ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 07/01/2024 )

  ഡോളി: അമിത തുക ഈടാക്കിയാൽ കർശന നടപടി പമ്പയിൽ നിന്നും ശബരിമലയിലേക്കുള്ള ഡോളി യാത്രയ്ക്ക് ദേവസ്വം നിശ്ചയിച്ചതിലും കൂടുതൽ തുക തീർത്ഥാടകരിൽ നിന്നും ഈടാക്കുന്നുവെന്ന പരാതിയിൽ ഡ്യൂട്ടി മജിസ്ട്രേട്ട് പരിശോധന നടത്തി. തീർത്ഥാടകരിൽ നിന്നും അമിത തുക ഈടാക്കുന്നവർക്കെതിരെ നിയമാനുസൃത നടപടികൾ കൈ കൊള്ളുമെന്ന് ഡ്യൂട്ടി മജിസ്ട്രേട്ട് ആർ സുമീതൻ പിള്ള അറിയിച്ചു. പാചക ഗ്യാസിന്റെ ദുരുപയോഗം പാടില്ല ശ്രദ്ധയിൽ പെട്ടാൽ കർശന നടപടിയെടുക്കും. അമിത വില ഈടാക്കുന്ന ഹോട്ടലുകൾക്കെതിരെയും നടപടിയുണ്ടാകും. ഇക്കാര്യത്തിൽ എല്ലാവരും നിയമാനുസൃതം മുന്നോട്ട് പോകണമെന്നും ഡ്യൂട്ടി മജിസ്ട്രേട്ട് വാർത്താ കുറിപ്പിൽ അറിയിച്ചു. അയ്യപ്പഭക്തരുടെ മനം നിറച്ച് വൈഷ്ണവം ഭജൻസ് സന്നിധാനത്ത് അയ്യപ്പഭക്തരുടെ മനം നിറച്ച് ഭക്തിഗാന സുധയുമായി ഭജനസംഘം. കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിനു കീഴിലെ വൈഷ്ണവം ഭജൻസാണ് സന്നിധാനത്തെ ശാസ്താ ഓഡിറ്റോറിയത്തിൽ ഭജനകൾ ആലപിച്ചത്. രഞ്ജിഷ് ദേവും ആനന്ദും…

Read More

ശബരിമലയെ ദേശീയ തീർത്ഥാടനമാക്കാൻ പ്രധാനമന്ത്രി ഇടപെടണം

  konnivartha.com: ലക്ഷക്കണക്കിന് തീർത്ഥാടകരെത്തുന്ന രാജ്യത്തെ പ്രധാന തീർഥാടന കേന്ദ്രങ്ങളിൽ ഒന്നായ ശബരിമലയിൽ തിരക്കിനിടയിൽ ഉണ്ടായ ഒന്നോ രണ്ടോ സംഭവങ്ങളെ പെരുപ്പിച്ചു കാട്ടി ശബരിമലയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നത്  ശബരിമലയുടെ പേരിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന സ്വപ്ന പദ്ധതികളായ നിർദ്ദിഷ്ട ശബരി റെയിൽവേ,ശബരിമല വിമാനത്താവളം എന്നിവയുടെ ശോഭ കുറയ്ക്കാനെ ഉപകരിക്കുവെന്ന് ഹിൽ ഇന്റഗ്രേറ്റഡ് ഡെവലപ്പ്മെന്റ് ഫൗണ്ടേഷൻ (ഹിൽഡെഫ് )ജനറൽ സെക്രട്ടറി അജി ബി. റാന്നി കോട്ടയം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അയ്യപ്പഭക്തന്മാരുടെ യാത്രാസൗകര്യത്തിനും മലയോര പ്രദേശത്തിന്റെ സമഗ്ര വികസനത്തിന്ഉതങ്ങുന്നതുംമായ ശബരി പാത എന്ന സ്വപ്‌ന പദ്ധതി മലയോര നിവാസികളുടെ നീണ്ട ഇരുപത്തിയാറ് വര്‍ഷങ്ങളായുള്ള കാത്തിരിപ്പാണ്. അങ്കമാലിമുതല്‍ എരുമേലിവരെ 14 സ്റ്റേഷനുള്ള പദ്ധതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സജീവമായ ഇടപെടലുകളാല്‍ മുന്നോട്ട് പോകുന്നുണ്ട്. ഓരോ വർഷവും മുന്‍വര്‍ഷങ്ങളേക്കാളേറെ തീർത്ഥാടകരാണ് ശബരിമലയിൽ എത്തുന്നത്കൊണ്ട് തന്നെ സർക്കാരിന്റെ അതീവ…

Read More

സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും എമർജൻസി മെഡിസിൻ വിഭാഗം

സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും എമർജൻസി മെഡിസിൻ വിഭാഗം:അത്യാഹിത വിഭാഗ സേവനങ്ങൾ ഒരു കുടക്കീഴിൽ konnivartha.com: സംസ്ഥാനത്തെ 7 മെഡിക്കൽ കോളേജുകളിൽ കൂടി എമർജൻസി മെഡിസിൻ ആൻഡ് ട്രോമകെയർ വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നിലവിൽ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, കണ്ണൂർ മെഡിക്കൽ കോളേജുകളിൽ എമർജൻസി മെഡിസിൻ വിഭാഗമുണ്ട്. അംഗീകാരം ലഭിച്ച ബാക്കിയുള്ള മെഡിക്കൽ കോളേജുകളായ കൊല്ലം, കോന്നി, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മഞ്ചേരി എന്നിവിടങ്ങളിലാണ് എമർജൻസി മെഡിസിൻ വിഭാഗം പുതുതായി ആരംഭിക്കുന്നത്. ഇതിനായി ഈ മെഡിക്കൽ കോളേജുകളിൽ ഒരു അസോസിയേറ്റ് പ്രൊഫസർ, ഒരു അസിസ്റ്റന്റ് പ്രൊഫസർ, 2 സീനിയർ റസിഡന്റ് തസ്തികകൾ വീതം സൃഷ്ടിച്ചിട്ടുണ്ട്. ഇതുകൂടാതെ തിരുവന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ രണ്ട് വീതം സീനിയർ റസിഡന്റുമാരുടെ തസ്തികകളും സൃഷ്ടിച്ചിട്ടുണ്ട്. സമയബന്ധിതമായി എല്ലാ മെഡിക്കൽ കോളേജുകളിലും എമർജൻസി മെഡിസിൻ വിഭാഗം…

Read More

മൈലപ്രയിൽ വ്യാപാരിയെ കടയ്ക്കുള്ളിൽ വച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ മൂന്ന് പ്രതികളും പിടിയിൽ

  konnivartha.com: പത്തനംതിട്ട മൈലപ്രയിൽ വ്യാപാരിയെ കടയ്ക്കുള്ളിൽ വച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പ്രതികൾ പിടിയിൽ. തമിഴ്നാട് സ്വദേശികളായ മുരുകൻ, ബാലസുബ്രഹ്മണ്യൻ, പത്തനംതിട്ട വലഞ്ചുഴി സ്വദേശി ക്വോട്ടർ എന്ന് അറിയപ്പെടുന്ന ഹാരിഫ് എന്നിവരാണ് പിടിയിലായത്. ഡിസംബര്‍ 30-ന് വൈകിട്ടാണ് പുനലൂർ- മൂവാറ്റുപുഴ റോഡിൽ മൈലപ്ര പോസ്റ്റ് ഓഫീസിന് സമീപം പുതുവേലില്‍ സ്റ്റോഴ്സ് എന്ന കട നടത്തുന്ന ജോര്‍ജ് ഉണ്ണൂണ്ണിയെ കടയ്ക്കുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജോര്‍ജിന്റെ ദേഹത്തുണ്ടായിരുന്ന എട്ട് പവന്റെ സ്വര്‍ണമാലയും, പണവും, കടയിലെ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌കും മോഷണം പോയിരുന്നു. കവർച്ച ലക്ഷ്യമിട്ടുള്ള കൊലപാതകമാണെന്ന നിഗമനത്തിൽ അന്ന് തന്നെ പോലീസ് എത്തിയിരുന്നു. ഇതോടെ സമീപത്തെ കടയിലേയും തിരക്കേറിയ റോഡിൽ കൂടി സംഭവ സമയം കടന്നുപോയ 40ലധികം ബസുകളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ലഭിച്ച സൂചനകളാണ് തമിഴ്നാട് സ്വദേശികളായ മുരുകൻ, ബാലസുബ്രഹ്മണ്യൻ,…

Read More

കായിക വിദ്യാലയങ്ങളിലേക്ക് അപേക്ഷിക്കാം

        konnivartha.com: 2024-25 അധ്യയന വർഷം, ജി.വി രാജ സ്പോർട്സ് സ്കൂൾ – തിരുവനന്തപുരം, കണ്ണൂർ സ്പോർട്സ് സ്കൂൾ, കുന്നംകുളം സ്പോർട്സ് ഡിവിഷൻ എന്നീ കായിക വിദ്യാലയങ്ങളിലേക്ക് 6, 7, 8, +1/വി.എച്ച്.എസ്.ഇ ക്ലാസുകളിലേക്ക് നേരിട്ടും 9, 10 ക്ലാസുകളിലേക്ക് ലാറ്ററൽ എൻട്രി മുഖേനയും കായിക അഭിരുചിയുള്ള വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നതിനായി നടത്തുന്ന സെലക്ഷൻ ജനുവരി 10 മുതൽ 19 വരെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നടക്കും.         സെലക്ഷനിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, രണ്ട് പാസ്‌പോർട് സൈസ് ഫോട്ടോ, സ്പോർട്സ് ഡ്രസ് സഹിതം അതാത് സെന്ററുകളിൽ രാവിലെ ഒമ്പത് മണിക്ക് എത്തണം. സെലക്ഷൻ സെന്റർ സംബന്ധിച്ചും മറ്റും കൂടുതൽ വിവരങ്ങൾക്കും dsya.kerala.gov.in സന്ദർശിക്കുക.

Read More

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 06/01/2024 )

  മകരവിളക്കുൽസവം: യാത്ര ക്ലേശമല്ല, വിപുലമായ ഒരുക്കങ്ങളോടെ കെ എസ് ആർ ടി സി konnivartha.com: മകരവിളക്കുൽസവത്തിന് തിരക്കേറിയതോടെ വിപുലമായ ക്രമീകരണങ്ങളുമായി കെ എസ് ആർ ടി സി. നിലവിലെ സർവ്വീസുകൾക്ക് പുറമെ തിരക്ക് പരിഗണിച്ച് പത്ത് ചെയിൻ സർവ്വീസുകളും 16 ദീർഘ ദൂര സർവ്വീസുകളും കെ എസ് ആർ ടി സി വർദ്ധിപ്പിച്ചു. മകരവിളക്കിന്റെ ഭാഗമായി ജനുവരി 15 ന് സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിൽ നിന്നുമായി 800 ബസ്സുകൾ പമ്പയിൽ എത്തിക്കും. മകരജ്യോതി ദർശനം കഴിഞ്ഞിറങ്ങുന്ന തീർത്ഥാടകർക്കായി കൂടുതൽ ചെയിൻ ദീർഘ ദൂര സർവ്വീസുകൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതായി കെ എസ് ആർ ടി സി പമ്പ സ്പെഷ്യൽ ഓഫീസർ ടി. സുനിൽകുമാർ അറിയിച്ചു. പമ്പ ഹിൽ ടോപ്പുമുതൽ ഇലവുങ്കൽ വരെ നിശ്ചിത സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്ന ബസ്സുകൾ ഇടതടവില്ലാതെ സർവ്വീസ്…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 06/01/2024 )

കേരളത്തിന്റെ നെല്ലറകള്‍ മണ്‍മറയരുത് : ഡെപ്യൂട്ടി സ്പീക്കര്‍ പന്തളം മൂന്നാംകുറ്റി പാടശേഖരത്തില്‍ നെല്‍കൃഷിക്ക് പുനര്‍ജീവന്‍ കേരളത്തിന്റെ നെല്ലറകള്‍ മണ്‍മറയരുതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പന്തളം മൂന്നാംകുറ്റി പാടശേഖരത്തില്‍ ആരംഭിച്ച നെല്‍കൃഷിക്ക് വിത്ത് വിതച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടിന്‍പുറങ്ങളില്‍ അന്യം നിന്നുപോകുന്ന നെല്‍കൃഷിയെ സജീവമാക്കി പരിപോഷിപ്പിക്കണം. പാടശേഖരസമിതിക്ക് വൈദ്യുതി മോട്ടോര്‍ സ്ഥാപിക്കുന്നതിന് എംഎല്‍എ ഫണ്ടില്‍ നിന്നും 23 ലക്ഷം രൂപ അനുവദിച്ചതായും അദ്ദേഹം പറഞ്ഞു. പാടശേഖരസമിതി സെക്രട്ടറി കെ ഹരിലാല്‍, പ്രസിഡന്റ് എം കെ ബൈജു എന്നിവരുടെ നേതൃത്വത്തില്‍ 70 ഏക്കര്‍ പാടശേഖരത്തിലാണ് നെല്‍കൃഷി ചെയ്യുന്നത്. ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍മാരായ എസ് അരുണ്‍ , റ്റി കെ സതി, കെ എസ് കെ ടി യു ജില്ലാകമ്മിറ്റിയംഗം കെ കെ സുധാകരന്‍, കര്‍ഷകസംഘം ഏരിയ കമ്മിറ്റി പ്രസിഡന്റ് പിഎന്‍ മംഗളാനന്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പരിശീലനപരിപാടി സംഘടിപ്പിച്ചു…

Read More

ഭിന്നശേഷി കലോത്സവം ഉദ്ഘാടനം ചെയ്തു

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഇലന്തൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ഉണര്‍വ്  ഭിന്നശേഷി  കലോത്സവം 2024 ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനും അവരുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ്  പ്രോത്സാഹിപ്പിക്കുന്നതിനുമായി ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതിയാണ് ഉണര്‍വ്. ഏഴു പഞ്ചായത്തുകളില്‍ നിന്നായി നൂറോളം കുട്ടികളാണ് കലോത്സവത്തില്‍  വിവിധ കലാ-കായിക പരിപാടികളില്‍ പങ്കെടുത്തത്. ചടങ്ങില്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ആര്‍. അനീഷ അധ്യക്ഷത വഹിച്ചു. നാടന്‍ പാട്ടു കലാകാരനും കേരള ഫോക്ലോര്‍ അക്കാദമി ബോര്‍ഡ് അംഗവുമായ അഡ്വ. സുരേഷ് സോമ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാം പി തോമസ്, ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ യു. അബ്ദുല്‍ ബാരി, ജില്ലാ പ്രോഗ്രാം ഓഫീസര്‍ നീതാ ദാസ്,…

Read More

പരിശീലനപരിപാടി സംഘടിപ്പിച്ചു

ഏകാരോഗ്യപദ്ധതിയുടെ ഭാഗമായി കമ്മ്യുണിറ്റി മെന്റര്‍മാര്‍ക്കുള്ള പരിശീലനപരിപാടി നെടുമ്പ്രം ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാരി ടീച്ചര്‍ നിര്‍വഹിച്ചു.   വൈസ് പ്രസിഡന്റ് ശൈലേഷ് മങ്ങാട്ട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ അംഗങ്ങളായ ഗിരീഷ് കുമാര്‍, വൈശാഖ്, ഗ്രേസി അലക്‌സാണ്ടര്‍, തോമസ് ബേബി, പ്രീതി, ജിജോ ചെറിയാന്‍, ജില്ലാ ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. അംജിത്, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ജൂലി ജോര്‍ജ്, ഡോ.അഭിനേഷ് ഗോപന്‍ (ആയൂര്‍വേദം), ഡോ. നിമില (വെറ്റിനറി), എന്നിവര്‍ പങ്കെടുത്തു. ജില്ല മെന്റര്‍ സുരേഷ്‌കുമാര്‍, കുറ്റപ്പുഴ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീകല എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

Read More

കേരളത്തിന്റെ നെല്ലറകള്‍ മണ്‍മറയരുത് : ഡെപ്യൂട്ടി സ്പീക്കര്‍

 പന്തളം മൂന്നാംകുറ്റി പാടശേഖരത്തില്‍ നെല്‍കൃഷിക്ക് പുനര്‍ജീവന്‍ കേരളത്തിന്റെ നെല്ലറകള്‍ മണ്‍മറയരുതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പന്തളം മൂന്നാംകുറ്റി പാടശേഖരത്തില്‍ ആരംഭിച്ച നെല്‍കൃഷിക്ക് വിത്ത് വിതച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടിന്‍പുറങ്ങളില്‍ അന്യം നിന്നുപോകുന്ന നെല്‍കൃഷിയെ സജീവമാക്കി പരിപോഷിപ്പിക്കണം. പാടശേഖരസമിതിക്ക് വൈദ്യുതി മോട്ടോര്‍ സ്ഥാപിക്കുന്നതിന് എംഎല്‍എ ഫണ്ടില്‍ നിന്നും 23 ലക്ഷം രൂപ അനുവദിച്ചതായും അദ്ദേഹം പറഞ്ഞു. പാടശേഖരസമിതി സെക്രട്ടറി കെ ഹരിലാല്‍, പ്രസിഡന്റ് എം കെ ബൈജു എന്നിവരുടെ നേതൃത്വത്തില്‍ 70 ഏക്കര്‍ പാടശേഖരത്തിലാണ് നെല്‍കൃഷി ചെയ്യുന്നത്. ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍മാരായ എസ് അരുണ്‍ , റ്റി കെ സതി, കെ എസ് കെ ടി യു ജില്ലാകമ്മിറ്റിയംഗം കെ കെ സുധാകരന്‍, കര്‍ഷകസംഘം ഏരിയ കമ്മിറ്റി പ്രസിഡന്റ് പിഎന്‍ മംഗളാനന്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Read More