മകരവിളക്ക് ഉത്സവത്തിനായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രം ഒരുങ്ങി തിരുവാഭരണ ഘോഷയാത്ര 12ന് പന്തളത്തുനിന്ന് പുറപ്പെടും മകരസംക്രമ പൂജ 14ന് ഉച്ചയ്ക്ക് 2.29ന്, മകരജ്യോതി 14ന് വൈകുന്നേരം പ്രസാദ, ബിംബ ശുദ്ധിക്രിയകൾ 12നും 13നും KONNIVARTHA.COM : ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രം മകരവിളക്കിനായി ഒരുങ്ങി. മകരവിളക്കിന് മുന്നോടിയായുള്ള ക്ഷേത്രത്തിലെ ശുദ്ധിക്രിയകൾ 12നും 13നുമായി നടക്കും. 12ന് വൈകുന്നേരം പ്രാസാദ ശുദ്ധി ക്രിയയാണ് നടക്കുക. 13ന് ഉഷപൂജയ്ക്ക് ശേഷം ബിംബ ശുദ്ധി ക്രിയയും നടക്കും. ജനുവരി 14 ന് ആണ് പ്രസിദ്ധമായ മകരവിളക്ക്. ഭക്തർക്ക് പൊന്നമ്പലമേട്ടിലെ മകരവിളക്ക് ദർശിക്കുന്നതിനായി സുരക്ഷിതമായ കേന്ദ്രങ്ങൾ ശബരിമല സന്നിധാനത്തും പരിസരത്തും ക്രമീകരിക്കുന്നുണ്ട്. ഇവിടെ പോലീസിന്റെ പ്രത്യേക സുരക്ഷാ സംവിധാനമുണ്ടാകും. 14 ന് ഉച്ചയ്ക്ക് 2.29ന് ആണ് മകര സംക്രമ പൂജ. തിരുവിതാംകൂർ രാജകുടുംബത്തിൽ നിന്ന് പ്രതിനിധി കൊണ്ടുവരുന്ന നെയ് തേങ്ങകൾ ശ്രീകോവിലിനുള്ളിൽ…
Read Moreമാസം: ജനുവരി 2022
കോന്നി ടൂറിസം ഗ്രാമം പദ്ധതിയ്ക്ക് ഡി.റ്റി.പി.സിയുടെ പിന്തുണ:5000 തൊഴിലവസരം
കോന്നി ടൂറിസം ഗ്രാമം പദ്ധതിയ്ക്ക് ഡി.റ്റി.പി.സിയുടെ പിന്തുണ:5000 തൊഴിലവസരം KONNIVARTHA.COM : കോന്നി ടൂറിസം ഗ്രാമം പദ്ധതിക്ക് ഡി.റ്റി.പി.സിയും ജില്ലാ ഭരണകൂടവും പൂർണ്ണ പിൻതുണ നല്കുമെന്ന് ജില്ലാ കളക്ടർ ഡോ: ദിവ്യ എസ്.അയ്യർ പറഞ്ഞു. കരട് നിർദ്ദേശം മുൻനിർത്തിയുള്ള ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു കളക്ടർ. പ്രകൃതി മനോഹാരിതയിൽ സമ്പന്നമായ കോന്നി സഞ്ചാരികൾക്ക് മനം കവരുന്ന കാഴ്ചകളാണ് സമ്മാനിക്കുന്നത്. ഈ കാഴ്ചകൾ തേടിയെത്തുന്നവർക്ക് പ്രകൃതി സൗഹൃദമായ സൗകര്യങ്ങൾ സൃഷ്ടിക്കുന്ന ടൂറിസം വികസനമാണ് കോന്നി ടൂറിസം ഗ്രാമം പദ്ധതി വിഭാവനം ചെയ്യുന്നത്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഇതിനോടകം തന്നെ നാല് പ്രധാന പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്.ഒരു പഞ്ചായത്തിൽ രണ്ടിൽ കുറയാത്ത ടൂറിസം പദ്ധതികൾ എന്ന സർക്കാർ നയം മുൻനിർത്തി കോന്നി നിയോജക മണ്ഡലത്തിലെ പതിനൊന്ന് പഞ്ചായത്തിലും എം.എൽ.എ നേതൃത്വം നല്കി നടപ്പിലാക്കാൻ പോകുന്ന എല്ലാ പദ്ധതികൾക്കും പരമാവധി പിൻതുണ വാഗ്ദാനം…
Read Moreപത്തനംതിട്ട നഗരസഭ: ശുദ്ധജലവിതരണം (11/01/2022 ) തടസപ്പെടും
KONNIVARTHA.COM : പത്തനംതിട്ട നഗരസഭയുടെ ശുദ്ധജല വിതരണശൃംഖലയുടെ അച്ചന്‍കോവില്‍ ആറിന്റെ തീരത്ത് കല്ലറക്കടവില്‍ സ്ഥിതി ചെയ്യുന്ന ഇന്‍ടേക്ക് പമ്പ് ഹൗസില്‍ ശബരിമല വനാന്തരങ്ങളില്‍ ഉണ്ടായ പ്രകൃതി ദുരന്തങ്ങളും ഉരുള്‍പൊട്ടലും കാരണം ചെളിയും മണ്ണും നിറഞ്ഞ് പൂര്‍ണമായും പമ്പ് ചെയ്യാന്‍ സാധിക്കാത്ത സാഹചര്യമാണ്. പമ്പ് ഹൗസിലെ ചെളിയും മണ്ണും നീക്കം ചെയ്യുന്ന പ്രവര്‍ത്തി (11/01,2022 ) രാവിലെ മുതല്‍ ആരംഭിക്കുന്നതിനാല്‍ ശുദ്ധജലവിതരണം ഭാഗികമായി തടസപ്പെടുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Read Moreകോന്നി താലൂക്ക് ആശുപത്രിയില്‍ ഇസിജി ടെക്‌നീഷ്യന്‍ ,ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്
KONNIVARTHA.COM : കോന്നി താലൂക്ക് ആശുപത്രിയിലേക്ക് എച്ച്.എം.സി മുഖേന താല്‍ക്കാലിക ഇസിജി ടെക്‌നീഷ്യനെ ദിവസവേതന നിരക്കില്‍ 179 ദിവസത്തേക്ക് നിയമിക്കാന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 17 ഉച്ചയ്ക്ക് ഒന്ന് വരെ. യോഗ്യത പ്ലസ്ടു/ വിഎച്ച്എസ് സി ഇന്‍ ഇസിജി ആന്‍ഡ് ഓഡിയോ മെട്രിക് കോഴ്‌സ്/ ഡിപ്ലോമ ഇന്‍ കാര്‍ഡിയോവാസ്‌കുലര്‍ ടെക്‌നോളജി/ ബാച്ചിലര്‍ ഓഫ് കാര്‍ഡിയോ വാസ്‌കുലര്‍ ടെക്‌നോളജി. അപേക്ഷകള്‍ നേരിട്ട് ഓഫീസില്‍ സമര്‍പ്പിക്കണം. 19 ന് രാവിലെ പത്ത് മണിക്ക് നടക്കുന്ന ഇന്റര്‍വ്യൂവില്‍ അപേക്ഷകര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി പങ്കെടുക്കണമെന്ന് കോന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ലാബ് ടെക്‌നീഷ്യന്‍ നിയമനം KONNIVARTHA.COM : കോന്നി താലൂക്ക് ആശുപത്രിയിലേക്ക് എച്ച്.എം.സി മുഖേന താല്‍ക്കാലിക ലാബ് ടെക്‌നീഷ്യനെ ദിവസവേതന നിരക്കില്‍ 179 ദിവസത്തേക്ക് നിയമിക്കാന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന…
Read Moreപത്തനംതിട്ട ജില്ലയില്‍ ഇന്ന് 266 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു (10.01.2022)
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 266 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു (10.01.2022) പത്തനംതിട്ട ജില്ല കോവിഡ്19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി.10.01.2022 പത്തനംതിട്ട ജില്ലയില്‍ ഇന്ന് 266 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളളകണക്ക് ക്രമ നമ്പര്‍,തദ്ദേശസ്വയംഭരണസ്ഥാപനം,രോഗബാധിതരായവരുടെ എണ്ണം 1.അടൂര്‍ 6 2പന്തളം 16 3.പത്തനംതിട്ട 17 4.തിരുവല്ല 22 5.ആനിക്കാട് 1 6.ആറന്മുള 8 7.അരുവാപുലം 1 8.അയിരൂര്‍ 11 9.ചെന്നീര്‍ക്കര 2 10.ചെറുകോല്‍ 5 11.ചിറ്റാര്‍ 2 12.ഏറത്ത് 4 13.ഇലന്തൂര്‍ 6 14.ഏനാദിമംഗലം 4 15.ഇരവിപേരൂര്‍ 10 16.ഏഴംകുളം 4 17.എഴുമറ്റൂര്‍ 1 18.കടമ്പനാട് 3 19.കടപ്ര 3 20.കലഞ്ഞൂര്‍ 4 21.കല്ലൂപ്പാറ 3 22.കവിയൂര്‍ 4 23.കൊടുമണ്‍ 3 24.കോയിപ്രം 14 25.കോന്നി 5 26.കൊറ്റനാട് 2 27.കോട്ടാങ്ങല്‍ 1 28.കോഴഞ്ചേരി 7 29.കുളനട 3 30.കുന്നന്താനം 1 31.കുറ്റൂര്‍…
Read Moreധീരജിന്‍റെ കൊലപാതകം: കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു
ധീരജിന്‍റെ കൊലപാതകം: കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു ഇടുക്കി പൈനാവ് ഗവ. എഞ്ചിനീയറിംഗ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സാങ്കേതിക സര്‍വലാശാല റിപ്പോര്‍ട്ട് തേടി.ചെറുതോണി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്കഴുത്തില്‍ ആഴത്തിലാണ് ധീരജിന് കുത്തേറ്റത്. ഉടനെ ഇടുക്കി മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കണ്ണൂര്‍ തളിപ്പറമ്പ് പാലക്കുളങ്ങര സ്വദേശിയാണ് കൊല്ലപ്പെട്ട ധീരജ്. സംഘര്‍ഷങ്ങളുടെയും കൊലപാതകത്തിന്റെയും പശ്ചാത്തലത്തില്‍ കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു.അഭിജിത്ത് ടി. സുനില്‍, അമല്‍ എ എസ് എന്നീ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കുകൂടി സംഘര്‍ഷത്തില്‍ പരുക്കേറ്റിട്ടുണ്ട്. കുത്തേറ്റ ഒരാളുടെ നില ഗുരുതരമാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിഖില്‍ പൈലി ആണ് അക്രമം നടത്തിയതെന്ന് സിപിഐഎം ആരോപിച്ചു. ക്യാമ്പസിനകത്തെ കെഎസ്യു-എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് വിവരം. വിദ്യാര്‍ത്ഥിയെ കുത്തിയത്…
Read Moreസ്വാതന്ത്യം നിലനിര്‍ത്തുന്നതിന് വോട്ടിംഗ് സമ്പ്രദായം അഭികാമ്യം: ജില്ലാ കളക്ടര്‍
konnivartha.com : സ്വാതന്ത്യം നിലനിര്‍ത്തുന്നതിന് വോട്ടിംഗ് സമ്പ്രദായം അഭികാമ്യമെന്നും ജനജീവിതത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളുടെ മേല്‍ ഉത്തമ തീരുമാ നങ്ങളെടുക്കുവാന്‍ വേണ്ട ചുമതല വോട്ടിംഗിലൂടെയാണ് പ്രാപ്തമാകുന്നതെന്നും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ദേശീയ സമ്മ തിദായക ദിനത്തോടനുബന്ധിച്ച് തൈക്കാവ് ഗവ.ഹയര്‍ സെക്കണ്ടറി വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന ജില്ലാ പോസ്റ്റര്‍ ഡി സൈന്‍ മത്സരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. തലമുറ മാറുന്നത് അനുസരിച്ച് സ്വാതന്ത്യത്തിന്റെ കാഴ്ചപ്പാടിലും മാറ്റങ്ങള്‍ വരുന്നെന്ന് നാം മനസ്സിലാക്കണം. സര്‍ഗ്ഗാത്മകത പുറത്തെടുക്കുവാന്‍ ലഭിക്കുന്ന അവസരം വിദ്യാര്‍ത്ഥികള്‍ പ്രയോജനപ്പെടുത്തണം. കലാസൃഷ്ടികള്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉപയോഗിക്കുമെന്നും കളക്ടര്‍ പറഞ്ഞു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 84പേരും ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ഒരാളും ഉള്‍പ്പെടെ 85 വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു. വിദ്യാലയങ്ങ ളിലും തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറില്‍ നിന്ന് ഇലക്ട്രോണിക് വോട്ടിംഗിലേക്ക് മാറണമെന്ന് ജില്ലാ വിദ്യാഭ്യാസ…
Read Moreമകരവിളക്ക് ഉത്സവം:കെഎസ്ആര്‍ടിസി 700 ബസ്സുകള്‍ സര്‍വീസ് നടത്തും
konnivartha.com : മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങള്‍ തൃപ്തികരമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. തിരുവാഭരണ ഘോഷയാത്രയോട് അനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങളും പൂര്‍ത്തിയായി. മകരജ്യോതി ദര്‍ശിക്കുന്ന സ്ഥലങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ അവസാന ഘട്ടത്തിലാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് തീര്‍ഥാടനം ഉറപ്പുവരുത്തിയിട്ടുള്ളത്. ഈ വര്‍ഷം ശബരിമല തീര്‍ഥാടനത്തിന് ഇതുവരെ 15,52,227 പേര്‍ എത്തിയിട്ടുണ്ട്. കാനനപാതയിലൂടെ മാത്രം 18,375 പേര്‍ സന്നിധാനത്തെത്തി. തീര്‍ഥാടകരുടെ വര്‍ധനവ് കണക്കിലെടുത്ത് കാനനപാത വഴിയുള്ള തീര്‍ഥാടന സമയം പുന:ക്രമീകരിച്ചിട്ടുണ്ട്. എരുമേലി കോയിക്കല്‍ വഴി രാവിലെ 5:30 മുതല്‍ ഉച്ചക്ക് 1.30 വരെയും അഴുത, മുക്കുഴി കാനനപാതകളിലൂടെ രാവിലെ ഏഴു മുതല്‍ വൈകിട്ട് മൂന്നു വരെയുമാണ് തീര്‍ഥാടകരെ കയറ്റി വിടുക. പോലീസ് സുരക്ഷ ഉറപ്പാക്കും.…
Read Moreക്വാറി ഉടമകൾക്ക് വില നിശ്ചയിക്കാനുള്ള ഉപാധികൾ മാറ്റി സർക്കാർ വില നിശ്ചയിക്കണം
KONNIVARTHA.COM : എല്ലാ ക്രഷര്‍ ഉത്പന്നതിനും രണ്ടു രൂപാ വില വര്‍ധിച്ചു .ഒപ്പം കരിങ്കല്‍ ക്വാറി മക്ക് എന്നിവയ്ക്കും വലിയതോതില്‍ വില കൂട്ടി . കരിങ്കല്ല് ഒരു ക്യൂബിക്ക് അടിയ്ക്ക് 29 രൂപയും (ഒരു ടണ്ണിനു 638 )ക്വാറി മക്കിനു 16 രൂപയും വില വര്‍ധിപ്പിച്ചു കൊണ്ട് കോന്നി മേഖലയില്‍ ക്വാറികളില്‍ കൊള്ള നടത്തുന്നു എന്നാണ് പരാതി . ക്വാറികളിലെ വില സംബന്ധിച്ച് ജില്ലാ കളക്ടര്‍ വില വിവര പട്ടിക പ്രസിദ്ധീകരിക്കണം എന്നാണ് ആവശ്യം .മറ്റു ഏതൊരു മേഖലയിലും വില സംബന്ധിച്ച് ജില്ലാ കളക്ടര്‍ ആണ് വില വിവരം പൊതു ജനത്തെ അറിയിക്കുന്നത് . ക്വാറികളില്‍ വര്‍ഷം തോറും ഡീസല്‍ പെട്രോള്‍ ,ഉത്പാദന ചിലവു എന്നീ കാര്യങ്ങള്‍ പറഞ്ഞു കൊണ്ട് ആണ് വില വര്‍ധിപ്പിക്കുന്നത് .ഇത് സാധാരണ ജനത്തിന് താങ്ങാന്‍ കഴിയില്ല . ഇക്കാര്യത്തില്‍ ജില്ലാ…
Read MorePM reviews COVID-19 Pandemic Situation in the country with particular focus on the preparedness in wake of rise in Covid cases fueled by Omicron variant
Prime Minister Shri Narendra Modi today chaired a high-level meeting to assess the COVID-19 pandemic situation in the country, ongoing preparedness of health infrastructure and logistics, status of the vaccination campaign in the country and the emergence of new Covid-19 variant Omicron and its public health implications for the country. A detailed presentation highlighting the surge in cases currently being reported globally was given by Secretary Health. This was followed by the status of COVID-19 in India highlighting various States and Districts of concern, based on the…
Read More