കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ജനുവരി നാല് വരെ നടക്കുന്ന ക്രിസ്തുമസ്- പുതുവത്സര ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം റാന്നി-ചേത്തോങ്കര ഖാദി ഗ്രാമസൗഭാഗ്യയില്‍ നടന്നു. ഖാദി ബോര്‍ഡ് മെമ്പര്‍ സാജന് തൊടുകയുടെ അധ്യക്ഷതയില്‍ നടന്ന മേളയുടെ ഉദ്ഘാടനം റാന്നി-പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റൂബി കോശി നിര്‍വഹിച്ചു. ആദ്യവില്പന മുന്‍ എം.എല്‍.എ രാജു എബ്രഹാം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സച്ചിന് വയല, വി. സി. ചാക്കോ, പ്രോജക്ട് ഓഫീസര്‍ ജസ്സി ജോണ്‍, അസി. രജിസ്ട്രാര്‍ റ്റി.എസ്.പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
Read Moreദിവസം: ഡിസംബർ 24, 2024
കണ്‍സ്യൂമര്‍ഫെഡ് ക്രിസ്മസ് – പുതുവത്സര വിപണി ആരംഭിച്ചു
ഉത്സവകാലത്ത് വിപണിയിലുണ്ടാകുന്ന ക്രമാതീതമായ വിലക്കയറ്റം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ സഹകരണവകുപ്പിന്റെ നേതൃത്തില്‍ കണ്‍സ്യൂമര്‍ഫെഡിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് – പുതുവത്സര വിപണി ജില്ലയില്‍ ആരംഭിച്ചു. പത്തനംതിട്ട ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന് ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു അനില്‍ അധ്യക്ഷയായി. സഹകരണ വകുപ്പ് ഡെപ്യൂട്ടി രജിസ്ട്രാര്‍ പി. ജി. അജയകുമാര്‍ ആദ്യവില്‍പ്പന നിര്‍വഹിച്ചു. റീജിയണല്‍ മാനേജര്‍ റ്റി. ഡി. ജയശ്രി, മാര്‍ക്കറ്റിംഗ് മാനേജര്‍മാരായ ശാന്തി, ജി. സജികുമാര്‍ , അക്കൗണ്ട്സ് മാനേജര്‍ കെ. രാജി , അഡ്മിനിസ്ട്രേഷന് മാനേജര്‍ സോണി, അസിസ്റ്റന്റ് റീജിയണല്‍ മാനേജര്‍ ടി. എസ്. അഭിലാഷ് തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലയിലെ 12 ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകള്‍ വഴി 13 ഇനം നിത്യോപയോഗ സധനങ്ങള്‍ സബ്സിഡി നിരക്കിലും മറ്റ് ഉത്പന്നങ്ങള്‍ 15 മുതല്‍ 30 ശതമാനം വരെ വിലക്കുറവില്‍ ജനുവരി ഒന്ന്…
Read Moreബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ പേരില്‍ അസോസിയേഷന് രൂപീകരിച്ച് പണപ്പിരിവ്
konnivartha.com: ഇലക്ഷന് കമ്മിഷന്റെ താഴെത്തട്ടിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിച്ചിട്ടുള്ള ബൂത്ത് ലെവല്‍ ഓഫീസര്‍ (ബി. എല്‍. ഒ) മാരുടെ പേരില്‍ അസോസിയേഷന് രൂപീകരിച്ച് പണപ്പിരിവ് നടത്തുന്നത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടന്നും ഇത് അത്യന്തം ഗൗരവമായി കാണുമെന്നും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അറിയിച്ചു. പത്തനംതിട്ട ജില്ലയില്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ബി. എല്‍. ഒ. മാര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന് പറഞ്ഞു
Read Moreശബരിമല മണ്ഡലപൂജ; നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി:ജില്ലാ കലക്ടര്‍
ശബരിമല മണ്ഡല പൂജയോട് അനുബന്ധിച്ച് തീര്‍ത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും തങ്ക അങ്കി ഘോഷയാത്രയുടെ ഭാഗമായും ഡിസംബര്‍ 25, 26 തീയതികളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍. 25, 26 തീയതികളില്‍ വെര്‍ച്ചല്‍ ക്യൂ വഴിയുള്ള ബുക്കിംഗ് 50,000 മുതല്‍ 60,000 വരെയായി ക്രമീകരിക്കും. സ്പോട്ട് ബുക്കിംഗ് 5000 ആയി നിജപ്പെടുത്തി.25ന് ഉച്ചയ്ക്ക് ഒന്നിനുശേഷം പമ്പയില്‍നിന്ന് പരമ്പരാഗത തീര്‍ത്ഥാടന പാതയിലൂടെ തീര്‍ത്ഥാടകരെ സന്നിധാനത്തേക്ക് കയറ്റിവിടുന്നതിനും നിയന്ത്രണമുണ്ട്. തങ്ക അങ്കി ഘോഷയാത്ര 25ന് പമ്പയിലെത്തിയിട്ട് 6.15 ന് സന്നിധാനത്ത് എത്തിച്ചേരുന്ന സാഹചര്യത്തില്‍ തീര്‍ത്ഥാടകരെ പമ്പയില്‍ നിന്ന് വൈകിട്ട് അഞ്ചിനു ശേഷം നിയന്ത്രണങ്ങള്‍ ഒഴിവാക്കി സന്നിധാനത്തേക്ക് കയറ്റിവിടുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
Read More