കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയം സംഘടിപ്പിച്ച ‘വേൾഡ് ഫുഡ് ഇന്ത്യ 2025’ അഭൂതപൂർവമായ തോതിലുള്ള നിക്ഷേപ പ്രതിബദ്ധതകൾ കൈവരിച്ച് ചരിത്രപരമായ രീതിയിൽ സമാപിച്ചു. നാല് ദിനങ്ങൾ നീണ്ട പരിപാടിയിൽ, 26 പ്രമുഖ ആഭ്യന്തര, ആഗോള കമ്പനികൾ 1,02,046.89 കോടി രൂപ മൂല്യമുള്ള ധാരണാപത്രത്തിൽ ഒപ്പുവക്കുകയും ഇത് ഇന്ത്യയുടെ ഭക്ഷ്യ സംസ്‌കരണ മേഖലയിലെ ഏറ്റവും വലിയ നിക്ഷേപ പ്രഖ്യാപനങ്ങളിലൊന്നായി അടയാളപ്പെടുത്തുകയും ചെയ്തു. ഈ ധാരണാപത്രങ്ങൾ മുഖേന 64,000-ത്തിലധികം ആളുകൾക്ക് നേരിട്ടുള്ള തൊഴിലവസരങ്ങളും 10 ലക്ഷത്തിലധികം വ്യക്തികൾക്ക് പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിലൂടെ ഇന്ത്യയെ ഭക്ഷ്യസംസ്‌കരണത്തിനുള്ള ഒരു ആഗോളകേന്ദ്രമായി ഉയർത്തിക്കൊണ്ടുവരാനുള്ള സർക്കാരിന്‍റെ കാഴ്ചപ്പാടിനെ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. റിലയൻസ് കൺസ്യൂമർ പ്രൊഡക്റ്റ്‌സ് ലിമിറ്റഡ്, ഇന്ത്യയിലെ കോക്കകോള സംവിധാനം, ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ (അമുൽ), ഫെയർ എക്‌സ്‌പോർട്‌സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, ലുലു ഗ്രൂപ്പ്,…
Read Moreമാസം: സെപ്റ്റംബർ 2025
ഇന്ത്യയ്ക്ക് ഏഷ്യാ കപ്പ് കിരീടം:പാക്കിസ്ഥാനെ 5 വിക്കറ്റിന് തോല്‍പ്പിച്ചു
ഏഷ്യാ കപ്പ് കിരീടത്തിൽ ഒൻപതാം തവണ ഇന്ത്യ മുത്തമിട്ടു.പാക്കിസ്ഥാൻ ഉയർത്തിയ 147 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, 19.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.അഞ്ച് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. അർധസെഞ്ചറി നേടിയ തിലക് വർമ (53 പന്തിൽ 69), ശിവം ദുബെ (22 പന്തിൽ 33) , സഞ്ജു സാംസൺ (21 പന്തിൽ 24) എന്നിവരുടെ ബാറ്റിങ്ങാണ് ഇന്ത്യയുടെ വിജയത്തിന് കാരണം .അര്‍ധ സെഞ്ചുറി നേടിയ തിലക് വര്‍മയും നാലു വിക്കറ്റുകള്‍ നേടി പാക് നിരയെ തകര്‍ത്ത കുല്‍ദീപ് യാദവുമാണ് ഇന്ത്യയുടെ ഹീറോകള്‍. Tilak Varma The Hero As India Beat Pakistan In Thriller To Clinch Asia Cup 2025 Tilak Varma saved his best for the last and played the innings of…
Read Moreഎൻഎസ്എസിന് എതിരായ ആസൂത്രണം പത്തനംതിട്ടയിൽ നിന്നും
konnivartha.com: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്ക് പിന്തുണയുമായി മന്ത്രി കെ.ബി ഗണേഷ് കുമാര്‍ രംഗത്ത് . എൻഎസ്എസ് പത്തനാപുരം താലൂക്ക് യൂണിയൻ പ്രസിഡന്‍റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ പ്രസംഗത്തില്‍ ആണ് ഗണേഷ് കുമാര്‍ നയം കൂടുതല്‍ വ്യക്തമാക്കിയത് . എൻഎസ്എസിനെ നശിപ്പിക്കാനുള്ള എല്ലാ പരിപാടികളും ആസൂത്രണം ചെയ്യുന്നത് പത്തനംതിട്ട ജില്ലയിൽ നിന്നാണ് എന്നും കേസുകളും കോടതി വ്യവഹാരങ്ങളും വരുന്നത് പത്തനംതിട്ട ജില്ലയിൽ നിന്നാണ്. ഇതിനായി കാശു മുടക്കുന്നതും പത്തനംതിട്ട ജില്ലയിൽ നിന്നാണെന്നും ഗണേഷ് കുമാർ പറഞ്ഞു. ജനറല്‍ സെക്രട്ടറിക്ക് പിന്നിൽ പാറപോലെ താനും പത്തനാപുരം എൻഎസ്എസ് യൂണിയനും ഉറച്ചുനിൽക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു . ഒരു കുടുംബത്തിലെ നാല് നായന്മാര്‍ രാജിവച്ചാൽ എൻഎസ്എസിന് ഒന്നുമില്ല. രാജിവച്ചാൽ അവർക്ക് പോയി.സുകുമാരൻ നായരുടെ നിലപാടുകളിൽ രാഷ്ട്രീയമില്ല. സർക്കാരും എൻഎസ്എസുമായി സംസാരിക്കുന്നതിൽ എന്താണ് തെറ്റ്.സുകുമാരന്‍ നായര്‍ അഴിമതിക്കാരനല്ല.…
Read Moreകോന്നിയിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ ശല്യം അതിരൂക്ഷം
konnivartha.com: കോന്നിയിലും പരിസര പ്രദേശങ്ങളായ അരുവാപ്പുലം ,വകയാര്‍ ,കോട്ടയംമുക്ക് , വി കോട്ടയം , കൊല്ലന്‍പടി എന്നിവിടെ തെരുവ് നായ്ക്കളുടെ ശല്യം കൂടി . കൂട്ടമായി ഇറങ്ങുന്ന തെരുവ് നായ്ക്കള്‍ ജന ജീവിതത്തിന് ഏറെ ഭീഷണിയാണ് . ഇന്നലെ വി കോട്ടയം ഹെൽത്ത് സെന്ററിന് സമീപം ഒരാള്‍ക്ക് തെരുവ് നായയുടെ കടിയേറ്റു .വി കോട്ടയം സ്വദേശി ഹരികുമാറിനാണ് നായയുടെ കടിയേറ്റത്. ഇറച്ചിക്കടകളുടെ സമീപം ആണ് ഇവ തമ്പടിച്ചിരിക്കുന്നത് . നടന്നു പോകുന്ന ആളുകളുടെ പിന്നില്‍ എത്തി കാലിന് കടിക്കുന്ന നായ്ക്കള്‍ മൂലം ജനം ഭീതിയില്‍ ആണ് . എവിടെയോ വളര്‍ത്തിയ നായ്ക്കളെ കൂട്ടമായി കോന്നി ചെളിക്കുഴി മേഖലയില്‍ വാഹനത്തില്‍ കൊണ്ട് വന്നു തള്ളിയതായി ആളുകള്‍ പറയുന്നു . വകയാര്‍ മേഖലയില്‍ തെരുവ് നായ്ക്കളുടെ എണ്ണം കൂടിയതായി പ്രദേശ വാസികള്‍ അറിയിച്ചു . എത്രയും വേഗം ഇവയെ…
Read Moreകോന്നി ഈട്ടിമൂട്ടിൽപടിയിൽ വാൻ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി
konnivartha.com: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കോന്നി ഈട്ടിമൂട്ടിൽപടിയിൽ വാൻ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി.കടയില്‍ ആരും ഇല്ലാതിരുന്നതിനാല്‍ വലിയൊരു അപകടം ഒഴിവായി .കടയുടെ ഭിത്തി തകര്‍ന്നു .വാന്‍ ഓടിച്ച ഡ്രൈവര്‍ക്ക് ചെറിയ പരിക്ക് പറ്റി . പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കുമ്പഴ പത്തനാപുരം ഭാഗത്ത് അടിക്കടി വാഹനാപകടം ഉണ്ടാകുന്നു . മഴക്കാലമായാല്‍ ബ്രേക്ക് ചവിട്ടിയാല്‍ വാഹനങ്ങള്‍ തെന്നി മാറുന്നു . റോഡ് അപകടങ്ങള്‍ക്ക് ഉള്ള കാരണം കണ്ടെത്തണം എന്ന് നിര്‍മ്മാണ ചുമതലയുള്ള കെ എസ് ടിപ്പിയ്ക്ക് നിര്‍ദേശം ലഭിച്ചിട്ടും അപകടം അടിക്കടി ഉണ്ടാകുന്ന സ്ഥലങ്ങളില്‍ കൃത്യമായ നിലയില്‍ പഠനം നടത്തിയിട്ടില്ല . റോഡു നിര്‍മ്മാണം കഴിഞ്ഞതില്‍ പിന്നെ നൂറുകണക്കിന് വാഹനങ്ങള്‍ ആണ് ചെറുതും വലുതുമായ അപകടങ്ങളില്‍പ്പെട്ടത് .
Read Moreകോന്നി പഞ്ചായത്ത് “വെട്ടം “പദ്ധതി: കൊന്നപ്പാറ പള്ളി ജംഗ്ഷനില്‍ മിഴിപൂട്ടി
konnivartha.com: കോന്നി പഞ്ചായത്ത് 2020-21 ലെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോന്നി തണ്ണിത്തോട് റോഡില്‍ കൊന്നപ്പാറ പള്ളി ജംഗ്ഷനില്‍ സ്ഥാപിച്ച എല്‍ ഇ ഡി മിനി ലൈറ്റ് വളരെക്കാലമായി പ്രവർത്തിക്കുന്നില്ലെന്ന് പ്രദേശവാസികള്‍ പരാതി ഉന്നയിച്ചു . കൊന്നപ്പാറ സെൻ്റ് പീറ്റേഴ്‌സ് ഓർത്തഡോക്‌സ് പള്ളിയുടെ സമീപം ഉള്ള എല്‍ ഇ ഡി മിനി ലൈറ്റ് രണ്ടര വര്‍ഷമായി പ്രകാശം ചൊരിഞ്ഞിട്ടു എന്ന് ആണ് നാട്ടുകാര്‍ അറിയിച്ചത് . ഏഴ് അഞ്ച് വാര്‍ഡുകളിലെ പൊതു ജനത്തിന് ഉപകാരപ്പെടുവാന്‍ വേണ്ടി സ്ഥാപിച്ച ഈ “പ്രസ്ഥാനം ” ഒന്ന് രണ്ടു വര്‍ഷം പ്രകാശം ചൊരിഞ്ഞു .ഒരു രാത്രിയില്‍ വെളിച്ചം കെട്ടു .അറ്റകുറ്റപ്പണികള്‍ ചെയ്തു വെളിച്ചം നല്‍കാം എന്ന് പറഞ്ഞവര്‍ പിന്നീട് ഇക്കാര്യം മറന്നു . അക്കാര്യം ഓര്‍ക്കണം എന്ന് പ്രദേശവാസികള്‍ പറയുന്നു . ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിക്കുന്ന “ഇത്തരം വസ്തുക്കള്‍ “പിന്നീട് കാഴ്ചവസ്തുക്കളായിമാറുന്ന…
Read Moreമംഗളൂരുവില്‍ 12കിലോ കഞ്ചാവുമായി 11 മലയാളി വിദ്യാര്‍ഥികള്‍ പിടിയില്‍
കഞ്ചാവ് വില്‍പന നടത്തിയ 11 മലയാളി വിദ്യാര്‍ഥികള്‍ മംഗളൂരുവില്‍ അറസ്റ്റില്‍. നഗരത്തിലെ കോളജില്‍ രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ഥികളായ യുവാക്കളെയാണ് കഞ്ചാവ് വില്‍പനക്കിടെ സൗത്ത് പോലിസ് സ്റ്റേഷന്‍ ക്രൈം ഡിറ്റക്ഷന്‍ സ്‌ക്വാഡ് അറസ്റ്റു ചെയ്തത്. നിബിന്‍ കുര്യന്‍, മുഹമ്മദ് അഫ്രിന്‍, മുഹമ്മദ് സ്മാനിദ്, കെ കെ മുഹമ്മദ്, മുഹമ്മദ് ഹനാന്‍, മുഹമ്മദ് ഷാമില്‍, ആദ്യത്ത് ശ്രീകാന്ത്, അരുണ്‍ തോമസ്, സി മുഹമ്മദ് നിഹാല്‍, വി മുഹമ്മദ് ജസീല്‍, പി സിദാന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും 12കിലോ കഞ്ചാവാണ് പിടികൂടിയത്. കേരളത്തില്‍ നിന്നുള്ള ഒരു കൂട്ടം വിദ്യാര്‍ഥികള്‍ കഞ്ചാവ് വാണിജ്യാടിസ്ഥാനത്തില്‍ വാങ്ങി അത്താവറിലെ അപ്പാര്‍ട്ട്‌മെന്റിലെ ഫ്‌ലാറ്റില്‍ പൊതുജനങ്ങള്‍ക്ക് വില്‍ക്കുകയെന്ന ലക്ഷ്യത്തോടെ സൂക്ഷിച്ചതായി ലഭിച്ച വിവരത്തെ തുടര്‍ന്നാണ് സ്‌ക്വാഡിലെ ഹെഡ് പോലിസ് കോണ്‍സ്റ്റബിള്‍ പുത്തരം സിഎച്ച്, കോണ്‍സ്റ്റബിള്‍ മല്ലിക് ജോണ്‍ എന്നിവര്‍ വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ അറസ്റ്റു…
Read Moreകേരളത്തിലെ ആരോഗ്യ സ്ഥാപനങ്ങൾ ഇനി ക്വിയർ സൗഹൃദം
കേരളത്തിലെ ആരോഗ്യസ്ഥാപനങ്ങൾ ക്വിയർ സൗഹൃദമായി മാറ്റുന്നതിന്റെ ആദ്യ ഘട്ടം എറണാകുളം ജനറൽ ആശുപത്രി ക്വിയർ സൗഹൃദ ആശുപത്രിയായി പ്രഖ്യാപിച്ചു കൊണ്ട് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് നിർവ്വഹിച്ചു. ട്രാൻസ്ജെൻഡർ വ്യക്തികൾ ഉൾപ്പെടെയുള്ള ക്വിയർ സമൂഹത്തെ പൊതുആരോഗ്യ സംവിധാനത്തിന്റെ ഭാഗമായി മാറ്റുക, ആരോഗ്യസേവനങ്ങൾ വേർതിരിവില്ലാതെ എല്ലാവർക്കും ലഭ്യമാക്കുക, ആരോഗ്യസ്ഥാപനങ്ങളും ജീവനക്കാരെയും ക്വിയർ സൗഹൃദമാക്കി മാറ്റുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ ആരോഗ്യസ്ഥാപനങ്ങൾ ക്വിയർ സൗഹൃദ ആരോഗ്യകേന്ദ്രങ്ങളായി പ്രഖ്യാപിക്കും. ട്രാൻസ്ജെൻഡർ, ഇന്റർസെക്‌സ് വ്യക്തികൾ ഉൾപ്പെടെയുള്ള ക്വിയർ സമൂഹം നേരിടുന്ന ശാരീരിക, മാനസിക വെല്ലുവിളികൾ പരിഹരിക്കുന്നതിനും ആരോഗ്യസ്ഥാപനങ്ങളിലെ വിവിധ സേവനങ്ങൾ ക്വിയർ സമൂഹത്തിലേക്ക് കൃത്യമായി എത്തിക്കുക എന്നതിനായി ആരോഗ്യകേരളത്തിന്റെ നേതൃത്വത്തിൽ 2023 ൽ ഇടം ആരോഗ്യ ബോധവൽക്കരണ കാമ്പയിൻ ആരോഗ്യവകുപ്പ് ആരംഭിച്ചിരുന്നു. തുടർന്ന് നിരവധി ബോധവൽക്കരണ പ്രവർത്തനങ്ങൾ, ബോധവൽക്കരണ ക്ലാസുകൾ എന്നിവ ആശമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർക്ക്…
Read Moreസാഹസിക ടൂറിസം പരിശീലനത്തിന് അപേക്ഷിക്കാം
സംസ്ഥാന ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയും, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം പ്രൊമോഷൻ സൊസൈറ്റിയും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും സംയുക്തമായി തിരുവനന്തപുരത്തു നടത്തുന്ന സാഹസിക ടൂറിസം പരിശീലന പരിപാടിയായ അഡ്വെഞ്ചർ ആക്ടിവിറ്റി അസിസ്റ്റന്റ് കോഴ്സിലേക്ക് (7 ദിവസം) അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് പാസായ 2025 ഒക്ടോബർ 1 ന് 18 വയസ് തികഞ്ഞവരും 45 വയസ് കഴിഞ്ഞിട്ടില്ലാത്തവരുമായ നല്ല ശാരീരിക ക്ഷമതയുള്ളവർക്ക് അപേക്ഷിക്കാം. ഒക്ടോബർ 22 നു തുടങ്ങുന്ന ബാച്ചിൽ ചേരുന്നതിനായി വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ ഒക്ടോബർ 17 നകം ഡയറക്ടർ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ്, റെസിഡൻസി, തൈക്കാട്, തിരുവനന്തപുരം – 695014 വിലാസത്തിൽ ലഭ്യമാക്കണം. ഇമെയിൽ: [email protected], ഫോൺ: 8129816664.
Read Moreസംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിപ്പുകള്‍
തദ്ദേശസ്ഥാപന വോട്ടർപട്ടിക : എല്ലാ വോട്ടർമാർക്കും സവിശേഷ തിരിച്ചറിയൽ നമ്പർ സെപ്തംബർ 29 ന് പ്രസിദ്ധീകരിക്കുന്ന കരട് വോട്ടർപട്ടികയിൽ ഉൾപ്പെട്ട 2,83,12,458 വോട്ടർമാർക്കും സവിശേഷ തിരിച്ചറിയൽ നമ്പർ നൽകും. ഇനി വോട്ടർപട്ടികയിൽ പേര് ചേർക്കുന്ന എല്ലാ വോട്ടർമാർക്കും സവിശേഷ തിരിച്ചറിയൽ നമ്പർ ലഭിക്കും. ചില വോട്ടർമാർക്ക് അവർ നൽകിയതുപ്രകാരമുള്ള കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ തിരിച്ചറിയൽകാർഡ് നമ്പർ (EPIC Number), 2015 മുതൽ വോട്ടർമാരായവർക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ നമ്പർ, മറ്റുള്ളവർക്ക് തിരിച്ചറിയൽ നമ്പരൊന്നുമില്ലാത്ത രീതിയിലുമാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർപട്ടികയിൽ വോട്ടർമാരുടെ വിവരങ്ങൾ തയ്യാറാക്കിയിരുന്നത്. എന്നാൽ ഇനി എല്ലാ വോട്ടർമാർക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ സവിശേഷ തിരിച്ചറിയൽ നമ്പർ നൽകും. SEC എന്ന ഇംഗ്‌ളീഷ് അക്ഷരങ്ങളും 9 അക്കങ്ങളും ചേർന്നതാണ് സവിശേഷ തിരിച്ചറിയൽ നമ്പർ. തദ്ദേശസ്ഥാപന വോട്ടർപട്ടികയുമായി ബന്ധപ്പെട്ട എല്ലാ തുടർനപടികൾക്കും, അന്വേഷണങ്ങൾക്കും…
Read More