ഡൽഹിയിൽ പിടിയിലായ ഐ എസ് ഭീകരൻ ഷാനവാസും സംഘവും കേരളത്തിലും എത്തിയിരുന്നതായി വിവരം. സംഘം പശ്ചിഘട്ട വനമേഖലകളിൽ താമസിക്കുകയും ഐ എസ് പതാക വെച്ച് ഫോട്ടോ എടുക്കുകയും ചെയ്തതായി ഡൽഹി സ്പെഷൽ സെൽ വ്യക്തമാക്കി. എൻ ഐ എ 3 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച ഭീകരനാണ് ഷാനവാസ്.ദേശീയ അന്വേഷണ ഏജൻസിയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട ഐ എസ് ഭീകരനായ ഷാനവാസ് പിടിയിലാകുന്നതിന് മുമ്പ് കേരളത്തിലും എത്തിയതായാണ് പുറത്ത് വരുന്ന വിവരം. ഷാനവാസ് ഉൾപ്പെടുന്ന സംഘം വനമേഖലകളിൽ താമസിക്കുകയും ഐ എസ് പതാക വെച്ച് ഫോട്ടോയെടുക്കുകയും ചെയ്തതു. പശ്ചിമഘട്ട വനമേഖലയിൽ വിശദമായ ആയുധ പരിശീലനവും ഇവർ നടത്തിയതായി സ്പെഷൽ സെൽ വൃത്തങ്ങൾ പറയുന്നു.കേരളത്തിന് പുറമേ ധാർവാഡ്, അഹമ്മദാബാദ് എന്നിവടങ്ങളിലും എത്തിയിരുന്നു. വിശ്വേശ്വരയ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും മൈനിംഗ് എഞ്ചിനായറിംഗ് പൂർത്തിയാക്കിയ ഷാനവാസ് അഥവാ…
Read Moreമാസം: ഒക്‌ടോബർ 2023
മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയിൽ കൂട്ടമരണം; മരിച്ചത് 12 നവജാത ശിശുക്കൾ ഉൾപ്പെടെ 24 പേർ
മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിൽ വീണ്ടും രോഗികളുടെ കൂട്ടമരണം. 12 നവജാതശിശുക്കളുൾപ്പെടെ 24 രോഗികൾ മരിച്ചു. നന്ദേഡിലെ സർക്കാർ ആശുപത്രിയിൽ കൂട്ട മരണം. മരുന്ന് ക്ഷാമമാണ് കൂട്ട മരണത്തിനിടയാക്കിയത്.അതേസമയം മതിയായ ചികിത്സ നൽകാൻ കഴിഞ്ഞില്ലെന്ന് ആശുപത്രി അധികൃതർ പ്രതികരിച്ചു. ആവശ്യത്തിനു മരുന്നും സ്റ്റാഫും ഇല്ലെന്ന് അധികൃതർ പറയുന്നു. ഇതിനിടെ സംഭവത്തിൽ പ്രതിഷേധവുമായി കോൺഗ്രസും രംഗത്തെത്തി. സംസ്ഥാനത്തെ ട്രിപ്പ് എൻജിൻ സർക്കാർ ആണ് ഉത്തരവാദിയെന്ന് എൻസിപി നേതാവ് സുപ്രിയ സുലെ പ്രതികരിച്ചു.
Read Moreപുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാത പൂര്‍ത്തിയായില്ല .അതിന് മുന്നേ കടിച്ച് പറിച്ച നിലയില്‍
konnivartha.com : കോടികണക്കിന് രൂപ ചിലവഴിച്ചു കെ എസ് ഡി പി പുനര്‍ നിര്‍മ്മിക്കുന്ന പുനലൂര്‍ മൂവാറ്റുപുഴ റോഡിനെ സംബന്ധിച്ച് പരാതികള്‍ ഒഴിഞ്ഞ ദിവസം ഇല്ല . പല ഭാഗത്തും ഓടകള്‍ നിര്‍മ്മിച്ചത് അശാസ്ത്രീയം എന്ന് നിരന്തരം പരാതി വന്നിട്ടും കെ എസ് ഡി പി പൊന്‍കുന്നം ഓഫീസ് അധികാരികള്‍ക്ക് അനക്കം ഇല്ല .ഇപ്പോള്‍ ഇതാ ടാറിംഗ് കഴിഞ്ഞ റോഡു കുഴിഞ്ഞു . ഇതാണോ നല്ല നിലവാരത്തില്‍ ഉള്ള നിര്‍മ്മാണം . കോന്നി കുമ്പഴ റോഡില്‍ ഇളകൊള്ളൂര്‍ ഐ റ്റി സി പടിയ്ക്ക് സമീപം ആണ് ഈ കുഴി . ഇതാണോ നിലവാരം ഉള്ള ടാറിംഗ് . കൃത്യമായി മെറ്റല്‍ ഇട്ടു ഉറപ്പിച്ചു എങ്കില്‍ ഇങ്ങനെ ഇളകില്ല . ഏതു പെരുമഴക്കാലം വന്നാലും . ഈ റോഡ് പണിയുടെ തുടക്കം മുതല്‍ പരാതി മാത്രമായിരുന്നു .…
Read Moreകോന്നിയില്‍ കള്ളനോട്ട് വിതരണം ശക്തം : ലോട്ടറി എടുക്കാന്‍ കള്ളനോട്ട്
konnivartha.com : ലോട്ടറി കടകളും ലോട്ടറി ചെറുകിട വ്യാപാരികളും കൂടിയതോടെ കോന്നി മേഖലയില്‍ കള്ളനോട്ട് കൊടുത്ത് ലോട്ടറി എടുക്കുന്ന മാഫിയാ സംഘങ്ങള്‍ വളര്‍ന്നു എന്ന് പരാതി . മറ്റു പല മേഖലയിലും കള്ള നോട്ടു കൊടുത്തു ലോട്ടറി എടുക്കുന്ന പതിവ് കൂടി എന്നാണ് സംസാരം . അഞ്ഞൂറ് രൂപയുടെ കള്ള നോട്ടു കൊടുത്തു നാല്പതു ,അമ്പതു രൂപയുടെ ലോട്ടറി എടുക്കുകയും ബാക്കി നല്ല നോട്ടുകള്‍ വാങ്ങുന്ന ഇടപാട് ആണ് നടക്കുന്നത് എന്നാണ് അറിയുന്നത് . സംസാരത്തില്‍ കൂടി ഉള്ള പരാതി ആയതിനാല്‍ സ്ഥിതീകരണം ഇല്ല .എങ്കിലും പോലീസ് സ്പെഷ്യല്‍ ബ്രാഞ്ച് ശ്രദ്ധിക്കുക . ലക്ഷകണക്കിന് രൂപയാണ് മാറ്റി വാങ്ങുന്നത് എന്നാണ് വിവരം . ഒര്‍ജിനല്‍ നോട്ടിനെ വെല്ലുന്ന നിലയില്‍ ആണ് കള്ള നോട്ട് വിപണനം . സാധാരണ ലോട്ടറി വില്‍പ്പനക്കാരെ സമീപിച്ചു അഞ്ഞൂറ് രൂപ കൊടുത്ത്…
Read Moreലഷ്‌കര്‍ ഭീകരന്‍ ഖൈസര്‍ ഫാറൂഖി കറാച്ചിയില്‍ കൊല്ലപ്പെട്ടു
Mumbai Attacks Mastermind Hafiz Saeed’s Aide Shot Dead in Karachi പാക് ഭീകരസംഘടനയായ ലഷ്‌കര്‍-ഇ-ത്വയ്ബയുടെ പ്രധാനി മുഫ്തി ഖൈസര്‍ ഫാറൂഖിനെ അജ്ഞാതസംഘം വധിച്ചു.അജ്ഞാതരായ ഒരുസംഘം ആളുകള്‍ കറാച്ചിയില്‍വെച്ച് ഖൈസര്‍ ഫാറൂഖിന് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. 26/11 ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സയീദിന്റെ ഏറ്റവുമടുത്തയാളാണ് ഖൈസര്‍ ഫാറൂഖ്.
Read Moreഅന്നമ്മ അലക്സാണ്ടർ ( 86) നിര്യാതയായി
konnivartha.com: ഇലന്തൂർ താഴയിൽ ചെമ്പകത്തിൽ പരേതനായ സി. വി. അലക്സാണ്ടറിന്‍റെ ഭാര്യ അന്നമ്മ അലക്സാണ്ടർ ( 86) നിര്യാതയായി. സംസ്കാരം പിന്നീട്. വയലത്തല കല്ലോടിക്കുഴിയിൽ കുടുംബാംഗമാണ്. മക്കൾ : ലൈസാമ്മ. കെ. സാബു, വർഗീസ് അലക്സാണ്ടർ ( ഫാക്ട്, മുൻ ഉദ്യോഗസ്ഥൻ, നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, വൈ. എം. സി എ ) സാം ചെമ്പകത്തിൽ( സ്പെഷ്യൽ കറസ്പോൺഡന്റ്, കേരളകൗമുദി, കൊല്ലം, കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ) മരുമക്കൾ : വെണ്ണിക്കുളം നാ രകത്താനി കുന്തറയിൽ സാബു. കെ. വർഗീസ്, ലിസി വർഗീസ് ( കെ. എസ്. ആർ. ടി. സി റിട്ട. സ്റ്റാഫ് ) സുജ. സി. മാത്യൂസ് ( ടീച്ചർ, എസ്. സി. ഹയർ സെക്കന്ററി സ്കൂൾ, തിരുവല്ല )
Read Moreവയോജന ദിനത്തില്‍ നൂറ്റൊന്ന്കാരി ശോശാമ്മയ്ക്ക് പത്തനംതിട്ട ജില്ലയുടെ ആദരം: ജില്ലാ കളക്ടര്‍ പൊന്നാട അണിയിച്ച് ആദരിച്ചു
konnivartha.com: മോളെന്നെ കാണാന്‍ വന്നതില്‍ ഒത്തിരി സന്തോഷം. എല്ലാവരേയും ഈശ്വരന്‍ രക്ഷിക്കും എന്നു ജില്ലാ കളക്ര്‍ ഡോ.ദിവ്യ എസ് അയ്യരോടു പറയുമ്പോള്‍ ശോശാമ്മ സക്കറിയയുടെ കണ്ണുകളില്‍ ആനന്ദാശ്രു പൊഴിയുകയായിരുന്നു. ലോക വയോജന ദിനത്തോടനുബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശപ്രകാരം 100 വയസു കഴിഞ്ഞ വോട്ടര്‍മാരെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ചന്ദനപ്പള്ളി കോട്ടപ്പുറത്ത് വീട്ടില്‍ ശോശാമ്മ സക്കറിയ (101)യുടെ വീട്ടില്‍ കളക്ടര്‍ നേരിട്ടെത്തിയത്. കുട്ടികളെപ്പോലെ സന്തോഷവതിയായിരുന്നു ശോശാമ്മ. മരിച്ചു പോയ ഭര്‍ത്താവ് ചാക്കോസക്കായിയും താനും കര്‍ഷകരായിരുന്നെന്നും, മക്കള്‍ മൂന്നു പേരും എക്‌സ് സര്‍വീസ്മാന്‍മാരായിരുന്നുവെന്നും, കുട്ടികളെ മികച്ച രീതിയില്‍ വളര്‍ത്തി പഠിപ്പിച്ചുവെന്നും പറയുമ്പോള്‍ ശോശാമ്മയ്ക്ക് അഭിമാനം. തന്റെ നൂറു വര്‍ഷത്തെ കഥകള്‍ ചിരിച്ചും ചിന്തിപ്പിച്ചും അമ്മ പറഞ്ഞു കൊണ്ടേയിരുന്നു. കുട്ടികളുടെ കൗതുകത്തോടെ കളക്ടര്‍ അതു കേട്ടിരുന്നു. മൂന്നു മക്കള്‍, അവരുടെ മരുമകള്‍, അഞ്ചു കൊച്ചു മക്കള്‍, അവരുടെ മക്കള്‍ എന്നിങ്ങനെ…
Read Moreനെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ലോക വയോജന ദിനാചരണം സംഘടിപ്പിച്ചു
konnivartha.com/ നെടുമങ്ങാട്: ലോക വയോജന ദിനത്തോട് അനുബന്ധിച്ച് നെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോക വയോജന ദിനാചരണം നെടുമങ്ങാട് മുനിസിപ്പൽ മുൻ ചെയർമാൻ കെ സോമശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് പുലിപ്പാറ യൂസഫ് അധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന യോഗത്തിൽ ജനകീയ മനുഷ്യാവകാശ പരിസ്ഥിതി സംരക്ഷണ സമിതി പ്രസിഡന്റ് ഡോക്ടർ: തത്തംകോട് കണ്ണൻ മുഖ്യപ്രഭാഷണം നടത്തി. നെടുമങ്ങാട് സാംസ്കാരിക വേദി ചെയർമാൻ. നെടുമങ്ങാട് ശ്രീകുമാർ, കേരള മദ്യ നിരോധന സമിതി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് മുഹമ്മദ് ഇല്യാസ് പത്താം കല്ല്, മുസ്ലിം ലീഗ് നേതാവ് നെടുമങ്ങാട് സിദ്ദീഖ്, ദേശീയ പുരസ്കാര ജേതാവ്. ജ്യോതി കുമാർ വെഞ്ഞാറമൂട്, നാസറുദ്ദീൻ പത്താം കല്ല്, അബ്ദുല്ല പഴവിള, ആദിൽ മുഹമ്മദ്, ശ്രീഹരി, സജി കെ തുടങ്ങിയവർ സംസാരിച്ചു
Read Moreഅന്താരാഷ്ട്ര വയോജന ദിനാചരണം: യുവത്വം വയോജനങ്ങളോട് ബഹുമാനം പുലര്‍ത്തുന്നവരാകണം :ഡെപ്യൂട്ടി സ്പീക്കര്‍
konnivartha.com: വയോജനങ്ങളോട് സ്‌നേഹവും കരുതലും പുലര്‍ത്തുന്നതിന് യുവജനങ്ങള്‍ കൂടുതല്‍ ശ്രദ്ധചെലുത്തണമെന്ന് കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. വയോജനങ്ങളുടെ പെന്‍ഷന്‍ 1600 ല്‍ നിന്ന് വര്‍ദ്ധിപ്പിക്കണമെന്നും ചിറ്റയം കൂട്ടിച്ചേര്‍ത്തു. മഹാത്മാ ജന സേവന കേന്ദ്രത്തിന്‍റെ നേതൃത്വത്തില്‍ കൊടുമണ്ണില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര വയോജന ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. ഒക്ടോബര്‍ ഒന്നിന്റെ അന്താരാഷ്ട്ര വയോജന ദിനം സാമൂഹിക നീതി വകുപ്പ് വിപുലമായ പരിപാടികളുടെയാണ് ആചരിച്ചത്. ചടങ്ങില്‍ വയോജനങ്ങളെ ആദരിക്കലും കലാപരിപാടികളും നടന്നു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ജെ.ഷംല ബീഗം സ്വാഗതം ആശംസിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു മുഖ്യപ്രഭാഷണം നടത്തി. ആര്‍ ഡി ഒ തുളസീധരന്‍പിള്ള എ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ ശ്രീധരന്‍, പഞ്ചായത്ത്…
Read Moreനഗരത്തിൽ വസന്തോത്സവം;നവംബറിൽ പൂക്കാലമൊരുക്കി കേരളീയം
konnivartha.com: നഗരത്തിൽ നവംബർ വസന്തമൊരുക്കി കേരളീയത്തിന്റെ പുഷ്‌പോത്സവം. നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്ത് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന കേരളീയം 2023 ആഘോഷങ്ങളുടെ ഭാഗമായി ആറുവേദികളിലായാണ് പുഷ്‌പോത്സവും സംഘടിപ്പിക്കുന്നത്. സെൻട്രൽ സ്‌റ്റേഡിയം, ഇ.കെ. നായനാർ പാർക്ക്, കനകക്കുന്ന്, അയ്യങ്കാളി ഹാൾ, എൽ.എം.എസ്. കോമ്പൗണ്ട്, ജവഹർ ബാലഭവൻ എന്നീ വേദികളിലാണ് പുഷ്‌പോത്സവം. നഗരത്തിലെ ഏഴു പ്രധാനകേന്ദ്രങ്ങളിൽ കേരളത്തിന്റെ തനിമയും സംസ്‌കാരവും വിളിച്ചോതുന്ന ഫ്‌ളവർ ഇൻസ്റ്റലേഷനുകളും ഉണ്ടാകും. ചുണ്ടൻവള്ളത്തിന്റെ രൂപത്തിൽ ഇ.കെ. നായനാർ പാർക്കിലും കേരള സർക്കാർ മുദ്രയുടെ രൂപത്തിൽ കനകക്കുന്നിലും ഇൻസ്റ്റലേഷൻ സ്ഥാപിക്കും. കേരളീയം ലോഗോയുടെ മാതൃകയിലുള്ള വലിയ ഫ്ളവർ ഇൻസ്റ്റലേഷൻ മുഖ്യവേദിയായ സെൻട്രൽ സ്‌റ്റേഡിയത്തിലുണ്ടാകും. എൽ.എം.എസ്. കോമ്പൗണ്ടിൽ വേഴാമ്പൽ, ടാഗോർ തിയറ്റർ കവാടത്തിൽ തൃശൂർ പൂരം തുടങ്ങിയ ഇൻസ്റ്റലേഷനുകളും സ്ഥാപിക്കും. കേരളീയത്തിന്റെ ഉദ്ഘാടനചടങ്ങിനു മുന്നോടിയായി ഒക്‌ടോബർ 29ന് കവടിയാർ, മാനവീയം വീഥി, വെള്ളയമ്പലം തുടങ്ങി നഗരത്തിലെ ഏഴിടങ്ങളിൽ…
Read More