
തുലാമാസ മാസപൂജ ദിവസമായ ഒക്ടോബർ 20 ന് രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ എത്തിയേക്കുമെന്ന് അറിയുന്നു . തുലാമാസ പൂജകൾക്കായി ഒക്ടോബർ 16 നാണ് ശബരിമല നട തുറക്കുക.
രാഷ്ട്രപതിയ്ക്ക് ശബരിമല സന്ദര്‍ശിക്കാന്‍ തീയതി അറിയിച്ചു എന്നും രാഷ്ട്രപതി ഭവൻ സാഹചര്യം ചോദിച്ചിരുന്നുവെന്നും കേരള സര്‍ക്കാര്‍ എല്ലാ ഒരുക്കത്തിനും തയ്യാറാണെന്ന് അറിയിച്ചുവെന്നും ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു .
മേയ് 19ന് രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമല സന്ദർശിക്കും എന്നായിരുന്നു ആദ്യ വിവരം. എന്നാൽ അവസാനനിമിഷം യാത്ര മാറ്റി വെച്ചു . ഇന്ത്യ പാക്കിസ്ഥാൻ സംഘർഷത്തെ തുടർന്നായിരുന്നു അന്നത്തെ സന്ദർശനം റദ്ദാക്കിയത്.
ശബരിമല ദര്‍ശനത്തിനു വേണ്ടി രാഷ്ട്രപതി ഭവന്‍ കേരള സര്‍ക്കാരിനോട് അനുകൂല സാഹചര്യം ചോദിച്ചിരുന്നു . തുലാമാസ പൂജയുടെ ദിനം രാഷ്ട്രപതി ശബരിമലയില്‍ എത്തുമെന്ന് ആണ് നിലവില്‍ ഉള്ള വിവരം .അതിന് ഉള്ള തയാര്‍ എടുപ്പുകള്‍ വരും ദിവസങ്ങളില്‍ നടക്കും