ഡിജിറ്റൽ സെൻസസിനുള്ള പ്രീ-ടെസ്റ്റിന് ലക്ഷദ്വീപിലെ കവരത്തിയിൽ തുടക്കം

Pre-test for India’s first digital census begins in Kavarathi, Lakshadweep konnivartha.com; 2027 സെൻസസിന്റെ ഒന്നാം ഘട്ടമായ വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകളുടെ സെൻസസും നടത്തുന്നതിന് മുന്നോടിയായി നടത്തുന്ന പ്രീ ടെസ്റ്റിൻ്റെ പ്രവർത്തനങ്ങൾ ലക്ഷദ്വീപിലെ കവരത്തിയിൽ ആരംഭിച്ചു. സെൻസസ് 2027 ന്റെ മുന്നോടിയായി ഉള്ള ഒരു റിഹേഴ്സൽ ആണ് പ്രീ ടെസ്റ്റ്. സെൻസസ് പ്രവർത്തനങ്ങളുടെ സുഗമമായ നിർവ്വഹണം ഉറപ്പാക്കാൻ ഉപയോഗിക്കേണ്ട ആപ്പുകളും സോഫ്റ്റ്‌വെയറുകളും പരിശോധിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഇതിൻ്റെ ഭാഗമായി ലക്ഷദ്വീപിലെ കവരത്തി ദ്വീപിൽ 2025 നവംബർ 30 വരെ തെരഞ്ഞെടുക്കപ്പെട്ട സെൻസസ് എന്യൂമറേറ്റർമാർ എല്ലാ വീടുകളിലും സന്ദർശിച്ച് കണക്കെടുപ്പ് നടത്തുന്നതായിരിക്കും. സെൻസസ് പ്രവർത്തനങ്ങൾക്കായി ജില്ലാ കലക്ടറെ പ്രിൻസിപ്പൽ സെൻസസ് ഓഫീസറായും ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറെ ചാർജ് ഓഫീസറായും നിയമിച്ചിട്ടുണ്ട്.

Read More

എൻഡിഎ അയിരൂർ മണ്ഡലം ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

  konnivartha.com; എൻഡിഎ അയിരൂർ മണ്ഡലം ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷോൺ ജോർജ് നടത്തി. ബിജെപി മണ്ഡലം പ്രസിഡൻ്റ് സിനു എസ്സ് പണിക്കർ അധ്യക്ഷതവഹിച്ച യോഗത്തിൽ ബിജെപി ജില്ലാ പ്രസിഡൻ്റ് വി എ സൂരജ് ആദ്യ ഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി. ജില്ല ജനറൽ സെക്രട്ടറി പ്രദീപ് അയിരൂർ, ജില്ല വൈസ് പ്രസിഡൻ്റമരായ അജിത് പുല്ലാട് , കെ ബിന്ദു, സംസ്ഥാന കോൺസിൽ എം അയ്യപ്പൻകുട്ടി, സംസ്ഥാന കമ്മിറ്റി അംഗം പ്രദീപ് ചെറുകോൽ ന്യൂന പക്ഷ മോർച്ച ജില്ലാ വൈസ് പ്രസിഡൻ്റ് ജോൺസൺ മാത്യു മണ്ഡലം ജനറൽ സെക്രട്ടറി എസ്സ് ആശ,മണ്ഡലം വൈസ് പ്രസിഡൻ്റ് ശ്രീ മനു ചെറുകോൽ,യുവമോർച്ച മണ്ഡലം പ്രസിഡൻ്റ് അനന്ദു ബി നായർ കർഷക മോർച്ച മണ്ഡലം പ്രസിഡൻ്റ് അയ്യപ്പൻകുട്ടി ഇടത്രമൻ എന്നിവർ സംസാരിച്ചു.  

Read More

ചക്കുളത്തുകാവ് പൊങ്കാല ഡിസംബർ 4 ന് : ഒരുക്കങ്ങള്‍ വിലയിരുത്തി

  konnivartha.com; ചക്കുളത്തുകാവ് പൊങ്കാലയ്ക്ക് വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണം തിരുവല്ല സബ് കലക്ടര്‍ സുമിത് കുമാര്‍ താക്കൂറിന്റെ അധ്യക്ഷതയില്‍ റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ വിലയിരുത്തി. പൊങ്കാലയ്ക്ക് എല്ലാ വകുപ്പുകളുടെയും ഏകോപനം ഉറപ്പാക്കണമെന്ന് തിരുവല്ല സബ് കലക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍ നിര്‍ദേശിച്ചു. ഡിസംബര്‍ നാലിനാണ് പൊങ്കാല മഹോത്സവം. സുരക്ഷാ ക്രമീകരണം പൊലിസ് ഒരുക്കും. പൊങ്കാല ദിവസം വനിതാ പൊലിസിനെ ഉള്‍പ്പെടെ നിയോഗിക്കും. പൊടിയാടി ജംഗ്ഷനില്‍ കണ്‍ട്രോള്‍ റൂം സജ്ജീകരിക്കും. പട്രോളിംഗ് ശക്തമാക്കും. ആരോഗ്യവകുപ്പ് ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തും. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കും. കുടിവെള്ളം, ടോയ്ലറ്റ് സൗകര്യം എന്നിവ ഒരുക്കും. റോഡിന്റെ ഇരുവശങ്ങളും വൃത്തിയാക്കും. മാലിന്യ സംസ്‌കരണത്തിന് സംവിധാനമൊരുക്കും. അഗ്നിശമന സേനയുടെ മൂന്ന് യൂണിറ്റുകളുടെ സേവനം ലഭ്യമാക്കും. ക്ഷേത്ര പരിസരത്ത് വില്‍ക്കുന്ന ഭക്ഷണ സാധനങ്ങളുടെ ഗുണമേന്മ ഉറപ്പാക്കും. വിവിധ ഡിപ്പോകളില്‍ നിന്ന് കെ എസ് ആര്‍ ടി…

Read More

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: അറിയിപ്പുകള്‍ ( 13/11/2025 )

  തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: നാമനിർദേശ പത്രികാ സമർപ്പണം 14 മുതൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം നവംബർ 14 വെള്ളിയാഴ്ച നിലവിൽ വരും. നാമനിർദേശ പത്രികാ സമർപ്പണവും വെള്ളിയാഴ്ച ആരംഭിക്കും. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നവംബർ 21 വെള്ളി. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11 മണിക്കും വൈകീട്ട് മൂന്ന് മണിക്കുമിടയിലാണ് പത്രിക സമർപ്പിക്കേണ്ടത്. നിശ്ചിത ഫോറത്തിലുള്ള (ഫോറം 2) പത്രികയോടൊപ്പം ഫോറം 2എ-ൽ സ്ഥാവര ജംഗമ സ്വത്തുക്കളുടെയും, ബാധ്യത/കുടിശ്ശികയുടെയും, ക്രിമിനൽ കേസുകളുടെയും ഉൾപ്പടെയുളള വിശദവിവരങ്ങൾ നൽകണം. സ്ഥാനാർഥി നിക്ഷേപമായി ഗ്രാമപഞ്ചായത്തിൽ 2,000 രൂപയും ബ്ലോക്ക് പഞ്ചായത്തിലും, മുനിസിപ്പാലിറ്റിയിലും 4,000 രൂപയും ജില്ലാ പഞ്ചായത്തിലും കോർപ്പറേഷനിലും 5,000 രൂപയും കെട്ടിവെക്കണം. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്ക് നിശ്ചിത തുകയുടെ പകുതി മതിയാകും. സ്ഥാനാർഥിക്ക് നോമിനേഷൻ നൽകുന്ന ദിവസം 21 വയസ്സ് പൂർത്തിയായിരിക്കണം. പട്ടികജാതി, പട്ടികവർഗ സംവരണ…

Read More

പിക്കപ്പ് വാനിന് മുകളിലേക്ക് ഗര്‍ഡര്‍ വീണ് അപകടം; ഡ്രൈവർ മരിച്ചു

  അരൂര്‍-തുറവൂര്‍ ഉയരപ്പാത നിർമാണത്തിനിടെ പിക്കപ്പ് വാനിന് മുകളിലേക്ക് ഗര്‍ഡര്‍ വീണ് ഡ്രൈവർ മരിച്ചു. ആലപ്പുഴ പള്ളിപ്പാട് സ്വദേശി രാജേഷാണ് മരിച്ചത്.   അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മാണത്തിനിടെയാണ് അപകടം. ഗര്‍ഡര്‍ സ്ഥാപിക്കുന്നതിനിടെയാണ് അപകടം .ജാക്കി തെന്നി രണ്ട് ഗര്‍ഡറുകള്‍ നിലംപതിക്കുകയായിരുന്നു. അതില്‍ ഒരു ഗര്‍ഡര്‍ ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാനിന് മുകളിലാണ് പതിച്ചത്. അപകടത്തിന്റെ പശ്ചാത്തലത്തിൽ ദേശീയപാതയിൽ ഗതാഗത നിയന്ത്രണമുണ്ട്. എറണാകുളത്തുപോകുന്ന വാഹനങ്ങൾ ചേർത്തല എക്സറെ ജങ്ഷനിൽ നിന്ന് തിരിഞ്ഞുപോകണം. ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ അരൂക്കുറ്റി വഴി തിരിഞ്ഞുപോകണം.

Read More

ശബരിമലയിലും എരുമേലിയിലും” രാസ കുങ്കുമം “: വില്‍പ്പന നിരോധിച്ചു

  ശബരിമല, പമ്പ, എരുമേലി എന്നിവിടങ്ങളിൽ രാസ കുങ്കുമം വിൽക്കുന്നത് അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി.   ശബരിമലയിലെ പരിസ്ഥിതി, ഭക്തരുടെ ആരോഗ്യം എന്നിവയാണ് കോടതിക്ക് പ്രധാനമെന്നും മൊത്തക്കച്ചവടക്കാരും ഉൽപാദകരും വിതരണം ചെയ്യുന്ന കുങ്കുമത്തിൽ രാസ വസ്തുക്കൾ അടങ്ങിയിട്ടില്ല എന്നാണെങ്കിൽ അതിന്റെ റിപ്പോർട്ട് സമർപ്പിക്കാനും കോടതി പറഞ്ഞു.   ശബരിമല സ്പെഷൽ കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവിട്ടതെന്നും ഇക്കാര്യത്തിൽ മാറ്റം വരുത്തേണ്ടതില്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും അഭിഭാഷകർ അറിയിച്ചു. സന്നിധാനത്തും എരുമേലിയിലും പ്രകൃതിദത്തമായ കുങ്കുമമല്ലാതെ രാസ കുങ്കുമം വിൽക്കാനാവില്ലെന്നു കോടതി പറഞ്ഞു .

Read More

ഡൽഹിയിലേത് ഭീകരാക്രമണം; കേന്ദ്ര മന്ത്രിസഭ പ്രമേയം പാസാക്കി

  2025 നവംബർ 10 ന് വൈകിട്ട് ഡൽഹിയിലെ ചുവപ്പുകോട്ടയ്ക്ക് സമീപം നടന്ന കാർ സ്ഫോടനവുമായി ബന്ധപ്പെട്ട ഭീകരാക്രമണത്തിൽ ജീവനുകൾ നഷ്ടപ്പെട്ടതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ജീവൻ നഷ്ടപ്പെട്ട നിരപരാധികളോടുള്ള ആദരസൂചകമായി മന്ത്രിസഭ രണ്ട് മിനിറ്റ് നേരം മൗനം ആചരിച്ചു. മന്ത്രിസഭായോഗം ഇനിപ്പറയുന്ന പ്രമേയവും അംഗീകരിച്ചു: 2025 നവംബർ 10 ന് വൈകിട്ട് ചുവപ്പുകോട്ടയ്ക്ക് സമീപം ഒരു കാർ സ്ഫോടനത്തിലൂടെ ദേശവിരുദ്ധ ശക്തികൾ നടത്തിയ ഹീനമായ ഭീകരാക്രമണത്തിന് രാജ്യം സാക്ഷ്യം വഹിച്ചു. സ്ഫോടനത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും മറ്റു പലർക്കും പരിക്കേൽക്കുകയും ചെയ്തു. വിവേകരഹിതമായ ഈ അക്രമത്തിന് ഇരയായവർക്ക് മന്ത്രിസഭ ആദരാഞ്ജലി അർപ്പിക്കുകയും ദുഃഖിതരായ കുടുംബങ്ങൾക്ക് ഹൃദയംഗമമായ അനുശോചനം അറിയിക്കുകയും ചെയ്യുന്നു. പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് മന്ത്രിസഭ പ്രാർത്ഥിക്കുകയും അക്രമത്തിന് ഇരയായവർക്ക് പരിചരണവും പിന്തുണയും…

Read More

ആർസിസിയിൽ സൗജന്യ ഗർഭാശയഗള കാൻസർ പരിശോധന

  ലോക ഗർഭാശയഗള കാൻസർ നിർമ്മാർജ്ജന ദിനമായ നവംബർ 17ന് തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ 25നും 60നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കായി സൗജന്യ ഗർഭാശയഗള കാൻസർ നിർണയ പരിശോധന നടത്തും. കോൾപോസ്‌കോപി, പാപ്‌സ്മിയർ, ആവശ്യമുള്ളവർക്ക് എച്ച് പി വി പരിശോധന എന്നിവ സൗജന്യമായിരിക്കും. പങ്കെടുക്കുന്നതിന് 0471 2522299 എന്ന നമ്പറിൽ രാവിലെ 10 മണിക്കും വൈകിട്ട് 4 മണിക്കും ഇടയിൽ വിളിച്ച് രജിസ്റ്റർ ചെയ്യണം. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന നൂറുപേർക്കായിരിക്കും മുൻഗണന.

Read More

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിപ്പുകള്‍

പൊതുതിരഞ്ഞെടുപ്പ്: പ്രചാരണം പരിശോധിക്കാൻ ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡ് രൂപീകരിക്കും പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ കക്ഷികളും സ്ഥാനാർത്ഥികളും നടത്തുന്ന തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ നിയമപരമാണോയെന്ന് പരിശോധിച്ച് വിലയിരുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡ് രൂപീകരിക്കാൻ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി. സ്ക്വാഡിന്റെ പ്രവർത്തനങ്ങൾക്ക് കമ്മീഷൻ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചുത്തരവായി. ജില്ലാ തലത്തിൽ വരണാധികാരിയുടെ ചുമതലയില്ലാത്ത അസിസ്റ്റന്റ് കളക്ടർ/ സബ് കളക്ടർ/ ഡെപ്യൂട്ടി കളക്ടറിന്റെ നേതൃത്വത്തിൽ ഒരു സ്ക്വാഡും താലൂക്ക് തലത്തിൽ തഹസിൽദാർ/ ഗസറ്റഡ് റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ഒരു സ്ക്വാഡും രൂപീകരിക്കാനാണ് നിർദ്ദേശം. നോട്ടീസുകൾ, ബാനറുകൾ, ബോർഡുകൾ, പോസ്റ്ററുകൾ, ചുവരെഴുത്തുകൾ, മൈക്ക് അനൗൺസ്മെന്റ്, പൊതുയോഗങ്ങൾ, മീറ്റിംഗുകൾ, മറ്റ് സാമൂഹ്യ മാധ്യമങ്ങൾ മുഖേനയുള്ള പ്രചാരണ പരിപാടികൾ എന്നിവയുടെ നിയമസാധുത സ്ക്വാഡ് പരിശോധിക്കും. നോട്ടീസും ലഘുലേഖയും പ്രസിദ്ധീകരിക്കുന്നതും കമാനങ്ങൾ സ്ഥാപിക്കുന്നതും സംബന്ധിച്ച്…

Read More

നൂതനാശയക്കാർ, ഗവേഷകർ, സംരംഭകർ എന്നിവരെ ക്ഷണിക്കുന്നു

  കേന്ദ്ര ഇലക്ട്രോണിക്സ്,വിവരസാങ്കേതിക മന്ത്രാലയത്തിന് (MeitY) കീഴിലുള്ള ഇന്ത്യാ എഐ മിഷൻ അന്താരാഷ്ട്ര ഊർജ ഏജൻസിയുമായി (IEA) സഹകരിച്ച് ഊർജ്ജ മേഖലയിലെ നിർമ്മിത ബുദ്ധിയുടെ യഥാർത്ഥ സ്വാധീനം സംബന്ധിച്ച വരാനിരിക്കുന്ന കേസ്ബുക്കിനായി ആഗോളതലത്തിൽ സംഗ്രഹങ്ങൾ ക്ഷണിച്ചു. ദക്ഷിണഗോളത്തിൻ്റെ സുസ്ഥിര ഊർജ്ജ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന ഉത്തരവാദിത്തമുള്ളതും എല്ലാവരേയും ഉൾക്കൊള്ളുന്നതും സ്വാധീനം ചെലുത്തുന്നതുമായ നിർമ്മിതബുദ്ധി ഉപയോഗം പ്രോത്സാഹിപ്പിക്കാനുള്ള ഇന്ത്യാ എഐ മിഷൻ്റെ ദർശനത്തെ പിന്തുണയ്ക്കുന്നതോടൊപ്പം അന്താരാഷ്ട്ര ഊർജ ഏജൻസിയുടെ ആഗോള വൈദഗ്ധ്യവും വിശകലന ചട്ടക്കൂടും പ്രയോജനപ്പെടുത്താൻ ഈ സഹകരണം ലക്ഷ്യമിടുന്നു. ഇന്ത്യാ എഐ മിഷനും ഇ അന്താരാഷ്ട്ര ഊർജ ഏജൻസിയും സംയുക്തമായി വികസിപ്പിച്ചെടുത്ത ഈ കേസ്ബുക്ക്, നൂതനാശയക്കാർക്കും ഗവേഷകർക്കും സംരംഭകർക്കും അവരുടെ എഐ അധിഷ്ഠിത ഊർജ്ജ പരിഹാരങ്ങൾ നയരൂപകർത്താക്കൾ, ഗവേഷകർ, വ്യവസായ നേതാക്കൾ എന്നിവരടങ്ങുന്ന ആഗോള പ്രേക്ഷകർക്ക് മുന്നിൽ പ്രദർശിപ്പിക്കുന്നതിനുള്ള സവിശേഷമായ ഒരു അവസരം നൽകാൻ ലക്ഷ്യമിടുന്നു. സുസ്ഥിര ഊർജ്ജ…

Read More