konnivartha.com: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO)-യുടെ കീഴിൽ തിരുവനന്തപുരത്തും ആലുവയിലും ഉളള എല്ലാ കേന്ദ്രങ്ങളിലും ഡ്രോൺ നിയന്ത്രണം കർശനമാക്കി. വിക്രം സാരാഭായ് സ്പേസ് സെൻറ്റർ (VSSC) വേളി/ തുമ്പ, ലിക്വിഡ് പ്രോപ്പൽഷൻ സിസ്റ്റംസ്സ് സെൻറ്റർ (LPSC) വലിയമല , ഐ എസ് ആർ ഒ-ഇനർഷ്യൽ സിസ്റ്റംസ്സ് യുണിറ്റ്(IISU) വട്ടിയൂർക്കാവ്, അമോണിയം പെർക്ലോറേറ്റ് എക്സ്പിരിമെൻറ്റെൽ പ്ലാൻറ്റ് (APEP) ആലുവ, തുടങ്ങിയ എല്ലാ കേന്ദ്രങ്ങളും ഡ്രോൺ നിരോധിത പ്രദേശത്ത് ഉൾപ്പെടുന്നു. ഐ എസ് ആർ ഒയുടെ സാമഗ്രികൾക്കും, ജോലി ചെയ്യുന്നവർക്കും, സെൻസിറ്റീവ് പ്രവർത്തനങ്ങൾക്കും സുരക്ഷ ഉറപ്പാക്കാൻ ഈ സ്ഥാപനങ്ങളുടെ രണ്ട് കിലോ മീറ്റർ ചുറ്റളവിൽ ഡ്രോണുകൾ, ലാൻറ്റേൺ കൈറ്റുകൾ, റിമോട്ട് നിയന്ത്രിത വിമാനങ്ങൾ എന്നിവ ഉപയോഗിക്കുന്നതിനാണ് നിയന്ത്രണം. പ്രദേശം “ഡ്രോൺ നിരോധിത മേഖലയായി” കേരള ഗവൺമെൻ്റ് ഉത്തരവുകൾ പ്രകാരം പ്രഖ്യാപിച്ചിട്ടുണ്ട്. നിർദ്ദേശങ്ങളുടെ ലംഘനം ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച്…
Read Moreദിവസം: ജൂലൈ 21, 2025
വിഎസിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് പുന്നപ്ര വയലാർ രക്തസാക്ഷികൾക്ക് അരികെ
വിഎസ് അച്യുതാനന്ദന് പുന്നപ്ര വയലാർ രക്തസാക്ഷികൾക്ക് അരികെയാണ് അന്ത്യവിശ്രമം ഒരുങ്ങുന്നത്. രാവിലെ 9 മണി മുതൽ തിരുവനന്തപുരം ദർബാർ ഹാളിലെ പൊതുദർശനത്തിന് ശേഷം ഉച്ചയോടെ തിരുവനന്തപുരത്ത് നിന്ന് വിലാപ യാത്ര പുറപ്പെടും. രാത്രി ഒമ്പത് മണിയോടെ പുന്നപ്ര പറവൂരിലെ മൃതദേഹം എത്തിക്കും. ബുധൻ രാവിലെ 9 മണി വരെ വീട്ടിലും തുടർന്ന് ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദർശനത്തിന് വെക്കും. ബുധനാഴ്ച 11 മണി മുതൽ വൈകിട്ട് മൂന്ന് വരെ റിക്രിയേഷൻ ഗ്രൗണ്ടിൽ പൊതുദർശനത്തിന് വെക്കും. ബുധനാഴ്ച വൈകിട്ട് നാല് മണിയോടെ വലിയചുടുകാട്ടിൽ സംസ്കാരം നടക്കും.
Read Moreഉപ രാഷ്ട്രപതി രാജിവെച്ച ഒഴിവിലേക്ക് കേരളത്തില്‍ നിന്നുള്ള” ഒരാള്‍ “വരുമോ ..?
konnivartha.com: ഇന്ത്യയുടെ ഉപ രാഷ്ട്രപതി ജഗദീപ് ധൻഖർ അപ്രത്യക്ഷമായി രാജി വെച്ചു കൊണ്ട് രാഷ്ട്രപതിയ്ക്ക് രാജി കത്ത് നല്‍കി . ശാരീരികമായി സുഖം ഇല്ല എന്ന് ആണ് പറയുന്നത് .അനുച്ഛേദം 67(എ) പ്രകാരമാണ് തന്റെ രാജിയെന്നും കത്തിൽ ജഗദീപ് ധൻകർ പറയുന്നുണ്ട്. ഉപ രാഷ്ട്രപതിയുടെ പെട്ടെന്ന് ഉള്ള രാജി രാഷ്ട്രീയപരമായി ഏറെ ചര്‍ച്ചയാകുന്നു . കേരളത്തിലെ പ്രമുഖ എം പിയ്ക്ക് വേണ്ടിയാണ് ഈ സ്ഥാനം ഒഴിഞ്ഞത് എന്നുള്ള അഭ്യൂഹം പരന്നു . എന്‍ ഡി എയുമായി ഏറെ അടുത്ത തിരുവനന്തപുരം എംപി ശശി തരൂരിന്‍റെ പേര് ആണ് ഈ നിമിഷം പറയുന്നത് . അമേരിക്കയടക്കം ഉള്ള ഇന്ത്യയുടെ നയതന്ത്ര ചര്‍ച്ചകളില്‍ ചുക്കാന്‍ പിടിച്ചത് തരൂര്‍ ആണ് . പാകിസ്താന്‍റെ ചെയ്തികളെ വിവിധ രാജ്യങ്ങളില്‍ വിശദമായി അറിയിക്കാന്‍ ഇന്ത്യ വിവിധ സംഘങ്ങളെ നിരവധി രാജ്യങ്ങളില്‍ അയച്ചു .അതില്‍…
Read Moreഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ രാജിവച്ചു
konnivartha.com: ഉപരാഷ്ട്രപതി ജഗദീപ് ധൻകർ രാജിവച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് രാജിയെന്ന് രാഷ്ട്രപതിക്ക് അയച്ച രാജിക്കത്തിൽ ജഗദീപ് ധൻകർ പറഞ്ഞു.അനുച്ഛേദം 67(എ) പ്രകാരമാണ് തന്റെ രാജിയെന്നും കത്തിൽ ജഗദീപ് ധൻകർ പറയുന്നുണ്ട്. ഉപരാഷ്ട്രപതി ജഗദീപ് ധൻഖർ 2025 ജൂലൈ 23-ന് രാജസ്ഥാനിലെ ജയ്‌പുരിൽ ഒരു ദിവസത്തെ സന്ദർശനം നടത്തും എന്നുള്ള അറിയിപ്പ് ഉണ്ടായിരുന്നു . സന്ദർശനവേളയിൽ കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (CREDAI) പുതുതായി തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി അംഗങ്ങളുമായി റാംബാഗ് പാലസ്സിൽവെച്ച് ഉപരാഷ്ട്രപതി സംവദിക്കും എന്ന് ഉപരാഷ്ട്രപതിയുടെ ഓഫീസ് ഇന്ന് അറിയിച്ചിരുന്നു .ഇതിനു ഇടയിലാണ് പെട്ടെന്ന് ഉള്ള രാജി തീരുമാനം
Read Moreവി.എസ്സിന്‍റെ നിര്യാണത്തിൽ അനുശോചന പ്രവാഹം : ആദരാഞ്ജലികള്‍
konnivartha.com: കേരളത്തിന്‍റെ മുൻ മുഖ്യമന്ത്രി ശ്രീ വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചന പ്രവാഹം. ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപതി മുർമു പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ അഗാധ ദു:ഖം രേഖപ്പെടുത്തി . കേരള മുഖ്യമന്ത്രി പിണറായി വിജയനും വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു സന്ദേശം നല്‍കി . വിവിധ സാമൂഹിക സാംസ്കാരിക സാഹിത്യ ചലച്ചിത്ര കായിക രാഷ്ട്രീയ മത രംഗത്തെ പ്രമുഖര്‍ അനുശോചനം അറിയിച്ചു . അരികുവൽക്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിനായി പ്രവർത്തിച്ചു’: രാഷ്ട്രപതി ദ്രൗപദി മുർമു കേരളത്തിന്റെ മുൻമുഖ്യമന്ത്രി ശ്രീ വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി:“കേരളത്തിന്റെ മുൻമുഖ്യമന്ത്രി ശ്രീ വി.എസ്. അച്യുതാനന്ദൻ ജിയുടെ വിയോഗത്തിൽ ദുഃഖിക്കുന്നു. ജീവിതത്തിലെ നിരവധി വർഷങ്ങൾ പൊതുസേവനത്തിനും കേരളത്തിന്റെ പുരോഗതിക്കുമായി അദ്ദേഹം സമർപ്പിച്ചു. ഞങ്ങൾ രണ്ടുപേരും അതത് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരായിരുന്നപ്പോഴുള്ള ഞങ്ങളുടെ ഇടപെടലുകൾ ഞാൻ ഓർക്കുകയാണ്. ഈ ദുഃഖവേളയിൽ…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 21/07/2025 )
കൂണ്‍ ഗ്രാമം പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു കൃഷി വകുപ്പിന്റെ കീഴില്‍ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ മുഖേന അടൂര്‍ മണ്ഡലത്തില്‍ നടപ്പാക്കുന്ന കൂണ്‍ ഗ്രാമം പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. കര്‍ഷകര്‍ക്ക് ചെറുകിട ഉല്‍പാദന യൂണിറ്റ്, വന്‍കിട ഉല്‍പാദന യൂണിറ്റ്, വിത്തുല്‍പാദന യൂണിറ്റ്, കമ്പോസ്റ്റ് യൂണിറ്റ്, പാക്ക് ഹൗസ്, സംസ്‌കരണ യൂണിറ്റ് എന്നിവയ്ക്ക് രണ്ട് ലക്ഷം രൂപ വരെ സബ്സിഡി ലഭിക്കും. അപേക്ഷ ഫോം കൃഷിഭവനില്‍ ലഭിക്കും. ഫോണ്‍: 0468 2222597. ഇ മെയില്‍ [email protected] 71-ാമത് നെഹ്റു ട്രോഫി ഭാഗ്യചിഹ്നം; എന്‍ട്രികള്‍ ക്ഷണിച്ചു പുന്നമടക്കായലില്‍ ആഗസ്റ്റ് 30ന് നടക്കുന്ന 71-ാമത് നെഹ്റു ട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നം നിശ്ചയിക്കാനുള്ള മത്സരത്തിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. ജൂലൈ 28 ന് വൈകിട്ട് അഞ്ച് വരെ എന്‍ട്രികള്‍ നല്‍കാം. എ-4 സൈസ് ഡ്രോയിംഗ് പേപ്പറില്‍ മള്‍ട്ടി കളറിലാണ് ഭാഗ്യചിഹ്നം തയ്യാറാക്കേണ്ടത്. സൃഷ്ടികള്‍ മൗലികമായിരിക്കണം. എന്‍ട്രികള്‍ അയക്കുന്ന…
Read Moreപത്തനംതിട്ട ജില്ലയില്‍ 268 കുടുംബങ്ങള്‍ക്ക് പട്ടയം ലഭിച്ചു
konnivartha.com: ജില്ലയില്‍ 268 കുടുംബങ്ങള്‍ ഭൂമിക്ക് അവകാശികളായി. ‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ മുദ്രാവാക്യവുമായി റവന്യു വകുപ്പ് പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മേളയില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്, എംഎല്‍എമാരായ കെ യു ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍ എന്നിവരില്‍ നിന്ന് പട്ടയം ഏറ്റുവാങ്ങി. അര്‍ഹരായ എല്ലാവര്‍ക്കും ഭൂമി ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ഓണ്‍ലൈനായി പട്ടയമേള ഉദ്ഘാടനം ചെയ്ത റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു. ഒമ്പതു വര്‍ഷത്തിനിടെ 4.09 ലക്ഷം പട്ടയം വിതരണം ചെയ്തു. ഇതില്‍ 2.23 ലക്ഷവും കഴിഞ്ഞ നാലു വര്‍ഷത്തിനിടെ നല്‍കി. പട്ടയം അസംബ്ലി സംഘടിപ്പിച്ച് ഭൂരഹിതരെ കണ്ടെത്തി അര്‍ഹരായവര്‍ക്ക് രേഖ നല്‍കി. ജില്ലകളില്‍ പരിഹരമാകാത്ത വിഷയത്തിന് സംസ്ഥാനതലത്തില്‍ തീരുമാനമാക്കി. പട്ടയഡാഷ് ബോര്‍ഡില്‍ ആവശ്യക്കാരെ ഉള്‍പ്പെടുത്തി ഭൂമി ഉറപ്പാക്കി. പട്ടയവിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നേരിട്ട്…
Read Moreനവീകരിച്ച കോന്നി സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു
konnivartha.com: വിലക്കുറവില്‍ വെളിച്ചെണ്ണ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. നവീകരിച്ച കോന്നി സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്ന് ഗുണമേന്മയുള്ള വെളിച്ചെണ്ണ സപ്ലൈകോ വഴി ആവശ്യമെങ്കില്‍ ലഭ്യമാക്കും. ഓണ വിപണിയിലെ വില നിയന്ത്രിക്കാന്‍ അരിയും മറ്റു ഉല്‍പന്നങ്ങളും സപ്ലൈകോ, റേഷന്‍ കടകളിലൂടെ കൂടുതല്‍ ലഭ്യമാക്കും. ഗ്രാമങ്ങളില്‍ സപ്ലൈകോയുടെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കും. വിപണിയില്‍ ഇടപെടുന്ന പ്രസ്ഥാനമാണ് സപ്ലൈകോ. നാലു വര്‍ഷത്തിനിടെ 109 പുതിയ സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ തുറന്നു. 1700 ഓളം സൂപ്പര്‍മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 13 സബ്‌സിഡി ഉല്‍പന്നങ്ങള്‍ വിലമാറ്റമില്ലാതെ എട്ടുവര്‍ഷം വിതരണം ചെയ്യാന്‍ സാധിച്ചതും നേട്ടമാണ്. അതിവേഗതയിലാണ് കോന്നിയുടെ വികസനമെന്നും മന്ത്രി കൂട്ടിചേര്‍ത്തു. കെ യു ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷനായി. കോന്നി വികസന പാതയിലാണ്. പുനലൂര്‍-മൂവാറ്റുപുഴ മലയോര ഹൈവേ,…
Read Moreകേരളത്തില്‍ നാളെ (ജൂലൈ 22) പൊതു അവധി പ്രഖ്യാപിച്ചു
അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനോടുള്ള ആദരസൂചകമായി ചൊവ്വാഴ്ച (ജൂലൈ 22) സംസ്‌ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങൾക്കും സ്വയംഭരണ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റസ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ജൂലൈ 22 മുതൽ സംസ്‌ഥാനമൊട്ടാകെ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം ആചരിക്കും. ഈ കാലയളവിൽ സംസ്ഥാനമൊട്ടാകെ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും.പരീക്ഷകളടക്കം മാറ്റി വച്ചിട്ടുണ്ട്. നാളെ നടത്താനിരുന്ന കാലിക്കറ്റ് സർവകലാശാലാ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പും മാറ്റിയിട്ടുണ്ട്. ഈ മാസം 26 ലേക്കാണ് തെരഞ്ഞെടുപ്പ് മാറ്റിയത്. കെ.എസ്.ഇ.ബി ഓഫീസ് അവധി വി.എസിന്‍റെ നിര്യാണത്തിന്‍റ പശ്ചാത്തലത്തിൽ കെ.എസ്.ഇ.ബി കാര്യാലയങ്ങൾക്ക് അവധിയായിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. ക്യാഷ് കൗണ്ടറുകൾ പ്രവർത്തിക്കില്ല. ഓൺലൈൻ മാർഗ്ഗങ്ങളിലൂടെ പണമടയ്ക്കാവുന്നതാണ്.
Read MoreVS Achuthanandan(102), Former Kerala CM And Veteran CPI(M) Leader, Passes Away
Veteran communist leader and former Kerala chief minister, VS Achuthanandan, passed away at 102 on Monday. He was admitted to a private hospital at Thiruvanthapuram on June 23 after a heart attack. He was out of active politics for almost five years after he suffered a stroke. His mortal remains will be taken to AKG Centre, where the public will be able to pay homage to the deceased leader. Later in the night, he will be taken to his residence in Thiruvanthapuram. His mortal remains will be kept for…
Read More