Trending Now

ഇരുവശവും ബലപ്പെടുത്തി ചെരുവിത്തോട്

Spread the love

 

പുറമറ്റം ഗ്രാമപഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ വെണ്ണിക്കുളം ചെരുവിത്തോടിന്റെ രണ്ടു വശങ്ങളിലെയും ബണ്ട് പുനര്‍ നിര്‍മ്മിച്ച് കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് ബലപ്പെടുത്തിയതിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിനീത് കുമാര്‍ നിര്‍വഹിച്ചു.

തൊഴില്‍ ഉറപ്പ് തൊഴിലാളികള്‍ 549 തൊഴില്‍ ദിനങ്ങള്‍കൊണ്ടാണ് പ്രവര്‍ത്തി പൂര്‍ത്തീകരിച്ചത്. വൈസ് പ്രസിഡന്റ് ജോളി ജോണ്‍,വാര്‍ഡ് അംഗങ്ങളായ കെ.വി രശ്മി മോള്‍,സൗമ്യാ ജോബി, ജൂലി കെ. വറുഗീസ്, എംജിഎന്‍ആര്‍ഇജിഎസ് എഇ പി.എസ് ശശികലാ, ജുബിന്‍ ജേക്കബ്, വിനീതാ വിജയന്‍ ,ഓമനകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!