കല്ലേലി കാവില്‍ 999 മലക്കൊടിയ്ക്ക് ഊട്ടും പൂജയും നൽകി

  konnivartha.com/ കോന്നി : നൂറ്റാണ്ടുകളായുള്ള ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ വിശ്വാസ പ്രമാണങ്ങളെ വെറ്റില താലത്തിൽ നിലനിർത്തി കല്ലേലി ഊരാളി അപ്പൂപ്പന്റെ 999 മലയുടെ സ്വർണ്ണക്കൊടിയ്ക്ക് ഊട്ടും പൂജയും നൽകി. ഭൂമി പൂജ, വൃക്ഷസംരക്ഷണ പൂജ, ജല സംരക്ഷണ പൂജ, സമുദ്ര പൂജ എന്നിവ അർപ്പിച്ച് പരമ്പ് നിവർത്തി ദേശത്തിന് വേണ്ടി ദീപം തെളിയിച്ച് തേക്കില്ല നാക്ക് നീട്ടിയിട്ട് നെൽമണികൾ കൊണ്ട് പറ നിറച്ച് താംബൂലവും വറപ്പൊടിയും ചുട്ട വിളകളും കരിക്കും കലശവും തേനും മലക്കൊടിയ്ക്ക് മുന്നിൽ സമർപ്പിച്ച് പുഷ്പാഭിഷേകം നടത്തി ഒരു വർഷത്തേക്ക് ഉള്ള കാർഷിക നന്മയ്ക്ക് വേണ്ടി ആരതി ഉഴിഞ്ഞ് സമർപ്പിച്ചു. മുഖ്യ ഊരാളി ഭാസ്കരൻ പൂജകൾക്ക് നേതൃത്വം നൽകി. കാവ് പ്രസിഡന്റ് അഡ്വ സി വി ശാന്തകുമാർ, സെക്രട്ടറി സലിം കുമാർ കല്ലേലി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി

Read More

പത്തനംതിട്ട ജില്ലയിലെ വാര്‍ത്തകള്‍/ അറിയിപ്പുകള്‍ ( 23/12/2023)

ജനപ്രതിനിധികള്‍ സേവന തല്‍പരരാകണം : ഡപ്യൂട്ടി സ്പീക്കര്‍ ജനപ്രതിനിധികള്‍ സേവനതല്‍പരരാകണമെന്നു ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. 2024 – 25 സാമ്പത്തിക വര്‍ഷത്തേക്കുള്ള പദ്ധതി തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാതല ജനപ്രതിനിധികളുടെ ഏകദിന ശില്പശാല അടൂര്‍ മേലേതില്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പദ്ധതി നിര്‍മാണത്തില്‍ ദാരിദ്ര നിര്‍മാര്‍ജനവും മാലിന്യ സംസ്‌കരണവും പ്രത്യേക പരിഗണന നല്‍കേണ്ട വിഷയങ്ങളാണ്. ജനപ്രതിനിധികള്‍ ഇതില്‍ ജാഗരൂകരാകണം. അടിസ്ഥാന വര്‍ഗത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കണം . ദാരിദ്രനിര്‍മാര്‍ജനം എന്ന ലക്ഷ്യം മുന്നില്‍ കണ്ട് വേണം പദ്ധതികള്‍ വിഭാവനം ചെയ്യാന്‍. ശുചിത്വവും തുല്യപ്രാധാന്യം അര്‍ഹിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ മുഴുവന്‍ പഞ്ചായത്ത് പ്രസിഡന്റുമാരും അംഗങ്ങളും അണിനിരന്ന ശില്പശാല പഞ്ചായത്ത് അസോസിയേഷനും കിലയും സംയുക്തമായാണ് സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി എസ് മോഹനന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജോയിന്റ് ഡയറക്ടര്‍ രശ്മി…

Read More

തങ്ക അങ്കി ഘോഷയാത്ര പുറപ്പെട്ടു

  konnivartha.com: ശബരിമലയില്‍ മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കഅങ്കിയും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്ര സന്നിധിയില്‍നിന്ന് പുറപ്പെട്ടു. രാവിലെ ഏഴിനാണു തങ്ക അങ്കി ആറന്‍മുള ക്ഷേത്രത്തില്‍ നിന്ന് പുറത്തേക്ക് എടുത്തത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, പത്തനംതിട്ട ജില്ലാ കളക്ടര്‍ എ. ഷിബു, ജില്ലാ പോലീസ് മേധാവി വി. അജിത്ത്,ദേവസ്വം ബോര്‍ഡ് അംഗങ്ങളായ ജി.സുന്ദരേശന്‍ , അഡ്വ.എ.അജികുമാര്‍ , ദേവസ്വം സെക്രട്ടറി ജി.ബൈജു, ദേവസ്വം കമ്മീഷണര്‍ സി.എന്‍. രാമന്‍, ദേവസ്വം ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയര്‍ ചടങ്ങില്‍ സംബന്ധിച്ചു. വിവിധ സ്ഥലങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി തങ്കയങ്കി ഘോഷയാത്ര 26 ന് ഉച്ചയോടെ പമ്പയില്‍ എത്തിച്ചേരും. അവിടെ വിശ്രമിച്ച ശേഷം സന്നിധാനത്തേക്ക് തിരിക്കുന്ന ഘോഷയാത്ര വൈകുന്നേരം 5.30 ന് ശരംകുത്തിയില്‍ എത്തിച്ചേരും. ശരംകുത്തിയില്‍ ദേവസ്വം ബോര്‍ഡ് നല്‍കുന്ന ഔദ്യോഗിക സ്വീകരണത്തിനു ശേഷം 6.15…

Read More

അയ്യപ്പസന്നിധിക്ക് ഉത്സവഛായ പകർന്ന് പോലീസ് സേനയുടെ കർപ്പൂരാഴി ഘോഷയാത്ര

  സന്നിധാനത്തെ ഉത്സവലഹരിയിലാക്കി പോലീസ് സേനയുടെ കർപ്പൂരാഴി ഘോഷയാത്ര നടന്നു. സന്നിധാനത്തു സേവനമനുഷ്ഠിക്കുന്ന പോലീസ് സേനാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ശബരിമല മണ്ഡല മഹോത്സവത്തിന്റെ ഭാഗമായാണ് കർപ്പൂരാഴി ഘോഷയാത്ര ഒരുക്കിയത്. ഇന്നലെ (ഡിസംബർ 22) സന്ധ്യക്കു ദീപാരാധനയ്ക്ക് ശേഷം 6.35ന് കൊടിമരത്തിന് താഴെ ക്ഷേത്രം തന്ത്രി കണ്ഠര് മഹേഷ് മോഹനരും ശബരിമല മേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരിയും ചേർന്നു കർപ്പൂരാഴിയ്ക്ക് അഗ്‌നി പകർന്നു ഘോഷയാത്രയ്ക്കു തുടക്കം കുറിച്ചു. തുടർന്നു പുലിവാഹനമേറിയ അയ്യപ്പന്റെയും ദേവതകളുടേയും കാവടിയാട്ടത്തിന്റെയും വിളക്കാട്ടത്തിന്റെയും മയിലാട്ടത്തിന്റെയും അകടമ്പടിയോടെ നീങ്ങിയ കർപ്പൂരാഴി ഘോഷയാത്ര മാളികപ്പുറം ക്ഷേത്രസന്നിധിയിലും തുടർന്ന് നടപ്പന്തലിലിൽ വലംവച്ചു പതിനെട്ടാം പടിയ്ക്കുതാഴെ സമാപിച്ചു. ദേവതാരൂപങ്ങളും ദീപക്കാഴ്ചയും വർണക്കാവടിയും വാദ്യമേളങ്ങളും അണിനിരന്ന ഘോഷയാത്ര സന്ധ്യയിൽ സന്നിധാനത്തു തടിച്ചുകൂടിയ ഭക്തസഹസ്രങ്ങൾക്ക് ഉത്സവക്കാഴ്ചയായി. അഡീഷണൽ ഡിസ്ട്രിക് മജിസ്‌ട്രേറ്റ് സൂരജ് ഷാജി, സന്നിധാനം പോലീസ് സ്പെഷൽ ഓഫീസർ കെ.എസ്. സുദർശനൻ, സന്നിധാനത്തെ ചുമതലയുള്ള…

Read More

തങ്ക അങ്കി ഘോഷയാത്ര (ഡിസംബര്‍ 23) ആറന്മുളയില്‍ നിന്നു പുറപ്പെടും

  konnivartha.com : മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്ക് ചാര്‍ത്തുവാനുള്ള തങ്ക അങ്കിയും വഹിച്ചു കൊണ്ടുള്ള രഥ ഘോഷയാത്ര (ഡിസംബര്‍ 23) രാവിലെ ഏഴിന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും. തിരുവിതാംകൂര്‍ മഹാരാജാവ് അയ്യപ്പ സ്വാമിക്ക് മണ്ഡല പൂജയ്ക്ക് ചാര്‍ത്താനായി സമര്‍പ്പിച്ചിട്ടുള്ളതാണ് തങ്ക അങ്കി. ഘോഷയാത്ര ഡിസംബര്‍ 26ന് വൈകുന്നേരം ദീപാരാധനയ്ക്കു മുന്‍പ് ശബരിമല സന്നിധാനത്ത് എത്തിച്ചേരും. (ഡിസംബര്‍ 23) രാവിലെ അഞ്ചു മുതല്‍ ഏഴുവരെ ആറന്മുള ക്ഷേത്ര അങ്കണത്തില്‍ തങ്ക അങ്കി പൊതുജനങ്ങള്‍ക്ക് ദര്‍ശിക്കാന്‍ അവസരമുണ്ട്. തങ്ക അങ്കി ഘോഷയാത്ര എത്തുന്ന സ്ഥലങ്ങളും സമയവും എന്ന ക്രമത്തില്‍: (ഡിസംബര്‍ 23) രാവിലെ 7ന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രം(ആരംഭം). 7.15ന് മൂര്‍ത്തിട്ട ഗണപതി ക്ഷേത്രം. 7.30ന് പുന്നംതോട്ടം ദേവീ ക്ഷേത്രം. 7.45ന് ചവുട്ടുകുളം മഹാദേവക്ഷേത്രം. 8ന് തിരുവഞ്ചാംകാവ് ദേവിക്ഷേത്രം. 8.30ന് നെടുംപ്രയാര്‍ തേവലശേരി ദേവി ക്ഷേത്രം.…

Read More

കോന്നിയില്‍ മാലിന്യം : ദുര്‍ഗന്ധം വമിക്കുന്നു

  konnivartha.com : കോന്നിയിലെ പുതിയ കെ എസ് ആര്‍ ടി സിയോട് ഇറങ്ങുന്ന വഴിയില്‍ മാലിന്യം . ഈ മാലിന്യം നീക്കുവാന്‍ ആളില്ല . രൂക്ഷമായ ദുര്‍ഗന്ധം വമിക്കുന്നു . ഇതാണ് കോന്നിയിലെ രീതി . മാലിന്യം പല ഭാഗത്തും ഉണ്ട് . കച്ചവട സ്ഥാപനങ്ങള്‍ നടത്തുന്ന വ്യക്തികള്‍ ഇതെല്ലാം സഹിച്ചു ആണ് ഇരുപ്പ് . പഞ്ചായത്ത് തീര്‍ത്തും പരാജയം എന്ന് അവര്‍ പറയുന്നു . മാലിന്യം നീക്കം ചെയ്യാന്‍ ആരും ഇല്ലാത്ത അവസ്ഥ ഇവിടെ മാത്രം ആണ് . ഈ രീതി അധികാരികള്‍ കണ്ടില്ല എന്ന് നടിക്കുന്നു . കാക്കകള്‍ മാലിന്യം വലിച്ചു എടുത്തു സമീപ പ്രദേശങ്ങളിലെ കിണറില്‍  നിക്ഷേപിച്ചു . ഈ രീതി ശെരിയാണോ .

Read More

കോന്നി ഇളകൊള്ളൂരില്‍ ടിപ്പറും കാറും കൂട്ടിയിടിച്ച് അപകടം

  konnivartha.com: കോന്നി ഇളകൊള്ളൂർ പാലം ജംഗ്ഷനിൽ ടിപ്പറും കാറും കൂട്ടിയിടിച്ച് അപകടം. രാവിലെ ആറു മണിയോടെയാണ് അപകടം.   തമിഴ്നാട് സ്വദേശികളുടെ വാഹനത്തിൽ നിന്നും അയ്യപ്പ ഭക്തരെ വണ്ടിയുടെ മുൻഭാഗം വെട്ടി പൊളിച്ചാണ് പുറത്തെടുത്തത്.പരുക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു. ദർശനം കഴിഞ്ഞ് മടങ്ങിയ എത്തിയ അയ്യപ്പ ഭക്തരുടെ കാറും ,കോന്നി ഭാഗത്ത് നിന്ന് വന്ന ടിപ്പറും ആണ് കൂട്ടിയിടിച്ചത് . കാർ റോങ് സൈഡിൽ കൂടിയാണെന്ന് ടിപ്പർ ഡ്രൈവർ പറഞ്ഞു.ഉറങ്ങി പോയതാകമെന്ന് സംശയം.

Read More

ഹൈക്കോടതി ക്രിസ്മസ് അവധി 23 മുതൽ

  ഹൈക്കോടതിയുടെ ക്രിസ്മസ് അവധി ഡിസംബർ 23 മുതൽ ജനുവരി ഒന്നു വരെയായിരിക്കുമെന്നും ഡിസംബർ 26, 29 തീയതികളിൽ അവധിക്കാല സിറ്റിങ്ങുകൾ ഉണ്ടാകുമെന്നും ഹൈക്കോടതി രജിസ്ട്രാർ ജനറൽ അറിയിച്ചു. അടിയന്തര പ്രാധാന്യമുള്ള കേസുകൾ അവധിക്കാല സിറ്റിങ്ങിൽ പരിഗണിക്കും. അവധിക്കാല ജഡ്ജിമാരായ ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് പി. ഗോപിനാഥ്, ജസ്റ്റിസ് എ.എ. സിയാദ് റഹ്‌മാൻ, ജസ്റ്റിസ് ബസന്ത് ബാലാജി, ജസ്റ്റിസ് സി. ജയചന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ, ജസ്റ്റിസ് ജോൺസൺ ജോൺ, ജസ്റ്റിസ് ജി. ഗിരീഷ്, ജസ്റ്റിസ് സി. പ്രദീപ് കുമാർ എന്നിവരെ ചീഫ് ജസ്റ്റിസ് നോമിനേറ്റ് ചെയ്തു.

Read More

പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 21/12/2023 )

  ഭിന്നശേഷി വിഭാഗക്കാരുടെ സെന്‍സസ് അപ്‌ഡേഷന് പ്രത്യേക കര്‍മ്മപദ്ധതി തയാറാക്കും: അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഭിന്നശേഷി വിഭാഗത്തില്‍പെട്ടവരുടെ സെന്‍സസ് അപ്‌ഡേഷന് പ്രത്യേക കര്‍മ്മപദ്ധതി തയാറാക്കി ജില്ലാ ആസൂത്രണസമിതിയില്‍ അവതരിപ്പിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു.  ജില്ലയിലെ ഭിന്നശേഷി സെന്‍സസ് അപ്‌ഡേഷന്‍, യുഡിഐഡി കാര്‍ഡ് രജിസ്‌ട്രേഷന്‍ എന്നിവ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ അടിസ്ഥാനത്തില്‍ വിവരങ്ങള്‍ പുതുക്കുന്നതിന് ത്രിതല പഞ്ചായത്ത് പ്രതിനിധികളുടെ സഹായത്തോടെ കൂട്ടായ പ്രവര്‍ത്തനം നടത്തണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. എല്ലാ ഭിന്നശേഷിക്കാര്‍ക്കും കഴിവതും വേഗം യുഡിഐഡി കാര്‍ഡ്  ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ എ. ഷിബു പറഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്കും യുഡിഐഡി കാര്‍ഡ്  ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ കാര്‍ഡുകള്‍ പൂര്‍ത്തികരിക്കുന്നതിനായി സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് യോഗം…

Read More

കാനനപാത താണ്ടി അയ്യനെ കാണാൻ എത്തിയത് ഒരുലക്ഷത്തിലേറെ ഭക്തർ

  konnivartha.com: ശബരിമല ദർശനത്തിനായി കാനനപാതയിലൂടെ വരെയെത്തിയത് ഒരുലക്ഷത്തിലേറെപ്പേർ. ഈ മണ്ഡലകാലത്ത് ഡിസംബർ 21 വരെ കാനന പാതയായ അഴുതക്കടവുവഴിയും സത്രം പുല്ലുമേട് വഴിയും 1,06,468 പേരാണ് അയ്യപ്പദർശനത്തിന് ശബരിമല സന്നിധാനത്ത് എത്തിയത്. ഡിസംബർ 20വരെ പരമ്പരാഗത കാനനപാതയായ അഴുതക്കടവ് വഴി 55,366 തീർഥാടകരാണ് സന്നിധാനത്തേക്ക് എത്തിയത്. സത്രം പുല്ലുമേടു വഴി 45,223 തീർഥാടകരും. ഡിസംബർ 21ന് അഴുതക്കടവ് വഴി 3042 തീർഥാടകരും സത്രം വഴി 2837 തീർഥാടകരും സന്നിധാനത്തേക്ക് എത്തി. കാനനപാതയിലൂടെ എത്തുന്ന അയ്യപ്പതീർഥാടകരുടെ സുരക്ഷയ്ക്ക് വലിയ ക്രമീകരണങ്ങളാണു വനം വകുപ്പ് ഒരുക്കിയിരിക്കുന്നത്. ഉച്ച കഴിഞ്ഞു 3.20 വരെയാണ് അഴുതക്കടവിലൂടെ തീർഥാടകരെ കടത്തിവിടുന്നത്. പുല്ലുമേട്ടിൽ ഉച്ചകഴിഞ്ഞു 2.50 വരെയും. തീർഥാടകർ പോകുന്നതിനു മുമ്പായി കാനന പാത വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ച് സുരക്ഷ ഉറപ്പാക്കും. ഇതുവഴി പോകുന്നവരുടെ എണ്ണം കൃത്യമായി രേഖപ്പെടുത്തി മുഴുവൻ പേരും സന്നിധാനത്ത്…

Read More