konnivartha.com; With the 56th International Film Festival of India (IFFI) about to start in five days, a press conference on the prestigious film festival was addressed by the Chief Minister of Goa Dr. Pramod Sawant and Union Minister of State for Information and Broadcasting and Parliamentary Affairs Dr. L. Murugan, in Panaji today. Addressing the media, Goa CM Dr. Pramod Sawant said that as part of the festival, films will be screened at INOX Panaji, INOX Porvorim, Maquinez Palace Panaji, Ravindra Bhavan Madgaon, Magic Movies Ponda, Ashoka and Samrat…
Read Moreദിവസം: നവംബർ 15, 2025
56-ാമത് ഇന്ത്യാ രാജ്യാന്തര ചലച്ചിത്രമേള:നവംബർ 20 മുതൽ 28 വരെ ഗോവയില്‍ നടക്കും
konnivartha.com; 56-ാമത് ഇന്ത്യാ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് 4 ദിവസം മാത്രം ശേഷിക്കെ മേളയുമായി ബന്ധപ്പെട്ട് ഇന്ന് പനാജിയിൽ സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തിൽ ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്തും കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ, പാർലമെൻ്ററി കാര്യ സഹമന്ത്രി ഡോ. എൽ. മുരുകനും പങ്കെടുത്തു. മേളയുടെ ഭാഗമായി പനാജി ഐഎൻഒഎക്സ്, പോർവോറിം ഐഎൻഒഎക്സ്, പനാജിയിലെ മാക്വിനസ് പാലസ്, മഡ്ഗാവിലെ രവീന്ദ്ര ഭവൻ, പോണ്ട മാജിക് മൂവീസ്, പനാജിയിലെ അശോക, സമ്രാട്ട് സ്ക്രീന്‍സ് എന്നിവിടങ്ങളിൽ സിനിമകൾ പ്രദർശിപ്പിക്കുമെന്ന് മാധ്യമങ്ങളെ അഭിസംബോധന ചെയ്ത ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് പറഞ്ഞു. പ്രൗഢമായ പരേഡോടുകൂടിയാണ് ഈ വർഷം ചലച്ചിത്രമേളയ്ക്ക് തുടക്കം കുറിക്കുക. നവംബർ 20-ന് വൈകിട്ട് 3.30-ന് ഗോവ എൻ്റർടൈൻമെൻ്റ് സൊസൈറ്റി ഓഫീസ് മുതൽ കലാ അക്കാദമി വരെയാണ് പരേഡ്. മേളയില്‍ പങ്കെടുക്കാനെത്തുന്ന പ്രതിനിധികളുടെ സൗകര്യത്തിന് എല്ലാ വേദികളിലേക്കും സൗജന്യ…
Read Moreവന്ദേമാതരത്തിന്‍റെ 150-ാം വാർഷികം : സിആർപിഎഫ് ബാൻഡ് പ്രകടനം സംഘടിപ്പിച്ചു
konnivartha.com; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ തിരുവനന്തപുരം പള്ളിപുറത്തെ സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്) ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ 150-ാം വാർഷിക സ്മരണയ്ക്കായി തിരുവനന്തപുരത്തെ തോന്നയ്ക്കലിലുള്ള കുമാരനാശാൻ സ്മാരകത്തിൽ ബാൻഡ് പ്രകടനം സംഘടിപ്പിച്ചു. ഗ്രൂപ്പ് സെന്റർ ഡിഐജി പിഎംജി ശ്രീ ധർമ്മേന്ദ്ര സിംഗ് സന്നിഹിതനായിരുന്നു. രാജ്യത്തിന്റെ ദേശസ്നേഹ പൈതൃകം ഉയർത്തിപ്പിടിക്കാനും ആഘോഷിക്കാനുമുള്ള സേനകളുടെ പ്രതിബദ്ധത അടിവരയിടുന്നതായിരുന്നു പ്രകടനം. ഇന്ത്യാ ഗവൺമെന്റ് ആരംഭിച്ച വന്ദേമാതരത്തിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ദേശീയ അനുസ്മരണ ആഘോഷത്തിന്റെ ഒന്നാം ഘട്ടത്തിന്റെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്. 2026 നവംബർ 7 വരെ ആഘോഷങ്ങൾ തുടരും
Read Moreഅമേരിക്കന്‍ മലയാളി കത്തോലിക്ക വൈദിക മഹാസംഗമത്തിന് തിരശീല ഉയരുന്നു
ജോയി കുറ്റിയാനി konnivartha.com/മയാമി: അമേരിക്കന്‍ ആത്മീയ-മത-സാംസ്‌കാരിക ഭൂപടത്തില്‍ മലയാളികളുടെ ആത്മീയ യാത്രയ്ക്ക് മറ്റൊരു മഹത്തായ അദ്ധ്യായം കൂടി എഴുതിച്ചേര്‍ക്കുന്നു. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലായി അഞ്ഞൂറോളം മലയാളി കത്തോലിക്ക വൈദികര്‍ ആത്മീയ, ദേവാലയ ശുശ്രൂഷകളിലും, വിവിധ സേവന, വിദ്യാഭ്യാസ ജീവകാരുണ്യ തൊഴില്‍ മേഖലകളിലുമായി അമേരിക്കന്‍ ജനതകള്‍ക്കായി അമേരിക്കന്‍ രൂപതകളിലും, സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ ഒരുവര്‍ഷം നീളുന്ന സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഏറ്റവും ശ്രദ്ധേയമായ ഒരു ഒത്തുചേരലാണ് ”കേയ്‌നോനിയ” എന്നു പേരു നല്‍കിയിരിക്കുന്ന ഈ മഹാ വൈദിക സമ്മേളനം. പങ്കാളിത്വം, സഹവര്‍ത്തിത്വം, ആത്മീയ ഐക്യം എന്ന അര്‍ത്ഥം വരുന്ന ഈ ഗ്രീക്ക് വാക്ക് ഇന്ന് ക്രൈസ്തവ സഭയുടെ ആത്മീയ സുവിശേഷവല്‍ക്കരണ പങ്കാളിത്വവും സഹവര്‍ത്വത്തെയും ഐക്യത്തെയും പ്രതിഫലിപ്പിക്കുന്നതു കൊണ്ടാണ് അമേരിക്കന്‍ മണ്ണില്‍ സേവനം ചെയ്യുന്ന മലയാളി…
Read Moreശബരിമല തീര്‍ഥാടനകാല മുന്നൊരുക്കം പൂര്‍ത്തിയായി: ജില്ലാ മെഡിക്കല്‍ ഓഫീസര്‍
ശബരിമല തീര്‍ഥാടനകാല മുന്നൊരുക്കം പൂര്‍ത്തിയായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി അറിയിച്ചു. 80 കാര്‍ഡിയോളജിസ്റ്റുകള്‍ ഉള്‍പ്പെടെ 386 ഡോക്ടര്‍മാരേയും 1394 പാരാമെഡിക്കല്‍ ജീവനക്കാരെയും തീര്‍ഥാടന ജോലിക്കായി നിയോഗിച്ചിട്ടുണ്ട്. എല്ലാ ജീവനക്കാര്‍ക്കും സിപിആര്‍ ഉള്‍പ്പടെയുള്ള അടിയന്തര ചികിത്സാ പരിശീലനം നല്‍കിയിട്ടുണ്ട്. ആന്റിവെനം ഉള്‍പ്പെടെയുള്ള അവശ്യ മരുന്നുകളും ലഭ്യമാക്കി. ജില്ലാ വെക്റ്റര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ അഭിമുഖ്യത്തില്‍ കൊതുക് നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫോഗിംഗ്, സ്പ്രേയിംഗ് തുടങ്ങിയ പ്രവര്‍ത്തനത്തിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കി. തീര്‍ഥാടകര്‍ക്ക് ആരോഗ്യ വകുപ്പില്‍ നിന്ന് നല്‍കുന്ന നിര്‍ദേശം അടങ്ങുന്ന ബോര്‍ഡുകള്‍ സന്നിധാനത്തും പമ്പയിലും നിലയ്ക്കലും ഇടത്താവളങ്ങളുടെ സമീപവും സ്ഥാപിച്ചു. തീര്‍ഥാടകര്‍ എത്താന്‍ സാധ്യതയുള്ള ഹോട്ടലുകളും മറ്റ് ഭക്ഷ്യ വിതരണ കേന്ദ്രങ്ങളും പരിശോധിച്ചു വൃത്തിഹീനമായവ അടച്ചുപൂട്ടി. ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്റെ നേതൃത്വത്തില്‍ അവലോകനയോഗം ചേര്‍ന്ന് പ്രവര്‍ത്തനം വിലയിരുത്തി. വകുപ്പ് നല്‍കുന്ന നിര്‍ദേശം തീര്‍ഥാടകര്‍ പാലിക്കണമെന്നും…
Read Moreപോളിംഗ് സ്റ്റേഷനുകള്‍ നവംബര്‍ 17,18,19 തീയതികളില്‍ കളക്ഷന്‍ സെന്ററുകളായി പ്രവര്‍ത്തിക്കും
തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം: പോളിംഗ് സ്റ്റേഷനുകള്‍ നവംബര്‍ 17,18,19 തീയതികളില്‍ കളക്ഷന്‍ സെന്ററുകളായി പ്രവര്‍ത്തിക്കും തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി ബിഎല്‍ഒമാര്‍ വിതരണം ചെയ്ത എന്യുമറേഷന്‍ ഫോമുകളുടെ ശേഖരണത്തിന് ജില്ലയിലെ എല്ലാ പോളിംഗ് ബൂത്തുകളും നവംബര്‍ 17,18,19 തീയതികളില്‍ കളക്ഷന്‍ സെന്ററുകളായി പ്രവര്‍ത്തിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. കളക്ഷന്‍ സെന്ററുകളായി പ്രവര്‍ത്തിക്കുന്ന പോളിംഗ് ബൂത്തുകളില്‍ ആവശ്യമായ ക്രമീകരണം ഏര്‍പ്പെടുത്തുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് സ്ഥാപനമേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയില്‍ എന്യുമറേഷന്‍ ഫോം വിതരണം 92.83 ശതമാനം പൂര്‍ത്തിയായി. ജില്ലയില്‍ ആകെ 10,47,976 വോട്ടര്‍മാരാണ് ഉള്ളത്. ഇവരില്‍ 9,72,857 പേര്‍ക്ക് ബിഎല്‍ഒ മാര്‍ വഴി എന്യുമറേഷന്‍ ഫോം വിതരണം ചെയ്തു. നവംബര്‍ 16 ഓടെ ഫോം വിതരണം പൂര്‍ത്തിയാകുമെന്നും കലക്ടറേറ്റ് പമ്പാ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വാര്‍ത്ത സമ്മേളനത്തില്‍ ജില്ലാ കലക്ടര്‍ അറിയിച്ചു. രാവിലെ…
Read Moreപെരുമാറ്റച്ചട്ടം: ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു. ഫോണ്‍: 0468 2222561.
Read Moreശബരിമല തീര്‍ഥാടനം : സംയോജിത കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും
ശബരിമല മണ്ഡല-മകരവിളക്കുമായി ബന്ധപ്പെട്ടു സംയോജിത കണ്‍ട്രോള്‍ റൂം പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍. വിവിധ വകുപ്പുകളെ എകോപിപ്പിച്ചായിരിക്കും കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം. ഭക്ഷ്യ പൊതുവിതരണം, സര്‍വേ ഭൂരേഖ, തദ്ദേശസ്വയംഭരണം, ലീഗല്‍ മെട്രോളജി, ആരോഗ്യം എന്നീ വകുപ്പുകളില്‍ നിന്നും സാനിറ്റേഷന്‍/സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സാനിറ്റേഷന്‍ മോണിറ്ററിങ് ഓഫീസര്‍മാരെയും അളവ് വില നിയന്ത്രണം, വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കുന്നത് എന്നിവ ഉറപ്പുവരുത്തുന്നതുള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ശബരിമല ജോയിന്റ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് മോണിറ്ററിംഗ് സ്‌ക്വാഡുകളിലേക്കുള്ള ഉദ്യോഗസ്ഥരെയും നിയോഗിച്ചു. വടശ്ശേരിക്കര മുതല്‍ അട്ടത്തോട് വരെയുള്ള തീര്‍ത്ഥാടന പാതയുടെ വശങ്ങളില്‍ ആടുമാടുകളെ കെട്ടിയിടുന്നതും മേയാന്‍ വിടുന്നതും പത്തനംതിട്ട മുതല്‍ സന്നിധാനം വരെയുള്ള തീര്‍ത്ഥാടന പാതകളില്‍ അനധികൃത വഴിയോരകച്ചവടം നടത്തുന്നതും നിരോധിച്ചു. ജില്ലയിലെ എല്ലാ ഭക്ഷണശാലകളിലും വിവിധ ഭാഷകളില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കും. ളാഹ മുതല്‍ സന്നിധാനം വരെ…
Read Moreതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മാതൃകാ പെരുമാറ്റചട്ടം പാലിക്കണം
തദ്ദേശ പൊതുതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ചട്ടങ്ങള്‍ പാലിച്ചു പ്രചാരണം നടത്തണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. വിവിധ ജാതികളും സമുദായങ്ങളും തമ്മില്‍ മതപരമോ, വംശപരമോ, ജാതി പരമോ, സമുദായപരമോ, ഭാഷാപരമോ ആയ സംഘര്‍ഷങ്ങള്‍ ഉളവാക്കുന്നതോ, ഇത്തരം ഭിന്നതകള്‍ക്ക് ആക്കം കൂട്ടുന്നതോ പരസ്പര വിദ്വേഷം ജനിപ്പിക്കുന്നതോ ആയ ഒരു പ്രവര്‍ത്തനത്തിലും രാഷ്ട്രീയ കക്ഷികളോ സ്ഥാനാര്‍ത്ഥികളോ ഏര്‍പ്പെടുവാന്‍ പാടില്ല. മറ്റു കക്ഷികളുടെ നേതാക്കന്‍മാരുടെയും പ്രവര്‍ത്തകരുടെയും, പൊതുപ്രവര്‍ത്തനവുമായി ബന്ധമില്ലാത്ത സ്വകാര്യ ജീവിതത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും വിമര്‍ശിക്കരുത്. അടിസ്ഥാനരഹിതമായതോ, വളച്ചൊടിച്ചതോ ആയ ആരോപണങ്ങള്‍ ഉന്നയിക്കുന്നതും ഒഴിവാക്കണം. ജാതിയുടെയും സമുദായത്തിന്റെയും പേരില്‍ വോട്ട് ചോദിക്കുകയോ ആരാധനാലയങ്ങള്‍, മതസ്ഥാപനങ്ങള്‍ എന്നിവ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വേദിയാക്കുകയോ ചെയ്യരുത്. ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്കോ, സമ്മതിദായകനോ അവര്‍ക്ക് താല്‍പര്യമുള്ള വ്യക്തികള്‍ക്കോ എതിരെ സാമൂഹിക ബഹിഷ്‌ക്കരണം, സാമൂഹിക ജാതിഭ്രഷ്ട്യ തുടങ്ങിയ ഭീഷണികള്‍…
Read Moreശബരിമല തീര്‍ഥാടനം ശുചിത്വ- മാലിന്യ സംസ്‌കരണം കാര്യക്ഷമമായി നടപ്പിലാക്കും : ജില്ലാ കലക്ടര്‍
ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ശുചിത്വ- മാലിന്യ സംസ്‌കരണം കാര്യക്ഷമമായി നടപ്പിലാക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ജൈവ, അജൈവ മാലിന്യ സംസ്‌കരണം ശക്തിപ്പെടുത്തും. സന്നിധാനത്ത് പുതിയതായി സ്ഥാപിച്ച തുമ്പൂര്‍മുഴി ബിന്നുകള്‍, നിര്‍മാണം പുരോഗമിക്കുന്ന ബയോഗ്യാസ് പ്ലാന്റ് എന്നിവയുടെ പ്രവര്‍ത്തനത്തിനായി അംഗീകൃത ഏജന്‍സികളെ ഏല്‍പ്പിക്കും. അജൈവമാലിന്യം പൂര്‍ണമായും ശേഖരിച്ച് തരംതിരിച്ച് നീക്കം ചെയ്യും. മാലിന്യം കത്തിക്കുന്നത് പൂര്‍ണമായി ഒഴിവാക്കും. സന്നിധാനത്ത് ശേഖരിക്കുന്ന മുഴുവന്‍ അജൈവ മാലിന്യങ്ങളും ബൈയ്ല്‍ ചെയ്ത് ബണ്ടിലുകള്‍ ആക്കി സൂക്ഷിക്കും. തിരക്ക് കുറഞ്ഞ സമയങ്ങളില്‍ ഇവ നീക്കം ചെയ്യുന്നതിന് ആവശ്യമായ ക്രമീകരണം നടപ്പാക്കുമെന്നും ശുചിത്വ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ച് ജില്ലാ കലക്ടര്‍ പറഞ്ഞു. ശുചിത്വമിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ യു വി ജോസ്, എഡിഎം ബി ജ്യോതി, ഡെപ്യൂട്ടി കലക്ടര്‍ ആര്‍…
Read More