konnivartha.com: ഇടപ്പോണ്‍ മുതല്‍ അടൂര്‍ സബ്‌സ്‌റ്റേഷന്‍ വരെയുളള 66 കെവി ലൈന്‍ 220/110 കെ വി മള്‍ട്ടി വോള്‍ട്ടേജ് മള്‍ട്ടി സര്‍ക്യൂട്ട് ലൈനായി നവീകരിച്ച് വൈദ്യുതി പ്രവഹിപ്പിക്കാന്‍ സജ്ജമാക്കി. ഇതുമൂലം അടൂര്‍, ഏനാത്ത് സബ് സ്‌റ്റേഷനുകള്‍, പത്തനംതിട്ട ഗ്യാസ് ഇന്‍സുലേറ്റഡ് സ്വിച്ച് ഗിയര്‍ സബ് സ്‌റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് 220 കെ വി വോള്‍ട്ടേജില്‍ വരെ ജൂലൈ നാല് രാവിലെ ഒമ്പത് മുതല്‍ ഏതുസമയത്തും ഇടപ്പോണ്‍ 220 കെ വി സബ് സ്‌റ്റേഷനില്‍ നിന്ന് വൈദ്യുതി പ്രവഹിപ്പിക്കും. ലൈനുമായോ ടവറുമായോ അനുബന്ധ നിര്‍മാണ പ്രവര്‍ത്തനവുമായോ സമ്പര്‍ക്കം പുലര്‍ത്തുന്നത് അപകടകരവും നിയമവിരുദ്ധമാണെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കെഎസ്ഇബി ട്രാന്‍സ്ഗ്രിഡ് ടി സി സബ് ഡിവിഷന്‍ പത്തനംതിട്ട അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍ : 0468 2980098.
Read Moreപരമക്കുടി – രാമനാഥപുരം നാലുവരിപ്പാത :നിർമാണത്തിന് അംഗീകാരം
konnivartha.com: തമിഴ്‌നാട്ടിൽ പരമക്കുടി – രാമനാഥപുരം സെക്ഷൻ (46.7 കി.മീ) നാലുവരിപ്പാതയുടെ നിർമ്മാണത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. 1,853 കോടി രൂപയുടെ മൊത്തം മൂലധന ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി, ഹൈബ്രിഡ് ആന്വിറ്റി മോഡിലാണ് (HAM) പ്രവർത്തിക്കുന്നത്. നിലവിൽ, മധുര, പരമക്കുടി, രാമനാഥപുരം, മണ്ഡപം, രാമേശ്വരം, ധനുഷ്കോടി എന്നീ പ്രദേശങ്ങൾ തമ്മിലുള്ള ഗതാഗതത്തിന് നിലവിലുള്ള രണ്ട് വരി ദേശീയ പാത 87 നെയും (NH-87) അനുബന്ധ സംസ്ഥാന പാതകളെയുമാണ് ആശ്രയിക്കുന്നത്. ഈ പാതയിൽ ഗണ്യമായ തിരക്ക് അനുഭവപ്പെടുന്നുണ്ട്. ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിലും മേഖലയിലെ പ്രധാന പട്ടണങ്ങളിലും ട്രാഫിക് പ്രതിസന്ധി രൂക്ഷമാണ്. ഈ വെല്ലുവിളികളെ നേരിടുന്നതിനായി, പരമക്കുടി മുതൽ രാമനാഥപുരം വരെയുള്ള ഏകദേശം 46.7 കിലോമീറ്റർ NH-87 നെ 4 വരിപ്പാതയായി നവീകരിക്കും. ഇത് നിലവിലുള്ള ഇടനാഴിയിലെ തിരക്ക് കുറയ്ക്കുകയും സുരക്ഷ മെച്ചപ്പെടുത്തുകയും പരമക്കുടി, സതിരക്കുടി, അച്ചുണ്ടൻവയൽ,…
Read Moreനാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ ഡിജിറ്റൽ ഗൈഡഡ് ടൂർ സംവിധാനം
konnivartha.com: രാജ്യത്തെ പ്രമുഖ പ്രകൃതിചരിത്ര മ്യൂസിയങ്ങളിലൊന്നായ തിരുവനന്തപുരം നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ നൂതന ഡിജിറ്റൽ ഗൈഡഡ് ടൂർ സംവിധാനം സജ്ജമായി. സന്ദർശകർക്ക് കൂടുതൽ വിജ്ഞാനവും വിനോദവും പകരുന്ന രീതിയിൽ മലയാളം, ഹിന്ദി, തമിഴ്, ഇംഗ്ലീഷ് എന്നീ നാല് ഭാഷകളിൽ മ്യൂസിയത്തിലെ ശേഖരങ്ങളെക്കുറിച്ച് വിവരങ്ങൾ നൽകുന്നതാണ് ഡിജിറ്റൽ സംവിധാനം. മ്യൂസിയം മൃഗശാല വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം ഇന്ത്യയിലെ 13 നാച്ചുറൽ ഹിസ്റ്ററി മ്യൂസിയങ്ങളിലൊന്നാണ്. തിരുവിതാംകൂർ കൊളോണിയൽ ഭരണകാലത്ത് 1853-ൽ സ്ഥാപിച്ച മ്യൂസിയത്തിൽ നിന്നാണ് തിരുവനന്തപുരം നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം സ്ഥാപിക്കപ്പെട്ടത്. പ്രകൃതിചരിത്ര ശേഖരങ്ങൾക്കായി പ്രത്യേകമായി മ്യൂസിയം സ്ഥാപിക്കപ്പെട്ടത് 1964-ലാണ്. ജൂലൈ 2ന് ബുധനാഴ്ച വൈകുന്നേരം 4ന് മ്യൂസിയം, രജിസ്‌ട്രേഷൻ, പുരാവസ്തു, പുരാരേഖാ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഡിജിറ്റൽ ഗൈഡഡ് ടൂർ സംവിധാനം ഉദ്ഘാടനം ചെയ്യും. മ്യൂസിയം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ അഡ്വ.…
Read Moreകാട്ടാനതിരിഞ്ഞു വന്നു : ഓടി വീണ് വനം വകുപ്പ് ജീവനക്കാർക്ക് നേരിയ പരുക്ക്
konnivartha.com: കാട്ടാനശല്യം ഏറെയുള്ള കോന്നി നടുവത്തുമൂഴി വനമേഖലയിലെ കല്ലേലി വയക്കരയിൽ കാട്ടാനക്കൂട്ടത്തെ ഓടിക്കാൻ പോയ വനംവകുപ്പിന്റെ പ്രത്യേക ദൗത്യസംഘത്തിനുനേരേ കാട്ടാന പാഞ്ഞടുത്തു. ഓട്ടത്തിനിടെ ആറ് വനപാലകർക്ക് വീണ് പരിക്കേറ്റു. ഇവരെ കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. കാട്ടാനയെ തുരത്താനുള്ള ദൗത്യത്തിനിടെയാണ് ജീവനക്കാർക്ക് നേരെ ആക്രമണം ഉണ്ടായത്. ആർആർടി എസ്എഫ്ഒ ആർ.ദിൻഷ്, പാടം ഫോറസ്റ്റ് സ്റ്റേഷൻ എസ്എഫ്ഒ ജയരാജ്, ഡിഎഫ്ഒമാരായ ഫയാസ് മുഹമ്മദ്, ഹനീഷ്, വാച്ചർമാരായ ജോബിൻ, ബനോയ് എന്നിവർക്കാണ് പരിക്കേറ്റത് . കാട്ടാനക്കൂട്ടം നാട്ടിൽ ഇറങ്ങുന്നത് പതിവായതോടെയാണ് വനം വകുപ്പ് ആനയെ തുരത്താനുള്ള ദൗത്യം തുടങ്ങിയത്. വിവിധ ഫോറസ്റ്റ് സ്റ്റേഷനുകളിൽ നിന്നായി 64 ജീവനക്കാരാണ് ദൗത്യത്തിൽ പങ്കെടുത്തത്. കല്ലേലി, കൊക്കാത്തോട് റോഡിൽ സഞ്ചരിക്കുന്നവർക്കുംവെളുപ്പിനെ ടാപ്പിങ്ങിന് പോകുന്ന തോട്ടം തൊഴിലാളികൾക്കും സുരക്ഷ ഒരുക്കുകയാണ് ദൗത്യസംഘത്തിന്റെ നിലവില്‍ ഉള്ള ചുമതല ജനവാസ മേഖലയില്‍ ഇറങ്ങുന്ന…
Read Moreഭക്ഷ്യവില്‍പ്പന സ്ഥാപനം :പരിശോധനയില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തി
konnivartha.com: ഭക്ഷണശാലകള്‍, ബേക്കറികള്‍, മറ്റു ഭക്ഷ്യവില്‍പ്പന സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന ജീവനക്കാരുടെ മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, ഹെല്‍ത്ത് കാര്‍ഡ് എന്നിവ ഉറപ്പാക്കുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പും ആരോഗ്യ വകുപ്പും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തി . ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ നിര്‍ദേശപ്രകാരമുള്ള ഓപ്പറേഷറില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തി. അടൂര്‍ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ ഡോ.ആര്‍.അസീം, ആറന്മുള ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ ടി.ആര്‍ പ്രശാന്ത് കുമാര്‍, ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡിഎംഒ സേതുലക്ഷ്മി എന്നിവരുടെ നേതൃത്വത്തില്‍ പത്തനംതിട്ട, അടൂര്‍ നഗരങ്ങളില്‍ പരിശോധന നടത്തി. 30 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയ 8 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. തുടര്‍ന്നും പരിശോധന കര്‍ശനമാക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 01/07/2025 )
പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് ഐ.ഡി കാര്‍ഡുകള്‍: മാസാചരണത്തിന് തുടക്കം ലോകത്തെമ്പാടുമുളള പ്രവാസികേരളീയര്‍ക്കായി നോര്‍ക്ക റൂട്ട്സ് ഏര്‍പ്പെടുത്തിയിരിക്കുന്ന വിവിധ ഐ.ഡി കാര്‍ഡുകള്‍ സംബന്ധിച്ച പ്രചാരണം ജൂലൈ 31 വരെ നടക്കും. പ്രവാസി ഐ.ഡി കാര്‍ഡ്, സ്റ്റുഡന്റ് ഐ.ഡി കാര്‍ഡ്, എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡ് ഗുരുതര രോഗങ്ങള്‍ക്കുളള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക പ്രവാസിരക്ഷാ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ സംബന്ധിച്ച് അവബോധം സൃഷ്ടിക്കാനാണ് മാസാചരണം. ഐ.ഡി.കാര്‍ഡ് ഉള്ളവരുടെ സംശയം ദൂരീകരിക്കാനും പുതുക്കാന്‍ വൈകിയവര്‍ക്ക് ഈ കാലയളവ് പ്രയോജനപ്പെടുത്താം. വിദേശത്ത് ആറു മാസത്തില്‍ കൂടുതല്‍ ജോലിചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന 18 നും 70നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പ്രവാസി ഐ.ഡി കാര്‍ഡ്, നോര്‍ക്ക പ്രവാസിരക്ഷാ ഇന്‍ഷുറന്‍സ് സേവനവും വിദേശപഠനത്തിന് പ്രവേശനനടപടി പൂര്‍ത്തിയാക്കിയവര്‍ക്കും വിദേശരാജ്യത്ത് പഠിക്കുന്ന കേരളീയരായ വിദ്യാര്‍ത്ഥികള്‍ക്കും സ്റ്റുഡന്റ് ഐ.ഡി കാര്‍ഡും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ രണ്ടു വര്‍ഷമായി താമസിച്ച്/ജോലിചെയ്തുവരുന്ന പ്രവാസി കേരളീയര്‍ക്ക് എന്‍.ആര്‍.കെ…
Read Moreപ്രവാസികള്‍ക്കായി വിവിധ ക്ഷേമ പദ്ധതി ഐ.ഡി കാര്‍ഡുകള്‍
konnivartha.com: ലോകത്തെമ്പാടുമുളള പ്രവാസികേരളീയര്‍ക്കായി നോര്‍ക്ക റൂട്ട്സ് ഏര്‍പ്പെടുത്തിയിരിക്കുന്ന വിവിധ ഐ.ഡി കാര്‍ഡുകള്‍ സംബന്ധിച്ച പ്രചാരണം ജൂലൈ 31 വരെ നടക്കും. പ്രവാസി ഐ.ഡി കാര്‍ഡ്, സ്റ്റുഡന്റ് ഐ.ഡി കാര്‍ഡ്, എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡ് ഗുരുതര രോഗങ്ങള്‍ക്കുളള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക പ്രവാസിരക്ഷാ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ സംബന്ധിച്ച് അവബോധം സൃഷ്ടിക്കാനാണ് മാസാചരണം. ഐ.ഡി.കാര്‍ഡ് ഉള്ളവരുടെ സംശയം ദൂരീകരിക്കാനും പുതുക്കാന്‍ വൈകിയവര്‍ക്ക് ഈ കാലയളവ് പ്രയോജനപ്പെടുത്താം. വിദേശത്ത് ആറു മാസത്തില്‍ കൂടുതല്‍ ജോലിചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന 18 നും 70നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പ്രവാസി ഐ.ഡി കാര്‍ഡ്, നോര്‍ക്ക പ്രവാസിരക്ഷാ ഇന്‍ഷുറന്‍സ് സേവനവും വിദേശപഠനത്തിന് പ്രവേശനനടപടി പൂര്‍ത്തിയാക്കിയവര്‍ക്കും വിദേശരാജ്യത്ത് പഠിക്കുന്ന കേരളീയരായ വിദ്യാര്‍ത്ഥികള്‍ക്കും സ്റ്റുഡന്റ് ഐ.ഡി കാര്‍ഡും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ രണ്ടു വര്‍ഷമായി താമസിച്ച്/ജോലിചെയ്തുവരുന്ന പ്രവാസി കേരളീയര്‍ക്ക് എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡും ലഭിക്കും. ഐ.ഡി കാര്‍ഡുകള്‍ക്ക് മൂന്നു…
Read Moreകൊന്നപ്പാറ എല്‍ പി സ്കൂളില്‍ ഹീറോസിനെ പാഠത്തിലും കണ്ടു, നേരിട്ടും കണ്ടു
konnivartha.com: കോന്നി കൊന്നപ്പാറ എല്‍ പി സ്കൂളില്‍ കോന്നി അഗ്നി രക്ഷാസേനാഗംങ്ങളായ വിജയകുമാർ, രാജശേഖൻ നായർ എന്നിവരുടെ നേതൃത്വത്തിൽ സുരക്ഷാബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു . ക്ലാസ്സ് കഴിഞ്ഞ ഉടനെ നാലാം ക്ലാസ്സ് വിദ്യാർത്ഥികൾ ഓഫീസർമാരുടെ ചുറ്റും കൂടി തങ്ങൾ രാവിലെ ഇംഗ്ലീഷിൽ പഠിച്ച’ Beyond fears’ എന്ന പാഠഭാഗം കാണിക്കാനാണ് കുട്ടികൾ എത്തിയത്. പ്രസ്തുത പാഠത്തിൽ ബോധരഹിതയായി കിടക്കുന്ന ദിൽന എന്ന കുട്ടിയുടെ അമ്മയെ അഗ്നിരക്ഷാ സേനാംഗങ്ങൾ രക്ഷപ്പെടുത്തുന്ന സന്ദർഭം ആണ് ഇവർ പങ്ക് വച്ചത്. കഥയിലെ ഹീറോസിനെ നേരിട്ട് കണ്ടപ്പോൾ കുട്ടികൾ ഹാപ്പി. പാഠത്തിൽ തങ്ങൾ ഹീറോസ് ആണെന്ന് അറിഞ്ഞ ഉദ്യോഗസ്ഥരും ഹാപ്പി.
Read Moreകെസിഎല്‍ സീസണ്‍ 2: മൂന്ന് താരങ്ങളെ നിലനിര്‍ത്തി അദാനി ട്രിവാന്‍ഡ്രം റോയല്‍സ്
konnivartha.com/ തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ 2 വില്‍ കഴിഞ്ഞ തവണത്തെ മൂന്ന് താരങ്ങളെ അദാനി ട്രിവാന്‍ഡ്രം റോയല്‍സ് നിലനിര്‍ത്തി. ബി കാറ്റഗറിയില്‍ ഉള്‍പ്പെട്ട ഗോവിന്ദ് ദേവ് ഡി പൈ, സി കാറ്റഗറിയില്‍പ്പെട്ട സുബിന്‍ എസ്,വിനില്‍ ടി.എസ് എന്നിവരെയാണ് റോയല്‍സ് നിലനിര്‍ത്തിയത്. മികച്ച ബാറ്ററായ ഗോവിന്ദ് ദേവ് പൈ കേരള ക്രിക്കറ്റിലെ ഏറ്റവും ശ്രദ്ധേയരായ യുവതാരങ്ങളിൽ ഒരാളാണ്. കേരള ടീമിന്റെ ഒമാന്‍ ടൂറില്‍ മികച്ച പ്രകടനമായിരുന്നു ഗോവിന്ദ് കാഴ്ച്ച വെച്ചത്. കൂടാതെ, കഴിഞ്ഞ സീസണില്‍ കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയിലും ഗോവിന്ദ് ഇടംപിടിച്ചിരുന്നു. 11 കളിയില്‍ പാഡണിഞ്ഞ താരം രണ്ട് അര്‍ദ്ധ സെഞ്ചുറി ഉള്‍പ്പെടെ ടൂര്‍ണമെന്റിലാകെ മുന്നൂറ് റണ്‍സ് സ്വന്തമാക്കിയിരുന്നു. 79 റണ്‍സായിരുന്നു ഗോവിന്ദിന്റെ ആദ്യ സീസണിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ബാറ്ററും വിക്കറ്റ് കീപ്പറുമാണ് സുബിന്‍ എസ്. കളിച്ച കളിയിലെല്ലാം സ്ഥിരതയാര്‍ന്ന പ്രകടനം…
Read Moreദേശീയ ഡോക്‌ടേഴ്‌സ് ദിനം : സൗജന്യ ദന്ത പരിശോധന ക്യാമ്പ് നടത്തി “തപസ്”
konnivartha.com: പത്തനംതിട്ട ജില്ലയിലെ സൈനികരുടെ സംഘടനയായ ടീം പത്തനംതിട്ട സോൾജിയേഴ്‌സ് (തപസ് ) ദേശീയ ഡോക്‌ടേഴ്‌സ് ദിനമായ ജൂലൈ 1 ന് സൗജന്യ ദന്ത പരിശോധന ക്യാമ്പ് നടത്തി. റാന്നി ഉതിമൂട് കോർണർ സ്റ്റോൺ ഇന്റർനാഷണൽ സ്കൂളുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്. കുട്ടികളിൽ ഉണ്ടാകുന്ന ദന്ത രോഗങ്ങൾ കണ്ടെത്തുക എന്ന ഉദ്ദേശത്തോടെ നടത്തിയ ക്യാമ്പിൽ മുന്നൂറിൽ അധികം കുട്ടികൾ പരിശോധനക്ക് വിധേയമായി. ക്യാമ്പിൽ നടന്ന ചടങ്ങ് സ്കൂൾ പ്രിൻസിപ്പൽ പ്രൊഫസർ ജോയ്‌സ് ചാക്കോ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡോക്ടർസ്മാരായ റിനു രാജൻ,സൗമിത്ര പി. ആർ. എന്നിവരെ ആദരിച്ചു. സ്കൂൾ ക്യാമ്പ് കോർഡിനേറ്റർ വിജി കെ പിള്ള, ശ്രീജിത്ത് മോഹൻ പ്രമാടം, റാണി പി. മെറിൻ എന്നിവർ പങ്കെടുത്ത ക്യാമ്പ് തപസ് അംഗങ്ങളായ സനൂപ് കോന്നി, ആകാശ് പന്തളം, രാജേഷ് കിടങ്ങന്നൂർ, ബിനുകുമാർ കോന്നി, ജോയ്‌സ് കുമ്പഴ,…
Read More