയ്ക്ക് തുടക്കമായി

ഡിജിറ്റല്‍ ഭൂ സര്‍വേ:  ഡ്രോണ്‍ ഉപയോഗിച്ചുള്ള സര്‍വേയ്ക്ക് തുടക്കമായി; ജില്ലാ കളക്ടര്‍ ഉദ്ഘാടനം നിര്‍വഹിച്ചു ഡിജിറ്റല്‍ ഭൂസര്‍വേയുടെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള സര്‍വേയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ കോഴഞ്ചേരി താലൂക്കിലെ ഓമല്ലൂര്‍ വില്ലേജില്‍ നിര്‍വഹിച്ചു. സര്‍വേ ഭൂരേഖ വകുപ്പിന്റെ നേതൃത്വത്തില്‍ സര്‍വേ ഓഫ് ഇന്ത്യയാണ് ഡ്രോണ്‍ ഉപയോഗിച്ചുള്ള സര്‍വേ നടത്തുന്നത്. ജില്ലയിലെ ഡിജിറ്റല്‍ സര്‍വേയുടെ പ്രാരംഭ ഘട്ടമായാണ് ഡ്രോണ്‍ സര്‍വേ നടത്തുന്നത്.പത്തനംതിട്ട ജില്ലയില്‍ ആദ്യഘട്ടമായി കോഴഞ്ചേരി, റാന്നി, കോന്നി താലൂക്കുകളിലെ വിവിധ വില്ലേജുകളാണ് ഡ്രോണ്‍ സര്‍വേയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്.   കോഴഞ്ചേരി താലൂക്കിലെ ഇലന്തൂര്‍, ഓമല്ലൂര്‍, കോഴഞ്ചേരി, ചെന്നീര്‍ക്കര വില്ലേജുകളിലാണ് ആദ്യ ഘട്ടമായി ഡ്രോണ്‍ ഉപയോഗിച്ച് സര്‍വേ നടത്തുന്നത്. റാന്നി താലൂക്കില്‍ അത്തിക്കയം, ചേത്തക്കല്‍, പഴവങ്ങാടി വില്ലേജുകളിലും, കോന്നി താലൂക്കിലെ വള്ളിക്കോട്, മൈലപ്ര, പ്രമാടം, കോന്നിതാഴം, തണ്ണിത്തോട് വില്ലേജുകളിലും ആദ്യഘട്ടമായി…

Read More