Prime Minister Narendra Modi addresses the nation

  Prime Minister Narendra Modi addressed the nation via video conferencing today. Extending heartfelt greetings to all citizens on the commencement of Navratri, the festival of worshipping Shakti, he remarked that from the very first day of Navratri, the nation is taking a significant step forward in the Aatmanirbhar Bharat campaign. Beginning at sunrise on 22nd September, the country will implement Next Generation GST reforms. The Prime Minister highlighted that this marks the beginning of a GST Bachat Utsav(Savings Festival) across India. He emphasized that this festival will enhance savings…

Read More

വ്യാപാരി സമിതി കോന്നി യൂണിറ്റ് :ഓണാഘോഷം സംഘടിപ്പിച്ചു

  konnivartha.com: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കോന്നി യൂണിറ്റിന്‍റെ ആഭിമുഖ്യത്തിൽ പൊളിപ്പോണം 2025 എന്ന പേരില്‍ ഓണാഘോഷം നടത്തി . കലാപരിപാടികളും വടംവലിയും ഓണസദ്യയും നടന്നു . കോന്നി യൂണിറ്റ് പ്രസിഡന്റ് അജിത് കുമാറിന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി രാജഗോപാൽ സ്വാഗതം പറഞ്ഞു . സമിതിയുടെ ജില്ലാ സെക്രട്ടറി റോഷൻ ജേക്കബ് യോഗം ഉദ്ഘാടനം ചെയ്തു . സമിതിയുടെ ഈ വർഷത്തെ സ്നേഹോപഹാരം കോന്നിയിലെ ഹരിത കർമ്മ സേനാംഗങ്ങളായ 40 പേർക്ക് കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനി സാബു തോമസ് നൽകി അനുമോദിച്ചു ജില്ലാ പ്രസിഡന്റ് ബിജു വർക്കി, ജില്ല ട്രഷറർ ജയപ്രകാശ് പി കെ, കോന്നി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റോജി എബ്രഹാം, ഉദയകുമാർ കെ ജി, ഫൈസൽ, മനോഹരൻ പിള്ള, സന്തോഷ് കുമാർ, റെജി ഈ എൻ,വിനീഷ്, അൽസാം ഇബ്രാഹിം,…

Read More

എഡ്മന്റൺ മലയാളി അസ്സോസിയേഷൻ മലയാളം പഠനകേന്ദ്രം ഉദ്ഘാടനം ചെയ്തു

  konnivartha.com/ എഡ്മന്റൺ: എഡ്മന്റൺ മലയാളി അസ്സോസിയേഷൻ (NERMA) യുടെ നേതൃത്വത്തിൽ ആരംഭിച്ച മലയാളഭാഷാ പഠനകേന്ദ്രം കനേഡിയൻ എം.പി. സിയാദ് അബുൾത്തൈഫ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. എഡ്മന്റണിലെ മലയാളി കുട്ടികൾക്ക് മലയാളം പഠിക്കുന്നതിനുള്ള ഒരു പുതിയ വഴികാട്ടിയാകും ഈ പഠനകേന്ദ്രം. ഉദ്ഘാടനച്ചടങ്ങിൽ എഡ്മന്റൺ സിറ്റി കൗൺസിലർ ടിം കാർട്ട്മെൽ, രഞ്ജിത് സിംഗ് ബാത്ത്, ബനീശ സന്ധു എന്നിവർ ആശംസകൾ നേർന്നു. കൂടാതെ, മലയാളം മിഷൻ ഡയറക്ടർ ശ്രീ മുരുകൻ കാട്ടാക്കട മലയാളം മിഷൻ കാനഡ കോർഡിനേറ്റർ ജോസഫ് ജോൺ കാൽഗറി , എന്നിവർ വീഡിയോ സന്ദേശങ്ങളിലൂടെ പരിപാടിക്ക് പ്രത്യേക ആശംസകൾ അറിയിച്ചു. ഈ പഠനകേന്ദ്രം എഡ്മന്റണിലെ മലയാളം സമൂഹത്തിന് ഒരു നാഴികക്കല്ലായി മാറുമെന്നും, ഭാഷയും സംസ്കാരവും അടുത്ത തലമുറയിലേക്ക് കൈമാറുന്നതിൽ നിർണ്ണായക പങ്കുവഹിക്കുമെന്നും NERMA ഭാരവാഹികൾ പറഞ്ഞു. മലയാളം പഠിക്കാനും, കേരളത്തിന്റെ പൈതൃകം മനസ്സിലാക്കാനും കുട്ടികൾക്ക്…

Read More

ELSA 3 കപ്പലപകടം:പാരിസ്ഥിതിക ആഘാത റിപ്പോർട്ട് പ്രസിദ്ധീകരിച്ചു

  1. തെക്കുകിഴക്കൻ അറബിക്കടലിലുണ്ടായ ELSA 3 കപ്പലപകടത്തിൻ്റെ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ വിലയിരുത്തുന്നതിനായി ഭൗമ ശാസ്ത്ര മന്ത്രാലയത്തിൻ്റെ കീഴിലുള്ള സെൻ്റർ ഫോർ മറൈൻ ലിവിംഗ് റിസോഴ്‌സസ് ആൻഡ് ഇക്കോളജി (CMLRE) സമർപ്പിത ശാസ്ത്രീയ അന്വേഷണം നടത്തുകയുണ്ടായി. 2025 ജൂൺ 2 മുതൽ 12 വരെയുള്ള കാലയളവിൽ, FORV സാഗർ സമ്പദ കപ്പലിൽ ഗവേഷണ സംഘം കൊച്ചിക്കും കന്യാകുമാരിക്കും മധ്യേയുള്ള 23 സ്ഥലങ്ങളിൽ പരിശോധന നടത്തുകയും, അപകടാവശിഷ്ടങ്ങൾ അവശേഷിച്ച പ്രദേശത്ത് സൂക്ഷ്മ നിരീക്ഷണം നടത്തുകയും ചെയ്തു. 09°18.76’N, 76°08.22’E കോർഡിനേറ്റുകളിൽ 54 മീറ്റർ ആഴത്തിലായാണ് അപകടസ്ഥലം സ്ഥിതി ചെയ്യുന്നത്. ഔദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം, മുങ്ങുന്ന സമയത്ത് 367 ടൺ ഫർണസ് ഓയിലും 84 ടൺ ലോ-സൾഫർ ഡീസലും ELSA 3 വഹിച്ചിരുന്നു. ഇത് വൻതോതിലുള്ള പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ചുള്ള ആശങ്കയുയർത്തി. 2. പ്രാരംഭ നിരീക്ഷണത്തിൽ, കപ്പലപകടം നടന്ന സ്ഥലത്തിന് ചുറ്റും…

Read More

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: രാഷ്ട്രീയ പാർട്ടികൾക്ക് ചിഹ്നം അനുവദിച്ചു : കരട് വിജ്ഞാപനമായി

  konnivartha.com: സംസ്ഥാനത്തെ തദ്ദേശസ്ഥാപന പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് രാഷ്ട്രീയപാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. അതു സംബന്ധിച്ച ആക്ഷേപങ്ങൾ വിജഞാപന തീയതി മുതൽ 15 ദിവസത്തിനകം കമ്മീഷൻ സെക്രട്ടറിക്ക് രേഖാമൂലം സമർപ്പിക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. കരട് വിജ്ഞാപനം www.sec.kerala.gov.in വെബ് സൈറ്റിൽ പരിശോധിക്കാം. 2025 ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് രാഷ്ട്രീയപാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഒന്നാം പട്ടികയിൽ ദേശീയപാർട്ടികളായ ആം ആദ്മി പാർട്ടി (ചൂല്) ,ബഹുജൻ സമാജ് പാർട്ടി (ആന), ഭാരതീയ ജനതാ പാർട്ടി (താമര), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) (ചുറ്റികയും അരിവാളും നക്ഷത്രവും), ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ), നാഷണൽ പീപ്പിൾസ് പാർട്ടി (ബുക്ക്) എന്നിവർക്കും രണ്ടാം പട്ടികയിൽ കേരള സംസ്ഥാന പാർട്ടികളായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (ധാന്യക്കതിരും അരിവാളും),…

Read More

അതിദരിദ്രർക്ക് വാതിൽപ്പടി സേവനങ്ങളുമായി ആരോഗ്യ വകുപ്പ്

  അതിദരിദ്രർക്ക് ആരോഗ്യവകുപ്പിന്റെ വാതിൽപ്പടി സേവനങ്ങൾ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അതിദരിദ്രരില്ലാത്ത കേരളം എന്ന സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കി വരുന്ന പ്രവർത്തനങ്ങളുടെ തുടർച്ച ഉറപ്പ് വരുത്തുന്നതിനായി കർമ്മപദ്ധതി ആവിഷ്‌ക്കരിക്കുകയും മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തു.   ബ്രെയിൻസ്റ്റോമിംഗ് സെഷൻ സംഘടിപ്പിച്ചാണ് അതിദരിദ്രരായ കുടുംബങ്ങൾക്ക് ആരോഗ്യ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനായി കർമ്മ പദ്ധതി തയ്യാറാക്കിയത്. രക്ത പരിശോധനയും വൈദ്യ സഹായവുമായാണ് ആരോഗ്യ പ്രവർത്തകർ അതിദരിദ്രരുടെ വീടുകളിലെത്തുന്നത്. സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 28 വരെയാണ് ആരോഗ്യപ്രവർത്തകർ അതിദരിദ്രരുടെ വീടുകളിലെത്തി ആരോഗ്യ പരിശോധന നടത്തുന്നത്. സേവന പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ബ്ലഡ് കൗണ്ട്, ആർബിഎസ്, ബ്ലഡ് യൂറിയ/ സെറം ക്രിയാറ്റിൻ, എസ്.ജി.ഒ.ടി./എസ്.ജി.പി.റ്റി., ലിപിഡ് പ്രൊഫൈൽ, എച്ച്ബിഎസ് തുടങ്ങിയ പരിശോധനകളാണ് നടത്തുന്നത്. വീട്ടിലെ പരിശോധനയ്ക്ക് ശേഷം ആവശ്യമായവർക്ക് തുടർചികിത്സ ഉറപ്പാക്കുന്നു.…

Read More

ആഗോള അയ്യപ്പ സംഗമം:ക്രിയാത്മക നിർദ്ദേശങ്ങൾ

  ആഗോള അയ്യപ്പ സംഗമം: തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കാനും സുഗമമായ ദർശനത്തിനും ക്രിയാത്മക നിർദ്ദേശങ്ങൾ   ശബരിമലയിൽ വരുംവർഷങ്ങളിൽ പ്രതിദിന തീർത്ഥാടന സംഖ്യ മൂന്ന് ലക്ഷത്തിലെത്തുന്ന സാഹചര്യം മുൻകൂട്ടി കണ്ട് സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തുന്ന നടപടി വേഗത്തിലാക്കണമെന്ന് അയ്യപ്പ സംഗമത്തിൽ നിർദേശം. ശബരിമലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് പമ്പ മണപ്പുറത്ത് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തിന്റെ ഭാഗമായി ആൾക്കൂട്ട നിയന്ത്രണവും തയ്യാറെടുപ്പുകളും എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ചയിലാണ് തിരക്ക് നിയന്ത്രിക്കാൻ ക്രിയാത്മക നിർദേശങ്ങൾ ഉയർന്നത്. മുൻ ഡിജിപി ജേക്കബ് പുന്നൂസ് സംഗമത്തിന്റെ മൂന്നാം വേദിയായ ശബരിയിൽ നടന്ന ചർച്ചയിൽ മോഡറേറ്ററായി. രണ്ടു ലക്ഷത്തോളം ഭക്തജനങ്ങൾ എത്തുന്ന ശബരിമലയുടെ ഭൂമിശാസ്ത്ര പ്രത്യേകതകൾ കൂടി കണക്കിലെടുത്തു വേണം സുരക്ഷ സംവിധാനങ്ങൾ ശക്തമാക്കേണ്ടത്. നിർമിത ബുദ്ധി ഉൾപ്പെടയുള്ള ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഓരോ തീർത്ഥാടകരും സന്നിധാനത്ത് ചിലവഴിക്കുന്ന സമയം കണ്ടെത്തി അതിന്റെ…

Read More

കോന്നി കൃഷി ഭവന്‍ ,അങ്കണവാടി എന്നിവയുടെ കെട്ടിടം ഉദ്ഘാടനം ചെയ്തു

  konnivartha.com; വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കോന്നി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ കെട്ടിടവും 67 നമ്പർ അങ്കണവാടി കെട്ടിടത്തിന്റെയും ഉദ്ഘാടനം എം.പി ആന്റോ ആന്റണി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അനി സാബു തോമസ് അധ്യക്ഷത വഹിച്ചു തുളസി മോഹൻ സ്വാഗതം പറഞ്ഞു. എം വി അമ്പിളി മുഖ്യപ്രഭാഷണം നടത്തി . കൃഷിഭവന് വസ്തു സൗജന്യമായി പഞ്ചായത്തിന് കൈമാറിയ കോന്നി ഗുർഗണ്ട സാരി ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്‍റെ ഭാരവാഹികളെ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് റോജി എബ്രഹാം ആദരിച്ചു. സ്വന്തമായി കെട്ടിടം നിർമ്മിക്കാൻ 57 ലക്ഷത്തി നാല്പത്തിയൊമ്പതിനായിരം രൂപയിൽ 10 ലക്ഷം രൂപ കോന്നി ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ റോബിൻ പീറ്റർ, ജിജോ മോഡി, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലതികകുമാരി , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തോമസ് കാലായിൽ,…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 20/09/2025 )

റേഷന്‍കാര്‍ഡ് തരംമാറ്റുന്നതിന് അപേക്ഷിക്കാം ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെട്ടുവരാത്ത കുടുംബങ്ങളുടെ  പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ പിഎച്ച്എച്ച് വിഭാഗത്തിലേക്ക് തരംമാറ്റി നിലവിലുളള ഒഴിവുകളില്‍ ഉള്‍പ്പെടുത്തുന്നതിന് അര്‍ഹരായ പൊതുവിഭാഗം റേഷന്‍കാര്‍ഡ് ഉടമകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.  പഞ്ചായത്ത് /നഗരസഭയില്‍ നിന്നുളള ബിപിഎല്‍ സാക്ഷ്യപത്രം, കുടുംബത്തിലെ ഏതെങ്കിലും അംഗത്തിന് ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലാണെങ്കില്‍ ആയത് സംബന്ധിച്ച ഡോക്ടറുടെ സാക്ഷ്യപത്രം, ഭൂ/ഭവന രഹിതരാണെങ്കില്‍ വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, ഏതെങ്കിലും പദ്ധതിപ്രകാരം വീട് ലഭ്യമായിട്ടുണ്ടെങ്കില്‍ ബന്ധപ്പെട്ട പഞ്ചായത്ത് /ബ്ലോക്ക് /ജില്ലാ പഞ്ചായത്ത്/ നഗരസഭയില്‍ നിന്നുളള സാക്ഷ്യപത്രം എന്നിവ അക്ഷയവഴിയോ സിറ്റിസണ്‍ ലോഗിന്‍ വഴിയോ  സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 20 വരെ അപേക്ഷ സമര്‍പ്പിക്കാമെന്ന് കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222212. കേരളോത്സവം         മൈലപ്ര ഗ്രാമപഞ്ചായത്ത്  കേരളോത്സവം സെപ്റ്റംബര്‍ 27,28 തീയതികളില്‍ നടക്കും.…

Read More

കാറുകള്‍ കൂട്ടിയിടിച്ചു :യുവാവ് മരണപ്പെട്ടു

  പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ റാന്നി മന്ദിരം പൊട്ടങ്കൽ പടിയില്‍ കാറുകള്‍ കൂട്ടിയിച്ച് യുവാവ് മരണപ്പെട്ടു .രണ്ട് പേര്‍ക്ക് പരിക്കേറ്റു . തിരുവനന്തപുരം  നെടുമങ്ങാട് എള്ളുവിള കൊങ്ങംകോട് അനുഗ്രഹ ഭവനിൽ ബെന്നറ്റ് രാജ് (21) ആണ് മരിച്ചത്.ബെന്നറ്റ് ആണ് വാഹനം ഓടിച്ചിരുന്നത്. നെടുമങ്ങാട് സ്വദേശിയും ഓർക്കസ്ട്രാ ടീമിലെ ഡ്രമ്മറുമായ രതീഷ് (കിച്ചു, 35) തിരുവനന്തപുരം സ്വദേശിയും ഗിറ്റാറിസ്റ്റുമായ ഡോണി (25) എന്നിവർക്കാണ് പരുക്കേറ്റത്.അപകടത്തിൽ‌പെട്ട കാറിൽ കുടുങ്ങിക്കിടന്ന മൂന്നു പേരെയും  നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.   ഡ്രമ്മർ കലാകാരനായ ബെന്നറ്റ് പ്രോഗ്രാം കഴിഞ്ഞു മടങ്ങുന്നതിനു ഇടയില്‍ റാന്നിയില്‍ വെച്ചു കാറുകള്‍ കൂട്ടിയിടിക്കുകയായിരുന്നു .  

Read More