പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ /വാര്‍ത്തകള്‍ (30/01/2024 )

വനിതാ കമ്മിഷന്‍ സിറ്റിങ് :19 പരാതികള്‍ തീര്‍പ്പാക്കി പത്തനംതിട്ട ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ വനിതാ കമ്മിഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായിയുടെ നേതൃത്വത്തില്‍ നടന്ന ജില്ലാതല സിറ്റിങ്ങില്‍  19 പരാതികള്‍ തീര്‍പ്പാക്കി.  അഞ്ച് പരാതികളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ നിര്‍ദ്ദേശം നല്‍കി. ഒരു പരാതി ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിറ്റിക്ക് അയച്ചു. 39 പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. ആകെ 64 പരാതികളാണ് അദാലത്തില്‍ ലഭിച്ചത്. അയല്‍വാസി തര്‍ക്കങ്ങള്‍, കുടുംബപ്രശ്നങ്ങള്‍, ഗാര്‍ഹിക ചുറ്റുപാടിലുള്ള പരാതികള്‍ എന്നിവയാണ് അദാലത്തില്‍ ഏറെയും ലഭിച്ചത്. പാനല്‍ അഭിഭാഷകരായ അഡ്വ. എസ് സബീന, അഡ്വ. ആര്‍ രേഖ,  കൗണ്‍സിലര്‍ അമല എല്‍ ലാല്‍, വനിതാ സെല്‍ പോലീസ് ഉദ്യോഗസ്ഥരായ ദീപ മോഹന്‍, സ്മിത രാജി എന്നിവര്‍ പങ്കെടുത്തു. ലഹരിക്കെതിരേ കായിക ലഹരിയുമായി ജില്ലാ എക്സൈസ് വിമുക്തി മിഷന്‍…

Read More

കോശ അധിഷ്ടിത വളർത്തു മത്സ്യമാംസം വികസിപ്പിക്കാൻ സിഎംഎഫ്ആർഐ

  konnivartha.com : ഇന്ത്യയിൽ ആദ്യമായി, സെൽകൾച്ചറിലൂടെ ലബോറട്ടറിയിൽ മത്സ്യമാംസം വളർത്തിയെടുക്കുന്നതിനുള്ള ഗവേഷണത്തിനൊരുങ്ങി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). ഉയർന്ന വിപണി മൂല്യമുള്ള കടൽമത്സ്യങ്ങളായ നെയ്മീൻ, ആവോലി തുടങ്ങിയ മീനുകളിലാണ് ആദ്യഘട്ടത്തിൽ ഗവേഷണം നടത്തുന്നത്. മീനുകളിൽ നിന്നും പ്രത്യേക കോശങ്ങൾ വേരി‍തിരിച്ചെടുത്ത് ലബോറട്ടറി അന്തരീക്ഷത്തിൽ വളർത്തിയെടുക്കുന്നതാണ് കോശ അധിഷ്ടിത വളർത്തു മത്സ്യമാംസം. മീനുകളുടെ തനത് രുചിയും പോഷകഗുണങ്ങളും ഇങ്ങനെ വളർത്തിയെടുക്കുന്ന മാംസത്തിനുണ്ടാകും. സമുദ്രഭക്ഷ്യവിഭവങ്ങൾക്കുള്ള വർധിച്ചുവരുന്ന ആവശ്യകത നിറവേറ്റാനും കടൽമത്സ്യസമ്പത്തിന്റെ അമിതചൂഷണം ഒഴിവാക്കാനും ഈ പദ്ധതി സഹായിക്കും. ഈ മേഖലയിൽ പൊതു-സ്വകാര്യ പങ്കാളിത്തരീതിയിലുള്ള ഗവേഷണ സഹകരണത്തിനായി ഡൽഹി ആസ്ഥാനമായുള്ള നീറ്റ് മീറ്റ് ബയോടെക് എന്ന സ്റ്റാർട്ടപ്പ് കമ്പനിയമുമായി സിഎംഎഫ്ആർഐ ധാരണയായി. കടൽ മീനുകളുടെ കോശവികസന ഗവേഷണത്തിന് സിഎംഎഫ്ആർഐ നേതൃത്വം നൽകും. സെല്ലുലാർബയോളജി ഗവേഷണങ്ങൾക്ക് ഉപയോഗിക്കുന്ന സിഎംഎഫ്ആർഐയിലെ സെൽകൾച്ചർ ലബോറട്ടറിയിലാണ് പരീക്ഷണം നടത്തുക. കൂടാതെ, ജനിതക ജൈവരാസ വിശകലന…

Read More

കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ കപ്പൽ നാവികസേന മോചിപ്പിച്ചു

  konnivartha.com : സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ കപ്പൽ നാവികസേന മോചിപ്പിച്ചു. മത്സ്യബന്ധന ഇറാനിയൻ കപ്പലാണ് കടൽകൊള്ളക്കാർ ബന്ദിയാക്കിയത്. ഇന്ത്യയുടെ യുദ്ധകപ്പലായ INS സുമിത്രയുടെ നേതൃത്വത്തിലുള്ള രക്ഷ ദൗത്യമാണ് വിജയിച്ചത്. കൊച്ചിയിൽ നിന്നും 700 നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം നടന്നത്. കപ്പലിനൊപ്പം 17 ജീവനക്കാരെയും നാവിക സേന കൊള്ളക്കാരിൽ നിന്നും മോചിപ്പിച്ചു. ഐ.എൻ.എസ് സുമിത്രയിലെ ധ്രൂവ് ഹെലികോപ്ടർ ഉപയോഗിച്ചു കപ്പൽ വളഞ്ഞായിരുന്നു ദൗത്യത്തിന്റെ തുടക്കം. സോമാലിയയുടെ കിഴക്കൻ തീരത്ത് പെട്രോളിംഗ് നടത്തുകയായിരുന്ന ഐഎൻഎസ് സുമിത്രയ്ക്ക് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ ഉണ്ടായത്.

Read More

റാന്നിയില്‍ ജനുവരി 30 ന് തൊഴില്‍മേള

  konnivartha.com: കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ ജനുവരി 30 ന് രാവിലെ ഒന്‍പതിന് റാന്നി അങ്ങാടി പിജെറ്റി ഹാളില്‍ തൊഴില്‍മേള സംഘടിപ്പിക്കും. ബാങ്കിംഗ്, ബിസിനസ്, സെയില്‍സ്, ഹോസ്പിറ്റാലിറ്റി, ഐ.റ്റി തുടങ്ങിയ മേഖലകളില്‍ തൊഴില്‍ പ്രധാനം ചെയ്യുന്ന സ്ഥാപനങ്ങള്‍ പങ്കെടുക്കും. 18 നും 40 നും മധ്യേ പ്രായമുളളതും പത്താംക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുളളവരുമായ യുവതീയുവാക്കള്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ എന്നിവയുടെ അസലും പകര്‍പ്പും കൊണ്ടുവരണം. രജിസ്ട്രേഷന്‍ രാവിലെ ഒന്‍പത് മുതല്‍ മുതല്‍ ആരംഭിക്കും. ഫോണ്‍: 7306890759, 7025710105.

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 29/01/2024 )

ആസൂത്രണസമിതി യോഗം ചേര്‍ന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ റാന്നി, മലപ്പുഴശ്ശേരി, ആനിക്കാട്, കവിയൂര്‍, പന്തളം തെക്കേക്കര എന്നീ ഗ്രാമപഞ്ചായത്തുകളുടെ 2024-25 വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. നടപ്പ് സാമ്പത്തിക വര്‍ഷത്തെ 62 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷികപദ്ധതി ഭേദഗതികള്‍ യോഗം അംഗീകരിച്ചു. ജില്ലാ പഞ്ചായത്ത്, എട്ട് ബ്ലോക്ക് പഞ്ചായത്തുകള്‍, 49 ഗ്രാമപഞ്ചായത്തുകള്‍, നാല് നഗരസഭകള്‍ എന്നിവയുടെ വാര്‍ഷിക പദ്ധതി ഭേദഗതികളാണ് അംഗീകരിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ലൈഫ് മിഷന്‍ പ്രോജക്ടുകള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. തദ്ദേശ സ്വയം ഭരണസ്ഥാപന അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, എഡിഎം ജി സുരേഷ് ബാബു, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എ എസ് മായ, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ ജി. ഉല്ലാസ്, ആസൂത്രണ സമിതി…

Read More

അന്നമ്മ തോമസ്‌ (98)നിര്യാതയായി

  konnivartha.com: ജേര്‍ണലിസ്റ്റ് ആന്‍ഡ്‌ മീഡിയ അസോസിയേഷന്‍ (ജെ എം എ ) പത്തനംതിട്ട ജില്ലാ അധ്യക്ഷനും എല്‍സ കറി മസാലകളുടെ എം ഡിയുമായ വിടി വർഗീസിന്‍റെ മാതാവും പത്തനംതിട്ട തുമ്പമണ്‍ ചക്കിട്ടടത് വാഴങ്ങാനമുട്ടത്തു വീട്ടില്‍ നിര്യാതനായ വി വൈ തോമസിന്‍റെ ഭാര്യയുമായ അന്നമ്മ തോമസ്‌ (98)നിര്യാതയായി . സംസ്ക്കാരം നടത്തി . മക്കള്‍ : Raju,Babu,Shathamma ,Roy മരുമക്കള്‍ : CiCI,MONI,SHEEBA,John kutty കൊച്ചുമക്കള്‍ : Ajay,Ancy,Junu,Kukky,Geena,Gigi,Geno.Sumy,Reny ജേര്‍ണലിസ്റ്റ് ആന്‍ഡ്‌ മീഡിയ അസോസിയേഷന്‍ (ജെ എം എ ) സംസ്ഥാന കമ്മറ്റിക്ക് വേണ്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ഷിബു കൂട്ടും വാതുക്കൽ സംസ്ഥാന കമ്മിറ്റി അംഗം ഓടനാവട്ടം അശോക് അനുശോചനം രേഖപ്പെടുത്തി . സംസ്ഥാന -ജില്ലാ കമ്മറ്റിയ്ക്ക് വേണ്ടി റീത്ത് സമര്‍പ്പിച്ചു

Read More

പടക്ക നിർമാണ ശാലയിൽ സ്ഫോടനം: രണ്ട് മലയാളികൾ മരിച്ചു

  കർണാടകയിലെ ബെൽത്തങ്കടിയിൽ പടക്ക നിർമാണ ശാലയിൽ സ്ഫോടനം. രണ്ട് മലയാളികൾ അടക്കം മൂന്നുപർ മരിച്ചു. ആറുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിലും രണ്ട് മലയാളികളുണ്ട്. മലയാളികളായ സ്വാമി (55), വർഗീസ് (68) എന്നിവരും ഹസൻ സ്വദേശിയായ ചേതൻ (25) ആണ് മരിച്ചത്

Read More

കൂടൽ ബിവറേജ് സമീപം തീപിടുത്തം

  konnivartha.com: കൂടൽ ബിവറേജ് സമീപം തീപിടുത്തം ,വൻ ദുരന്തം ഒഴിവായി .ഫയർഫോഴ്സ് എത്തി തീയണച്ചു, ഒപ്പം നാട്ടുകാരുടെ നല്ല സഹകരണം കൊണ്ട് തീ അണക്കാൻ കഴിഞ്ഞു

Read More

ബിഹാറില്‍ എന്‍ഡിഎ സര്‍ക്കാര്‍ :നിതിഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു

  ബിഹാര്‍ മുഖ്യമന്ത്രിയായി ഒമ്പതാം തവണയും നിതിഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ബിജെപിയുടെ സമ്രാട്ട് ചൗധരിയും വിജയ് കുമാര്‍ സിന്‍ഹയുമാണ് ഉപമുഖ്യമന്ത്രിമാര്‍. ഒമ്പതംഗ മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത അധികാരമേറ്റു. ജെഡിയുവിനും ബിജെപിക്കും മൂന്ന് മന്ത്രിമാര്‍ വീതമാണുള്ളത്. എച്ച്എമ്മിന്റെ ഒരംഗവും ഒരു സ്വതന്ത്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ബിഹാറിലെ എല്ലാ ബിജെപി എംഎല്‍എമാരും നിതിഷിനെ പിന്തുണച്ച് കത്ത് നല്‍കി. ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയും മറ്റ് നേതാക്കളും സത്യപ്രതിജ്ഞ നടക്കുന്ന പട്‌നയിലെത്തി. ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നിതീഷ് കുമാറിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നിതീഷ് കുമാറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തസാമ്രാട്ട് ചൗധരിയേയും വിജയ് സിൻഹയേയും അദ്ദേഹം അഭിനന്ദിച്ചു. എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു: “ബിഹാറിൽ രൂപീകരിച്ച എൻഡിഎ സർക്കാർ സംസ്ഥാനത്തിൻ്റെ വികസനവും ജനങ്ങളുടെ അഭിലാഷങ്ങളും…

Read More

സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം ബാലസൗഹൃദ സംസ്ഥാനം : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍

  ബാലസൗഹൃദ സംസ്ഥാനമാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ പത്തനംതിട്ട ദത്തെടുക്കല്‍ കേന്ദ്രത്തിന്റെ ഓമല്ലൂര്‍ അമ്പലം ജംഗ്ഷന്‍ ഐമാലി ഈസ്റ്റിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികള്‍ക്ക് ഏറ്റവും സുരക്ഷിതമായ സംസ്ഥാനമാണ് കേരളം. ശിശുമരണ നിരക്ക് കുറഞ്ഞതും പോഷകാഹാരം കുറവ് ഇല്ലാത്തതും ആയ സംസ്ഥാനമെന്നും ഏത് രീതിയില്‍ നോക്കിയാലും കേരളത്തിന്റെ സാമൂഹിക പുരോഗതി മികച്ച രീതിയിലാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ബാലസൗഹൃദ കേരളം എന്ന ആശയത്തിലൂന്നിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ചടങ്ങില്‍ മുഖ്യാതിഥി ആയ ജില്ലാ കളക്ടര്‍ എ. ഷിബു പറഞ്ഞു. സംസ്ഥാനത്ത് ഒരു കുട്ടി പോലും അനാഥന്‍ ആകാന്‍ പാടില്ല. പല കാരണങ്ങള്‍ കൊണ്ടും കുട്ടികളെ ഉപേക്ഷിച്ച് പോകുന്നവര്‍ ഉണ്ട്. കുട്ടികള്‍ക്ക് ഒപ്പം കുറച്ച് സമയം ചെലവഴിക്കുന്നത് ഏറെ സന്തോഷം…

Read More