konnivartha.com: കോന്നി വകയാര്‍ ശിവ പാര്‍വ്വതി ക്ഷേത്രത്തിലെ മൃത്യുഞ്ജയ ഹോമം നവംബര്‍ 2 ന് നടക്കും . ക്ഷേത്രം തന്ത്രി ഗണപതി രാമ ശര്‍മ്മയുടെയും ക്ഷേത്രം മേല്‍ശാന്തി ബ്രഹ്മശ്രീ സുരേഷ് ഭട്ടതിരിപ്പാടിന്‍റെയും മുഖ്യ കാര്‍മ്മികത്വത്തില്‍ ആണ് മൃത്യുഞ്ജയ ഹോമം. രാവിലെ 6 ന് മഹാഗണപതിഹോമം 8 ന് മൃത്യുഞ്ജയ ഹോമം, വൈകിട്ട് 6 .30 ന് ദീപാരാധന ,നവഗ്രഹ പൂജ എന്നിവ നടക്കുമെന്ന് പ്രസിഡന്റ് രാധാകൃഷ്ണന്‍ മുഞ്ഞിനാട്ട് . സെക്രട്ടറി ബാബു പി രാജ് പതാലില്‍ എന്നിവര്‍ അറിയിച്ചു
Read Moreമാസം: ഒക്ടോബർ 2023
ഫൈനാൻസ് കമ്പനി വീട് ആക്രമിച്ച സംഭവത്തിൽ ന്യൂനപക്ഷ കമ്മീഷൻ കേസെടുത്തു
ഭവനവായ്പ എടുത്ത സ്ത്രീയുടെ വീട് കുടുശ്ലിക വരുത്തിയതിന്റെ പേരിൽ ആക്രമിച്ച സ്വകാര്യ ധനകാര്യ സ്ഥാപനത്തിനെതിരെ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ കേസെടുത്തു. റൂറൽ എസ്.പി, കാട്ടാക്കട ഡി.വൈ.എസ്.പി, തഹസിൽദാർ എന്നിവരോട് നവംബർ 9 ന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ചെയർമാൻ അഡ്വ. എ എ റഷീദ് ആവശ്യപ്പെട്ടു. പരാതിക്കാരിയായ സീനത്ത് ബീവി ചോളമണ്ഡലം ഇൻവെസ്റ്റ്മെന്റ് ഫൈനാൻസ് ലിമിറ്റഡിൽ നിന്നും ഹോം ലോണായി 17,68,000 രൂപ എടുത്തിരുന്നു. മാസത്തവണയായ 22,000 രൂപ അടയ്ക്കുന്നുണ്ടായിരുന്നു. കൊറോണസമയം കുടിശ്ലിക വരികയും 4,85,000 രൂപ അടയ്ക്കണമെന്ന് ചൂണ്ടിക്കാണിച്ച് കമ്പനി ജപ്തി നോട്ടീസ് അയക്കുകയും 2023 ജൂൺ 26 ന് 100 രൂപ മുദ്രപത്രത്തിൽ 2,00,000 രൂപ നൽകണമെന്ന് പരാതിക്കാരിയോട് എഴുതിവാങ്ങുകയും ചെയ്തിരുന്നു. തുടർന്ന് പരാതിക്കാരിയും കുടുംബവും വീട്ടിൽ ഇല്ലാത്ത സമയം ഒരു സംഘം ആളുകൾ വീട്ടിൽ അതിക്രമിച്ച് കടക്കുകയും വീട്ടുപകരണങ്ങളും മറ്റും…
Read Moreകനേഡിയൻ പൗരന്മാർക്ക് ഇന്ത്യയിലെത്താം
കനേഡിയൻ പൗരന്മാർക്കുള്ള വിസ സേവനങ്ങള്‍ ഭാഗികമായി പുനഃസ്ഥാപിച്ച് ഇന്ത്യ. എൻട്രി വിസ, ബിസിനസ് വിസ, കോൺഫറൻസ് വിസ, മെഡിക്കൽ വിസ എന്നിവയാണ് ഇന്ത്യ പുഃനസ്ഥാപിച്ചത്. ഇന്ന് മുതൽ വിസ സൗകര്യം പുഃനസ്ഥാപിക്കുമെന്നാണ് റിപ്പോർട്ട്. ഇന്ത്യ – കാനഡ ബന്ധം വഷളായതിന് പിന്നാലെയാണ് ഇന്ത്യയിലേക്കുള്ള കനേഡിയൻ പൗരന്മാർക്കുള്ള വിസാ സർവീസ് നിർത്തിവെച്ചത്.ഇതിന് പിന്നാലെ ഇന്ത്യയിലെ കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് കാനഡയുടെ 41 നയതന്ത്ര ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം രാജ്യം വിട്ടിരുന്നു.
Read Moreസി ഐ ടി യു പത്തനംതിട്ട ജില്ലാ ജനറൽ കൗൺസിൽ ഒക്ടോബർ 28 ശനിയാഴ്ച
konnivartha.com/ പത്തനംതിട്ട : സി ഐ ടി യു പത്തനംതിട്ട ജില്ലാ ജനറൽ കൗൺസിൽ ഒക്ടോബർ 28 ശനിയാഴ്ച പത്തനംതിട്ട കളക്ട്രേറ്റിന് സമീപം ഗുരുകൃപ എസ് എൻ ഡി പി ഹാളിൽ (സ. ആനത്തലവട്ടം ആനന്ദൻ നഗർ ) നടക്കും എന്ന് സി ഐ ടി യു പത്തനംതിട്ട ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി പി. ബി. ഹർഷ കുമാർ അറിയിച്ചു . സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റ് ടി. പി. രാമകൃഷ്ണൻ എം എല്‍ എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി കെ. എൻ. ഗോപിനാഥൻ, സംസ്ഥാന വൈസ് പ്രസിഡന്റ് സുനിതാ കുര്യൻ എന്നിവർ പങ്കെടുക്കും. രാവിലെ 9 ന് ആരംഭിക്കുന്ന കൗൺസിലിൽ തിരഞ്ഞെടുക്കപ്പെട്ട 245 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
Read Moreജനഹിതമറിയുകയെന്ന ആശയം പ്രാവര്‍ത്തികമാക്കുകയാണ് നവകേരളസദസ്: അഡ്വ.മാത്യു ടി തോമസ് എം എല്‍ എ
തിരുവല്ല നിയോജകമണ്ഡലം നവകേരളസദസ് സംഘാടകസമിതി രൂപീകരിച്ചു konnivartha.com: ജനഹിതമറിയുകയെന്ന ആശയ ആവിഷ്‌കാരം പ്രാവര്‍ത്തികമാക്കുകയാണ് നവകേരളസദസെന്നു അഡ്വ. മാത്യു ടി തോമസ് എം എല്‍ എ പറഞ്ഞു. തിരുവല്ല നിയോജകമണ്ഡലം നവകേരളസദസ് സംഘാടക സമിതി രൂപീകരണ യോഗത്തിന്റെ ഉദ്ഘാടനം സെന്റ് ജോണ്‍സ് കത്തീഡ്രല്‍ ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു എം എല്‍ എ. നവകേരളനിര്‍മിതിയുടെ ഭാഗമായി ജനങ്ങളുമായി സംവദിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഒരുമിച്ചെത്തുന്നുവെന്ന പുതിയ ആശയമാണ് നവകേരള സദസിലൂടെ സാധ്യമാകുന്നത്. വ്യത്യസ്ത മേഖലയില്‍ സര്‍ക്കാര്‍ നടത്തുന്ന വികസന ക്ഷേമ പ്രവര്‍ത്തങ്ങള്‍ ജനങ്ങളിലെത്തിക്കാനും അവരുടെ പ്രതികരണം അറിയുന്നതിനുമാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. നിരവധി പ്രതിസന്ധികളെ അഭിമുഖീകരിച്ച സര്‍ക്കാര്‍ ജനപക്ഷത്തുനിന്ന് അവയെ അതിജീവിച്ചു. വികസന രംഗത്ത് ദീര്‍ഘകാലമായി മുടങ്ങി കിടന്ന പല പദ്ധതികളും ഏറ്റെടുത്തു വിജയത്തിലെത്തിച്ചു. അനുഭവസ്ഥരുമായി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പങ്കു വയ്ക്കുന്ന നവകേരളസദസില്‍ വിവിധ മേഖലകളില്‍ പ്രമുഖരായ വ്യക്തികള്‍ പ്രത്യേകം ക്ഷണിതാക്കളായി പങ്കെടുക്കുമെന്നും…
Read Moreമധ്യവയസ്കന്റെ മരണം കൊലപാതകം : സഹോദരനും സുഹൃത്തും അറസ്റ്റിൽ
പത്തനംതിട്ട : ഏഴംകുളം നെടുമണ്ണിൽ മധ്യവയസ്കനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇളയ സഹോദരനെയും സുഹൃത്തിനെയും അടൂർ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകമാണെന്ന് അന്വേഷണത്തിൽ വ്യക്തമായതിനെതുടർന്നാണ് അറസ്റ്റ്. അടൂർ ഏഴംകുളം നെടുമൺ ഓണവിള പുത്തൻ വീട്ടിൽ അനീഷ് ദത്ത(52) നെയാണ് ചൊവ്വാഴ്ച പുലർച്ചെ രണ്ടിന് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് അനീഷ് ദത്തന്റെ ഇളയസഹോദരൻ മനോജ് ദത്തൻ (ജോജോ-46), വാണേക്കാട് പള്ളി ബിനു ഭവനിൽ ബിനു (42) എന്നിവരെയാണ് അടൂർ പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി മൂന്ന് പേരും വീട്ടിലിരുന്ന് ഒരുമിച്ച് മദ്യപിച്ചിരുന്നു. തുടർന്ന് പരസ്പരം വഴക്കും അടിപിടിയും ഉണ്ടായതായി അനീഷിന്റെ അമ്മ ശാന്തമ്മ അന്വേഷണസംഘത്തിന് മൊഴിനൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് അറസ്റ്റ്. പിറ്റേന്ന് പുലര്‍ച്ചെ രണ്ടിന് ശാന്തമ്മയാണ് വീട്ടിലെ മുറിയിൽ നിലത്ത് അനീഷിനെ ചലനമറ്റനിലയിൽ കണ്ടത്. അപ്പോഴേക്കും…
Read Moreനവകേരളസദസ് ഒരു പുതുചരിത്രം -ഡെപ്യൂട്ടി സ്പീക്കര്‍
അടൂര്‍ നിയോജക മണ്ഡലം നവകേരളസദസ് സംഘടക സമിതി രൂപീകരിച്ചു konnivartha.com: നവകേരളസദസ് ഒരു പുതുചരിത്രമാണ് സൃഷ്ടിക്കുകയെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.അടൂര്‍ നിയോജകമണ്ഡലം സംഘാടകസമിതി രൂപീകരണയോഗത്തിന്റെ ഉദ്ഘാടനം കണ്ണംകോട് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ പാരിഷ്ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനസര്‍ക്കാര്‍ രണ്ടുവര്‍ഷമായി നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനും, ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുന്നതിനുമായി മുഖ്യമന്ത്രിയും, മറ്റു മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ് എല്ലാ നിയോജക മണ്ഡലങ്ങളിലും സംഘടിപ്പിക്കുകയാണ്. കേരള ജനത ചരിത്രത്തില്‍ ആദ്യമായാകും ഈയൊരു രംഗത്തിന് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. കഴിഞ്ഞ ഏഴര വര്‍ഷമായി കേരളത്തില്‍ സര്‍ക്കാര്‍ വിവിധങ്ങളായ വികസന പദ്ധതികള്‍ ആണ് നടപ്പാക്കി വരുന്നത്. ആരോഗ്യ – വിദ്യാഭ്യാസ മേഖല, ലൈഫ് മിഷന്‍, പട്ടയം, പെന്‍ഷന്‍, കാര്‍ഷികമേഖല, റോഡ്, പാലം, ആശുപത്രികള്‍, സ്‌കൂള്‍ കെട്ടിടങ്ങള്‍, സ്റ്റേഡിയം, സംസ്‌കാരിക പുരാവസ്തു കേന്ദ്രങ്ങള്‍,…
Read Moreകേരളീയം: ഇന്നത്തെ വാര്‍ത്തകള്‍ ( 25/10/2023 )
കാണികൾക്കും മത്സരിച്ച് സമ്മാനം നേടാവുന്ന ജനകീയ ക്വിസ് ഷോ: കേരളീയം ക്വിസ് ഗ്രാൻഡ് ഫിനാലെ (ഒക്‌ടോ 26) നിശാഗന്ധിയിൽ konnivartha.com : കേരളീയം മെഗാ ഓൺലൈൻ ക്വിസിന്റെ ഗ്രാൻഡ് ഫിനാലെ (ഒക്ടോബർ 26)ഓഫ്‌ലൈനായി തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കും.വൈകിട്ട് അഞ്ചുമണിക്ക് മുൻ ചീഫ് സെക്രട്ടറിയും കവിയുമായ കെ.ജയകുമാർ ക്വിസ് മത്സരം ഉ്ദ്ഘാടനം ചെയ്യും. 140 പേരാണ് ഓൺലൈൻ ക്വിസ് മത്സരത്തിൽ ഫൈനലിന് യോഗ്യത നേടിയത്.ഒക്ടോബർ 19ന് നടന്ന ഓൺലൈൻ മൽസരത്തിൽ ഏറ്റവും കൂടുതൽ സ്‌കോർ ചെയ്തു മുന്നിലെത്തിയ 14 ജില്ലകളിൽ നിന്നുമുള്ളവരാണ് ഓഫ് ലൈനായി നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരയ്ക്കുന്നത്.മത്സരാർത്ഥികൾ ഉച്ചകഴിഞ്ഞു 3.30ന് തിരുവനന്തപുരം കനകക്കുന്നിലുള്ള നിശാഗന്ധി ഓഡിറ്റോറിയത്തിൽ റിപ്പോർട്ട് ചെയ്യണം. വെരിഫിക്കേഷൻ പൂർത്തിയാക്കുന്നതിന് ഓൺലൈൻ മെഗാ ക്വിസ് രജിസ്‌ട്രേഷന് ഉപയോഗിച്ച മേൽ വിലാസവും വ്യക്തിഗത വിവരങ്ങളും ഉൾപ്പെടുന്ന ഫോട്ടോ പതിച്ച ഐ ഡി കാർഡും കൈവശം…
Read Moreആർഎസ്എസ് ജനകോടികളുടെ ഹൃദയത്തില്‍: കെ സുരേന്ദ്രൻ(ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ)
konnivartha.com: ആർഎസ്എസ് ജനകോടികളുടെ ഹൃദയത്തിലാണുള്ളതെന്നും പിണറായി വിജയൻ വിചാരിച്ചാൽ അതിനെ തടയാൻ സാധിക്കില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പിണറായിക്ക് ചിലപ്പോൾ ക്ഷേത്രപരിസരത്തുനിന്ന് നീക്കാനാവുമായിരിക്കും ഗംഗാപ്രവാഹത്തെ ആർക്കുതടഞ്ഞുനിർത്താനാവും. ഗോവിന്ദൻ മാസ്റ്റർ തന്നെപറഞ്ഞതുപോലെ സംഘത്തിന്റെ നൂറാം ജന്മദിനം ആവുമ്പോഴേക്കും കേരളത്തിലും സംഘം എത്താത്ത ഒരു ഗ്രാമംപോലുമുണ്ടാവില്ലെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു കെ സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റ് കഴിഞ്ഞ മൂന്നു വർഷവും വിജയദശമി സാംഘിക്കിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല പലകാരണങ്ങളാൽ. ഇത്തവണ പിണറായി വിജയൻ എന്തോ നിരോധനമൊക്കെ ഏർപ്പെടുത്താൻ പോകുന്നു എന്നൊക്കെ കേട്ടു. സംഘം ജനകോടികളുടെ ഹൃദയത്തിലാണ് കുടികൊള്ളുന്നത്. ക്ഷേത്രപരിസരത്തുനിന്ന് നീക്കാനാവുമായിരിക്കും. എന്നാൽ ഈ ഗംഗാപ്രവാഹത്തെ ആർക്കുതടഞ്ഞുനിർത്താനാവും. കോവിഡ് കാലത്ത് ഓരോ വീടും സംഘശാഖകളായിരുന്നു. അടിയന്തിരാവസ്ഥക്കാലത്തുപോലും ഈ ഗംഗാപ്രവാഹം അനുസ്യൂതം അനവരതം മുമ്പോട്ടുതന്നെയാണൊഴുകിയത്. എതിർപ്പുകളുള്ളപ്പോഴാണ് സംഘം കൂടുതൽ കരുത്തോടെ മുന്നോട്ടുപോകുന്നത്. സമാജജീവിതത്തിന്റെ ഏതു തുറയിലും നിങ്ങൾക്ക് സംഘത്തെ കാണാം.…
Read Moreഇന്ത്യന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന്റെ ആനുവല്‍ ഗാല ഡിസംബര്‍ 2-ന്, ഷിക്കാഗോ മേയറും പ്രമുഖരും പങ്കെടുക്കും
konnivartha.com/ ഷിക്കാഗോ: ഇന്ത്യന്‍ എന്‍ജിനീയര്‍മാരുടെ അംബ്രല്ലാ ഓര്‍ഗനൈസേഷന്‍ ആയ അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (AAEIO) യുടെ ആനുവല്‍ ഗാല ഡിസംബര്‍ രണ്ടിന് ഓക് ബ്രൂക്ക് മാരിയറ്റിന്റെ ഗ്രൗണ്ട് ബാള്‍റൂമില്‍ വച്ച് നടത്തപ്പെടുമെന്ന് പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസ് അറിയിച്ചു. പ്രമുഖ വ്യക്തികളായ ഷിക്കാഗോ മേയര്‍ ബ്രാന്‍ഡന്‍ ജോണ്‍സണ്‍, ഇല്ലിനോയ്‌സ് ഗവര്‍ണര്‍ ജെ.ബി പ്രിറ്റ്‌സ്‌കര്‍, അമേരിക്കയിലെ പ്രശസ്ത യൂണിവേഴ്‌സിറ്റി ആയ പെര്‍ഡ്യൂ യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ഡോ. മാഗ് ചിയാഗ്, മുന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണറും പ്രമുഖ സാമ്പത്തിക വിദഗ്ധനുമായ ഡോ. രഘുറാം രാജന്‍ എന്നിവരെ പ്രാസംഗികരായി ക്ഷണിച്ചിട്ടുണ്ട്. പ്രമുഖ ബോളിവുഡ് പിന്നണി ഗായിക ശില്‍പി പോളിന്റെ ഗാനമേളയും, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നൃത്തങ്ങളും സമ്മേളനത്തിന് മാറ്റുകൂട്ടും. സ്റ്റാര്‍ട്ട്അപ് കമ്പനികളുടെ സാമ്പത്തിക സഹായത്തിനും, മെന്റര്‍ഷിപ്പിനുമായി ‘ഷാര്‍ക്ക് ഇന്‍വെസ്റ്റ്’ എ.എ.ഇ.ഐ.ഒ ബോര്‍ഡ് അംഗങ്ങളും…
Read More