ഗൃഹാധിഷ്ഠിത വിദ്യാര്‍ഥി-രക്ഷകര്‍തൃ ഏകദിനസംഗമം നടന്നു

ഗൃഹാധിഷ്ഠിത വിദ്യാര്‍ഥി-രക്ഷകര്‍തൃ ഏകദിനസംഗമം ഗ്രീന്‍ വാലി ഓഡിറ്റോറിയത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ഇന്‍ക്ലൂസീവ് എജുക്കേഷന്റെ ഭാഗമായി ഗൃഹാധിഷ്ഠിതവിദ്യാഭ്യാസം നേടുന്ന കുട്ടികള്‍ക്കു മാനസികോല്ലാസം നേടുന്നതിനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിനുമാണ് പരിപാടി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി രക്ഷിതാക്കള്‍ക്കുള്ള മോട്ടിവേഷണല്‍ ക്ലാസും സംവാദവും കലാപരിപാടികളും നടന്നു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ദിവ്യ റെജി മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സമഗ്രശിക്ഷാ കേരളം ഡി പി സി ലെജു പി തോമസ്, കെ എ ഷെഹിന, എം അലാവുദ്ദീന്‍ , റോണി പാണംതുണ്ടില്‍, സീമാ ദാസ്, റ്റി സൗദാമിനി, എസ് ഷൈനി തുടങ്ങിയവര്‍ പങ്കെടുത്തു.

Read More

കടപ്ര എസ് എന്‍ ആശുപത്രി, പുളിക്കീഴ് ജംഗ്ഷന്‍ എന്നിവിടങ്ങളിലെ വെള്ളക്കെട്ട് പൂര്‍ണമായി പരിഹരിക്കണം : അഡ്വ. മാത്യു ടി തോമസ്

കടപ്ര എസ്.എന്‍ ആശുപത്രി , പുളിക്കീഴ് ജംഗ്ഷന്‍ എന്നിവിടങ്ങളിലെ വെള്ളക്കെട്ട് പൂര്‍ണമായി പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് അഡ്വ. മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. കളക്ടേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസനസമിതി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളക്കെട്ട് താല്‍ക്കാലികമായി പരിഹരിച്ചിട്ടുണ്ട്. തിരുവല്ല ദീപാജംഗ്ഷനില്‍ കലുങ്ക് പണിയുന്ന സ്ഥലത്ത് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് മാറ്റുന്ന കാര്യം പരിശോധിക്കണം. തിരുവല്ല ബൈപാസ് റോഡിലെ ഗ്രീന്‍ സിഗ്‌നല്‍ ലൈറ്റിന്റെ സമയം കൂട്ടണമെന്നും എംഎല്‍എ പറഞ്ഞു. അട്ടത്തോട് സ്‌കൂളിന്റെ നിര്‍മാണം മികച്ച രീതിയില്‍ പൂര്‍ത്തിയാക്കിയ പിഡബ്ല്യുഡി കെട്ടിടവിഭാഗത്തെ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അഭിനന്ദിച്ചു. റാന്നി താലൂക്ക് ആശുപത്രിയുടെ നിര്‍മാണം മികച്ച രീതിയിലാണ് മുന്നോട്ടു പോകുന്നത്. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കി മുന്നോട്ടു പോകുന്നുണ്ട്. വെച്ചൂച്ചിറ- നാറാണംമൂഴി ഭാഗത്തേക്കു കെഎസ്ആര്‍ടിസി ബസ് സൗകര്യം ഏര്‍പ്പെടുത്തണം. കുരുമ്പന്‍മൂഴിയിലെ മണ്ണിടിച്ചിലില്‍…

Read More

കോന്നി പഞ്ചായത്ത് അറിയിപ്പ് ( 25/11/2023 )

  konnivartha.com: കോന്നി പഞ്ചായത്ത് പരിധിയില്‍ അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകള്‍ , കൊടിതോരണം , ബാനറുകള്‍ എന്നിവ സ്ഥാപിച്ചവര്‍ തന്നെ ഉടന്‍ നീക്കം ചെയ്യണം എന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു . മാറ്റുന്നില്ല എങ്കില്‍ പഞ്ചായത്ത് മാറ്റി പിഴ ഈടാക്കും എന്നും അറിയിച്ചു

Read More

പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 25/11/2023)

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ഓഫീസ്  ഞായറാഴ്ച (26)പ്രവര്‍ത്തിക്കും കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവരില്‍ അംശദായം അടയ്ക്കുന്നതില്‍ രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ കുടിശിക വരുത്തിയ തൊഴിലാളികള്‍ക്ക് കുടിശിക അടയ്ക്കാനുളള അവസാന ദിവസം ഞായറാഴ്ച(26) ആയതിനാല്‍ കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പത്തനംതിട്ട ഓഫീസ് അന്നേ ദിവസം തുറന്നു പ്രവര്‍ത്തിക്കും. ഇനിയും കുടിശിക അടയ്ക്കാനുളള അംഗങ്ങള്‍ ആധാര്‍ കാര്‍ഡ്, ബാങ്ക് പാസുബുക്ക് എന്നിവയുടെ പകര്‍പ്പ് സഹിതം ഓഫീസില്‍ നേരിട്ട് എത്തി കുടിശിക അടച്ച് അംഗത്വം പുന:സ്ഥാപിക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468-2327415. ഫാര്‍മസിസ്റ്റ് നിയമനം തണ്ണിത്തോട് ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള തണ്ണിത്തോട് കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് എച്ച്എംസി മുഖേന ദിവസവേതന അടിസ്ഥാനത്തില്‍ (ആഴ്ചയില്‍മൂന്നുദിവസം ) ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യതകള്‍: ഗവണ്‍മെന്റ് അംഗീകൃത ഡിഫാം /ബിഫാം /എംഫാം, കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍.…

Read More

ബിഷപ്പുമാരുടെ സ്ഥാനാഭിഷേക ചടങ്ങ്; ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി

  മലങ്കര മര്‍ത്തോമ സുറിയാനി സഭയിലെ മൂന്നു ബിഷപ്പുമാരുടെ സ്ഥാനാഭിഷേക ചടങ്ങ് ഡിസംബര്‍ രണ്ടിന് തിരുവല്ല എസ് സി എസ് ക്യാമ്പസില്‍ നടക്കുന്നതുമായി ബന്ധപ്പെട്ടുള്ള ക്രമീകരണങ്ങള്‍ക്കു തീരുമാനമായതായി കളക്ടര്‍ എ. ഷിബു അറിയിച്ചു. ചടങ്ങിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ വിലയിരുത്താനായി തിരുവല്ല മാര്‍ത്തോമ സഭ ആസ്ഥാനത്തു ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പന്തലിന്റെ പുറത്ത് മഫ്ത്തിയിലും പന്തലിലേക്കുള്ള പ്രവേശന കവാടത്തിലും പോലീസിന്റെ സേവനം ഉണ്ടായിരിക്കും. സുരക്ഷ ഉറപ്പാക്കാനായി സമ്മേളനസ്ഥലത്തെ പന്തലിന്റെ ഘടന പൊതുമരാമത്ത് കെട്ടിട വിഭാഗം, ഇലക്ട്രോണിക് വിഭാഗം എന്നിവര്‍ പരിശോധിച്ചു സര്‍ട്ടിഫൈ ചെയ്യും. തിരുവല്ല നഗരസഭ പാര്‍ക്കിംഗ് ക്രമീകരിക്കും. വാട്ടര്‍ അഥോറിറ്റി പൈപ്പ് ലൈനിലൂടെ മുടങ്ങാതെ ജലവിതരണം നടത്തും. കെഎസ്ഈബി തടസമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പുവരുത്തും. കോഴഞ്ചേരി, ചങ്ങനാശേരി, മാവേലിക്കര എന്നിവിടങ്ങളില്‍ നിന്നും സമ്മേളനഗരിയില്‍ രാവിലെ എഴിനു ആളുകള്‍ക്ക്…

Read More

ശബരിമലയിലെ 25.11.2023 – ലെ ചടങ്ങുകൾ ( വൃശ്ചികം ഒൻപത് )

  7.30 ന് ഉഷപൂജ 12 ന് ഇരുപത്തിയഞ്ച് കലശപൂജ തുടർന്ന് കളഭാഭിഷേകം 12.30 ന് ഉച്ചപൂജ 1 മണിക്ക് ക്ഷേത്രനട അടയ്ക്കും. വൈകുന്നേരം 4 മണിക്ക് ക്ഷേത്രനട തുറക്കും 6.30ന് ദീപാരാധന 6.45 ന് പുഷ്പാഭിഷേകം 9.30 മണിക്ക് …..അത്താഴപൂജ 10.50ന് ഹരിവരാസനം സങ്കീർത്തനം പാടി 11മണിക്ക് ശ്രീകോവിൽ നട അടയ്ക്കും.

Read More

തണ്ണിത്തോട് : ഫാര്‍മസിസ്റ്റ് നിയമനം(24/11/2023)

  konnivartha.com: തണ്ണിത്തോട് ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള തണ്ണിത്തോട് കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് എച്ച്എംസി മുഖേന ദിവസവേതന അടിസ്ഥാനത്തില്‍ (ആഴ്ചയില്‍മൂന്നുദിവസം ) ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യതകള്‍: ഗവണ്‍മെന്റ് അംഗീകൃത ഡിഫാം /ബിഫാം /എംഫാം, കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. യോഗ്യത ഉള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷ 27 മുതല്‍ ഡിസംബര്‍ നാലിനു വൈകുന്നേരം അഞ്ചുവരെ തണ്ണിത്തോട് കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ മുമ്പാകെ സമര്‍പ്പിക്കണം. തണ്ണിത്തോട് ഗ്രാമപഞ്ചായത്തില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. പ്രായപരിധി -40 വയസ് . ഫോണ്‍ : 0468 2382020

Read More

ശബരിമല വാര്‍ത്തകള്‍ / അറിയിപ്പുകള്‍ / വിശേഷങ്ങള്‍ ( 24/11/2023)

  അയ്യന് കാണിക്കയായി ജമ്നാപ്യാരി ശബരിമല ചവിട്ടുന്ന ഭക്തർ അയ്യപ്പന് കാണിക്കയായി വ്യത്യസ്ത വസ്തുക്കൾ കൊണ്ട് വരിക മണ്ഡലകാലത്തു നിത്യമാണ്. അത്തരത്തിൽ വ്യത്യസ്‍തമായ ഒരു കാണിക്കയാണ് മണ്ഡലകാലാരംഭത്തിൽ തന്നെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. കൊടുങ്ങലൂർ നിന്ന് വന്ന വേലായി സ്വാമിയാണ് അയ്യപ്പന് കാണിക്കയായി ‘ജമ്നാപ്യാരി ‘ വർഗ്ഗത്തിൽപ്പെട്ട ആടിനെ നൽകിയത്. കാനന പാത താണ്ടി ആടുമായി എത്തിയ വേലായി സ്വാമി എല്ലാവർക്കും കൗതുകം പകർന്നു . പതിനെട്ടാം പടിക്ക് താഴെ ആടിനെ കെട്ടിയ ശേഷം അയ്യപ്പ ദർശനത്തിനു സ്വാമി പോയി വരുന്നത് വരെ സുരക്ഷയ്ക് നിന്ന പോലീസുകാരോട് പോലും ഇണങ്ങാതെ പിണങ്ങി നിന്ന ആട് വേറിട്ട കാഴ്ചയായി. അയ്യപ്പന് കാണിക്കയായി സമർപ്പിച്ച ആടിനെ പിന്നീട് ഗോ ശാലയിൽ നിന്ന് ചുമതലക്കാർ എത്തി കൂട്ടികൊണ്ട് പോയി മണ്ഡലകാലം ലഹരിവിമുക്തമാക്കാൻ എക്‌സൈസ് ;49 കോട്പാ കേസുകൾ രജിസ്റ്റർ ചെയ്തു ശബരിമല തീർത്ഥാടന…

Read More

ഔദ്യോഗികബഹുമതികളോടെ ജസ്റ്റിസ് ഫാത്തിമ ബീവിക്ക് ജന്മനാടിന്റെ യാത്രാമൊഴി

  സംസ്ഥാനസര്‍ക്കാരിനും  മുഖ്യമന്ത്രിക്കും  വേണ്ടി ജില്ലാ കളക്ടര്‍ ആദരാഞ്ജലി അര്‍പ്പിച്ചു കഴിഞ്ഞ ദിവസം അന്തരിച്ച ജസ്റ്റിസ് ഫാത്തിമ ബീവിക്ക് ഔദ്യോഗികബഹുമതികളോടെ ജന്മനാട് വിടനല്‍കി. പത്തനംതിട്ട ടൗണ്‍ ഹാളില്‍ ഉച്ചയ്ക്ക് 12.30 മുതല്‍ 1.30 വരെ നടന്ന പൊതുദര്‍ശനത്തിന് ശേഷം പത്തനംതിട്ട മുസ്ലിം ജമാഅത്ത് ഖബര്‍സ്ഥാനിലായിരുന്നു ഖബറടക്കം. സംസ്ഥാനസര്‍ക്കാരിനും മുഖ്യമന്ത്രിക്കും വേണ്ടി ജില്ലാ കളക്ടര്‍ എ. ഷിബു ആദരാഞ്ജലി അര്‍പ്പിച്ചു. ആരോഗ്യമന്ത്രി വീണാജോര്‍ജിനു വേണ്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എല്‍. അനിതാകുമാരി അന്തിമോപചാരം അര്‍പ്പിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് ഫാത്തിമ ബീവി അന്തരിച്ചത്. കൊല്ലത്ത് സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം. സുപ്രീംകോടതിയിലെ ആദ്യ വനിത ജഡ്ജിയായ ഫാത്തിമ ബീവി തമിഴ്നാട് ഗവര്‍ണര്‍, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗം തുടങ്ങി രാജ്യത്തിന്റെ ഔദ്യോഗിക മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1950 നവംബര്‍ 14-നാണ് ഫാത്തിമ ബീവി അഭിഭാഷകയായി ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 1958…

Read More

റോബിൻ ബസ്സിന്‍റെ കഥ സിനിമയാകുന്നു

  konnivartha.com: കേരളത്തിൽ വിവാദമായ ബസ്സിന്‍റെ കഥ വെള്ളിത്തിരയില്‍ വരുന്നു . റോബിൻ ബസ്സിന്‍റെ ഐതിഹസികമായ പോരാട്ടങ്ങളുടെ പശ്ചാത്തലത്തിൽ മലയാളത്തിലും തമിഴിലുമായി സിനിമ ഒരുങ്ങുന്നു. സെന്റ് മേരീസ് അസോസിയേറ്റ് പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിക്കുന്ന “റോബിൻ – ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് “എന്ന് പേരിട്ടിരിക്കുന്ന ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നത് . കഥ, തിരക്കഥ, സംഭാഷണം സതീഷ്. “കൂൺ” എന്ന സിനിമയ്ക്ക് ശേഷം പ്രശാന്ത് മോളിക്കൽ ആണ് “റോബിൻ – ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ” സംവിധാനം ചെയ്യുന്നത് . ആക്ഷൻ ത്രില്ലെർ ഴോണറിൽ ആണ് ചിത്രം ഒരുങ്ങുന്നത്. മലയാളത്തിലെയും തമിഴിലേയും പ്രശസ്ത താരങ്ങൾ അഭിനയിക്കുന്ന ചിത്രം 2024 ജനുവരിയിൽ പത്തനംതിട്ട, എറണാകുളം, പാലക്കാട്‌, കോയമ്പത്തൂർ എന്നിവിടങ്ങളിലായി ചിത്രീകരണം ആരംഭിക്കും എന്ന് പി ആര്‍ഒമാരായ എം കെ ഷെജിൻ, അനീഷ് തോമസ് വാനിയേത്ത് എന്നിവര്‍ അറിയിച്ചു

Read More