
പത്തനംതിട്ട ജില്ലയിലെ പതിനൊന്നാമത് കാര്‍ഷിക സെന്‍സസിന്റെ രണ്ടാംഘട്ട വിവര ശേഖരണം പത്തനംതിട്ട നഗരസഭയിലെ രണ്ടാം വാര്‍ഡിലെ കൗണ്‍സിലറായ പി. കെ. അനീഷയുടെ വസതിയില്‍ നടന്നു .
ജില്ലയിലെ വിവരശേഖരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ വി . ആര്‍. ജ്യോതിലക്ഷ്മി നിര്‍വഹിച്ചു. കോഴഞ്ചേരി താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ജ്യോതി വിവരശേഖരണം നടത്തി. റിസര്‍ച്ച് ഓഫീസര്‍ പി. പത്മകുമാര്‍, എസ്. നൗഷാദ്, കോഴഞ്ചേരി താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ പി. എം. അബ്ദുല്‍ ജലീല്‍, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്‌പെക്ടര്‍ കെ. ശോഭാ, കൗണ്‍സിലര്‍ വിന്‍സന്റ് , വൈ.എം.സി.എ സെക്രട്ടറി ബിനീ ഫിലിപ്പ്, കുടുംബശ്രീ അംഗങ്ങളായ മണി മീര ,സബീന ബീഗം, അന്നമ്മ ഡാനിയല്‍, ജോസി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.