കരിയര്‍ ഗൈഡന്‍സ് മേള

Spread the love



ന്യൂ ജനറേഷന്‍ കോഴ്‌സുകളുമായി സമഗ്ര ശിക്ഷാ കേരളം ജില്ലയിലെ വിവിധ ഇടങ്ങളില്‍ ആരംഭിച്ച 13 സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍ സ്റ്റാളില്‍ കുട്ടികളുടെ മികച്ച പങ്കാളിത്തം.

ആറന്മുള വൊക്കേഷണല്‍ സെക്കന്‍ഡറി സ്‌കൂളില്‍ കഴിഞ്ഞവര്‍ഷം ആരംഭിച്ച പൈലറ്റ് എസ് ഡി സി യിലെ കുട്ടികളുടെ ലൈവ് ഡ്രോണ്‍ ഷോ, ഇലന്തൂര്‍ സര്‍ക്കാര്‍ വിഎച്ച് എസ് എസ്  സ്‌കില്‍ ഡെവലപ്പ്‌മെന്റ് സെന്ററിലെ കുട്ടികളുടെ റോബോട്ടിക്‌സ് പ്രൊജക്ടുകള്‍, കലഞ്ഞൂര്‍ സ്‌കില്‍ ഡെവലപ്പ്‌മെന്റ് സെന്ററിലെ മൊബൈല്‍ ഫോണ്‍ റിപ്പയര്‍ ടെക്നിഷ്യന്‍ കോഴ്‌സിലെ കുട്ടികളുടെ  മൊബൈല്‍ ഫോണ്‍ റിപ്പയറിങ്  എന്നിവ അവതരിപ്പിച്ചു. നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മേള ഉദ്ഘാടനം ചെയ്തു.

Related posts