ശിശു ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റും ചേര്‍ന്ന് ജില്ലയിലെ എട്ട്, ഒമ്പത്, 10 ക്ലാസുകളിലെ കുട്ടികള്‍ക്കായി ‘സൈബര്‍ ലോകം- അവസരങ്ങളും വെല്ലുവിളികളും’ വിഷയത്തെ ആസ്പദമാക്കി രണ്ട് പുറത്തില്‍ കവിയാത്ത ഉപന്യാസ രചന ക്ഷണിച്ചു. രചനകള്‍ കുട്ടികള്‍ സ്വയം തയ്യാറാക്കിയിട്ടുളളതും പൂര്‍ണമായും മലയാളത്തിലും വിഷയത്തെ ആസ്പദമാക്കിയുളളതായിരിക്കണം. മികച്ച രചനകള്‍ക്ക് സമ്മാനം ഉണ്ട്. രചയിതാവിന്റെ വിവരങ്ങള്‍ (കുട്ടിയുടെ പേര്, വയസ്, ക്ലാസ്, സ്‌കൂളിന്റെ പേര്, ഫോണ്‍ നമ്പര്‍) കൃത്യമായി രേഖപ്പെടുത്തണം. അവസാന തീയതി നവംബര്‍ 17 വൈകിട്ട് അഞ്ച് വരെ. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, മൂന്നാം നില മിനി സിവില്‍ സ്റ്റേഷന്‍, ആറന്മുള, പത്തനംതിട്ട – 689533 വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ : 8281899462
Read Moreപത്തനംതിട്ട കേന്ദ്രമാക്കി ശബരി സേവാ ട്രസ്റ്റ് രൂപീകരിച്ചു
konnivartha.com; ശബരിമല മണ്ഡലകാല വ്രതം ആരംഭിക്കുന്നതിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ല കേന്ദ്രമാക്കി ശബരി സേവാട്രസ്റ്റ് രൂപീകരിച്ചു. മുഖ്യ രക്ഷാധികാരിയായി പ്രൊഫ: സതീഷ് കൊച്ചു പറമ്പിലിനെയും ട്രസ്റ്റിന്‍റെ പ്രഥമ ചെയർമാനായി നഹാസ് പത്തനംതിട്ടയെയും തിരഞ്ഞെടുത്തു. തീർത്ഥാടന കാലത്ത് ശബരിമലയിലേക്ക് വരുന്ന ഭക്തജനങ്ങൾക്ക് എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഏർപ്പെടുത്തുമെന്ന് ശബരി സേവാട്രസ്റ്റ് ചെയർമാൻ നഹാസ് പത്തനംതിട്ട അറിയിച്ചു.ശബരിമല സുരക്ഷാക്രമീകരണങ്ങളും, സുഗമമായി അയ്യപ്പന്മാർക്ക് തീർത്ഥാടനം നിർവഹിക്കുന്നതിനും എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്തണമെന്ന് അദ്ദേഹം ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ട്രസ്റ്റിന്റെ പ്രാഥമിക നിർവാഹക സമിതിയോഗം വിജിൽ ഇന്ത്യാ ലോയേഴ്സ് ഫോറം ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് ടി എച്ച് സിറാജുദ്ദീൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ നഹാസ് പത്തനംതിട്ട അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുധീഷ് സി.പി,മുഹമ്മദ് സലീൽ സാലി, അഡ്വ:ലിനു മാത്യു മള്ളേത്ത്, അനിൽ ബാബു ഇരവിപേരൂർ നജീം രാജൻ,മനു തയ്യിൽ, കാർത്തിക്ക് മുരിംങ്ങമംഗലം,…
Read Moreലാപ്‌ടോപ് വിതരണം ചെയ്തു
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലേക്കുള്ള ലാപ്‌ടോപ് വിതരണം ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പ്ലാനിങ്ങ് സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ചു. വിദ്യാര്‍ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുക, സാങ്കേതിക വൈജ്ഞാനിക മേഖലയില്‍ അറിവ് പരിപോഷിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് ലാപ്‌ടോപ് വിതരണം ചെയ്തതെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ ചെയ്തത്. എഡിഎം ബി ജ്യോതി, ഡെപ്യൂട്ടി കലക്ടര്‍ ആര്‍ രാജലക്ഷ്മി, ഹുസൂര്‍ ശിരസ്തദാര്‍ വര്‍ഗീസ് മാത്യു, ഡിഎം ജൂനിയര്‍ സൂപ്രണ്ട് അജിത് ശ്രീനിവാസ് എന്നിവര്‍ പങ്കെടുത്തു.
Read Moreകാട്ടാത്തി ഉന്നതിയില്‍ എന്യൂമറേഷന്‍ ഫോം വിതരണം ചെയ്തു
konnivartha.com; തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി ജില്ലാ തിരഞ്ഞെടുപ്പു ഓഫീസറായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ കോന്നി കാട്ടാത്തി ഉന്നതിയില്‍ സന്ദര്‍ശനം നടത്തി. നാടിന്റെ വികസനം സാധ്യമാക്കുന്നതിനും സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കുന്നതിനും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്ത് വോട്ടവകാശം വിനിയോഗിക്കണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ബൂത്ത് ലെവല്‍ ഏജന്റുമാര്‍ക്ക് 2002 ലെ വോട്ടര്‍ പട്ടിക നല്‍കിയതിനാല്‍ ഫോം പൂരിപ്പിക്കുന്നത് അനായസമാകും. വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ ഏവരും പങ്കാളികളാവണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. കോന്നി നിയോജക മണ്ഡലത്തിലെ 210-ാം നമ്പര്‍ ബൂത്ത് പരിധിയിലുള്ള കാട്ടാത്തി ഉന്നതിയിലുള്ളവര്‍ക്ക് ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ ബിഎല്‍ഒ കെ മനോജ് എന്യൂമറേഷന്‍ ഫോം വിതരണം ചെയ്തു. ആകെ 55 വോട്ടര്‍മാരാണ് ഉന്നതിയിലുള്ളത്. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായുള്ള എന്യൂമറേഷന്‍ ഫോം വിതരണം നവംബര്‍ നാലിന് ആരംഭിച്ചു. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വോട്ടര്‍മാരുടെ…
Read Moreജില്ലാ പഞ്ചായത്ത് കോന്നി ഡിവിഷൻ സ്ഥാനാർഥിയായി ഷിജോ വകയാറിന്(എൽ ഡി എഫ്) സാധ്യത
തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് :ജില്ലാ പഞ്ചായത്ത് കോന്നി ഡിവിഷൻ സ്ഥാനാർഥിയായി ഷിജോ വകയാറിന്(എൽ ഡി എഫ്) സാധ്യത Konnivartha. Com:തദ്ദേശ ഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു മുന്നണികൾ ജന സമ്മതരായ സ്ഥാനാർഥി കളുടെ പേരുകൾക്ക് മുൻതൂക്കം നൽകി വരുന്നു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് കോന്നി ഡിവിഷനിൽ മുന്നണികൾ തങ്ങൾക്ക് വിജയസാധ്യത ഉള്ള ജന സമ്മതരായ അംഗങ്ങളുടെ പേരുകൾ ചർച്ച ചെയ്യുമ്പോൾ എൽ ഡി എഫിലെ പേരുകാരിൽ മുൻഗണ ഷിജോ വകയാറിന് ആണ്. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ ജീവകാരുണ്യ രംഗത്തു സജീവ സാന്നിധ്യമാണ് ഷിജോ. സി പി ഐയുടെ പ്രദേശിക നേതാവ് എന്നത് കൂടാതെ ജീവകാരുണ്യ രംഗത്തു നിറ സാന്നിധ്യമാണ്. കുട്ടികളുടെ പഠനോ പകരണ വിതരണം മുതൽ ഏത് ആവശ്യങ്ങൾക്കും ജനത്തിന് ഒപ്പം ഷിജോ ഉണ്ട്.ഗാന്ധി ഭവൻ എക്സിക്ക്യൂട്ടീവ് കൺവീനവർ കൂടിയാണ്. ജീവകാരുണ്യവുമായി ബന്ധപ്പെട്ടു ഉള്ള പ്രവർത്തനങ്ങൾ നടത്തി…
Read Moreകെ. ജയകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റ്, കെ. രാജു ബോർഡംഗം; നവംബര്‍ 14 മുതല്‍ പ്രാബല്യത്തില്‍ വരും
konnivartha.com; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി മുന്‍ ചീഫ് സെക്രട്ടറിയും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ കെ. ജയകുമാറിനെ നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. നവംബര്‍ 14 വെള്ളിയാഴ്ച മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും . മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരുടെ നിര്‍ദേശപ്രകാരമാണ് ജയകുമാറിനെ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.രണ്ടുവര്‍ഷത്തേക്കാണ് നിയമനം. ബോര്‍ഡ് അംഗമായി മുന്‍ മന്ത്രിയും സിപിഐ നേതാവുമായ കെ. രാജുവിനെയും നിയമിച്ചു. നിലവിലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെയും ബോര്‍ഡംഗം എ. അജികുമാറിന്റെയും കാലാവധി ഈമാസം 13-ന് അവസാനിക്കും. ട്രാവന്‍കൂര്‍ കൊച്ചി ഹിന്ദു റിലീജിയസ് ആക്ട് പ്രകാരം മന്ത്രിസഭയിലെ ഹിന്ദു അംഗങ്ങളാണ് ദേവസ്വം ബോര്‍ഡിലെ പ്രസിഡന്റിനെയും അംഗത്തെയും തിരഞ്ഞെടുക്കേണ്ടത്. അതുപ്രകാരമാണ് മന്ത്രിസഭ ഈ തീരുമാനം കൈക്കൊണ്ടത്. ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണമോഷണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രതിരോധത്തിലായ സാഹചര്യത്തിലാണ് പ്രശാന്തിനെ മാറ്റി ജയകുമാറിനെ തലപ്പത്തേക്ക്…
Read Moreനിളയുടെ തീരമൊരുങ്ങുന്നു ; മാമാങ്കം കൊണ്ടാടാൻ
konnivartha.com; പലകുറി മാമാങ്കം കൊണ്ടാടിയ നിളയുടെ തീരങ്ങൾ വീണ്ടും ഉണരുകയാണ്. മാമാങ്കം കൊണ്ടാടാൻ.32ാമത് മാമാങ്കോത്സവത്തിന് ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ വിളംബരം നടത്തി.കേരള ചരിത്രത്തിലെ സാംസ്‌കാരികവും പൈതൃകവും മത സൗഹൃദപരവുമായ വാണിജ്യ മേളയായിരുന്നു മാമാങ്കം. മഹോത്സവത്തിന് സ്മരണക്കായി മാമാങ്കം മെമ്മോറിയല്‍ ട്രസ്റ്റും റീ എക്കൗ തിരുന്നാവായയും നടത്തുന്ന മാമാങ്ക മഹോത്സവം 2026ന്റെ വിളമ്പരം മുഖ്യ രക്ഷാധികാരി ബ്രഹ്‌മശ്രീ ആഴ്വാഞ്ചേരി തമ്പ്രാക്കള്‍ നിര്‍വഹിച്ചു. നാവാമുകുന്ദാ ക്ഷേത്രത്തിന് സമീപം പടിഞ്ഞാറേ കടവില്‍ നടന്ന ചടങ്ങില്‍ റീ എക്കൗ പ്രസിഡന്റ് പുവത്തിങ്കല്‍ റഷീദ് അദ്ധ്യക്ഷത വഹിച്ചു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി റിഎക്കൗയും മാമാങ്കം മെമ്മോറിയല്‍ ട്രസ്റ്റും സംയുക്തമായി മാമാങ്കം മഹോത്സവം നടത്തി വരുന്നു. 2026 ആഘോഷം ഫെബ്രുവരി മാസം 1,2 ,3 തീയതികളിലാണ് നടക്കുക. നാവാമുകുന്ദ ക്ഷേത്രം കര്‍മ്മി നാരായണന്‍ ഇളയത് റീ എക്കൗ സെക്രട്ടറി സതീശന്‍ കളിച്ചാത്ത്, മാമാങ്ക മെമ്മോറിയല്‍ ട്രസ്റ്റ്…
Read Moreകോളേജ് വിദ്യാർത്ഥികൾക്കായിഓഡിറ്റ് ദിന ക്വിസ് മത്സരം
കംപ്ട്രോളർ & ഓഡിറ്റർ ജനറലിന്റെ (C&AG) കീഴിലുള്ള ഇന്ത്യൻ ഓഡിറ്റ് ആന്റ് അക്കൗണ്ട്സ് വകുപ്പ് ആരംഭിച്ചതിന്റെ സ്‌മരണാർത്ഥം കേരളത്തിലെ IA&AD ഓഫീസുകൾ ഓഡിറ്റ് ദിനം 2025 ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു. ഇതിൻ്റെ ഭാഗമായി, കോളേജ് വിദ്യാർത്ഥികൾക്കായുള്ള സംസ്ഥാനതല ക്വിസ് മത്സരത്തിന്റെ രണ്ടാം പതിപ്പ് QRIOUS 2025 നവംബർ 25 ന് നടക്കും. തിരുവനന്തപുരം വഴുതക്കാടുള്ള ടാഗോർ തിയേറ്ററിൽ രാവിലെ ഒൻപത് മണിക്ക് മത്സരം ആരംഭിക്കും. 25 വയസ്സിന് താഴെയുള്ള കോളേജ് വിദ്യാർത്ഥികൾക്ക് (01.11.2025 ലെ പ്രായം അടിസ്ഥാനമാക്കി) പങ്കെടുക്കാം. മത്സരത്തിൽ പങ്കെടുക്കാൻ ഒരേ കോളജിൽ നിന്നുള്ള രണ്ട് അംഗ ടീമുകൾ രൂപീകരിക്കണം. രജിസ്ട്രേഷൻ ഫീസില്ല. സർട്ടിഫിക്കറ്റും ട്രോഫിയും ഉൾപ്പെടെ വിജയികൾക്ക് 50,000/- രൂപയാണ് സമ്മാനം. മത്സരത്തിൽ പങ്കെടുക്കുന്നതിന് കോളേജ് ഐഡി കാർഡുകൾ നിർബന്ധമായും കൊണ്ടു വരേണ്ടതാണ്. ഉത്തരങ്ങൾ എഴുതി നൽകുന്ന പ്രാഥമിക റൗണ്ട്, എട്ട് ടീമുകൾക്കുള്ള…
Read Moreഇന്ന് തുലാം മാസ ആയില്യം നക്ഷത്രം: നാഗക്കാവുകളില്‍ വിശേഷാല്‍ പൂജകള്‍ നടക്കും
തുലാമാസ ആയില്യം മഹോത്സവം ഇന്ന് നടക്കും . മഹാദീപക്കാഴ്ചയോടെയാണ് ആയില്യം ഉത്സവം മണ്ണാറശാല നാഗ ക്ഷേത്രത്തില്‍ തുടങ്ങുന്നത് .മണ്ണാറശാലയിൽ ആയില്യം പൂജയും എഴുന്നള്ളത്തും നടക്കും . വെട്ടിക്കോട് നാഗ രാജ ക്ഷേത്രം ,പാമ്പുമേക്കാവ് മന , ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് തുടങ്ങിയ പ്രശസ്തകാവുകളിലും ക്ഷേത്രങ്ങളിലും നാഗക്കാവുകളിലും ഇന്ന് വിശേഷാല്‍ നാഗ പൂജ നടക്കും . നാഗങ്ങള്‍ അധിവസിക്കുന്ന സത്യ ലോകത്തെ ഉണര്‍ത്തി വിശേഷാല്‍ നാഗ പാട്ട് നടക്കും . കദ്രുവില്‍ ജനിച്ച ആയിരത്തൊന്നു നാഗങ്ങളെ ഉണര്‍ത്തിച്ചു അഷ്ട നാഗങ്ങള്‍ക്ക് ഊട്ടും പൂജയും നല്‍കും , നാഗലോകത്തെ ഉണർത്തി നൂറും പാലും മഞ്ഞള്‍ നീരാട്ടും കരിക്ക് അഭിഷേകവും നടത്തി നേത്രം കൊണ്ട് കാണാവുന്ന സത്യത്തിന്‍റെ പ്രതി രൂപങ്ങളായ നാഗങ്ങളെ വാഴ്ത്തി പുള്ളുവന്‍ പാട്ടും സമര്‍പ്പിക്കും . നാഗാരാധനയ്ക്ക് വലിയ തിരക്കുകള്‍ ആണ് അനുഭവപ്പെടുന്നത് .…
Read Moreകോന്നി ഏരിയായിൽ വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്: ഉടമകൾ വിളിക്കുക
കോന്നി ഏരിയായിൽ വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്: ഉടമകൾ വിളിക്കുക ☎️ 9847203166, 7902814380
Read More