പോലീസ് നടപടി ഊര്‍ജിതം, നിരവധി അറസ്റ്റ്

പോലീസ് നടപടി ഊര്‍ജിതം, നിരവധി അറസ്റ്റ് ക്രിമിനല്‍ കേസ് പ്രതികള്‍ക്കെതിരെയും, സംഘടിത കുറ്റകൃത്യങ്ങള്‍ തടയുന്നതിന് വേണ്ടിയും ജില്ലയില്‍ പോലീസ് നടപടി ഇന്നലെയും തുടര്‍ന്നു. പോലീസ് ഉദ്യോഗസ്ഥനെ ഉപദ്രവിച്ച പ്രതി ഉള്‍പ്പെടെ ഇന്നലെ 20 പേര്‍ അറസ്റ്റിലായി. മുന്‍കരുതല്‍ അറസ്റ്റിന് ഏഴ്  പോലീസ് സ്റ്റേഷനുകളിലായി 10 പേര്‍ വിധേയരായി. വ്യാപകമായ പോലീസ് നടപടികളും മറ്റും തുടരുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. പോലീസിനെ ഉപദ്രവിച്ച കേസില്‍ ഒരാള്‍ പിടിയില്‍ കോയിപ്രം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ബിലുവിനെ മര്‍ദിച്ച കേസിലെ പ്രതി കുമ്പനാട് നൂറുപറയില്‍ അലക്‌സ് പീറ്റര്‍ (22) അറസ്റ്റിലായി. കഴിഞ്ഞദിവസം വെട്ടുകത്തിയെടുത്ത് അയല്‍വാസികള്‍ക്ക് നേരെ അക്രമാസക്തനായപ്പോള്‍, സ്ഥലത്തെത്തിയ പോലീസിനെ ഇയാള്‍ ഉപദ്രവിക്കുകയായിരുന്നു. ഇയാളെ കീഴ്‌പ്പെടുത്തുന്നതിനിടയില്‍ പോലീസ് സംഘത്തിലെ സിവില്‍ പോലീസ് ഓഫീസര്‍ക്ക് മര്‍ദനമേറ്റു. കഞ്ചാവ് ഉപയോഗത്തിന്റെ പേരില്‍ നിരവധി കേസുകള്‍ ഇയാള്‍ക്കെതിരെ നിലവിലുണ്ട്. കൂടാതെ ഒരാളെ…

Read More

ലേറ്റസ്റ്റ് ലേഡീസ് ഫാഷന്‍ തയ്യൽ അറിയാവുന്ന ടെയിലറിനെ ആവശ്യമുണ്ട്

konnivartha.com : കോന്നിയിലെ പ്രമുഖ വസ്ത്രാലയത്തിൽ ലേറ്റസ്റ്റ് ലേഡീസ് ഫാഷന്‍ തയ്യൽ അറിയാവുന്ന ടെയിലറിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന. Phone : 9400811077.

Read More

കല്ലേലിയില്‍ ഹാരിസണ്‍ കയ്യടക്കിയ 2880 ഹെക്ടര്‍ ഭൂമി ഭൂരഹിതര്‍ പിടിച്ചു കുടില്‍ കെട്ടും

  കോന്നി വാര്‍ത്ത ഡോട്ട് കോം : സര്‍ക്കാര്‍ വഞ്ചിച്ച ഭൂരഹിതര്‍ ഈ ഭൂമിയില്‍ കുടില്‍ കെട്ടും . കോന്നി കല്ലേലിയില്‍ ഹാരിസണ്‍ എന്ന വിദേശ കമ്പനി വര്‍ഷങ്ങളായി കൈവശം വെച്ച് അനുഭവിക്കുന്നതും പാട്ട കാലാവധി തീര്‍ന്ന ഭൂമിയിലെ ഏക്കര്‍ കണക്കിന് ഭൂമിയില്‍ ഇന്നും ഭൂമി ഇല്ലാത്ത പൊതു ജനം കുടില്‍ കെട്ടി അവകാശം സ്ഥാപിക്കും . ഉടന്‍ ഭൂസമരം ഉണ്ടാകും . സ്വകാര്യ ഭൂമി എന്ന് ഹാരിസണ്‍ വെച്ച ബോര്‍ഡും കാവല്‍ മാടവും പൊളിച്ച കളയും .കൈത കൃഷി നടത്തുവാന്‍ ജില്ലാ ഭരണാധികാരി അനുമതി ഇല്ല . പുതിയ റബര്‍ തൈകള്‍ നടുവാനും അനുമതി ഇല്ല . ഹാരിസണ്‍ സ്വന്തം നിലയില്‍ ഈ ഭൂമിയില്‍ ചെയ്യുന്ന കൈത കൃഷി നിര്‍ത്തുക . പുതിയ തോട്ടം ഉണ്ടാകുവാന്‍ ഉള്ള ഹാരിസണ്‍ നടത്തുന്ന എല്ലാ നടപടികളും നിര്‍ത്തുക തുടങ്ങിയ…

Read More

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 130 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(01.01.2022)

പത്തനംതിട്ട ജില്ല കോവിഡ്19  കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി.01.01.2022 പത്തനംതിട്ട ജില്ലയില്‍ ഇന്ന് 130 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം: 1. അടൂര്‍ 5 2. പന്തളം 5 3. പത്തനംതിട്ട 10 4. തിരുവല്ല 10 5. ആനിക്കാട് 3 6. ആറന്മുള 3 7. അരുവാപുലം 1 8. അയിരൂര്‍ 4 9. ചെന്നീര്‍ക്കര 1   10. ചെറുകോല്‍ 2 11. ചിറ്റാര്‍ 1 12. ഏറത്ത് 2 13. ഇലന്തൂര്‍ 1 14. ഏനാദിമംഗലം 1 15. ഇരവിപേരൂര്‍ 8 16. ഏഴംകുളം 1   17. എഴുമറ്റൂര്‍ 2 18. കടപ്ര 3 19. കലഞ്ഞൂര്‍ 7 20. കല്ലൂപ്പാറ 1 21. കവിയൂര്‍ 5…

Read More

പൊടിയോടു പൊടി : കോന്നി ടൌണ്‍ താലൂക്ക് ആശുപത്രി റോഡിലെ അവസ്ഥ ദയനീയം

  konnivaartha.com : ഈ പൊടി മൂലം ജനം തുമ്മി ചാകുന്നു. ജന പ്രതിനിധികള്‍ പോലും പ്രതികരണം ഇല്ല.സത്യത്തില്‍ കോന്നി ടൌണ്‍ താലൂക്ക് ഓഫീസ് റോഡിലെ പൊടി മൂലം അപസ്മാരം പോലും ഉണ്ടാകുന്നു . കോന്നി എം എല്‍ എ ഓഫീസ് , ആശുപത്രി , ആധാരം എഴുത്ത് സ്ഥാപനം .മെഡിക്കല്‍ സ്റ്റോര്‍ , മറ്റു സ്ഥാപനം എല്ലാം ഉള്ള ഒരു റോഡ്‌ ആണ് .     റോഡ്‌ പണിയ്ക്ക് വേണ്ടി ഇളക്കി .ഇളക്കല്‍ മാത്രം ഉള്ളൂ കോന്നിയില്‍ പാകപെടുത്തല്‍ ഇല്ല . കനത്ത വേനലില്‍ പൊടി ശല്യം . അധികാരികള്‍ ആരും ഇല്ല .ഒടുവില്‍ ഈ റോഡ്‌ വശത്തുള്ള കച്ചവട സ്ഥാപന ആളുകള്‍ വെള്ളം തളി തുടങ്ങി . വെള്ളം തളിച്ച് തളിച്ച് വ്യാപാരികള്‍ മടുത്തു . കോന്നി അഗ്നി ശമന വിഭാഗം വാഹനവുമായി…

Read More

കോന്നി മേഖലയില്‍ വേനല്‍ മഴ :സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ മഴ പത്തനംതിട്ട ജില്ലയില്‍

  കോന്നി വാര്‍ത്ത ഡോട്ട് കോം : അല്‍പ്പം മുന്‍പ് വരെ തീക്ഷണ ചൂട് .ഇപ്പോള്‍ മഴ . കാലാവസ്ഥ വ്യതിയാനം സംഭിച്ചതോടെ കോന്നിയില്‍ നാല് മണിയ്ക്ക് ശേഷം മഴ പെയ്തു . ഇന്നലെ മുതല്‍ മഴയുടെ കോളുകള്‍ ഉണ്ട് എങ്കിലും ഇന്ന് ഉച്ചയ്ക്ക് ശേഷം നാല് മണിയോട് കൂടി പല ഭാഗത്തും മഴ പെയ്തു .

Read More

വിദ്യാഭ്യാസത്തോടൊപ്പം സാമൂഹ്യ-സേവന തല്‍പരരായി വിദ്യാര്‍ഥികള്‍ മാറണം: ഡെപ്യൂട്ടി സ്പീക്കര്‍

വിദ്യാഭ്യാസത്തോടൊപ്പം സാമൂഹ്യ-സേവന തല്‍പരരായി വിദ്യാര്‍ഥികള്‍ മാറണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടൂര്‍ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ  സപ്തദിന ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.   സമൂഹത്തില്‍ ഏറെ ശ്രദ്ധയോടെ കാണുന്നത് യുവത്വത്തെയാണ്. അവരിലാണ് നാടിന്റെ പ്രതീക്ഷ. നന്മയുള്ള സമൂഹം കെട്ടിപ്പടുക്കേണ്ടതും നന്മ ഉള്ള ആളുകളെ വാര്‍ത്തെടുക്കേണ്ടതും നാം ഓരോരുത്തരുടെയും കടമയാണ്. സഹജീവികളോട് നന്മയുള്ളവരും കരുണയുള്ളവരുമാകാന്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സഹവാസ ക്യാമ്പുകളില്‍ കൂടെ വിദ്യാര്‍ഥികള്‍ക്ക് സാധിക്കുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.   പിറ്റിഎ പ്രസിഡന്റ് കെ. ഹരിപ്രസാദ് അധ്യക്ഷനായിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സജി വറുഗീസ്, പ്രോഗ്രാം ഓഫീസര്‍ പി. സുധാകുമാരി, അധ്യാപകരായ പി.ആര്‍. ഗിരീഷ്, ബി.കെ. സുധീഷ്ണ, കണിമോള്‍, ബിനോയി സഖറിയ, ഫെലിക്‌സ് ലൂര്‍ദ് സ്വാമി, എന്‍ എസ്എസ് വോളന്റിയര്‍ ലീഡര്‍ എച്ച്.ആര്‍.…

Read More

പത്തനംതിട്ട : കുട്ടികളുടെ പാര്‍ക്ക് ജനങ്ങള്‍ക്കായി ആരോഗ്യ മന്ത്രി തുറന്നു കൊടുത്തു

നവീകരിച്ച കുട്ടികളുടെ പാര്‍ക്ക് ജനങ്ങള്‍ക്കായി ആരോഗ്യ മന്ത്രി തുറന്നു കൊടുത്തു ആരോഗ്യ മേഖല പ്രതിസന്ധികളെ അതിജീവിക്കും: മന്ത്രി വീണാ ജോര്‍ജ്   konnivartha.com : കോവിഡ് വൈറസുകളുടെ വകഭേദവും, മറ്റ് വൈറസുകളും ആരോഗ്യ മേഖലയില്‍ സൃഷ്ടിച്ചിട്ടുള്ള ഭീഷണി തരണം ചെയ്യുമെന്ന് ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ടൗണ്‍ഹാളിന് സമീപം രണ്ട് ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച കുട്ടികളുടെ പാര്‍ക്ക് ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.   നാടിന്റെ വികസനത്തിന് കക്ഷിരാഷ്ട്രീയത്തിന് അതീതമായ കാഴ്ചപ്പാടാണ് സ്വീകരിച്ചിട്ടുള്ളത്. നാട്ടിലെ അഭ്യസ്ത വിദ്യരായവര്‍ക്ക് സ്വദേശത്ത് കൂടുതല്‍ ജോലി സാധ്യത ലഭ്യമാക്കാനുള്ള വലിയ ഇടപെടലാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. പത്തനംതിട്ട ജില്ലയിലെ ടൂറിസം മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത് സംബന്ധിച്ച്  ടൂറിസം മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസുമായി ചര്‍ച്ച ചെയ്തു.    …

Read More