konnivartha.com/ കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ & സ്കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ) ഹൈനസ് സിബി350 ലെഗസി, സിബി350ആര്‍എസ് എന്നിവയുടെ പുതിയ പതിപ്പുകള്‍ പുറത്തിറക്കി. ഓള്‍-ല്‍ഇഡി ലൈറ്റിംഗ് സിസ്റ്റം (റൗണ്ട് എല്‍ഇഡി ഹെഡ്ലാമ്പ്, എല്‍ഇഡി വിംഗേഴ്സ്, എല്‍ഇഡി ടെയില്‍ ലാമ്പ്) രണ്ട് റെട്രോ മോട്ടോര്‍സൈക്കിളുകളുടെയും സ്റ്റൈലിംഗ് ഘടകത്തെ കൂടുതല്‍ ആകര്‍ഷകമാക്കും. പുതിയ പേള്‍ സൈറന്‍ ബ്ലൂ കളര്‍ വേരിയന്‍റിലാണ് ഹൈനസ് സിബി350 ലെഗസി പതിപ്പ് വരുന്നത്. 1970കളിലെ പ്രശസ്തമായ സിബി350ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഇന്ധന ടാങ്കില്‍ പുതിയ ബോഡി ഗ്രാഫിക്സും ലെഗസി എഡിഷന്‍ ബാഡ്ജും ചേര്‍ത്തിട്ടുണ്ട്. സിബി350ആര്‍എസ് ന്യൂ ഹ്യൂ എഡിഷന്‍ സ്പോര്‍ട്സ് റെഡ്, അത്ലറ്റിക് ബ്ലൂ മെറ്റാലിക് നിറങ്ങളിലാണ് വരുന്നത്. ഹോണ്ട സ്മാര്‍ട്ട്ഫോണ്‍ വോയ്സ് കണ്‍ട്രോള്‍ സിസ്റ്റവുമായി യോജിപ്പിച്ച നൂതന ഡിജിറ്റല്‍ അനലോഗ് ഇന്‍സ്ട്രുമെന്‍റ് ക്ലസ്റ്ററിന് പുറമെ, ഒരു അസിസ്റ്റ് സ്ലിപ്പര്‍ ക്ലച്ചും, ഹോണ്ട സെലക്ടബിള്‍ ടോര്‍ക്ക് കണ്‍ട്രോള്‍ (എച്ച്എസ്ടിസി) സംവിധാനവും…
Read Moreമാസം: ഒക്ടോബർ 2023
ഭിന്നശേഷി സഹോദരങ്ങളുടെ സ്വയംപര്യാപ്തതയും സ്വാശ്രയത്വവും ലക്ഷ്യം: മന്ത്രി ഡോ. ആര്‍. ബിന്ദു
konnivartha.com: സ്വയംപര്യാപ്തതയിലേക്കും സാശ്രയത്വത്തിലേക്കും ഭിന്നശേഷി സഹോദരരെ എത്തിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ സർക്കാർ നടത്തുന്നതെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ പത്തനംതിട്ട ജില്ലയിലെ ഭിന്നശേഷിക്കാരായ ഗുണഭോക്താക്കള്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം തിരുവല്ല സത്രം കോംപ്ലെക്‌സില്‍ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ജീവിതസാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള സർക്കാർ സഹായങ്ങൾ ഭിന്നശേഷിക്കാരുടെ അവകാശമാണ്. കേരളത്തെ രാജ്യത്തെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹാർദ സംസ്ഥാനമാക്കി മാറ്റുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിതലക്ഷ്യമാണ്. ഇതിനായി ഭിന്നശേഷി പുനരധിവാസ മേഖലയിലുൾപ്പെടെ ഒട്ടേറെ പദ്ധതികൾക്ക് സർക്കാർ രൂപംകൊടുത്തിട്ടുണ്ട്. പൊതു ഇടങ്ങൾ, വിദ്യാലയങ്ങൾ, ഓഫീസുകൾ എന്നിവയെല്ലാം ഭിന്നശേഷി സൗഹാർദ്ദപരമാക്കുന്നതിനായി തടസരഹിത കേരളം പദ്ധതി നടപ്പിലാക്കിയത്. തീവ്രഭിന്നശേഷിക്കാരുടെ കുടുംബങ്ങൾക്ക് ഒന്നിച്ചുതാമസിക്കാനും എല്ലാവിധ ആരോഗ്യ പരിപാലന കേന്ദ്രങ്ങളും തൊഴിൽ കേന്ദ്രങ്ങളും ചേരുന്ന പുനരധിവാസ ഗ്രാമങ്ങൾ സർക്കാർ ഏറ്റെടുത്തിരിക്കുന്ന…
Read Moreകോന്നി ഊട്ടുപാറ സെന്റ് ജോർജ് സ്കൂളില്‍ നിയമ ബോധവത്കരണ ക്ലാസ്സ് നടത്തി
konnivartha.com: അരുവാപ്പുലം ഊട്ടുപാറ സെന്റ് ജോർജ് ഹൈസ്കൂളിൽ കോന്നി ജനമൈത്രി പോലീസിന്‍റെ നേതൃത്വത്തില്‍ നിയമ ബോധവത്കരണ ക്ലാസ്സ് നടത്തി. സിവിൽ പോലീസ് ഓഫീസർമാരായ ഡിക്രൂസ് . ടി ജി സൈഫുദീൻ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. സ്കൂൾ ഹെഡ് മിസ്സസ്സ് മീനു ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പി.റ്റി. എ പ്രസിഡന്റ് അജി കൊല്ലൻ പടി സ്വാഗതം പറഞ്ഞു പി.റ്റി. എ വൈസ് പ്രസിഡന്റ് ശരണ്യ നന്ദി രേഖപ്പെടുത്തി
Read Moreനിർമ്മാണതൊഴിലാളി യൂണിയൻ(CITU) വനിതാ സബ് കമ്മിറ്റി കൺവെൻഷൻ നടന്നു
konnivartha.com: പത്തനംതിട്ട : നിർമ്മാണ തൊഴിലാളി യൂണിയൻ(സി ഐ ടി യു ) വനിതാ സബ് കമ്മിറ്റി പത്തനംതിട്ട ജില്ലാ കൺവെൻഷൻ നടന്നു .സി ഐ ടി യു ജില്ലാ പ്രസിഡന്റ് എസ് .ഹരിദാസ് ഉദ്ഘാടനം ചെയ്തു. സ്ത്രീകൾ സംഘടനാപരമായി കൂടുതൽ മുന്നോട്ടു വരണമെന്നും സമൂഹത്തിലും തൊഴിലിടങ്ങളിലും സ്ത്രീകൾക്ക് നേരെ ഉള്ള അതിക്രമങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും എതിരെ ശക്തമായി പ്രതികരിക്കുവാനും പരിഹാരം കാണാനും സംഘടന പ്രവർത്തനം കൊണ്ടു കഴിയുമെന്നും അദ്ദേഹം പറഞ്ഞു. നിർമ്മാണ തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റി അംഗം ലളിത നാരായണൻ അധ്യക്ഷത വഹിച്ചു.സി ഐ ടി യു ജില്ലാ വൈസ് പ്രസിഡന്റ് ശ്യാമ ശിവൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ നേതാക്കളായ മിനി രവീന്ദ്രൻ, പ്രസന്ന ബാബു ഷാന്റി ജേകബ് എന്നിവർ സംസാരിച്ചു.വനിതാ സബ് കമ്മിറ്റി കൺവീനറായി മിനി രവീന്ദ്രനെ തിരഞ്ഞെടുത്തു. വനിതാ സംവരണ ബിൽ…
Read Moreനിരവധി തൊഴില്‍ അവസരങ്ങള്‍ ( 10/10/2023)
അപേക്ഷ ക്ഷണിച്ചു സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിലേക്ക് എം.ഐ.എസ്. കോ-ഓർഡിനേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, അക്കൗണ്ടന്റ്, ഓഫീസ് അറ്റൻഡന്റ്, ഫുൾടൈം മിനിയൽ എന്നീ തസ്തികകളിലെ ഓരോ ഒഴിവുകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. തസ്തികയുടെ വിശദാംശങ്ങളും അപേക്ഷയുടെ മാതൃകയും സമഗ്ര ശിക്ഷാ കേരളയുടെ വെബ്സൈറ്റിൽ (www.ssakerala.in) ലഭിക്കും. കോബ്ലർ ഒഴിവ് തിരുവനന്തപുരം ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ കോബ്ലർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഒരു താത്കാലിക ഒഴിവുണ്ട്. എസ്.എസ്.എൽ.സി / തത്തുലം, ലെതർ വർക്സിലുള്ള പ്രാവീണ്യം എന്നിവയാണു യോഗ്യത. വയസ് 01.01.2023 ന് 18നും 41നും മധ്യേ (നിയമാനുസൃത വയസിളവ് ബാധകം). ശമ്പളം 24,400-55,200. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഒക്ടോബർ 25നകം പേര് രജിസ്റ്റർ…
Read Moreഇടിമിന്നൽ ജാഗ്രതാ നിർദേശം: മഴയ്ക്ക് സാധ്യത
konnivartha.com: കേരളത്തിലെ തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു ഇടിമിന്നൽ ജാഗ്രതാ നിർദേശം 2023 ഒക്ടോബർ 10 മുതൽ 14 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ജാഗ്രതാ നിർദേശങ്ങൾ ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന…
Read Moreഈ ദുരിത വേളയിൽ ഇന്ത്യയിലെ ജനത ഇസ്രയേലിനൊപ്പം ഉറച്ചുനിൽക്കുന്നു : പ്രധാനമന്ത്രി
konnivartha.com: ഇസ്രായേലിലെ നിലവിലെ സാഹചര്യത്തെക്കുറിച്ച് വിവരങ്ങൾ പങ്കുവച്ചതിന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി പറഞ്ഞു. ഭീകരവാദത്തെ അതിന്റെ എല്ലാ രൂപത്തിലും അപലപിച്ച പ്രധാനമന്ത്രി, ഈ ദുഷ്കരമായ സമയത്ത് ഇസ്രായേലിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. സമൂഹ മാധ്യമമായ ‘എക്സി’ൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു: “പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഫോൺ കോളിനും നിലവിലുള്ള സാഹചര്യത്തെക്കുറിച്ചു വിവരങ്ങൾ നൽകിയതിനും ഞാൻ നന്ദി പറയുന്നു. ഈ ദുഷ്കരമായ സമയത്ത് ഇന്ത്യയിലെ ജനങ്ങൾ ഇസ്രായേലിനൊപ്പം ഉറച്ചുനിൽക്കുന്നു. ഭീകരതയെ അതിന്റെ എല്ലാ രൂപങ്ങളിലും ആവിഷ്കരണങ്ങളിലും ഇന്ത്യ ശക്തമായും അസന്ദിഗ്ധമായും അപലപിക്കുന്നു.” പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ഇന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൽ നിന്ന് ഒരു ടെലിഫോൺ കോൾ ലഭിച്ചു. ഇസ്രയേലിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കും പരിക്കേറ്റവർക്കും അഗാധമായ അനുശോചനം പ്രകടിപ്പിച്ച പ്രധാനമന്ത്രി, ഈ ദുഷ്‌കരമായ സമയത്തിൽ ഇന്ത്യയിലെ ജനങ്ങൾ ഇസ്രായേലിനോട്…
Read Moreതണ്ണിത്തോട്: അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ നിയമനം
konnivartha.com: വനിതാ ശിശു വികസന വകുപ്പിന് കിഴില്‍ പ്രവര്‍ത്തിക്കുന്ന കോന്നി ശിശു വികസനപദ്ധതി ഓഫീസിന്റെ പരിധിയിലുളള തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ സ്ഥിരംവര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും നിയമിക്കുന്നു. 18 നും 46 നും ഇടയില്‍ പ്രായമുളള തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ സ്ഥിരം താമസക്കാരായ വനിതകളായഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷയുടെ മാതൃക കോന്നി ശിശുവികസന പദ്ധതി ഓഫീസിലും, തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് ഓഫീസിലും തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലും ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ കോന്നി ശിശുവികസന പദ്ധതി ഓഫീസില്‍ നേരിട്ടോ/തപാല്‍ മാര്‍ഗ്ഗമോ ശിശു വികസനപദ്ധതി ആഫീസര്‍, ശിശുവികസന പദ്ധതി ഓഫീസ് കോന്നി, കോന്നി ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ട്, ഇളകൊളളൂര്‍ പി.ഒ., കോന്നി, 689691. എന്ന വിലാസത്തില്‍ ലഭ്യമാക്കേണ്ടതാണ്. അവസാന തീയതി നവംബര്‍ 10. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446220488, 9447331685.
Read Moreപത്തനംതിട്ട ജില്ലയിലെ ഇന്നത്തെ അറിയിപ്പുകള്‍ ( 10/10/2023)
സ്‌കൂള്‍ കുട്ടികള്‍ക്കായി മില്ലറ്റ് റെസിപ്പി മത്സരവും പോസ്റ്റര്‍ പ്രദര്‍ശനവും പത്തനംതിട്ട ജില്ലാ കൃഷിവിജ്ഞാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ലോകഭക്ഷ്യദിനാചരണവുമായി ബന്ധപ്പെട്ട് പോസ്റ്റര്‍ മത്സരവും മില്ലറ്റ് പാചക റെസിപ്പി മത്സരവും സംഘടിപ്പിക്കുന്നു. ലോക ജൂനിയര്‍ ഭക്ഷ്യദിനമായി എഫ്.എ.ഓ .ആഹ്വാനം ചെയ്തിട്ടുള്ള ഒക്ടോബര്‍ 19നാണ് തെള്ളിയൂര്‍ കൃഷി വിജ്ഞാനകേന്ദ്ര ത്തില്‍ വെച്ച് പരിപാടികള്‍ നടത്തപ്പെടുന്നത്. അന്താരാഷ്ട്ര ചെറുധാന്യവര്‍ഷം 2023 മായി ബന്ധപ്പെടുത്തി ‘ചെറുതല്ല ചെറു ധാന്യങ്ങള്‍’ എന്നതാണ് പാചക മത്സരത്തിന്റെ വിഷയം. മത്സരത്തിന് തയ്യാറാക്കുന്ന ഭക്ഷ്യ വിഭവങ്ങളില്‍ ചെറുധാന്യങ്ങള്‍ അഥവാ മില്ലറ്റ് പ്രധാന ഘടകമായിരിക്കണം. ഭക്ഷ്യവിഭവത്തിന്റെ പോഷകമൂല്യം, ഉപയോഗ സാധ്യതകള്‍, അവതരണ രീതി എന്നിവയാണ് വിഭവങ്ങളുടെ മൂല്യം നിര്‍ണയത്തിന്റെ പ്രധാന മാനദണ്ഡങ്ങള്‍. ലോക ഭക്ഷ്യ ദിനം 2023 സ്ലോഗന്‍ ആയ ‘ജലമാണ് ഭക്ഷണം, ജലമാണ് ജീവിതം’ എന്നതാണ് പോസ്റ്റര്‍ പ്രദര്‍ശനത്തിന്റെ വിഷയം. പങ്കെടുക്കുന്നവര്‍ക്ക് ചെറുധാന്യങ്ങളുടെ മൂല്യ വര്‍ദ്ധനവിനെ കുറിച്ചുള്ള പരിശീലനവും…
Read Moreതണ്ണിത്തോട് ഫെസിലിറ്റേറ്റര്‍ നിയമനം: അപേക്ഷ ക്ഷണിച്ചു
konnivartha.com: തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് വനിതാ വികസന പ്രവര്‍ത്തനങ്ങളും ജാഗ്രതാസമിതി ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി വിമന്‍സ് സ്റ്റഡീസ് , ജെന്‍ഡര്‍ സ്റ്റഡീസ് , സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, സൈക്കോളജി എന്നീ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദാനന്തരബിരുദമുള്ള വനിതയെ കമ്യൂണിറ്റി വിമണ്‍ ഫെസിലിറ്റേറ്ററായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്രായം, യോഗ്യത പ്രവര്‍ത്തി പരിചയം , സ്ഥിരതാമസവിലാസം എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 10. കൂടുതല്‍ വിവരം പ്രവര്‍ത്തി ദിവസങ്ങളില്‍ ഗ്രാമപഞ്ചായത്ത് ഓഫീസ്, കോന്നി ഐസിഡിഎസ് ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും അറിയാവുന്നതാണ്.
Read More