സംസ്ഥാനത്തെ ശുചിത്വമികവ് വിലയിരുത്താൻ ‘ഗ്രീൻ ലീഫ് റേറ്റിംഗ് സിസ്റ്റം’

  സംസ്ഥാനത്തെ പൊതു-സ്വകാര്യസ്ഥാപനങ്ങൾ, പൊതുവിടങ്ങൾ എന്നിവയിലെ ശുചിത്വ-മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളുടെ മികവ് വിലയിരുത്തുന്നതിനായി ‘ഗ്രീൻ ലീഫ് റേറ്റിങ് സിസ്റ്റം’ ഒരുങ്ങുന്നു. തദ്ദേശ ഭരണ വകുപ്പിന്റെയും ശുചിത്വ മിഷന്റെയും നേതൃത്വത്തിൽ പൊതു വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, ആരോഗ്യം, വനിത-ശിശുവികസനം, ഗതാഗതം, വിനോദസഞ്ചാരം തുടങ്ങിയ വകുപ്പുകളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പൊതുജനസമ്പർക്കം കൂടുതലുള്ളതും മാലിന്യം കൂടുതൽ ഉത്പാദിപ്പിക്കപ്പെടുന്നതുമായ സ്ഥലങ്ങളാണ് റേറ്റിങ്ങിന് വിധേയമാകുന്നത്. ആദ്യ ഘട്ടത്തിൽ വിവിധതരം വിനോദസഞ്ചാര കേന്ദ്രങ്ങൾ, പ്രൈമറി ഹെൽത്ത് സെന്ററുകൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള ആരോഗ്യ സ്ഥാപനങ്ങൾ, പ്രീ-പ്രൈമറി മുതൽ കോളേജ് തലം വരെയുള്ള വിദ്യാഭ്യാസ സ്ഥപാനങ്ങൾ, ഹോസ്റ്റലുകൾ, അങ്കണവാടികൾ, കെ.എസ്.ആർ.ടി.സി. ഉൾപ്പെടെയുള്ള ബസ് ഡിപ്പോകൾ, ടൗണുകൾ എന്നിവയിലാണ് റേറ്റിങ് നടപ്പാക്കുന്നത്. രണ്ടാം ഘട്ടമായി ഹോട്ടൽ & റസ്റ്റോറന്റുകൾ, ആശുപത്രികൾ, ബേക്കറികൾ, ഷോപ്പിങ് മാളുകൾ, ഓഡിറ്റോറിയങ്ങൾ, ഫ്‌ലാറ്റുകൾ/അപ്പാർട്ട്‌മെന്റുകൾ, കൺവെൻഷൻ സെന്ററുകൾ തുടങ്ങിയ സ്വകാര്യ…

Read More

ബിജെപിയുടെ രാപ്പകല്‍ സെക്രട്ടേറിയറ്റ് ഉപരോധം തുടരുന്നു

    ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയ്‌ക്കെതിരെ ബിജെപിയുടെ രാപ്പകല്‍ സെക്രട്ടേറിയറ്റ് ഉപരോധം തുടരുന്നു .സെക്രട്ടേറിയറ്റിന് മുന്നിലെ ഒന്നാം സമരഗേറ്റിലേക്ക് പ്രകടനമായെത്തിയ ബിജെപി നേതാക്കളും പ്രവര്‍ത്തകരും ഉപരോധ സമരത്തില്‍ പങ്കെടുത്തു .   തിരഞ്ഞെടുത്ത വിവിധ ജില്ലകളില്‍ നിന്നെത്തിയ പ്രവര്‍ത്തകര്‍ സമരഗേറ്റിന് മുന്നില്‍ സമരം തുടരുകയാണ് .രാപ്പകല്‍ സെക്രട്ടേറിയറ്റ് ഉപരോധം ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യും. ദൈവത്തിന്റെ സ്വര്‍ണ്ണം മോഷ്ടിച്ച ലോകത്തിലെ തന്നെ ആദ്യ സര്‍ക്കാരാണ് പിണറായി വിജയന്‍ സര്‍ക്കാരെന്ന് ബി ജെ പി നേതാവ് പി. കെ. കൃഷ്ണദാസ് പറഞ്ഞു .   സ്വര്‍ണക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ നിയമത്തിന്റെ മുന്നില്‍ വരണം. സ്വര്‍ണക്കടത്തില്‍ രാജിവച്ച് പുറത്തു വന്ന് സര്‍ക്കാര്‍ ഉത്തരം പറയണം എന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു.   സെക്രട്ടറിയേറ്റിന്റെ സമരഗേറ്റില്‍ ആരംഭിച്ച രാപകല്‍ സമരത്തില്‍ ബിജെപി സംസ്ഥാന…

Read More

വള്ളിക്കോട് പഞ്ചായത്തിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടന്നു

കോന്നിയുടെ വികസനത്തിൻ്റെ ആറാണ്ട്: വള്ളിക്കോട് പഞ്ചായത്തിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടന്നു konnivartha.com; :അഡ്വ.കെ.യു.ജനീഷ് കുമാർ കോന്നിയുടെ വികസന നേതൃത്വമായതിൻ്റെ ആറാണ്ട് പൂർത്തിയായതിൻ്റെ ഭാഗമായി വിവിധ പദ്ധതികളുടെ ഉദ്ഘാടനങ്ങൾ വള്ളിക്കോട് പഞ്ചായത്തിൽ നിർവഹിച്ചു. ഒക്ടോബർ 23 മുതൽ 28 വരെ 200 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനമാണ് നടക്കുക. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയാണ് ഉദ്ഘാടനങ്ങൾ നിർവഹിച്ചത്.നിർമ്മാണം പൂർത്തിയായതും, ആരംഭിക്കുന്നതുമായ വിവിധ പദ്ധതികളുടെ ഉദ്ഘാടനമാണ് നടന്നത്. പോസ്റ്റ് ഓഫീസ് – കാവിന്റയ്യത്ത് പടി പത്തുലക്ഷം കിണറുവിളപ്പടി വാല് പറമ്പ് പടി 5 ലക്ഷം തെങ്ങുംപള്ളിൽ പടി പാലവിളപ്പടി 20 ലക്ഷം സ്മാർട്ട്‌ അങ്കണവാടി കുടമുക്ക് 27 ലക്ഷം കൊച്ചു തെക്കേതിൽ പടി സെന്റ് പോൾസ് പടി 5 ലക്ഷം ഒട്ടക്കൽപടി- പല്ലാടുംമണ്ണിൽ പടി 5 ലക്ഷം വിശ്വദർശനം പടി കരിക്കേനെത്ത് 10 ലക്ഷം നരിതൂക്കിൽ പടി കോയിക്കൽ ക്ഷേത്രം…

Read More

കേരള സ്കൂൾ ശാസ്ത്ര മേള:കോന്നി ഗവണ്മെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ

കേരള സ്കൂൾ ശാസ്ത്ര മേള: സർവാധിപത്യം പുലർത്തി കോന്നി ഗവണ്മെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ konnivartha.com; പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂൾ,ഗവണ്മെൻ്റ് ലോവർ പ്രൈമറി സ്കൂൾ പ്രമാടം, ഗവണ്മെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ കോന്നി എന്നീ വേദികളിലായി നടന്നുവന്ന കോന്നി ഉപജില്ലാ തല സ്കൂൾ ശാസ്ത്രോത്സവത്തിൽ എൽ പി, യു പി, ഹൈസ്കൂൾ, ഹയർ സെക്കൻ്ററി വിഭാഗത്തിൽ മത്സരിച്ച സ്കൂളുകളിൽ കോന്നി ഗവണ്മെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സയൻസ് വിഭാഗത്തിൽ 209 പോയിൻ്റോടെ ഒന്നാം സ്ഥാനവും മികച്ച ശാസ്ത്ര സ്കൂൾ എന്ന നേട്ടവും കരസ്ഥമാക്കി.ഗണിത ശാസ്ത്ര മേളയിൽ 257 പോയിൻ്റും, സാമൂഹ്യ ശാസ്ത്ര മേളയിൽ 117 പോയിൻ്റും , പ്രവർത്തി പരിചയ മേളയിൽ 353 പോയിൻ്റും, ഐ റ്റി മേളയിൽ 100 പോയിൻ്റും കരസ്ഥമാക്കി എല്ലാ വിഭാഗങ്ങളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 24/10/2025)

വാഴപ്പറമ്പ് സ്മാര്‍ട്ട് അങ്കണവാടി ഉദ്ഘാടനം ഒക്ടോബര്‍ 25 ന് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ വാഴപ്പറമ്പ് 67-ാം നമ്പര്‍ സ്മാര്‍ട്ട് അങ്കണവാടി ഉദ്ഘാടനം രാവിലെ 9.30 ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. മാത്യു ടി തോമസ് എംഎല്‍എ അധ്യക്ഷനാകും. പുളിക്കീഴ് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് സി കെ അനു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി പ്രസന്നകുമാരി, ജില്ലാ പഞ്ചായത്തംഗം മായാ അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സിദ്ധ വര്‍മ്മ തെറാപ്പി യൂണിറ്റ് സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് ഒക്ടോബര്‍ 25 ന് നിര്‍വഹിക്കും ആയുഷ് ചികത്സാ കേന്ദ്രങ്ങളിലെ സിദ്ധ വര്‍മ്മ തെറാപ്പി യൂണിറ്റുകളുടെയും സിദ്ധ എന്‍സിഡി ക്ലിനിക്കുകളുടെയും സംസ്ഥാനതല ഉദ്ഘാടനം കടമ്മനിട്ട അക്ഷയ സെന്റര്‍ അങ്കണത്തില്‍ ഒക്ടോബര്‍ 25 ന് രാവിലെ 11.30 ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. നാരങ്ങാനം ഗ്രാമപഞ്ചായത്ത്…

Read More

കരിയര്‍ ഗൈഡന്‍സ് മേള

ന്യൂ ജനറേഷന്‍ കോഴ്‌സുകളുമായി സമഗ്ര ശിക്ഷാ കേരളം ജില്ലയിലെ വിവിധ ഇടങ്ങളില്‍ ആരംഭിച്ച 13 സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍ സ്റ്റാളില്‍ കുട്ടികളുടെ മികച്ച പങ്കാളിത്തം. ആറന്മുള വൊക്കേഷണല്‍ സെക്കന്‍ഡറി സ്‌കൂളില്‍ കഴിഞ്ഞവര്‍ഷം ആരംഭിച്ച പൈലറ്റ് എസ് ഡി സി യിലെ കുട്ടികളുടെ ലൈവ് ഡ്രോണ്‍ ഷോ, ഇലന്തൂര്‍ സര്‍ക്കാര്‍ വിഎച്ച് എസ് എസ്  സ്‌കില്‍ ഡെവലപ്പ്‌മെന്റ് സെന്ററിലെ കുട്ടികളുടെ റോബോട്ടിക്‌സ് പ്രൊജക്ടുകള്‍, കലഞ്ഞൂര്‍ സ്‌കില്‍ ഡെവലപ്പ്‌മെന്റ് സെന്ററിലെ മൊബൈല്‍ ഫോണ്‍ റിപ്പയര്‍ ടെക്നിഷ്യന്‍ കോഴ്‌സിലെ കുട്ടികളുടെ  മൊബൈല്‍ ഫോണ്‍ റിപ്പയറിങ്  എന്നിവ അവതരിപ്പിച്ചു. നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മേള ഉദ്ഘാടനം ചെയ്തു.

Read More

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പഠന സ്‌കോളര്‍ഷിപ്പ് നല്‍കി

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിദ്യാര്‍ത്ഥികള്‍ക്ക് പഠന സ്‌കോളര്‍ഷിപ്പ് നല്‍കി. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഉന്നത വിദ്യാഭസത്തിന് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.   പത്തര ലക്ഷം രൂപയാണ് പദ്ധതിക്ക് വേണ്ടി ചെലവഴിക്കുന്നത്. വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് റാഹേല്‍, സ്ഥിരം സമിതി അധ്യക്ഷരായ വി പി വിദ്യാധരപ്പണിക്കര്‍, എന്‍ കെ ശ്രീകുമാര്‍, പ്രിയാ ജ്യോതികുമാര്‍, അംഗങ്ങളായ ശ്രീവിദ്യ, രഞ്ജിത്, അസിസ്റ്റന്റ് സെക്രട്ടറി ജിനു എബ്രഹാം എന്നിവര്‍ പങ്കെടുത്തു.

Read More

പത്തനംതിട്ട ജില്ലാതല ഭക്ഷ്യ കമ്മീഷന്‍ യോഗം ചേര്‍ന്നു

  ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013 ന്റെ പരിധിയിലുള്ള വിവിധ വകുപ്പുകളുടെ ജില്ലയിലെ പദ്ധതി നിര്‍വഹണ പ്രവര്‍ത്തനം വിലയിരുത്തുന്നതിന് സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗങ്ങളായ അഡ്വ: സബിദാ ബീഗം, മുരുകേഷ് ചെറുനാലി എന്നിവരുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അവലോകന യോഗം ചേര്‍ന്നു.   കമ്മീഷന്റെ ജില്ലാതല പരാതി പരിഹാര ഓഫീസറായ പത്തനംതിട്ട അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ബി. ജ്യോതി അധ്യക്ഷയായി. പൊതുവിതരണം, വനിതാ ശിശു വികസനം, പൊതു വിദ്യാഭ്യാസം വകുപ്പുകളുടെ ജില്ലാതല ഓഫീസര്‍മാര്‍ കഴിഞ്ഞ അഞ്ച് മാസം വകുപ്പ് വഴി നടപ്പാക്കിയ ഭക്ഷ്യ ഭദ്രതാ പദ്ധതി നിര്‍വഹണത്തിന്റ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലയിലെ ഭക്ഷ്യ ഭദ്രതാ പദ്ധതികളുടെ നിര്‍വഹണം ഫലപ്രദമായി നടക്കുന്നതായി വിലയിരുത്തി. ഭക്ഷ്യ ഭദ്രതാ നിയമത്തെകുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചു. ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ക്ക് വേണ്ടി സുഭാഷ് കുമാര്‍,…

Read More

കവിയൂര്‍ വികസന സദസ് സംഘടിപ്പിച്ചു

വികസനത്തിന് രാഷ്ട്രീയമില്ലെന്നും ജനങ്ങളുടെ അവകാശമാണ് വികസനമെന്നും മാത്യു ടി തോമസ് എംഎല്‍എ. വികസനത്തിനു വേണ്ടി ചെലവാക്കുന്ന തുകയുടെ അവകാശി ജനങ്ങളാണ്. ജനകീയ ആസൂത്രണ പദ്ധതി ഉള്‍പ്പെടെ ഫലപ്രദമായി നടത്താന്‍ സാധിച്ചു. കേന്ദ്രഫണ്ടിനൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ  തനത് ഫണ്ടും ചേര്‍ന്നതോടെ പല സംരംഭങ്ങളും വിജയത്തിലെത്തി. കവിയൂര്‍ ഗ്രാമപഞ്ചായത്ത് വികസന സദസ് എസ്എന്‍ഡിപി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ വികസന നേട്ടം ജനങ്ങളിലേക്ക് എത്തിക്കാനാണ് വികസന സദസ് സംഘടിപ്പിച്ചത്.  ലഭ്യമായ എല്ലാ സാധ്യതയും ഉപയോഗിച്ചാണ് വികസനം നടപ്പാക്കുന്നത്. പശ്ചാത്തല സൗകര്യത്തിലടക്കം   വലിയ നേട്ടം കൈവരിക്കാന്‍ സര്‍ക്കാരിനായി. നവംബര്‍ ഒന്നിന് അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കും. പഞ്ചായത്തിന്റെ വികസന രേഖ എംഎല്‍എ  പ്രകാശനം ചെയ്തു. കവിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം ടി ദിനേശ് കുമാര്‍ അധ്യക്ഷനായി.  സിനിമ സംവിധായകന്‍ കവിയൂര്‍ ശിവപ്രസാദിനെ ആദരിച്ചു. പഞ്ചായത്തിലെ കലാകാരന്മാര്‍, സാമൂഹിക പ്രവര്‍ത്തകര്‍,…

Read More

മൈലപ്രക്ക് കളിച്ചുയരാന്‍ സ്വന്തം ‘വോളിബോള്‍ ടര്‍ഫ് കോര്‍ട്ട്’

  konnivartha.com; വോളിബോളിനെ നെഞ്ചിലേറ്റിയ മൈലപ്രയിലെ യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും ഇനി പഞ്ചായത്തിന്റെ സ്വന്തം ടര്‍ഫ്‌കോര്‍ട്ടില്‍ കളിക്കാം. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 37 ലക്ഷം രൂപ വിനിയോഗിച്ചാണ് മൈലപ്ര ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡ് മേക്കൊഴൂരില്‍ ആധുനിക സൗകര്യത്തോടെ വോളിബോള്‍ ടര്‍ഫും അനുബന്ധ സൗകര്യങ്ങളും നിര്‍മിച്ചത്. വോളിബോളിന് ഏറ്റവും യോജിച്ച മഡ് ടര്‍റഫിന് ചെലവഴിച്ചത് 21 ലക്ഷം രൂപ. 16 ലക്ഷം രൂപ വിനിയോഗിച്ച് ടോയ്ലറ്റ് കോംപ്ലക്‌സ്, ഡ്രസ്സിങ് റൂം, ഗാലറി എന്നിവ നിര്‍മിച്ചു. കുടിവെള്ളത്തിനും വിശ്രമത്തിനും സൗകര്യവും ഒരുക്കി. ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആദ്യമായാണ് വോളിബോള്‍ ടര്‍ഫ് നിര്‍മിക്കുന്നത്.മൈലപ്രയില്‍ നിന്നും ദേശീയ താരങ്ങള്‍ പിറന്നപ്പോഴും സ്വന്തമായി ഒരു കോര്‍ട്ടില്ല എന്നതിന് പരിഹാരവുമായി. വര്‍ഷങ്ങള്‍ക്ക് മുമ്പ് മാര്‍ക്കറ്റായി പ്രവര്‍ത്തിച്ചിരുന്ന പഞ്ചായത്തിന്റെ സ്ഥലത്താണ് പുതിയ ടര്‍ഫ്. ടര്‍ഫ് കോര്‍ട്ടിന്റെ പരിചരണ ചുമതല ഗ്രാമപഞ്ചായത്തിനാണ്. കുട്ടികളുടെ കായിക സ്വപ്നങ്ങള്‍ക്ക് ചിറക്…

Read More