പ്രധാനമന്ത്രി നരേന്ദ്ര മോദി കോന്നിയിൽ വിജയറാലി അഭിസംബോധന ചെയ്യുന്നു

Prime Minister Narendra Modi addresses a rally in Konni

പ്രധാനമന്ത്രി നരേന്ദ്ര മോദി കോന്നിയിൽ വിജയറാലി അഭിസംബോധന ചെയുന്നു https://www.facebook.com/bjp4konni/videos/552441675721099

Read More

മഴയും കാറ്റും കോന്നിയില്‍ വ്യാപക നാശം : ജന പ്രതിനിധികള്‍ ഇടപെടുക

  കോന്നി വാര്‍ത്ത : ഇന്ന് വൈകിട്ട് ഉണ്ടായ കാറ്റിലും മഴയിലും കോന്നി മേഖലയില്‍ വ്യാപക നാശനഷ്ടം ഉണ്ടായി . അരുവാപ്പുലം പഞ്ചായത്തില്‍ ഒന്നാം വാര്‍ഡില്‍ മുളകുകൊടി തോട്ടം വാര്‍ഡില്‍ രണ്ടു വീടുകള്‍ ഭാഗികമായി നശിച്ചു .ആനകുത്തി കാട്ടുവീട്ടിൽ പുത്തന്‍ വീട്ടില്‍ ഇസ്മായിലിന്‍റെ വീടും , കമറുദീൻ ആനകുത്തി എന്ന ആളിന്‍റെ വീടും ഭാഗികമായി തകര്‍ന്നു . കോന്നി മേഖലയില്‍ പല വീടുകളിലും വൈദ്യുത ബന്ധം തകര്‍ന്നു . ട്യൂബ് ലൈറ്റുകള്‍ പൊട്ടി . മീറ്റര്‍ അമിതമായി റീഡിംഗ് ആയി . കോന്നി ,വകയാര്‍ കെ എസ് ഇ ബി ഓഫീസില്‍ നിന്നും ഉടന്‍ നടപടി ഉറപ്പ് വരുത്തണം .

Read More

പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് തപാല്‍ വോട്ട് ചെയ്യാന്‍ പ്രത്യേക സെന്‍ററുകള്‍

  നിയമസഭാ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യുന്നതിന് പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയോജക മണ്ഡലത്തിലും പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തി. ഏപ്രില്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ റിട്ടേണിംഗ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ എല്ലാ മണ്ഡലത്തിലും ഇതിനായി പ്രത്യേക ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കും. ഒരു ഗസറ്റഡ് ഓഫീസറുടെ സാന്നിധ്യം ഇവിടെ ഉണ്ടായിരിക്കും. വോട്ടെടുപ്പ് ദിവസം ചുമതലയുള്ള, അപേക്ഷ നല്‍കിയിട്ടുള്ള എല്ലാ ഉദ്യോഗസ്ഥരും ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അഭ്യര്‍ഥിച്ചു. ജില്ലയിലെ പോസ്റ്റല്‍ വോട്ടിംഗ് സെന്ററുകള്‍: കോന്നി നിയോജക മണ്ഡലം: കോന്നി ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍. ( കോന്നി വില്ലേജ് ഓഫീസിന് സമീപം). റാന്നി നിയോജക മണ്ഡലം: റാന്നി എം.എസ് എച്ച്.എസ്.എസ് (ക്ലാസ് റൂം നമ്പര്‍ ഒന്‍പത് എ). അടൂര്‍ നിയോജക മണ്ഡലം: അടൂര്‍ ഗവണ്‍മെന്റ് യു.പി സ്‌കൂള്‍. തിരുവല്ല…

Read More

നിയമസഭാ തെരഞ്ഞെടുപ്പ്: പ്രചാരണ ഗാനവുമായി പത്തനംതിട്ട ജില്ലാ ഭരണകേന്ദ്രം

  നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് വോട്ടര്‍മാരില്‍ അവബോധം സൃഷ്ടിക്കുന്നതിനായി ജില്ലാ ഭരണകേന്ദ്രം പുറത്തിറക്കിയ പ്രചാരണ ഗാനം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പ്രകാശനം ചെയ്തു. സ്വീപിന്റെ (സിസ്റ്റമാറ്റിക് എഡ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) നേതൃത്വത്തില്‍ നടത്തുന്ന വോട്ടര്‍ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായാണ് പ്രചാരണ ഗാനം പുറത്തിറക്കിയത്. ആലാപനവും സംഗീത സംവിധാനവും ചലച്ചിത്ര പിന്നണി ഗായകനും സംഗീത സംവിധായകനുമായ അനു വി കടമനിട്ട. റിട്ട.അധ്യാപകനായ അടൂര്‍ കോടിയാട്ട് രാമചന്ദ്രനാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. വോട്ട് അവകാശം വിനിയോഗിക്കാന്‍ മറക്കരുത്, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വോട്ട് ചെയ്യാന്‍ മറക്കരുത് തുടങ്ങിയ സന്ദേശങ്ങളാണ് പ്രചാരണ ഗാനത്തിലുള്ളത്. പ്രകാശന ചടങ്ങില്‍ അസിസ്റ്റന്റ് കളക്ടര്‍ വി. ചെല്‍സാസിനി, പ്രചാരണ ഗാനത്തിന്റെ കോ-ഓര്‍ഡിനേറ്റര്‍ ഡി.ടി.പി.സി സെക്രട്ടറി ആര്‍.ശ്രീരാജ്, ആലാപനവും സംഗീത സംവിധാനവും നിര്‍വഹിച്ച അനു വി കടമനിട്ട,…

Read More

ഡെറാഡൂൺ ഇന്ത്യൻ മിലിറ്ററി കോളേജ് പ്രവേശനത്തിന് അപേക്ഷിക്കാം

  ഡെറാഡൂണിലെ ഇന്ത്യൻ മിലിറ്ററി കോളേജിൽ 2022-ജനുവരിയിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശനപ്പരീക്ഷ തിരുവനന്തപുരത്ത് പൂജപ്പുരയിലെ പരീക്ഷാകമ്മിഷണറുടെ ഓഫീസിൽ ജൂൺ അഞ്ചിന് നടക്കും. ആൺകുട്ടികൾക്ക് മാത്രമാണ് പ്രവേശനം. 2022 ജനുവരിയിൽ അഡ്മിഷൻ സമയത്ത് അംഗീകാരമുള്ള ഏതെങ്കിലും വിദ്യാലയത്തിൽ ഏഴാം ക്ലാസ്സിൽ പഠിക്കുകയോ ഏഴാം ക്ലാസ് പാസായിരിക്കുകയോ വേണം. 2009 ജനുവരി ഒന്നിന് മുൻപും 2010 ജൂലൈ ഒന്നിന് ശേഷമോ ജനിച്ചവർക്ക് അപേക്ഷിക്കാൻ അർഹത ഇല്ല. അഡ്മിഷൻ നേടിയതിനുശേഷം ജനന തിയതിയിൽ മാറ്റം അനുവദിക്കില്ല. പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷാ ഫോമും, വിവരങ്ങളും, മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകളും ലഭിക്കുന്നതിന് രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജിലേക്ക് അപേക്ഷിക്കണം. പരീക്ഷ എഴുതുന്ന ജനറൽ വിഭാഗത്തിലെ കുട്ടികൾക്ക് 600 രൂപയ്ക്കും, എസ്.സി/എസ്.റ്റി വിഭാഗത്തിലെ കുട്ടികൾ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷിക്കുമ്പോൾ 555 രൂപയ്ക്കും അപേക്ഷഫോം സ്പീഡ് പോസ്റ്റിൽ ലഭിക്കും. നിർദ്ദിഷ്ട അപേക്ഷ ലഭിക്കുന്നതിന് മേൽ…

Read More

പത്തനംതിട്ട ജില്ല: നവോദയ വിദ്യാലയത്തിലെ ആറാം ക്ലാസിലേക്കുളള പ്രവേശന പരീക്ഷ മാറ്റി

  പത്തനംതിട്ട ജില്ലയിലെ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2021-22 അധ്യയന വര്‍ഷത്തില്‍ ഏപ്രില്‍ നാലിനു നടക്കേണ്ട ആറാം ക്ലാസിലേക്കുളള പ്രവേശന പരീക്ഷ മേയ് 16 ലേക്കു മാറ്റിയതായി നവോദയ പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍ : 04735 265246.

Read More

നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലയില്‍ റിസര്‍വ് ഉള്‍പ്പടെ 8272 പോളിംഗ് ഉദ്യോഗസ്ഥര്‍

  നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയിലെ പോളിംഗ് ബൂത്തുകളില്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ റാന്‍ഡമൈസേഷന്‍ നടപടികള്‍ പൂര്‍ത്തിയായി. അഞ്ച് നിയോജകമണ്ഡലങ്ങളിലായി റിസര്‍വ് ഉള്‍പ്പടെ 8272 പോളിംഗ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ഇതില്‍ 2068 പ്രിസൈഡിംഗ് ഓഫീസര്‍മാരും 2068 ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാരും ഉള്‍പ്പെടുന്നു. കൂടാതെ സെക്കന്‍ഡ് പോളിംഗ് ഓഫീസര്‍മാരും തേഡ് പോളിംഗ് ഓഫിസര്‍മാരും റിസര്‍വ് ഉള്‍പ്പെടെ 4136 ഉദ്യോഗസ്ഥരെയും പോളിംഗ് നടപടികള്‍ക്കായി നിയോഗിച്ചിട്ടുണ്ട്. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെയും ബൂത്തുകളില്‍ നിയമിക്കുന്ന പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കും ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാര്‍ക്കുമുള്ള പരിശീലന പരിപാടികള്‍ മാര്‍ച്ച് 17 മുതല്‍ 20 വരെ നടത്തും. രാവിലെ 9.30 മുതല്‍ ഉച്ചവരെയാണ് ആദ്യ നാലു ബാച്ചിന്റെയും പരിശീലനം. ഉച്ച കഴിഞ്ഞ് രണ്ടു മുതല്‍ വൈകിട്ടുവരെ അടുത്ത നാലു ബാച്ചിന്റെയും പരിശീലനം നടക്കും. മണ്ഡല അടിസ്ഥാനത്തില്‍ വിവിധ ഇടങ്ങളിലായാണ് പരിശീലനം. ആറന്മുള നിയോജക മണ്ഡലത്തിലെ പരിശീലനം മാര്‍ച്ച് 17…

Read More

ഇന്ന് മഹാശിവരാത്രി

    ഇന്ന് മഹാ ശിവരാത്രി. കൊവിഡ് നിയന്ത്രങ്ങളുള്ളതിനാല്‍ ഉല്‍സവത്തിന്‍റെ പകിട്ട് കുറഞ്ഞു . കോന്നി മേഖലയിലെ ശിവ ക്ഷേത്രങ്ങളില്‍ ആചാര അനുഷ്ഠാനത്തോടെ രാവിലെ പൂജകള്‍ക്ക് തുടക്കം കുറിച്ചു . ഇളകൊള്ളൂര്‍ മഹാ ദേവ ക്ഷേത്രത്തില്‍ നന്ദി കേശ കെട്ട് ഉരുപ്പടി എഴുന്നള്ളിക്കും . മുരിങ്ങമംഗലം , കലഞ്ഞൂര്‍ , തൃപ്പാറ , ആലുവാംകുടി , കല്ലേലി , കൊക്കാത്തോട് ,അരുവാപ്പുലം ചുവട്ട് പാറ , തുടങ്ങിയ ദേവാലയങ്ങളില്‍ പ്രത്യേക പൂജകള്‍ വഴിപാടുകള്‍ ഒരുക്കി .    

Read More

ആരണ്യത്തിന് ഈ പേര് അറിയാം : വന വാസികള്‍ക്കും

ഇത് രേഖ എസ് നായർ “രേഖ സ്നേഹപ്പച്ച” എന്ന പേരിൽ ആദിവാസി ഊരുകൾക്ക്‌ പ്രിയപ്പെട്ടവൾ. കാട്ടിലെ താരം, കാട്ടിൽ അറിയപ്പെടുന്നവൾ.നാട്ടിൽ അറിയപ്പെടേണ്ടവൾ. konnivartha.com: ഈ സുദിനത്തിൽ ഒരു സാധാരണ വീട്ടമ്മയെ പരിചയപ്പെടുത്തുകയാണ്. പൊതു പ്രവർത്തന രംഗത്തും ജീവകാരുണ്യ മേഖലയിലും ഒരു സ്ത്രീക്ക് ചെയ്യാവുന്നതിലും അപ്പുറം പ്രവർത്തിച്ചു കൊണ്ട് വ്യക്തി മുദ്ര പതിപ്പിച്ച രേഖ ഇന്ന് ആദിവാസി സഹോദരങ്ങളുടെ പ്രിയ മിത്രമാണ്. കാണാതെ പോകരുത് ഈ ചെറുപ്പക്കാരിയെ.   കുഞ്ഞുകാലം മുതലേ വേദനിക്കുന്നവരുടെ കണ്ണീരൊപ്പാൻ അവർക്ക് സാന്ത്വനമേകാൻ വല്ലാതെ കൊതിച്ചവൾ. സുഖങ്ങളും ദു:ഖങ്ങളും തന്നെക്കാൾ താഴ്ന്നവരോടൊപ്പം ചെലവിടാൻ കൊതിക്കുന്നവൾ. കാട്ടിൽ നിന്നും ഒരു കരച്ചിൽ കേട്ടാൽ വീട്ടിൽ അസ്വസ്ഥത കാട്ടുന്നവൾ. കഴിഞ്ഞ നാലു വർഷക്കാലമായി പത്തനംതിട്ട ജില്ലയിലെ സീതത്തോട് ആങ്ങമൂഴി മൂഴിയാർ,പമ്പ , ളാഹ തുടങ്ങിയിട്ടുള്ള ആദിവാസി ഊരുകളിലെ സഹോദരങ്ങൾക്ക് കൂടെപ്പിറപ്പിനെപ്പോലെയാണ് രേഖ. തനിക്ക് കിട്ടുന്ന (സ്വകാര്യ സ്ഥാപനത്തിൽ…

Read More

കോവിഡ് രോഗ വ്യാപനം കുറയുന്നു: ആരോഗ്യമന്ത്രാലയം

  18 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി കഴിഞ്ഞ 24 മണിക്കൂറിൽ കൊറോണ മരണം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം. 24 മണിക്കൂറിനിടെ രാജ്യത്ത് 113 പേരാണ് കൊറോണ ബാധയെത്തുടർന്ന് മരിച്ചത്. ഇതിൽ 88.5 ശതമാനം ആളുകളും 6 സംസ്ഥാനങ്ങളിൽ നിന്നുമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, അരുണാചൽ പ്രദേശ്, അസം, ചണ്ഡിഗഡ്, ദാദ്ര നഗർ ഹവേലി, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, ലഡാക്ക്, മണിപ്പൂർ, മേഘാലയ, മിസോറം, നാഗാലാൻഡ്, ഒഡീഷ, പുതുച്ചേരി, സിക്കിം, ത്രിപുര, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് അവസാന 24 മണിക്കൂറിൽ മരണം റിപ്പോർട്ട് ചെയ്യാതിരുന്നത്. അതേസമയം രാജ്യത്ത് നിലവിൽ ഏറ്റവുമധികം കൊറോണ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 60 പേരാണ് സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ മരിച്ചത്. പഞ്ചാബിലും കേരളത്തിലുമായി 15 ഉം 14 ഉം മരണങ്ങളും റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്ര, പഞ്ചാബ്, മദ്ധ്യപ്രദേശ്,…

Read More