പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 20/11/2023)

അപേക്ഷ ക്ഷണിച്ചു ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ ഹെല്‍ത്ത് കേരള പ്രോജക്ടിലേക്ക് ട്രെയിനി സ്റ്റാഫ് തസ്തികകളില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ചയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ https://forms.gle/LkedoQBmbYmb2LjP6 എന്ന ലിങ്കില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 27 വൈകിട്ട് 5 മണി.   അപേക്ഷ സമര്‍പ്പിച്ച യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് നവംബര്‍ 30 ന് രാവിലെ 9 മണി മുതല്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) വച്ച് അഭിമുഖം നടത്തും. കുറഞ്ഞ യോഗ്യത: മൂന്ന് വര്‍ഷ ഡിപ്ലോമ/ ബിസിഎ/ ബിഎസ് സി/ ബി ടെക് ഇന്‍ ഇലക്ട്രോണിക്‌സ്/ കമ്പ്യൂട്ടര്‍ സയന്‍സ്/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പാസായിരിക്കണം. ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്കിങില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. ആശുപത്രി മാനേജ്‌മെന്റ് സോഫ്റ്റ്വെയര്‍ ആന്‍ഡ് ഇംബ്ലിമെന്റേഷനില്‍ പ്രവര്‍ത്തി പരിചയം അഭികാമ്യം. പ്രതിമാസ വേതനം 10000. മുന്‍പരിചയം നിര്‍ബന്ധമില്ല. ഫോണ്‍:…

Read More

വിദ്യാര്‍ഥികള്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുക്കണം: ജില്ലാ കളക്ടര്‍

  വിദ്യാര്‍ഥികള്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ എ ഷിബു പറഞ്ഞു. കാത്തോലിക്കേറ്റ് കോളജില്‍ നടന്ന വോട്ടര്‍സ് രജിസ്‌ട്രേഷന്‍ കാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തില്‍ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം മനസിലാക്കി വോട്ടവകാശം വിനയോഗിക്കേണ്ടത് ഓരോരുത്തരുടെയും കര്‍ത്തവ്യമാണ്. പതിനെട്ട് വയസ് പൂര്‍ത്തിയായ വിദ്യാര്‍ഥികള്‍ എല്ലാവരും വോട്ടവകാശം ഉത്തരവാദിത്വമായി കണ്ട് വിനിയോഗിക്കണം. ഉദ്യോഗസ്ഥര്‍ അടങ്ങുന്ന ടീമിന്റെ കഠിനാധ്വാനവും തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഉണ്ടെന്നും കളക്ടര്‍ പറഞ്ഞു.സ്വീപ്പ് 2023 ന്റെ ഭാഗമായി ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബും ജില്ലാ ഇലക്ഷന്‍ വിഭാഗവും ചേര്‍ന്നാണ് വോട്ടര്‍സ് രജിസ്‌ട്രേഷന്‍ കാമ്പയിന്‍ നടത്തുന്നത്. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ 18,19 വയസുള്ള വിദ്യാര്‍ഥികളുടെ കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കുന്നതിനു വേണ്ടിയാണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. കാത്തോലിക്കേറ്റ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിന്ധു ജോണ്‍സ് അധ്യക്ഷത വഹിച്ചു. ജില്ലാ ഇലക്ഷന്‍ വിഭാഗം ഉദ്യോഗസ്ഥന്‍ അന്‍വര്‍ സാദത്ത് വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് എടുത്തു. ഇലക്ഷന്‍ ഡെപ്യൂട്ടി…

Read More

‘കളേർസ് ഓഫ് ലവ് -2023 ‘ തണ്ണിത്തോട് നടന്നു : ജിതേഷ്ജി ഉദ്ഘാടനം ചെയ്തു

  ലോകചിത്രകലയുടെ വളർച്ചയ്ക്ക് ക്രൈസ്തവദേവാലയങ്ങൾ നൽകിയ പിന്തുണ മഹത്തരവും നിസ്തുലവും : ജിതേഷ്ജി konnivartha.com: ലോകത്തെ ഏറ്റവും മഹത്തായ പെയിന്റിങ്ങുകളിൽ മിക്കതും ക്രൈസ്തവദേവാലയങ്ങളിലെ ‘അൾത്താരവര’ കളാണെന്നും ചിത്രകലയുടെ വളർച്ചയ്ക്ക് ക്രൈസ്തവസഭകൾ വഹിച്ച പങ്ക് മഹത്തരവും നിസ്തുലമാണെന്നും ലോകത്തെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ ചിത്രകാരനും ഇൻസ്റ്റഗ്രാമിൽ 20 മില്യനിലേറെ വ്യൂസ് നേടിയ ആദ്യമലയാളിയും ചിത്രകലയുടെ അരങ്ങിലെ ആവിഷ്കാരമായ ‘വരയരങ്ങ് ‘ തനതുകലാരൂപത്തിന്റെ ഉപജ്ഞാതാവുമായ ജിതേഷ്ജി പറഞ്ഞു. കോന്നി, തണ്ണിത്തോട് സെന്റ് ആന്റണീസ് ഓർത്തഡോക്സ് വലിയപള്ളിയിൽ നടന്ന ‘അഡിൻ മെമ്മോറിയൽ’ എക്യുമനിക്കൽ ചിത്രരചനാമത്സരം ‘കളേർസ് ഓഫ് ലവ് -2023 ‘ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. ചിത്രരചനാമത്സരത്തിൽ പങ്കെടുക്കുന്ന നൂറുകണക്കിന് കുഞ്ഞുങ്ങളുടെ തൂലികത്തുമ്പിലൂടെ ആറു വയസ്സിൽ ലോകത്തോട് വിടപറഞ്ഞ അഡിൻ എന്ന കുരുന്നുപ്രതിഭയുടെ ഓർമ്മ നിലനിൽക്കുമെന്നും ജിതേഷ്ജി പറഞ്ഞു. തണ്ണിത്തോട് വലിയപള്ളി വികാരി ഫാ. അജി തോമസ് ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന…

Read More

അയ്യപ്പൻമാരുടെ ബസ്സിനു നേരെ കല്ലേറ്: പോലീസ് നടപടി സ്വീകരിക്കണം : അഖില ഭാരത അയ്യപ്പ സേവ സംഘം

  konnivartha.com: അയ്യപ്പൻമാർ സഞ്ചരിച്ച ബസിന്, ഇരുചക്ര വാഹനത്തിൽ എത്തി കല്ലേറ്. റാന്നി. ഇടമുറി പൊന്നമ്പാറയിൽ ഇന്നലെ വൈകിട്ട് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ആന്ത്രപ്രദേശിൽ നിന്നും എത്തിയ ബസിനു നേരെ കല്ലേറ് . ഇരു ചക്ര വാഹനത്തിൽ ഏതിരെ വന്ന രണ്ട് യുവാക്കൾ ആണ് കറുത്ത ബൈക്കിൽ ഇരുന്നുകൊണ്ട് കല്ലെറിഞ്ഞത് എന്നാണ് ദൃക്‌സാക്ഷികളായ അയ്യപ്പൻ മാരും സമീപവാസികളും പറയുന്നത്. വളരെ നാളുകൾക്ക് ശേഷമാണ് വീണ്ടും ഇങ്ങനെ ഒരു ആക്രമണം റാന്നിയിൽ ഉണ്ടാകുന്നത്. നാടിനു തന്നെ നാണക്കേട് ഉണ്ടാക്കുന്ന പ്രവണതയാണിത്. ഇതു ചെയ്ത സാമൂഹ്യ ദ്രോഹികളെ കണ്ടെത്തുകയും,നിയമ നടപടികൾ സ്വീകരിക്കുകയും വേണം. അയ്യപ്പ ഭക്തരിൽ ഭീതി പരത്തിയ സംഭവമാണ് ഇന്നലെ ഇവിടെ ഉണ്ടായിരിക്കുന്നത്. ബന്ധപ്പെട്ടവർ അന്വേഷണം നടത്തുകയും , രാത്രിയുടെ മറവിൽ ഈ പ്രദേശങ്ങളിൽ നടത്തുന്ന സാമൂഹ്യദ്രോഹപ്രവർത്തികൾ നടത്തുന്നവരെ കണ്ടെത്തുന്നതിനും, ആവർത്തിക്കാതെ ഇരിക്കുന്നതിനും നാട്ടുകാരുടെകൂടി സഹായവും, സഹകരണവും പോലീസിന്…

Read More

ലോകകപ്പ് ക്രിക്കറ്റ് : ഓസ്ട്രേലിയക്ക് ആറാം കിരീടം

  konnivartha.com: ഇന്ത്യക്കെതിരായ ലോകകപ്പ് ഫൈനൽ മത്സരത്തിൽ ഓസ്ട്രേലിയ ആറാമതും കിരീടം ചൂടി . ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 240 റൺസെടുത്ത് ഇന്ത്യ ഓൾ ഔട്ടായി. 66 റൺസ് നേടിയ കെഎൽ രാഹുലാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ഇന്ത്യ ഉയര്‍ത്തിയ 240 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസ്‌ട്രേലിയ 43 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തി.ഹെഡ് 137 റണ്‍സെടുത്തപ്പോള്‍ ലബൂഷെയ്ന്‍ 58 റണ്‍സ് നേടി പുറത്താവാതെ നിന്നു.   241 വിജയലക്ഷ്യം അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ തിങ്ങനിറഞ്ഞ ഇന്ത്യൻ ആരാധകരെ നിശബ്ദരാക്കിയാണ് 241 വിജയലക്ഷ്യം ഓസ്ട്രേലിയ മറികടന്നത്. തുടക്കത്തിൽ മൂന്ന് വിക്കറ്റ് വീഴ്ത്തി പ്രതീക്ഷ നൽകിയെങ്കിലും സെഞ്ചുറി നേടിയ ട്രാവിസ് ഹെഡ്ഡ് (137 റണ്‍സ്) ഇന്ത്യയിൽ നിന്ന് വിജയം തട്ടിയെടുത്തു. മറുവശത്ത് ലബുഷെയ്ൻ ഹെഡ്ഡിന് ശക്തമായ പിന്തുണ നൽകി നിലയുറപ്പിച്ചതും…

Read More

അച്ചന്‍കോവില്‍ ധർമ്മശാസ്താവ് : തങ്കവാളിനും പറയാന്‍ കഥയുണ്ട്

എസ്. ഹരികുമാര്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : ശബരിമല സ്പെഷ്യല്‍ എഡിഷന്‍ : പുണ്യദര്‍ശനം konnivartha.com: പശ്ചിമഘട്ട മലനിരകള്‍ കോട്ട തീര്‍ത്ത്, അച്ചന്‍കോവിലാറിനും പുണ്യനദി എന്ന വിശേഷണം നല്‍കി, ഏത് കൊടിയവിഷം തീണ്ടി എത്തുന്ന ഭക്തനു മുന്നിലും നേരം നോക്കാതെ തിരുനട തുറന്ന് ദര്‍ശനപുണ്യവും നിര്‍വൃതിയും പകരുന്ന ദേവാലയം, അച്ചന്‍കോവില്‍ ശ്രീ ധര്‍മശാസ്താക്ഷേത്രം. അച്ചന്‍കോവില്‍ മലനിരകളെ ചുംബിച്ച് തഴുകി തലോടി വരുന്ന മാരുതന്‍ ശനീശനാം ശാസ്താവിനെ കണ്‍കുളിര്‍ക്കെ തൊഴുത് മതിമറന്നു നില്‍ക്കുന്ന ഏതൊരു ഭക്തനേയും കുളിരണിയിച്ച് കടന്നു പോകുമ്പോള്‍ ആ കാറ്റില്‍പോലും ശാസ്താവിന്റെ തിരുസാന്നിധ്യം കണ്ടെത്താം. അച്ചന്‍കോവില്‍ ശാസ്താവിനെ അറിയാനും അനുഭവിയ്ക്കാനുമുള്ളതാണ്. ഒരിയ്ക്കലെങ്കിലും ഈ ക്ഷേത്രം സന്ദര്‍ശിച്ചവര്‍ക്കിതിന്റെ പൊരുള്‍ അറിയാം. കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കില്‍ തെന്മല പഞ്ചായത്തിലെ അച്ചന്‍കോവിലെന്ന ഗ്രാമത്തിലാണ് ഈ ക്ഷേത്രം. പരശുരാമന്‍ സൃഷ്ടിച്ച അഞ്ച് ശാസ്താക്ഷേത്രങ്ങളില്‍ ഒന്നാണ് അച്ചന്‍കോവിലും. ഈ അഞ്ച്…

Read More

ജനറൽ വർക്കേഴ്സ് യൂണിയൻ( സി.ഐ.റ്റി.യു) കോന്നി മേഖലാ കൺവൻഷൻ നടന്നു

  konnivartha.com: : ജനറൽ വർക്കേഴ്സ് യൂണിയൻ (സി.ഐ.റ്റി.യു) കോന്നി മേഖലാ കൺവൻഷൻ ജില്ലാ ജോ: സെക്രട്ടറി സന്തോഷ് പി മാമ്മൻ ഉദ്ഘാടനം ചെയ്തു.എം.അഫ്സൽ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗങ്ങളായ പി.എൻ.സദാശിവൻ, ശ്യാംകുമാർ, ഏരിയാ കമ്മിറ്റിയംഗം ഷാഹീർ പ്രണവം എന്നിവർ സംസാരിച്ചു . മേഖലാ ഭാരവാഹികള്‍ മനോജ് കുമാർ ( പ്രസിഡന്‍റ് ), എം.അഫ്സൽ മുഹമ്മദ്, ആഷിഫ് സുലൈമാൻ(വൈസ്.പ്രസിഡന്‍റ് ), ഷാഹീർ പ്രണവം (സെക്രട്ടറി), ലാൽ ഇസ്മയിൽ, അനിതാ പ്രസാദ് (ജോ. സെക്രട്ടറിമാർ)

Read More

അയ്യപ്പ ഭക്തർക്ക് സഹായകരമായ ഹെൽപ്‌ഡെസ്‌ക് ഒരുക്കി യൂത്ത് കോൺഗ്രസ്‌

  konnivartha.com/ പത്തനംതിട്ട:ശബരിമല ദർശനത്തിനെത്തുന്ന അയ്യപ്പ ഭക്തർക്ക് സഹായകരമായ ഹെൽപ്‌ഡെസ്‌ക് ഒരുക്കി യൂത്ത് കോൺഗ്രസ്‌.പത്തനംതിട്ട കെ എസ് ആര്‍ ടി സി ബസ്സ്‌ ടെര്‍മിനല്‍ കേന്ദ്രീകരിച്ച് കഴിഞ്ഞ മണ്ഡല മകരവിളക്ക് കാലത്തെ പോലെ ആരംഭിക്കുന്ന ഹെൽപ്‌ഡെസ്‌ക്കിന്‍റെ ഉദ്ഘാടനം  നവംബർ 20 തിങ്കളാഴ്ച വൈകിട്ട് 6മണിക്ക് കോൺഗ്രസ്‌  പ്രവര്‍ത്തക   സമിതി അംഗം രമേശ്‌ ചെന്നിത്തല  നിര്‍വ്വഹിക്കും തീർത്ഥാടകർക്ക് ലഘു ഭക്ഷണവും, പാനീയങ്ങളും വിതരണം ചെയ്യുന്നതിനോടൊപ്പം ഭക്തർക്ക് വിരിവെക്കുവാൻ ഉള്ള സൗകര്യങ്ങളും ഒരുക്കുന്നതാണ് അതോടൊപ്പം പത്തനംതിട്ടയിൽനിന്നും വിവിധസ്ഥാലങ്ങളിലേക്കുള്ള യാത്ര സൗകര്യങ്ങളും ലഭ്യമാക്കുന്നു യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ടയാണ് ഹെൽപ്‌ഡെസ്‌ക്കിന് നേതൃത്വം നൽകുന്നത്. ആന്റോ ആന്റണി എംപി, ഡിസിസി പ്രസിഡന്റ്‌ സതീഷ് കൊച്ചുപറമ്പിൽ, ഡിസിസി വൈസ് പ്രസിഡന്റ്‌ അഡ്വ: വെട്ടൂർ ജ്യോതിപ്രസാദ്‌, അഡ്വ: എ സുരേഷ് കുമാർ,കെ ജാസിംകുട്ടി തുടങ്ങിയവർ പങ്കെടുക്കുന്നു എന്ന് കോർഡിനേറ്റർമാരായ അഖിൽ സന്തോഷ്‌, അസ്‌ലം…

Read More

പമ്പയില്‍ നിന്നും 18 യാചകരെ കണ്ടെത്തി : സുരക്ഷാ കേന്ദ്രത്തിലേക്ക് മാറ്റി

പമ്പയിൽ അലഞ്ഞ് നടന്ന അന്യസംസ്ഥാനക്കാരായ 18 ഭിക്ഷാടകരെ മഹാത്മ ജനസേവന കേന്ദ്രം ഏറ്റെടുത്തു konnivartha.com: ഹൈക്കോടതിയുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ യാചക നിരോധിത മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള പമ്പയില്‍ നിന്നും 18 യാചകരെ പോലീസ് കണ്ടെത്തി . ബീഹാര്‍ ,തമിഴ്‌നാട്‌ നിവാസികളാണ് പിടിയിലായത് . നീലിമല , മരക്കൂട്ടം , പമ്പ ഗണപതി കോവില്‍ എന്നിവിടെ പമ്പ സി ഐ എസ് മഹേഷ്‌ , ജില്ലാ സാമൂഹിക വകുപ്പ് ഓഫീസര്‍ ബി മോഹന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് യാചകരെ കണ്ടെത്തിയത് . ചെറുപ്പക്കാരും പ്രായം ഉള്ളവരും ആണ് അലഞ്ഞു തിരിഞ്ഞു നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത് . ഇവരെ പമ്പയില്‍ എത്തിച്ചവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല . പമ്പ ,ശബരിമല തുടങ്ങിയ പ്രദേശങ്ങള്‍ യാചക നിരോധന മേഖലയായി ഹൈക്കോടതി മുന്‍ തീര്‍ഥാടന കാലയളവില്‍ തന്നെ പ്രഖ്യാപിച്ചിരുന്നു . ഇവരെ ഇവിടെ കൊണ്ട് വന്നത്…

Read More

നവംബര്‍ 23 വരെ പത്തനംതിട്ട ജില്ലയില്‍ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

  കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 19-11-2023 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി 20-11-2023 : കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി 21-11-2023 : കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി 22-11-2023 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് 23-11-2023 : പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കേരളത്തിൽ വരും…

Read More