പൊന്നമ്പലനടയിൽ ശരണാരവം:തിരു സന്നിധാനം ഇന്ന് വൈകിട്ട് തുറക്കും

  ഭക്തകോടികളുടെ ശരണാരവം പൊന്നമ്പലനടയിൽ മുഴങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം. ജനുവരി 20 വരെ തുടരുന്ന തീർഥാടനത്തിനായി ശബരിമല ധർമശാസ്താക്ഷേത്രം ഇന്ന് വൈകിട്ട് തുറക്കും. ഇതിന് മുന്നോടിയായി നിലയ്ക്കലും പമ്പയിലും സന്നിധാനത്തും അവസാനവട്ട ഒരുക്കങ്ങൾ നടക്കുന്നു. പമ്പയിൽനിന്ന് നിലയ്ക്കലേക്കുള്ള ബസ് നിർത്തുന്ന സ്ഥലത്ത് റോഡിൽനിന്ന് അയ്യപ്പൻമാരെ മാറ്റിനിർത്താൻ ഇക്കുറി സ്ഥിരം ബാരിക്കേഡ് ഉണ്ടാകും. 3000 പേരെ ഉൾക്കൊള്ളാവുന്ന ജർമൻപന്തലുകൾ നിലയ്ക്കലും പമ്പയിലും പണിതുകഴിഞ്ഞു. നിലയ്ക്കലിൽ പുതിയ പാർക്കിങ് ഗ്രൗണ്ടിന്റെ പണികളും നടക്കുന്നു. ഇന്ന് വൈകീട്ട് അഞ്ചിന് കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറക്കും. തുടർന്ന് മേൽശാന്തി പതിനെട്ടാംപടിയിറങ്ങി ശ്രീകോവിലിൽനിന്നുള്ള ദീപംകൊണ്ട് ആഴി ജ്വലിപ്പിക്കും. പതിനെട്ടാംപടിക്കു താഴെ ഇരുമുടിക്കെട്ടേന്തി കാത്തുനിൽക്കുന്ന നിയുക്ത മേൽശാന്തിമാരെ അദ്ദേഹം കൈപിടിച്ച് സന്നിധാനത്തേക്ക് ആനയിക്കും. 6.30-ഓടെ ശബരിമല സോപാനത്ത് നിയുക്ത ശബരിമല മേൽശാന്തി പ്രസാദ് നമ്പൂതിരിയെ തന്ത്രി അഭിഷേകംചെയ്ത്…

Read More

പത്തനംതിട്ട ജില്ലാതല മീഡിയ റിലേഷന്‍സ് സമിതി രൂപീകരിച്ചു

  konnivartha.com; തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാതല മീഡിയ റിലേഷന്‍സ് സമിതി രൂപീകരിച്ചു. പൊതു തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള മാര്‍ഗനിര്‍ദേശം പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിനും തുടര്‍നടപടി ശുപാര്‍ശ ചെയ്യുന്നതിനും ജില്ലാ കലക്ടറുടെ അധികാര പരിധിയില്‍ വരുന്ന മാധ്യമ സംബന്ധിയായ കാര്യങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറെ സഹായിക്കുന്നതിനാണ് ജില്ലാ മീഡിയ റിലേഷന്‍സ് സമിതി രൂപീകരിച്ചത്. ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ചെയര്‍പേഴ്സണും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി റ്റി ജോണ്‍ കണ്‍വീനറും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് കോട്ടയം മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ ആര്‍ പ്രമോദ് കുമാര്‍, ജില്ലാ ലോ ഓഫീസര്‍ കെ സോണിഷ്, ജില്ലാ ഇന്‍ഫോര്‍മാറ്റിക് ഓഫീസര്‍ വൈഭവ് ഭരദ്വാജ്, പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ പ്രസിഡന്റ് ബിജു കുര്യന്‍ എന്നിവര്‍ അംഗങ്ങളായ സമിതിയാണ് രൂപീകരിച്ചത്.

Read More

തിരഞ്ഞടുപ്പ് പെരുമാറ്റച്ചട്ടം:പത്തനംതിട്ട ജില്ലാതല മോണിറ്ററിങ് സമിതി രൂപീകരിച്ചു

    തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം സംബന്ധിച്ചും സ്ഥാനാര്‍ഥികള്‍, പൊതുജനങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ സംശയ നിവാരണത്തിനും പരാതി പരിഹരിക്കുന്നതിനും ജില്ലാതലത്തില്‍ മോണിറ്ററിംഗ് സമിതി രൂപീകരിച്ചു. ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ചെയര്‍പേഴ്സണും തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ എ എസ് നൈസാം കണ്‍വീനറും ജില്ലാ പൊലീസ് മേധാവി ആര്‍ ആനന്ദ്, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ബീന എസ് ഹനീഫ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി ടി ജോണ്‍ എന്നിവര്‍ അംഗങ്ങളായ സമിതിയാണ് രൂപീകരിച്ചത്. പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികളില്‍ സമിതി പരിഹാരം കാണുകയും കുറ്റക്കാര്‍ക്കെതിരെ ആവശ്യമെങ്കില്‍ നിയമനടപടി സ്വീകരിക്കുകയും ചെയ്യും. ഏതെങ്കിലും വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമീഷന്റെ ഇടപെടല്‍ ആവശ്യമെങ്കില്‍ റിപ്പോര്‍ട്ട് നല്‍കും. രണ്ട് ദിവസത്തിലൊരിക്കല്‍ ജില്ലാ മോണിറ്ററിങ് സമിതി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി കമീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.…

Read More

പത്തനംതിട്ട ജില്ലയില്‍ രണ്ട് നാമനിര്‍ദേശ പത്രിക ലഭിച്ചു

  konnivartha.com; തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ രണ്ട് നാമനിര്‍ദേശ പത്രിക ലഭിച്ചു. കൊടുമണ്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 17 ഐക്കാട് വടക്കും കോന്നി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് മൂന്ന് ചെങ്ങറയിലുമാണ് ഓരോ പത്രിക വീതം ലഭിച്ചത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 21 ആണ്. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെയാണ് പത്രിക സമര്‍പ്പിക്കേണ്ടത്. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നവംബര്‍ 22 ഉം സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 24മാണ്. സ്ഥാനാര്‍ഥിക്ക് നേരിട്ടോ തന്റെ നിര്‍ദേശകന്‍ വഴിയോ പൊതുനോട്ടീസില്‍ നിര്‍ദേശിച്ച സ്ഥലത്ത് നാമനിര്‍ദേശപത്രിക (ഫോറം 2) സമര്‍പ്പിക്കാം. സ്ഥാനാര്‍ഥി ആ തദ്ദേശ സ്ഥാപനത്തിലെ ഏതെങ്കിലും വാര്‍ഡിലെ വോട്ടറായിരിക്കണം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന തീയതിയില്‍ 21 വയസ്സ് പൂര്‍ത്തിയായിരിക്കുകയും വേണം. സ്ഥാനാര്‍ത്ഥി ബധിരമൂകനായിരിക്കരുത്. സ്ഥാനാര്‍ത്ഥിയെ നാമനിര്‍ദേശം ചെയ്യുന്ന വ്യക്തി അതേ…

Read More

ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത: അരുവിക്കര ഡാമിന്‍റെ ഷട്ടറുകൾ തുറക്കും

  കേരളത്തിലെ പത്തനംതിട്ട, ഇടുക്കി (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത . കേരളത്തിലെ കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയ്ക്ക് സമീപമാണ് പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടത്.തെക്ക് കിഴക്കൻ അറബിക്കടലിൽ തെക്കൻ കേരളത്തീരത്തിന് സമീപമായി ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്. കനത്ത മഴയെ തുടർന്ന് അരുവിക്കര ഡാമിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇന്ന്(15.11.2025) വൈകുന്നേരം 5.30 ന് അരുവിക്കര ഡാമിന്റെ 1 മുതൽ 5 വരെയുള്ള ഷട്ടറുകൾ 10 സെന്റീമീറ്റർ വീതം ( മുമ്പ് തുറന്ന 50 സെന്റീമീറ്റർ ഉൾപ്പെടെ ആകെ…

Read More

കെ. ജയകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റായി ചുമതലയേറ്റു

  konnivartha.com; തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കെ. ജയകുമാർ ചുമതലയേറ്റു. ബോർഡ് അംഗമായി കെ. രാജുവും ചുമതലയേറ്റു.   നവംബർ 15ന് ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മന്ത്രിമാരായ വി. ശിവൻകുട്ടി, വി. എൻ. വാസവൻ, രാമചന്ദ്രൻ കടന്നപ്പള്ളി, ജി. ആർ. അനിൽ തുടങ്ങിയവർ പങ്കെടുത്തു. കെ. ജയകുമാർ ചീഫ് സെക്രട്ടറിയായി വിരമിച്ച ശേഷം മലയാളം സർവകലാശാല വൈസ് ചാൻസിലറുടെ ചുമതല വഹിച്ചിരുന്നു. നിലവിൽ ഐ.എം.ജി. ഡയറക്ടറാണ്. കെ. രാജു മുൻപ് വനം, വന്യജീവി, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് മന്ത്രിയായിരുന്നു.

Read More

ശബരിമല കയറും മുമ്പേ ഇക്കാര്യങ്ങൾ അറിയണം

konnivartha.com; ആരോഗ്യത്തോടെ ശരണയാത്ര: ശബരിമല കയറും മുമ്പേ ഇക്കാര്യങ്ങൾ അറിയണം സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ വ്രതകാലത്ത് നിർത്തരുത് മുങ്ങിക്കുളിക്കുന്നവർ മൂക്കിൽ വെള്ളം കയറാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം മറ്റൊരു മണ്ഡല കാലം കൂടി ആരംഭിക്കുകയാണ്. ശബരിമലയിലേക്കുള്ള എല്ലാ പ്രധാന പാതകളിലും ആരോഗ്യ വകുപ്പിന്റെ സേവനം ലഭ്യമാണ്. ആരോഗ്യ വകുപ്പിലേയും മെഡിക്കൽ കോളേജുകളിലേയും ഡോക്ടർമാരെ കൂടാതെ വിദഗ്ധ സന്നദ്ധ ആരോഗ്യ പ്രവർത്തകരുടേയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. പമ്പയിലെ കൺട്രോൾ സെന്റർ 24 മണിക്കൂറും പ്രവർത്തിക്കും. മലകയറുമ്പോൾ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നെങ്കിൽ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടണം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട തുടങ്ങി വിവിധ ഭാഷകളിൽ അവബോധം ശക്തമാക്കിയിട്ടുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ടുള്ളവർ ചികിത്സ തേടേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ദേവസ്വം ബോർഡിന്റെ സഹകരണത്തോടെ പമ്പ മുതൽ സന്നിധാനം വരെയുള്ള പാതയിൽ എമർജൻസി മെഡിക്കൽ സെന്ററുകൾ സജ്ജമാക്കിയിട്ടുണ്ട്. കോന്നി…

Read More

ശബരിമല സന്നിധാനത്തെ സമയക്രമം

  രാവിലെ നട തുറക്കുന്നത് : 3 മണി നിര്‍മാല്യം അഭിഷേകം 3 മുതല്‍ 3.30 വരെ ഗണപതി ഹോമം 3.20 മുതല്‍ നെയ്യഭിഷേകം 3.30 മുതല്‍ 7 വരെ ഉഷഃപൂജ 7.30 മുതല്‍ 8 വരെ നെയ്യഭിഷേകം 8 മുതല്‍ 11 വരെ. 25 കലശം, കളഭം 11.30 മുതല്‍ 12 വരെ ഉച്ചയ്ക്ക് ഉച്ച പൂജ 12.00 ന് നട അടയ്ക്കല്‍ 01.00 ന് വൈകിട്ട് നട തുറക്കല്‍ 03.00 ന് ദീപാരാധന 06.30-06.45 പുഷ്പാഭിഷേകം 06.45 മുതല്‍ 9 വരെ അത്താഴ പൂജ 9.15 മുതല്‍ 9.30 വരെ ഹരിവരാസനം 10.45 ന് നട അടയ്ക്കല്‍ 11.00 ന്

Read More

ശബരിമല മണ്ഡല, മകരവിളക്ക് തീര്‍ഥാടനം : നട 16ന് തുറക്കും:ഓൺലൈൻ ബുക്കിങ്ങുകൾ ആരംഭിച്ചു

  konnivartha.com; ശബരിമല മണ്ഡല, മകരവിളക്ക് തീര്‍ഥാടനത്തിന് തുടക്കം കുറിച്ച് 16ന് വൈകിട്ട് 5ന് നട തുറക്കും. നവംബര്‍ 17 മുതല്‍ പുലര്‍ച്ചെ 3 മുതല്‍ ഉച്ചക്ക് 1 വരെയും ഉച്ചകഴിഞ്ഞ് 3 മുതല്‍ രാത്രി 11നുള്ള ഹരിവരാസനം വരെയും നട തുറന്നിരിക്കും.ഒരുക്കങ്ങൾ‌ പൂർത്തിയായെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. ഓൺലൈന്‍ വിർച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു . പമ്പ, നിലയ്ക്കല്‍, എരുമേലി, വണ്ടിപ്പെരിയാര്‍,ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ തത്സമയ ബുക്കിങ് കൗണ്ടറുകള്‍ ആരംഭിക്കും.ഓണ്‍ലൈന്‍ ആയി 70,000 പേര്‍ക്കും തത്സമയ ബുക്കിങ് വഴി 20,000 പേര്‍ക്കും ദര്‍ശനം ലഭിക്കും. ഓണ്‍ലൈന്‍ ദര്‍ശനം ബുക്കുചെയ്ത് ക്യാന്‍സല്‍ ചെയ്യുമ്പോള്‍ ആ ക്വാട്ട കൂടി തത്സമയ ബുക്കിങ്ങിലേക്ക് മാറും .സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പതിനെട്ടാം പടിക്കു മുമ്പായി നടപ്പന്തല്‍ മുതല്‍ പ്രത്യേകം ക്യൂ സംവിധാനവും പെട്ടെന്നു ദര്‍ശനം ലഭിക്കുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാളികപ്പുറത്തെ അന്നദാന മണ്ഡപത്തില്‍ ഭര്‍ക്തര്‍ക്കു…

Read More

അന്താരാഷ്ട്ര വ്യാപാരമേള: കേരള പവലിയൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

  konnivartha.com; ന്യൂഡൽഹിയിൽ നടക്കുന്ന അന്താരാഷ്ട്ര വ്യാപാര മേളയിലെ കേരളത്തിന്റെ പവലിയൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ തനതു വാദ്യകലയായ ചെണ്ടമേളത്തിന്റെ അകമ്പടിയോടെയായിരുന്നു ഉദ്ഘാടന ചടങ്ങ്.   ഭാരത് മണ്ഡപത്തിൽ (പ്രഗതി മൈതാൻ) നവംബർ  27 വരെയാണ് അന്താരാഷ്ട്ര വ്യാപാരമേള നടക്കുന്നത്. നാലാം നമ്പർ ഹാളിലാണ് 299 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള കേരള പവലിയൻ. പ്രദർശന നഗരിയിലെ 27 സ്റ്റാളുകളും മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പാണ് പവലിയന്റെ മേൽനോട്ടം വഹിക്കുന്നത്. രാവിലെ 10 മുതൽ വൈകിട്ട് 5.30 വരെയാണ് സന്ദർശക സമയം. സാംസ്‌കാരിക വകുപ്പ്, കേരള ബാംബൂ മിഷൻ, കയർ വികസന വകുപ്പ്, ഹാന്റ് ലൂം ആൻഡ് ടെക്സ്റ്റയിൽസ്, കോ-ഓപ്പറേറ്റീവ് വകുപ്പ്, പട്ടികവർഗ വികസന വകുപ്പ്, മത്സ്യഫെഡ്, വ്യവസായ-വാണിജ്യ വകുപ്പ്, നോർക്ക, ഫാം ഇൻഫർമേഷൻ ബ്യൂറോ, കുടുംബശ്രീ, ഹാൻടെക്‌സ്,…

Read More