കെ എസ് ആര്‍ ടി സി ബസ്സും എസ്.യു.വിയും കൂട്ടിയിടിച്ച് 3 മരണം

  konnivartha.com; ദേശീയപാതയില്‍ ഓച്ചിറ വലിയകുളങ്ങരയില്‍ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചറും എസ്.യു.വി വാഹനവും കൂട്ടിയിടിച്ച് 3 പേര്‍ക്ക് ദാരുണാന്ത്യം. നിരവധിപേർക്ക് പരിക്ക് ഉണ്ട് .ഒരാളുടെ നില ഗുരുതരം ആണ് .കാറിലുണ്ടായിരുന്ന തേവലക്കര സ്വദേശികളാണ് മരിച്ചത്. കെഎസ്ആര്‍ടിസി ബസിലുണ്ടായിരുന്ന പത്ത് പേര്‍ക്കും പരിക്കേറ്റു. ഇവരെ ഓച്ചിറയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Read More

വ്യാജ PMVBRY പോർട്ടലുകൾക്കെതിരെ മുന്നറിയിപ്പ്

  konnivartha.com: ചില വെബ്‌സൈറ്റുകൾ ഇന്ത്യാ ഗവൺമെന്റിന്റെ സ്ഥാപനങ്ങളാണെന്ന് തെറ്റായി അവകാശപ്പെടുകയും മന്ത്രാലയത്തിന്റെ പേരിൽ ഇന്ത്യയിലുടനീളം റിക്രൂട്ട്‌മെന്റിനായി അപേക്ഷകൾ ക്ഷണിക്കുകയും ചെയ്യുന്നതായി കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ വെബ്‌സൈറ്റുകളുമായോ അവയുടെ പ്രവർത്തനങ്ങളുമായോ യാതൊരു ബന്ധവുമില്ലെന്ന് മന്ത്രാലയം ഉറപ്പിച്ചു പറയുന്നു. അത്തരം പോർട്ടലുകൾ വഴി ഏതെങ്കിലും വ്യക്തിഗത വിവരങ്ങൾ പങ്കിടുകയോ, ഇടപഴകുകയോ, പണമടയ്ക്കുകയോ ചെയ്യരുതെന്ന് പൗരന്മാരോട് നിർദ്ദേശിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ 12-ാം സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രഖ്യാപിച്ച പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗർ യോജനയ്ക്ക് കീഴിലുള്ള രജിസ്ട്രേഷനുകൾ സുഗമമാക്കുന്ന പ്രധാനമന്ത്രിവികസിത് ഭാരത് റോസ്ഗർ യോജന പോർട്ടൽ ഓഗസ്റ്റിൽ പ്രവർത്തനക്ഷമമായി. പദ്ധതി പ്രകാരമുള്ള ആധികാരിക വിവരങ്ങൾക്കും സേവനങ്ങൾക്കും, തൊഴിലുടമകൾക്ക് https://pmvbry.epfindia.gov.in അല്ലെങ്കിൽ https://pmvbry.labour.gov.in എന്നീ വെബ്സൈറ്റുകൾ സന്ദർശിച്ച് ഒറ്റത്തവണ രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കാം. വ്യാജ വെബ്‌സൈറ്റുകൾക്കും തെറ്റായ റിക്രൂട്ട്‌മെന്റ് ക്ലെയിമുകൾക്കുമെതിരെ ജാഗ്രത പാലിക്കാൻ എല്ലാ പൗരന്മാരെയും തൊഴിലുടമകളെയും…

Read More

ഓച്ചിറയിലും ശാസ്താംകോട്ടയിലും ട്രെയിനുകൾക്കു പുതിയ സ്റ്റോപ്പുകൾ

  konnivartha.com: രാജ്യത്തെ റെയിൽവേ സ്റ്റേഷനുകൾ മാത്രമല്ല റോഡുകൾ, ദേശീയപാതകൾ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ എന്നിവയെല്ലാം വികസനത്തിന്റെ പാതയിലാണെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ, മൃഗസംരക്ഷണ, ക്ഷീരവികസന, ഫിഷറീസ് സഹമന്ത്രി ജോർജ്ജ് കുര്യൻ. കൊല്ലം ജില്ലയിലെ ഓച്ചിറയിലും, ശാസ്താംകോട്ടയിലും പുതിയ ട്രെയിൻ സ്റ്റോപ്പുകൾ അനുവദിച്ചത് ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ മുൻ തലമുറകൾ കഠിനാധ്വാനം ചെയ്തതിന്റെ സാക്ഷാത്കാരമാണ് സ്വാതന്ത്ര്യത്തിന്റെ നൂറുവർഷം പിന്നിടുമ്പോൾ നാം വികസിത ഭാരതം ആവുക എന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങളുടെ പിന്തുണ കൊണ്ടാണ് ഭരണാധികാരികൾക്ക് കരുത്ത് ഉണ്ടാവുന്നതെന്നും കേന്ദ്രസഹമന്ത്രി പറഞ്ഞു. എം.പി.മാർ, എം എൽ.എ., തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ മാനേജർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ട്രെയിൻ നമ്പർ 16366 നാഗർകോവിൽ ജംഗ്ഷൻ – കോട്ടയം ഡെയ്‌ലി എക്‌സ്‌പ്രസിന് ഓച്ചിറ റെയിൽവേ സ്റ്റേഷനിൽ അധിക സ്റ്റോപ്പ് അനുവദിച്ചതിനെ തുടർന്ന് ട്രെയിൻ വൈകുന്നേരം 18:07 ന് ഓച്ചിറയിൽ എത്തുകയും…

Read More

കല്ലേലിക്കാവിൽ ഇന്ന് ഉത്രാടപ്പൂയൽ തിരു അമൃതേത്ത് ഉത്രാട സദ്യ (4/09/2025)

  കോന്നി : 999 മലയാചാര പ്രകാരം ദ്രാവിഡ ജനത നൂറ്റാണ്ടുകളായി ആചാരിച്ചു വരുന്ന ഉത്രാടപൂയലും അപ്പൂപ്പന് തിരു അമൃതേത്ത് ഉത്രാട സദ്യ എന്നിവ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ ഇന്ന് (04/09/2025) നടക്കും. സത്യവും നീതിയും ധർമ്മവും വിളയാടുന്ന കൗള ശാസ്ത്ര വിധിയനുസരിച്ച് ആദി ദ്രാവിഡ നാഗ ഗോത്ര ജനത ആചാരിച്ചു വരുന്ന ഉത്രാടപ്പൂയൽ അപ്പൂപ്പന് തിരു അമൃതേത്ത് ഉത്രാടസദ്യ എന്നിവ പ്രഭാത പൂജയോട് അനുബന്ധിച്ച് നടക്കും. നാളത്തെ തിരുവോണ വരവ് അറിയിച്ച് പറക്കും പക്ഷി പന്തീരായിരത്തിനും ഉറുമ്പിൽ തൊട്ട് എണ്ണായിരം ഉരഗ വർഗ്ഗത്തിനും ഇന്ന് ഊട്ടും പൂജയും അർപ്പിക്കും. മുളയരിയും തെണ്ടും തെരളിയും കാട്ടു വിഭവങ്ങളും തേനും കാർഷിക വിളകളും ചുട്ടും പൊടിച്ചും വറുത്തും വേവിച്ചും കാട്ടിലയിൽ സമർപ്പിച്ച് ഉത്രാടപൂയലും തുടർന്ന് അപ്പൂപ്പന് തിരു അമൃതേത്ത് ഊട്ട് നൽകി ഉത്രാട സദ്യയ്ക്ക് ദീപം…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 04/09/2025 )

അന്തിമ വോട്ടര്‍ പട്ടികയില്‍ ജില്ലയില്‍ 10.51 ലക്ഷം വോട്ടര്‍മാര്‍ തദ്ദേശസ്ഥാപനങ്ങളുടെ വോട്ടര്‍പട്ടികയില്‍ പത്തനംതിട്ട ജില്ലയില്‍ ആകെ 10,51,043 വോട്ടര്‍മാര്‍. തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍വിഭജനത്തിന് ശേഷം പുതിയ വാര്‍ഡുകളിലെ പോളിംഗ് സ്റ്റേഷനടിസ്ഥാനത്തിലാണ് പുതുക്കിയ അന്തിമവോട്ടര്‍പട്ടിക തയ്യാറാക്കിയത്. 4,84,850 പുരുഷന്‍മാരും 5,66,190 സ്ത്രീകളും 3 ട്രാന്‍സ്‌ജെന്‍ഡേഴ്‌സുമാണ് പട്ടികയില്‍ ഉള്ളത്. 2025 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്സ് പൂര്‍ത്തിയായവരെ ഉള്‍പ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയത്. ഇതിനു പുറമെ പ്രവാസി വോട്ടര്‍പട്ടികയില്‍ ആകെ 41 പേരുണ്ട്. വോട്ടര്‍പട്ടിക കമ്മീഷന്റെ sec.kerala.gov.in വെബ്‌സൈറ്റിലും തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക്, വില്ലേജ് ഓഫീസുകളിലും പരിശോധനയ്ക്ക് ലഭിക്കും. കരട് വോട്ടര്‍പട്ടിക സംബന്ധിച്ച് ഓഗസ്റ്റ് 12 വരെ ലഭിച്ച അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ചും ഹീയറിംഗ് നടത്തിയുമാണ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ (ഇ.ആര്‍.ഒ) അന്തിമ വോട്ടര്‍പട്ടിക തയ്യാറാക്കിയത്. സംക്ഷിപ്ത പുതുക്കലിനായി ജൂലൈ 23 ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ ജില്ലയില്‍ ആകെ…

Read More

“കോന്നി വാര്‍ത്തയുടെ ” ഹൃദയം നിറഞ്ഞ ഉത്രാടദിനാശംസകൾ

ഉത്രാടപ്പൂവിളിയിൽ മലയാളക്കര :”കോന്നി വാര്‍ത്തയുടെ ” ഹൃദയം നിറഞ്ഞ ഉത്രാടദിനാശംസകൾ ഇന്ന് ഉത്രാടം .നാളെ തിരുവോണം .മലയാളക്കരയുടെ ഒന്‍പതാം ഓണം .ഒന്നാം ഓണമായും മലയാളികൾ ഈ ദിനം ആഘോഷിക്കുന്നു. ഉത്രാട പാച്ചിലില്‍ ആണ് ഇന്ന് മലയാളികള്‍ .നാളത്തെ തിരുവോണ സദ്യയ്ക്ക് ഉള്ള എല്ലാ വിഭവങ്ങളും അണിയിച്ചു ഒരുക്കാന്‍ ഉള്ള പാച്ചില്‍ . ഒമ്പത് തട്ടുള്ള അത്തപ്പൂക്കളമൊരുക്കി മലയാളം ഉത്രാടം ആഘോഷിക്കുന്നുഎന്ന പ്രത്യേകത കൂടി ഉണ്ട് . അത്തം മുതൽ 10 ദിവസമാണ് തിരുവോണത്തിലേക്കുള്ള ദൂരം.ഓരോ വീടുകളിലും തിരുവോണത്തിനായുള്ള ഒരുക്കങ്ങളായിരിക്കും ഇന്നത്തെ ഉത്രാട നാളിൽ നടക്കുന്നത്. ഓണക്കോടി വാങ്ങാനും, സദ്യവട്ടത്തിനായുള്ള സാധനങ്ങൾ വാങ്ങാനുമെല്ലാം ഉത്രാടത്തിനായിരിക്കും പലരും ഓടുന്നത്.ഇതാണ് ഉത്രാട പാച്ചിലായി കാണുന്നത് . വിപണികളെല്ലാം അവസാന വട്ടത്തിരക്കിലാണ്. അതെ, ഉത്രാടപ്പാച്ചിൽ തന്നെ. പച്ചക്കറിച്ചന്തകളും, പൂക്കളും അങ്ങനെ എല്ലാ സജീവമാണ്. തിരുവോണ നാളിലേക്ക് ഇനി മണിക്കൂറുകൾ മാത്രം. വീടുകളിലും ഉത്രാട…

Read More

അന്തിമ വോട്ടര്‍ പട്ടികയില്‍ പത്തനംതിട്ട ജില്ലയില്‍ 10.51 ലക്ഷം വോട്ടര്‍മാര്‍

  konnivartha.com: തദ്ദേശസ്ഥാപനങ്ങളുടെ വോട്ടര്‍പട്ടികയില്‍ പത്തനംതിട്ട ജില്ലയില്‍ ആകെ 10,51,043 വോട്ടര്‍മാര്‍. തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍വിഭജനത്തിന് ശേഷം പുതിയ വാര്‍ഡുകളിലെ പോളിംഗ് സ്റ്റേഷനടിസ്ഥാനത്തിലാണ് പുതുക്കിയ അന്തിമവോട്ടര്‍പട്ടിക തയ്യാറാക്കിയത്. 4,84,850 പുരുഷന്‍മാരും 5,66,190 സ്ത്രീകളും 3 ട്രാന്‍സ്‌ജെന്‍ഡേഴ്‌സുമാണ് പട്ടികയില്‍ ഉള്ളത്. 2025 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്സ് പൂര്‍ത്തിയായവരെ ഉള്‍പ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയത്. ഇതിനു പുറമെ പ്രവാസി വോട്ടര്‍പട്ടികയില്‍ ആകെ 41 പേരുണ്ട്. വോട്ടര്‍പട്ടിക കമ്മീഷന്റെ sec.kerala.gov.in വെബ്‌സൈറ്റിലും തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക്, വില്ലേജ് ഓഫീസുകളിലും പരിശോധനയ്ക്ക് ലഭിക്കും. കരട് വോട്ടര്‍പട്ടിക സംബന്ധിച്ച് ഓഗസ്റ്റ് 12 വരെ ലഭിച്ച അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ചും ഹീയറിംഗ് നടത്തിയുമാണ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ (ഇ.ആര്‍.ഒ) അന്തിമ വോട്ടര്‍പട്ടിക തയ്യാറാക്കിയത്. സംക്ഷിപ്ത പുതുക്കലിനായി ജൂലൈ 23 ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ ജില്ലയില്‍ ആകെ 10,20,398 വോട്ടര്‍മാരാണുണ്ടായിരുന്നത്. വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍…

Read More

ജനകീയമായ കോന്നിയിലെ മാവേലി സ്റ്റോര്‍ :ഇനി സപ്ലെക്കോയുടെ കീഴിലേക്ക്

konnivartha.com: കോന്നിയില്‍ കുറഞ്ഞ നിരക്കില്‍ പലവ്യഞ്ജനം ലഭിച്ച മാവേലി സ്റ്റോര്‍ മുന്നില്‍ ഒരു ബോര്‍ഡ് തൂങ്ങി സപ്ലേക്കോ എന്ന് . മാവേലി സ്റ്റോറില്‍ ലഭിച്ച സാധനങ്ങള്‍ക്ക് നിരവധി ആനുകൂല്യം ഉണ്ടായിരുന്നു . സപ്ലേക്കോയില്‍ കുറച്ചു സാധനങ്ങള്‍ക്ക് മാത്രം ആണ് വിലക്കുറവ് . കോന്നിയിലെ മാവേലി സ്റ്റോര്‍ ഏറെ ജനകീയമായിരുന്നു .അത് നിര്‍ത്തലാക്കുവാന്‍ ഉള്ള നടപടികള്‍ ചെറുക്കും എന്നും ശക്തമായ സമരം ഉണ്ടാകും എന്നും യു ഡി എഫ് കോന്നി മണ്ഡലം കണ്‍വീനര്‍ റോജി എബ്രഹാം അറിയിച്ചു . കോന്നി എം എല്‍ എയായിരുന്ന അടൂര്‍ പ്രകാശ്‌ സിവില്‍ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിയായപ്പോള്‍ കോന്നിയ്ക്ക് അനുവദിച്ച സര്‍ക്കാര്‍ സ്ഥാപനം ആണ് മാവേലി സ്റ്റോര്‍ . ജനകീയമായ ഈ മാവേലി സ്റ്റോര്‍ സപ്ലെക്കോയില്‍ ലയിപ്പിക്കുമ്പോള്‍ നിലവില്‍ വിലക്കുറവ് ഉള്ള മിക്ക സാധനങ്ങള്‍ക്കും ഉള്ള കുറഞ്ഞ വില നിലയ്ക്കും .…

Read More

പത്തനംതിട്ട ജില്ലയ്ക്ക് സെപ്റ്റംബര്‍ 9 ന് (ചൊവ്വ) അവധി

ആറന്മുള ഉതൃട്ടാതി വള്ളംകളി : പത്തനംതിട്ട ജില്ലയ്ക്ക് സെപ്റ്റംബര്‍ 9 ന് (ചൊവ്വ) അവധി konnivartha.com: ആറന്മുള ഉതൃട്ടാതി വള്ളംകളിയോടനുബന്ധിച്ച് ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അങ്കണവാടി,പൊഫഷണല്‍ കോളജ് ഉള്‍പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സെപ്റ്റംബര്‍ 9 (ചൊവ്വ) ന് പ്രാദേശിക അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍ അറിയിച്ചു. മുന്‍ നിശ്ചയിച്ച പൊതു പരീക്ഷയ്ക്കും യൂണിവേഴ്‌സിറ്റി പരീക്ഷയ്ക്കും അവധി ബാധകമല്ല.

Read More

കോന്നിയില്‍ ഓണപ്പുലികളും കടുവയും വെടിക്കാരനും ഇറങ്ങി

  konnivartha.com: ഉത്രാടം തിരുവോണം ആഘോക്ഷമാക്കി കോന്നിയില്‍ ഓണപ്പുലികള്‍ നിരത്തില്‍ നിറഞ്ഞാടി . കോന്നി വകയാര്‍ കൈതക്കര വിനായക ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിലെ കലാകാരന്മാരാണ് പുലി വേഷധാരികളായത്‌ .കോന്നി നഗരത്തില്‍ എല്ലായിടവും ഓണപ്പുലികള്‍ എത്തി.

Read More