പ്രത്യേക അറിയിപ്പ് : എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാം

KONNIVARTHA.COM : 01/01/2000 മുതൽ 31/08/2021 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സർക്കാരിന്റെ ഉത്തരവ് പ്രകാരം മുൻകാല സീനിയോറിറ്റിയോടുകൂടി ഫെബ്രുവരി 21 മുതൽ ഏപ്രിൽ 30 വരെയുളള കാലയളവിൽ രജിസ്‌ട്രേഷൻ പുതുക്കി നൽകും.   ശിക്ഷണ നടപടിയുടെ ഭാഗമായോ മനഃപൂർവ്വം ജോലിയിൽ  ഹാജരാകാതിരുന്നതിനാലോ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് പ്രത്യേകം പുതുക്കൽ ആനുകൂല്യം ലഭിക്കില്ല. പ്രത്യേക പുതുക്കൽ ഉത്തരവ് പ്രകാരം സീനിയോറിറ്റി പുനഃസ്ഥാപിച്ചു കിട്ടുന്നവർക്ക് രജിസ്‌ട്രേഷൻ റദ്ദായ കാലയളവിലെ തൊഴിൽ രഹിതവേതനത്തിന് അർഹത ഉണ്ടായിരിക്കില്ല. പ്രത്യേക പുതുക്കൽ, ഓൺലൈൻ പോർട്ടലായ www.eemployment.kerala.gov.in മുഖേനയും, വകുപ്പിന്റെ മൊബൈൽ അപ്ലിക്കേഷൻ വഴിയും നടത്താം.

Read More

വിദേശത്ത് ജോലി നൽകാമെന്ന്  പറഞ്ഞ് ഒന്നരലക്ഷം തട്ടി, പ്രതി പിടിയിൽ

  konnivartha.com  : ദുബായിൽ ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞ് അഞ്ചുപേരിൽ നിന്നും ആകെ ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതിയെ കൂടൽ പോലീസ് വലയിലാക്കി. തിരുവനന്തപുരംനെയ്യാറ്റിൻകര കുളത്തൂർ പൊഴിയൂർ ഗവണ്മെന്റ് ഏൽ പി സ്കൂളിന് സമീപം ലൂർദ് കോട്ടേജിൽ സുനിൽ നെറ്റോ (53) ആണ് അറസ്റ്റിലായത്.   ഇയാൾ ഇപ്പോൾ താമസിച്ചുവരുന്ന കോട്ടയം പുതുപ്പള്ളി എസ് കെ എം അപ്പാർട്മെന്റിൽ നിന്നാണ് പോലീസ് പിടികൂടിയത്. 2021 ഏപ്രിൽ 17 നാണ് കേസിന് ആസ്പദമായ സംഭവം. .കൂടൽ അതിരുങ്കൽ എലിക്കോട് സതീഷ് ഭവനം വീട്ടിൽ ബിനീഷിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞവർഷം ഡിസംബർ 3 ന് കൂടൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു .   ദുബായിൽ ജോലിക്ക് വിസ തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്തശേഷം, പരാതിക്കാരന്റെയും മറ്റ് നാല് സുഹൃത്തുക്കളുടെയും കയ്യിൽ നിന്നും 30000 രൂപ വീതം…

Read More

ഇന്ത്യൻ മിലിട്ടറി കോളേജ് പ്രവേശനം: പരീക്ഷ ജൂൺ 4 ന്

KONNIVARTHA.COM: ഡെറാഡൂണിലെ രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജിലേക്ക് 2023 ജനുവരിയിൽ  നടക്കുന്ന പ്രവേശനത്തിനുള്ള പരീക്ഷ തിരുവനന്തപുരം പൂജപ്പുരയിലുള്ള പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ ജൂൺ നാലിന് നടക്കും.   പരീക്ഷയ്ക്ക്  ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും   അപേക്ഷിക്കാം. 01.01.2023-ൽ അഡ്മിഷൻ സമയത്ത് അംഗീകാരമുള്ള ഏതെങ്കിലും വിദ്യാലയത്തിൽ ഏഴാം ക്ലാസ്സിൽ പഠിക്കുകയോ ഏഴാം ക്ലാസ് പാസായിരിക്കുകയോ വേണം. 02/01/2010-ന് മുൻപോ 01/07/2011-ന് ശേഷമോ ജനിച്ചവർക്ക് അപേക്ഷിക്കുവാൻ അർഹത ഉണ്ടായിരിക്കില്ല. (അതായത് 01/01/2023-ൽ അഡ്മിഷൻ സമയത്ത് 11 1/2 വയസിനും 13 വയസിനും ഉള്ളിലുള്ളവരായിരിക്കണം) അഡ്മിഷൻ നേടിയതിനു ശേഷം ജനന തീയതിയിൽ മാറ്റം അനുവദിക്കുന്നതല്ല.   പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷാഫോമും മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകളും ലഭിക്കുന്നതിന് രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജിലേക്ക് അപേക്ഷിക്കാം. പരീക്ഷ എഴുതുന്ന ജനറൽ വിഭാഗത്തിലെ കുട്ടികൾക്ക് 600 രൂപയ്ക്കും, എസ്.സി/എസ്.റ്റി. വിഭാഗത്തിലെ കുട്ടികൾക്ക്  ജാതി തെളിയിക്കുന്ന  സർട്ടിഫിക്കറ്റുകൾ  സഹിതം…

Read More

യുക്രെയ്ന്‍: നോര്‍ക്കയുമായി സഹകരിച്ചു പിഎംഎഫ് ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനമാരംഭിച്ചു

  konnivartha.com : യുക്രെയ്‌നിലുള്ള മലയാളികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ആവശ്യമായ ഇടപെടല്‍ നടത്തുന്നതിനായി നോര്‍കയുമായി സഹകരിച്ചു പ്രവാസി മലയാളി ഫെഡറേഷന്‍ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനമാരംഭിച്ചതായി പി എം എഫ് ഗ്ലോബല്‍; പ്രസിഡന്റ് എം പി സലിം (ഖത്തര്‍), സെക്രട്ടറി വര്ഗീസ് ജോണ്‍ (യു.കെ) ചെയര്‍മാന്‍ ഡോ;ജോസ് കാനാട്ട് (യു എസ് എ) എന്നിവര്‍ അറിയിച്ചു. ഉക്രൈനിലുള്ള പ്രവാസികള്‍,, വിദ്യാര്‍ത്ഥികള്‍,വിവരങ്ങള്‍ പി എം എഫ് വാട്‌സപ്പ് ഗ്രൂപ്പിലും താഴെ കാണുന്ന ഈമെയിലിലും അറിയിച്ചാല്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ ലഭിക്കുമെന്നു സംഘടനാ നേതാക്കള്‍ അറിയിച്ചു. നോര്‍ക്കയുടെ പ്രത്യേക സെല്‍ പ്രവര്‍ത്തനമാരംഭിച്ചതായി നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണനും അറിയിച്ചിട്ടുണ്ട് നോര്‍ക്ക പിന്‍സിപ്പല്‍ സെക്രട്ടറിയുടെയും നോര്‍ക്ക റൂട്ട്സ് സി.ഇ.ഒയുടെയും നേതൃത്വത്തില്‍ വിദേശകാര്യമന്ത്രാലയവുമായും ഉക്രൈനിലെ ഇന്ത്യന്‍ എംബസിയുമായും നിരന്തരം ബന്ധപ്പെട്ടുവരികയാണ്.ഉക്രൈനിലുള്ള ഇന്ത്യക്കാര്‍ പ്രത്യേകിച്ച് വിദ്യാര്‍ഥികള്‍ ആ രാജ്യത്ത് നില്‍ക്കേണ്ട അനിവാര്യ സാഹചര്യമില്ലെങ്കില്‍…

Read More

യുജിസി നെറ്റ് പരീക്ഷ ഫലം പ്രഖ്യാപിച്ചു

  പരീക്ഷ ഫലങ്ങൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രഖ്യാപിച്ചു. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക സൈറ്റായ ugcnet.nta.nic.in വഴിയും  NTA വെബ്‌സൈറ്റിലൂടെയും പരീക്ഷ ഫലം പരിശോധിക്കാം. മൂന്ന് ഘട്ടങ്ങളിലായി 81 വിഷയങ്ങളിലാണ് നെറ്റ് പരീക്ഷ നടത്തിയത്. ഇത് നവംബർ 20, 21, 22, 24, 25, 26, 29, 30, ഡിസംബർ 1, 3, 4, 5, 2022 ജനുവരി 4, 5 തീയതികളിലായിരുന്നു. 239 നഗരങ്ങളിലായി രാജ്യത്തുടനീളമുള്ള 837 കേന്ദ്രങ്ങൾ ഇതിനായി ഒരുക്കിയിരുന്നു. 12 ലക്ഷത്തോളം ഉദ്യോഗാർത്ഥികളാണ് ഈ വർഷം പരീക്ഷക്കായി വിവിധയിടങ്ങളിൽ രജിസ്റ്റർ ചെയ്തത്.

Read More

ഓൺലൈൻ നോട്ടറി പുതുക്കൽ: എല്ലാ നോട്ടറിമാരുടേയും ശ്രദ്ധയ്ക്ക്

ഓൺലൈൻ നോട്ടറി പുതുക്കൽ   konnivartha.com : 1956ലെ നോട്ടറി ചട്ടങ്ങളിൽ വന്നിട്ടുള്ള ഭേദഗതിയ്ക്ക് അനുസൃതമായി ഓൺലൈൻ നോട്ടറി പുതുക്കൽ സംവിധാനം സംസ്ഥാനത്ത് നടപ്പാക്കുന്നതിന്റെ സാഹചര്യത്തിൽ സംസ്ഥാന സർക്കാരിനാൽ നിയമിതരായതും സാധുതയോടുകൂടിയ സർട്ടിഫിക്കറ്റ് ഓഫ് പ്രാക്ടീസ് ഉള്ളതുമായ എല്ലാ നോട്ടറിമാരും അവരവരുടെ പേര്, രജിസ്റ്റർ നമ്പർ, മേൽവിലാസം (റസിഡൻഷ്യൽ & ഓഫീസ്), ഇ-മെയിൽ വിലാസം എന്നിവ 28ന് മുൻപ് മൊബൈൽ ഫോൺ നമ്പർ സഹിതം ഇംഗ്ലീഷിൽ രേഖപ്പെടുത്തി നിയമ വകുപ്പിൽ [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ ലഭ്യമാക്കണം.

Read More

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

konnivartha.com : സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ഫെബ്രുവരി ആദ്യ പാദത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു.     ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു.  മരുന്നിന്റെ പേര്, ഉല്പാദകർ, ബാച്ച് നമ്പർ, കാലാവധി എന്ന ക്രമത്തിൽ. Ciprofloxacin Hydrochloride Tablets IP 500mg, M/s Karnata Antibiotics and Pharmaceuticals Ltd, Plot No. 14, II Phase, Peenya, Bangalore- 560058, 782620, 05/2023. Dr. Lipid AS10/150 (Atorvastatin and Aspirin Tablets), M/s Staywell Formulations Pvt Ltd, 162/1,…

Read More

മൂന്ന് മുനിസിപ്പൽ കൗൺസിലർമാരെയും ഒരു പഞ്ചായത്ത് അംഗത്തെയും അയോഗ്യരാക്കി

konnivartha.com : ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയിലെ രണ്ട് കൗൺസിലർമാരെയും കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ ഒരു കൗൺസിലറെയും വെങ്ങോല ഗ്രാമപഞ്ചായത്തിലെ ഒരു അംഗത്തെയും കൂറുമാറ്റ നിരോധന നിയമപ്രകാരം ആറു വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ വിലക്ക് ഏർപ്പെടുത്തി. ആതിര പ്രസാദ്, അനില രാജേഷ് കുമാർ, (ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി) ഷൈനി ആന്റണി, (കളമശ്ശേരി മുനിസിപ്പാലിറ്റി) സ്വാതി റെജികുമാർ (വെങ്ങോല ഗ്രാമപഞ്ചായത്ത്) എന്നിവരെയാണ് അയോഗ്യരാക്കിയത്.   ചങ്ങനാശേരി മുനിസിപ്പാലിറ്റിയിൽ 2015-ലെ പൊതുതിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർഥികളായി വിജയിച്ച 24-ാം വാർഡ് കൗൺസിലർ ആതിര പ്രസാദ്, 34-ാം വാർഡ് കൗൺസിലർ  അനില രാജേഷ് കുമാർ എന്നിവർ 2020 ജൂൺ 12 ന് നടന്ന ചെയർമാൻ തിരഞ്ഞെടുപ്പിൽ കൂറുമാറി വോട്ട് ചെയ്തതിനെ തുടർന്ന് 7-ാം വാർഡ് കൗൺസിലർ ഷൈനി ഷാജി ഫയൽ ചെയ്ത ഹർജിയിലാണ് രണ്ട്  കൗൺസിലർമാരെ അയോഗ്യരാക്കിയ കമ്മീഷന്റെ വിധി.…

Read More

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 18/02/2022 )

ഓണ്‍ ലൈന്‍ യോഗം 23ന്     ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് ഇന്‍ക്രീസിംഗ് റേറ്റ് ഓഫ് വുമണ്‍ റിലേറ്റഡ് ക്രൈംസ്- റീസണ്‍സ് ആന്‍ഡ് സൊല്യൂഷന്‍സ് എന്ന വിഷയത്തില്‍ ഈ മാസം 23 ന് രാവിലെ 11 മുതല്‍ 12.30 വരെ ഓണ്‍ലൈനായി സംവാദം നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0468-2966649, 8330862021. ലേലം മല്ലപ്പളളി താലൂക്കില്‍ ആര്‍കെഐ പ്രൊജക്ടില്‍പ്പെട്ട പത്തനംതിട്ട – അയിരൂര്‍ – മുട്ടുകുടുക്ക – ഇല്ലത്ത്പടി, മുട്ടുകുടുക്ക – പ്രക്കാനം, പ്രക്കാനം-ഇലവുംതിട്ട, കുളനട-രാമന്‍ചിറ, താന്നികുഴി-തോന്ന്യാമല റോഡിലുളള മരങ്ങള്‍ കെ.എസ്.ടി.പി പൊന്‍കുന്നം ഡിവിഷന്‍ ഓഫീസ് പരിസരത്ത് ഈ മാസം 24 ന് രാവിലെ 11.30 ന് ലേലം ചെയ്തു കൊടുക്കും. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി 23ന് രാവിലെ 11.30. ഫോണ്‍ : 04828-206961. ചിറ്റാര്‍…

Read More

പമ്പ, അച്ചന്‍കോവിലാര്‍, മണിമലയാര്‍ നദികളുടെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ ഈമാസം ആരംഭിക്കും

  konnivartha.com : പമ്പ, അച്ചന്‍കോവിലാര്‍, മണിമലയാര്‍ എന്നീ നദികളുടെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ ഈ മാസം ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. നദി പുനരുദ്ധാരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെ സാന്നിധ്യത്തില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.   നദികളുടെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തുന്ന എക്കലും മാലിന്യങ്ങളും മണ്‍പുറ്റുകളും നീക്കം ചെയ്യുന്നതാണ് പുനരുജ്ജീവന പ്രവര്‍ത്തനങ്ങളിലെ പ്രധാനദൗത്യമെന്ന് കളക്ടര്‍ പറഞ്ഞു. ഇത് സംബന്ധിച്ച് ഇറിഗേഷന്‍ വകുപ്പ് വിശദമായ പഠനം നടത്തുകയും പമ്പാ നദീ തീരത്തു സ്ഥലം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ സാങ്കേതിക വശങ്ങള്‍ പരിശോധിച്ച് അനുവദനീയമായ പ്രവര്‍ത്തനങ്ങളുടെ പട്ടിക തയാറാക്കി പഞ്ചായത്തുകളില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ നടത്തും. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ ഇറിഗേഷന്‍ വകുപ്പ്, തദ്ദേശ സ്വയം ഭരണ…

Read More