മഴക്കെടുതി: പത്തനംതിട്ട ജില്ലയില്‍ 250 വീടുകള്‍ ഭാഗികമായി തകര്‍ന്നു

  ശക്തമായ മഴയില്‍ ജില്ലയിലെ ആറ് താലൂക്കുകളിലായി 250 വീടുകള്‍ ഭാഗികമായി തകര്‍ന്നു. അടൂര്‍ 72, തിരുവല്ല 56, റാന്നി 38, കോഴഞ്ചേരി 37, കോന്നി 25, മല്ലപ്പള്ളി 22 എന്നിങ്ങനെയാണ് കണക്ക്. കോഴഞ്ചേരി, അടൂര്‍ താലൂക്കുകളില്‍ രണ്ടു വീതം വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. തിരുവല്ല താലൂക്കില്‍ 12, കോഴഞ്ചേരി, കോന്നി, അടൂര്‍ താലൂക്കുകളില്‍ 10, റാന്നി താലൂക്കില്‍ ഒമ്പത്, മല്ലപ്പള്ളി താലൂക്കില്‍ ഏഴ് എന്നിങ്ങനെയാണ് മഴക്കെടുതി ബാധിച്ച വില്ലേജുകള്‍. ശക്തമായ കാറ്റിലും മഴയിലും ജില്ലയിലെ മൂന്ന് സെക്ഷനുകളിലായി കെഎസ്ഇബിയ്ക്ക് 80.89 ലക്ഷം രൂപയുടെ നഷ്ടം. 149 ഹൈടെന്‍ഷന്‍ പോസ്റ്റും 816 ലോടെന്‍ഷന്‍ പോസ്റ്റും തകര്‍ന്നു. 1069 ട്രാന്‍സ്ഫോര്‍മറുകളും തകരാറിലായി. കനത്ത മഴയിലും കാറ്റിലും ജില്ലയില്‍ ഇതുവരെ 3.27 കോടി രൂപയുടെ കൃഷി നാശം ഉണ്ടായി. 90.75 ഹെക്ടര്‍ സ്ഥലത്ത് വിവിധ കാര്‍ഷിക വിളകള്‍ നശിച്ചു. 2018…

Read More

പത്തനംതിട്ട ജില്ലയില്‍ 38 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

  konnivartha.com: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ 38 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. തിരുവല്ല താലൂക്കില്‍ 27, കോഴഞ്ചേരി താലൂക്കില്‍ ആറ്, മല്ലപ്പള്ളി താലൂക്കില്‍ മൂന്ന്, കോന്നി, അടൂര്‍ താലൂക്കുകളില്‍ ഓരോ ക്യാമ്പുമാണുള്ളത്. 257 കുടുംബങ്ങളിലായി 377 പുരുഷന്മാരും 387 സ്ത്രീകളും 129 കുട്ടികളുമുള്‍പ്പെടെ 893 പേരാണ് ക്യാമ്പിലുള്ളത്. കോഴഞ്ചേരി താലൂക്കില്‍ ആറന്മുള എന്‍എംയുപി സ്‌കൂള്‍, ആറാട്ടുപുഴ സര്‍ക്കാര്‍ യുപിഎസ്, നാല്‍കാലിക്കല്‍ എംടിഎല്‍പിഎസ്, വല്ലന എസ്എന്‍ഡിപി യുപിഎസ്, മല്ലപ്പുഴശേരി കുറുന്തര്‍ സാംസ്‌കാരിക നിലയം, ഓന്തേക്കാട് എംടിഎല്‍പിഎസ് ക്യാമ്പുകളിലായി 19 കുടുംബങ്ങളിലെ 55 പേരാണുള്ളത്. മല്ലപ്പള്ളി താലൂക്കില്‍ വെണ്ണിക്കുളം സെന്റ് ബഹനാന്‍സ് യുപിഎസ്, ആനിക്കാട് പിആര്‍ഡിഎസ് സ്‌കൂള്‍, കീഴ്വായ്പൂര്‍ സര്‍ക്കാര്‍ വിഎച്ച്എച്ച്എസ് എന്നിവിടങ്ങളിലായി അഞ്ച് കുടുംബങ്ങളിലെ 22 പേര്‍ ക്യാമ്പിലുണ്ട്. കോന്നി താലൂക്കില്‍ തണ്ണിത്തോട് പകല്‍വീട് ഒരു കുടുംബത്തിലെ നാല് പേരും അടൂര്‍ താലൂക്കില്‍ പന്തളം…

Read More

വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം   വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു   ഓറഞ്ച് അലർട്ട്   31/05/2025ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസറഗോഡ്   ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് ശക്തമായ മഴ (Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.   മഞ്ഞ അലർട്ട്   31/05/2025തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്   01/06/2025:കണ്ണൂർ, കാസറഗോഡ്   02/06/2025:കണ്ണൂർ, കാസറഗോഡ്   03/06/2025:കോഴിക്കോട്, വയനാട്, ,കണ്ണൂർ, കാസറഗോഡ്   04/06/2025കണ്ണൂർ, കാസറഗോഡ്   എന്നീ ജില്ലകളിൽ…

Read More

പ്രളയ സാധ്യത മുന്നറിയിപ്പ്(31/05/2025)

  അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പിൻറെ താഴെ പറയുന്ന നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ നിലനിൽക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക   ഓറഞ്ച് അലർട്ട്   പത്തനംതിട്ട: അച്ചൻകോവിൽ (കോന്നി GD സ്റ്റേഷൻ), മണിമല (തോന്ദ്ര – വള്ളംകുളം സ്റ്റേഷൻ) കാസറഗോഡ്: ഉപ്പള നദി (ഉപ്പള സ്റ്റേഷൻ), നീലേശ്വരം (ചെയ്യം റിവർ സ്റ്റേഷൻ), മൊഗ്രാൽ (മധുർ സ്റ്റേഷൻ), ഷിറിയ (പുത്തിഗെ സ്റ്റേഷൻ)   മഞ്ഞ അലർട്ട്   ആലപ്പുഴ: അച്ചൻകോവിൽ (നാലുകെട്ടുകവല സ്റ്റേഷൻ) കണ്ണൂർ: പെരുമ്പ (കൈതപ്രം റിവർ സ്റ്റേഷൻ), കവ്വായ് (വെള്ളൂർ റിവർ സ്റ്റേഷൻ) കാസറഗോഡ്: കരിയങ്കോട് (ഭീമനടി സ്റ്റേഷൻ), ചന്ദ്രഗിരി (പല്ലങ്കോട് സ്റ്റേഷൻ), ഷിറിയ (അങ്ങാടിമോഗർ സ്റ്റേഷൻ) കൊല്ലം: പള്ളിക്കൽ (ആനയടി സ്റ്റേഷൻ) കോട്ടയം: മീനച്ചിൽ (പേരൂർ സ്റ്റേഷൻ) കോഴിക്കോട്: കോരപ്പുഴ (കുന്നമംഗലം സ്റ്റേഷൻ) പത്തനംതിട്ട: അച്ചൻകോവിൽ…

Read More

അതിതീവ്ര മഴയ്ക്ക് സാധ്യത : കുറഞ്ഞ സമയത്തിനുള്ളിൽ വലിയ മഴ

  സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കു സാധ്യത. കുറഞ്ഞ സമയത്തിനുള്ളിൽ വലിയ മഴയാണ് അതിതീവ്രമഴ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.24 മണിക്കൂറിനിടെ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴയ്ക്കു സാധ്യതയുണ്ട്.എല്ലാ ജില്ലകളിലും ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Read More

പ്രളയ സാധ്യത മുന്നറിയിപ്പ് ( 30/05/2025 ):അച്ചൻകോവിൽ,മണിമല,പമ്പ,മൊഗ്രാൽ, നീലേശ്വരം ഉപ്പള,നദികളില്‍

നദിയിലെ ജലം ഉയരുന്നത് “വിനോദ സഞ്ചാര “രീതിയില്‍ കാണുവാന്‍ കൈക്കുഞ്ഞുങ്ങളുമായി നദിയുടെ ഓരങ്ങളില്‍, പാലങ്ങളില്‍ എത്തുന്ന ആളുകള്‍ ദയവായി മടങ്ങിപോകണം :ദൂരെ സ്ഥലങ്ങളില്‍ നിന്ന് പോലും ആളുകള്‍ കുടുംബമായി വെള്ളം ഉയരുന്നത് വിനോദമായി കാണുവാന്‍ എത്തുന്നു .ഇവരെ ഉടന്‍ മടക്കി അയക്കാന്‍ അധികാരികള്‍ ശ്രമിക്കുക konnivartha.com: പത്തനംതിട്ട ജില്ലയിലെ മണിമല നദി, അച്ചൻകോവിൽ നദി, പമ്പ നദി; കാസറഗോഡ് ജില്ലയിലെ മൊഗ്രാൽ നദി, നീലേശ്വരം നദി, ഉപ്പള നദി എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും; എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ നദി; കണ്ണൂർ ജില്ലയിലെ പെരുമ്പ നദി, കുപ്പം നദി, കാസറഗോഡ് ജില്ലയിലെ കാര്യങ്കോട് നദി, കൊല്ലം ജില്ലയിലെ പള്ളിക്കൽ നദി, കോട്ടയം ജില്ലയിലെ മീനച്ചിൽ നദി, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ നദി, പത്തനംതിട്ട ജില്ലയിലെ പമ്പ നദി, അച്ചൻകോവിൽ നദി, തിരുവനന്തപുരം ജില്ലയിലെ വാമനപുരംനദി, വയനാട് ജില്ലയിലെ കബനി…

Read More

കനത്ത മഴ റെഡ് അലേർട്ട് പ്രഖ്യാപിച്ചു ( 30/05/2025 )

കനത്ത മഴ റെഡ് അലേർട്ട് പ്രഖ്യാപിച്ചു ( 30/05/2025 ) പ്രളയ സാധ്യത മുന്നറിയിപ്പ് പത്തനംതിട്ട ജില്ലയിലെ മണിമല നദി, അച്ചൻകോവിൽ നദി, പമ്പ നദി; കാസറഗോഡ് ജില്ലയിലെ മൊഗ്രാൽ നദി, നീലേശ്വരം നദി, ഉപ്പള നദി എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും; എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ നദി; കണ്ണൂർ ജില്ലയിലെ പെരുമ്പ നദി, കുപ്പം നദി, കാസറഗോഡ് ജില്ലയിലെ കാര്യങ്കോട് നദി, കൊല്ലം ജില്ലയിലെ പള്ളിക്കൽ നദി, കോട്ടയം ജില്ലയിലെ മീനച്ചിൽ നദി, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ നദി, പത്തനംതിട്ട ജില്ലയിലെ പമ്പ നദി, അച്ചൻകോവിൽ നദി, തിരുവനന്തപുരം ജില്ലയിലെ വാമനപുരംനദി, വയനാട് ജില്ലയിലെ കബനി നദി എന്നിവിടങ്ങളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഈ നദികളുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ മണിമല നദിയിലെ തോണ്ട്ര (വള്ളംകുളം) സ്റ്റേഷൻ, അച്ചൻകോവിൽ നദിയിലെ കോന്നി…

Read More

ശക്തമായ മഴയ്ക്കും 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത

konnivartha.com: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. Heavy rainfall and gusty winds speed reaching 60 kmph is likely to occur at one or two places in the Pathanamthitta, Alappuzha, Kottayam, Idukki, Kozhikode, Wayanad, kannur & Kasaragod districts; Moderate rainfall and gusty winds speed reaching 50…

Read More

ബംഗാൾ ഉൾക്കടൽ അതിതീവ്ര ന്യുനമർദ്ദം കരയിൽ പ്രവേശിച്ചു

  പശ്ചിമ ബംഗാൾ – ബംഗ്ലാദേശ് തീരത്തിന് സമീപമായി സ്ഥിതി ചെയ്തിരുന്ന അതിതീവ്ര ന്യുനമർദ്ദം രാവിലെ 10.00 -11.30 നും ഇടയിൽ റൈഡിഖി (Raidghi) സമീപം സാഗർ ദ്വീപിനും (പശ്ചിമ ബംഗാൾ) ഖെപ്പു പാറ (ബംഗ്ലാദേശ്) ഇടയിൽ കരയിൽ പ്രവേശിയച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്ക് – വടക്കു കിഴക്ക് ഭാഗത്തേക്ക് നീങ്ങി വൈകുന്നേരത്തോടെ തീവ്ര ന്യുനമർദ്ദമായി മാറാൻ സാധ്യത. National Bulletin No. 3 based on 1130 hours IST of 29th May (Deep Depression crossed West Bengal-Bangladesh Coasts close to Raidighi) The deep depression over Northwest Bay of Bengal off West Bengal-Bangladesh coasts moved nearly northwards with a speed of 22 kmph during past 6 hours…

Read More

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്നുള്ള അറിയിപ്പ്

  കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ആയതിനാൽ ഇന്ന് (29.05.2025) വൈകുന്നേരം 03.30 ന് റെഡ് അലെർട്ടുള്ള ജില്ലകളിലും, വൈകുന്നേരം 04.00 ന് ഓറഞ്ച് അലെർട്ടുള്ള ജില്ലകളിലും മുന്നറിയിപ്പിന്റെ ഭാഗമായി ജില്ലയിലെ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകൾ മുഴങ്ങുന്നതായിരിക്കും.

Read More