konnivartha.com:സർദാർ പട്ടേലിൻ്റെ 150-ാം ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം ആറ്റിങ്ങലിൽ ഏകതാ പദയാത്ര സംഘടിപ്പിച്ചു. ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിലെ സ്വാതന്ത്ര്യ സമര സ്മാരകത്തിൽ നിന്നാരംഭിച്ച പദയാത്ര കേന്ദ്ര യുവജന കാര്യ കായിക മന്ത്രാലയത്തിന് കീഴിലുള്ള മൈ ഭാരത് സംസ്ഥാന ഡയറക്ടർ എം. അനിൽകുമാർ ഫ്ലാഗ് ഓഫ് ചെയ്തു. ആറ്റിങ്ങൽ ജ്യോതിസ് സെൻട്രൽ സ്കൂളിൽ പദയാത്ര സമാപിച്ചു. സമാപന സമ്മേളനത്തിൻ്റെ ഉദ്ഘാടനവും എം. അനിൽകുമാർ നിർവ്വഹിച്ചു. യുവജന ശാക്തീകരണത്തിലൂടെ വികസിത ഭാരത സങ്കല്പം എളുപ്പത്തിൽ സാധ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. സ്വതന്ത്രസമരകാലത്തു നമ്മുടെ ദേശീയ നേതാക്കെളെല്ലാം അവരുടെ യവൗനമാണ് രാജ്യത്തിനു നൽകിയതെന്നും, അവരുടെ ത്യാഗമാണ് ഇന്ന് നാം അനുഭവിക്കുന്നതെന്നും എം. അനിൽകുമാർ അഭിപ്രായപ്പെട്ടു. സർദാർ പട്ടേലിൻ്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയോടെ ആരംഭിച്ച ചടങ്ങിൽ ആറ്റിങ്ങൽ സബ് ഇൻസ്പെക്ടർ സിതാര മോഹൻ ഏകതാ പ്രതിജ്ഞചെല്ലി കൊടുത്തു. ജ്യോതിസ് ഇൻസ്റ്റിറ്റൂഷൻസ് ചെയർമാൻ എസ്. ജ്യോതിസ്…
Read Moreകോന്നിയില്‍ സൗജന്യ കമ്പ്യൂട്ടർ പരിശീലനം ആരംഭിക്കുന്നു
konnivartha.com; സംസ്ഥാന തൊഴിൽ നൈപുണ്യ വകുപ്പിന് കീഴിൽ കോന്നിയിൽ പ്രവർത്തിക്കുന്ന ജില്ലാ നൈപുണ്യ വികസന കേന്ദ്രത്തിൽ സൗജന്യ കമ്പ്യൂട്ടർ പരിശീലനം ആരംഭിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 9188910571
Read Moreകനത്ത മഴയ്ക്ക് സാധ്യത :പത്തനംതിട്ട ജില്ലയില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു ( 11/11/2025 / (8:14 pm )
konnivartha.com; അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട (ഓറഞ്ച് അലർട്ട് അടുത്ത മൂന്ന് മണിക്കൂർ മാത്രം) ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. Thunderstorm with moderate rainfall accompanied by gusty wind speed reaching 40 kmph is very likely at isolated places in the Pathanamthitta (ORANGE ALERT: Valid for next 3 hrs) districts of Kerala.
Read Moreജനറൽ ആശുപത്രിയിലെ സ്പെഷ്യാലിറ്റി ക്ലിനിക്കുകളുടെ വിവരം
konnivartha.com; തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ സ്പെഷ്യാലിറ്റി ക്ലിനിക്കുകൾ നടക്കുന്ന ദിവസങ്ങളും സമയക്രമവും ചുവടെ ചേർക്കുന്നു. കാർഡിയോളജി – തിങ്കൾ, വ്യാഴം, വെള്ളി – 8am – 1pm നെഫ്രോളജി – തിങ്കൾ, ബുധൻ – 8am – 1pm ന്യൂറോളജി – ചൊവ്വ, വെള്ളി – 8am – 1pm മെഡിക്കൽ ബോർഡ് – വെള്ളിയാഴ്ചകളിൽ – 8am – 1pm തൈറോയിഡ് ക്ലിനിക് – തിങ്കൾ – 11am – 1pm ബ്രസ്റ്റ് ക്ലിനിക് – ചൊവ്വ – 11am – 1pm ഡയബെറ്റിക് ക്ലിനിക് – ബുധൻ – 11am – 1pm വയോജന ക്ലിനിക് – വ്യാഴം – 11am – 1pm പാലിയേറ്റീവ് ക്ലിനിക് – വെള്ളി – 11am – 1pm ജീവിത ശൈലീരോഗ നിർണയ ക്ലിനിക് –…
Read Moreമാതൃക പെരുമാറ്റച്ചട്ടം: സ്‌ക്രീനിംഗ് കമ്മിറ്റി രൂപീകരിച്ച് ഉത്തരവിറങ്ങി
സംസ്ഥാനത്ത് മാതൃക പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ സർക്കാർ ഫയലുകളിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുൻകൂർ അനുമതി ആവശ്യമായവ പരിശോധിച്ചു വേഗത്തിലാക്കുന്നതിനായി സ്‌ക്രീനിംഗ് കമ്മിറ്റി രൂപീകരിച്ചു സർക്കാർ ഉത്തരവായി. ചീഫ് സെക്രട്ടറി അധ്യക്ഷനും പൊതുഭരണ വകുപ്പ് സെക്രട്ടറി കൺവീനറുമായ കമ്മിറ്റിയിൽ ബന്ധപ്പെട്ട വകുപ്പിന്റെ അഡീഷണൽ ചീഫ് സെക്രട്ടറി/പ്രിൻസിപ്പൽ സെക്രട്ടറി/സെക്രട്ടറി അംഗമായിരിക്കും. കമ്മിറ്റി എല്ലാ ബുധനാഴ്ചയും വൈകിട്ട് മൂന്ന് മണിക്കോ ആവശ്യാനുസരണം മറ്റേതെങ്കിലും ദിവസമോ യോഗം ചേരും. പരിഗണിച്ച കേസുകൾ വിശദമായ വിവരങ്ങളോടെയും അടിയന്തര ആവശ്യം സംബന്ധിച്ച കുറിപ്പോടെയും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കും. സ്‌ക്രീനിങ് കമ്മിറ്റിയുടെ ശുപാർശ ഇല്ലാത്ത പ്രൊപ്പോസലുകൾ ഒരു വകുപ്പും നേരിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് അയക്കാൻ പാടില്ലെന്നും ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്.
Read Moreമെഡിക്കൽ കോളേജിൽ ജൂനിയർ റസിഡന്റ് നിയമനം
konnivartha.com; എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ ഓർത്തോപീഡിക്സ്, നെഫ്രോളജി, കാർഡിയോളജി, ജനറൽ മെഡിസിൻ, ഒബിജി എന്നീ വിഭാഗങ്ങളിലേക്ക് ജൂനിയർ റസിഡന്റുമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 15 ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 വരെ പ്രിൻസിപ്പൽ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.
Read More‘ആംപ്യൂട്ടേഷൻ ഫ്രീ ഇന്ത്യ’ ബോധവത്കരണ വാക്കത്തോൺ സംഘടിപ്പിച്ചു
konnivartha.com; തിരുവനന്തപുരം: രക്തധമനികളെ ബാധിക്കുന്ന വാസ്കുലാർ രോഗങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി രാജ്യവ്യാപകമായി നടത്തുന്ന ക്യാംപെയ്ൻ ‘ആംപ്യൂട്ടേഷൻ ഫ്രീ ഇന്ത്യ’യുടെ ഭാഗമായി തിരുവനന്തപുരത്ത് വാക്കത്തോൺ സംഘടിപ്പിച്ചു. വാസ്കുലാർ രോഗങ്ങളെ പ്രതിരോധിക്കുക, കൈകാലുകൾ മുറിച്ചുമാറ്റുന്ന അവസ്ഥയിലെത്താതെ ഫലപ്രദമായി ചികിത്സ ലഭ്യമാക്കുക തുടങ്ങിയവ ജനങ്ങളിലേക്കെത്തിക്കുന്നതിൻ്റെ ഭാഗമായിട്ടാണ് വാക്കത്തോൺ നടത്തിയത്. ലുലു മാളിൽ നിന്ന് ആരംഭിച്ച വാക്കത്തോൺ ഒമ്പത് മണിയോട് കൂടി ഒരുവാതിൽക്കോട്ടയിലുള്ള പ്രാൺ ആശുപത്രിക്ക് മുമ്പിൽ സമാപിച്ചു. ദക്ഷിണമേഖലാ ഐജി ശ്യാം സുന്ദർ ഐപിഎസ് വാക്കത്തോൺ ഫ്ലാഗ്ഓഫ് ചെയ്തു. ജിഎസ്ടി അഡീഷണൽ കമ്മീഷണറും ഓൾ ഇന്ത്യ അസോസിയേഷൻ ഓഫ് സ്പോർട്സ് ഫോർ ഓൾ ദേശീയ പ്രസിഡന്‍റുമായ ഡോ ഷറഫ് എ കൽപാലയം വാക്കത്തോണിനെക്കുറിച്ചുള്ള സന്ദേശം നൽകി. ഡോ. ശിവനേശൻ പി (ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി വാസ്കുലാർ ഡിവിഷൻ മേധാവി), പ്രൊഫ:ഉണ്ണികൃഷ്ണൻ…
Read Moreട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ് പ്രകാശനം ചെയ്തു
konnivartha.com; മനാമ:പ്രിയദർശിനി പബ്ലിക്കേഷൻസ് ബഹറിൻ ചാപ്റ്ററിൻ്റെ ആദ്യ പ്രസിദ്ധീകരണമായ സുനിൽ തോമസ് റാന്നിയുടെ യാത്രാവിവരണം ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ് എന്ന പുസ്തകത്തിൻ്റെ ജിസിസി തല പ്രകാശന കർമ്മം ബഹറിൻ കേരളീയ സമാജത്തിൽ വെച്ചു പ്രിയദർശിനി ബഹറിൻ ചാപ്റ്റർ കോഡിനേറ്റർ സൈദ് എം എസ് അധ്യക്ഷതയിൽ ബഹറിൻ കേരളീയ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ള നിർവഹിച്ചു. പുസ്തകത്തിൻ്റെ ആദ്യ കോപ്പി സ്വീകരിച്ചത് യാത്ര ഏറെ ഇഷ്ടപെടുന്ന ഐസിആർഎഫ് മുൻ ചെയർമാൻ അരുൾദാസ് തോമസ് ആണ്. ബഹറിൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ മുഖ്യാഥിതി ആയിരുന്നു. യാത്ര പ്രേമിയും ചലച്ചിത്രകാരനുമായ അജിത് നായർ സദസിനു പുസ്തകം പരിചയപ്പെടുത്തി. ഒഐസിസി വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ, ഒഐസിസി ജനറൽ സെക്രട്ടറി മനു മാത്യു , മാധ്യമപ്രവർത്തകൻ പ്രദീപ് പുറവങ്കര, അലക്സ് മഠത്തിൽ , നോവലിസ്റ്റ്…
Read Moreശബരിമല : പുരുഷ നേഴ്‌സിംഗ് ഓഫീസര്‍ നിയമനം
konnivartha.com; ശബരിമല മണ്ഡലപൂജ-മകരവിളക്ക് തീര്‍ഥാടന കാലത്ത് പമ്പ മുതല്‍ സന്നിധാനം വരെയും കരിമലയിലും പ്രവര്‍ത്തിക്കുന്ന അടിയന്തര വൈദ്യ സഹായ കേന്ദ്രങ്ങളില്‍ (ഇഎംസി) ദിവസ വേതനത്തില്‍ 56 പുരുഷ നേഴ്‌സിംഗ് ഓഫീസര്‍മാരെ നിയമിക്കുന്നു. 2025 നവംബര്‍ 15 മുതല്‍ 2026 ജനുവരി 21 വരെയാണ് സേവന കാലാവധി. അംഗീകൃത കോളജില്‍ നിന്ന് ജനറല്‍ നഴ്‌സിംഗ് അല്ലെങ്കില്‍ ബി.എസ്.സി. നഴ്‌സിംഗ് പാസായിട്ടുളളവരും കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉളളവരുമായിരിക്കണം. മുന്‍ വര്‍ഷങ്ങളില്‍ സേവനം നടത്തിയിട്ടുളളവര്‍ക്ക് മുന്‍ഗണന. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും ജോലി പരിചയ സര്‍ട്ടിഫിക്കറ്റുമായി പമ്പ സര്‍ക്കാര്‍ ആശുപത്രിയില്‍ നവംബര്‍ 14 രാവിലെ 10 ന് ഹാജരാകണം. ഫോണ്‍: 9961632380.
Read Moreതൊഴില്‍തട്ടിപ്പ്; തായ്ലാന്റില്‍ നിന്നും ഇതുവരെ ഡല്‍ഹിയെലെത്തിച്ചവരില്‍ 15 മലയാളികള്‍
konnivartha.com; തൊഴില്‍തട്ടിപ്പിനും മനുഷ്യക്കടത്തിനും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കും കുപ്രസിദ്ധമായ മ്യാൻമാറിലെ തെക്ക്-കിഴക്കൻ പ്രദേശമായ മ്യാവാഡി ടൗൺഷിപ്പിലുള്ള കെ.കെ പാർക്ക് സൈബർ കുറ്റകൃത്യ കേന്ദ്രത്തിൽ നിന്നും തായ്ലന്റിലേയ്ക്ക് രക്ഷപ്പെട്ടവരില്‍ 26 വനിതകളുൾപ്പെടെ 578 ഇന്ത്യക്കാരെ ഡല്‍ഹിലെത്തിച്ചു. 2025 നവംബർ 6 നും, 10 നും ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ തായ്ലന്റിലെ മെയ് സോട്ടില്‍ നിന്നും ഡല്‍ഹിയിലെ ഹിന്‍ഡന്‍ വ്യോമത്താവളത്തിലെത്തിച്ചവരില്‍ 15 പേര്‍ മലയാളികളാണ്. ഇവരില്‍ ആദ്യ വിമാനത്തിലെത്തിയ ഒരാളെ കഴിഞ്ഞദിവസം നോര്‍ക്ക റൂട്ട്സിന്റെ നേതൃത്വത്തില്‍ കോഴിക്കോട് വിമാനത്താവളത്തിലെത്തിച്ചു. ബാക്കിയുളള 14 പേരെ ഇന്ന് നോര്‍ക്ക റൂട്ട്സിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലെത്തിക്കും. ഒക്ടോബറിൽ മ്യാൻമാർ സൈന്യം കെ.കെ. പാർക്ക് സമുച്ചയത്തില്‍ നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ് ഇന്ത്യന്‍ പൗരന്മാര്‍ ഉള്‍പ്പെടെ അതിര്‍ത്തി കടന്ന് തായാലന്റില്‍ എത്തിയത്. തുടര്‍ന്ന് അനധികൃതമായി പ്രവേശിച്ചതിന് ഇവര്‍ തായാലന്റ് അധികൃതരുടെ പിടിയിലുമായി. തുടര്‍ന്ന്…
Read More