കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു ഓറഞ്ച് അലർട്ട് 31/05/2025ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് ശക്തമായ മഴ (Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. മഞ്ഞ അലർട്ട് 31/05/2025തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് 01/06/2025:കണ്ണൂർ, കാസറഗോഡ് 02/06/2025:കണ്ണൂർ, കാസറഗോഡ് 03/06/2025:കോഴിക്കോട്, വയനാട്, ,കണ്ണൂർ, കാസറഗോഡ് 04/06/2025കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ…
Read Moreസ്കൂൾ തുറക്കുന്നത് നീട്ടി വെക്കണം
Konnivartha. Com :സംസ്ഥാനത്ത് മുഴുവനും പ്രതികൂല കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ സ്കൂൾ പ്രവേശനോത്സവം മാറ്റിവെക്കണമെന്ന് അഭിപ്രായമായിരുന്നു. കേരളത്തിലെ പല സ്ഥലങ്ങളും ഇപ്പോൾ വെള്ളത്തിനടിയിലാണ്. പല വീടുകളിലെയും സാഹചര്യം വളരെ മോശമായ അവസ്ഥയിൽ തുടരുകയാണ്. കുട്ടികളെ സ്കൂളിൽ അയക്കുവാൻ ഉള്ള മുന്നൊരുക്കങ്ങൾ ഒന്നും തന്നെ നടത്താത്ത നിരവധി കുടുംബങ്ങൾ ഉണ്ട്. യൂണിഫോമോ പഠനോപകരണങ്ങളോ വാങ്ങിക്കാൻ കഴിയാതെ നട്ടംതിരിയുന്ന രക്ഷിതാക്കളാണ് ഭൂരിഭാഗവും. നിത്യ ചെലവിന് വക കണ്ടെത്തുന്ന ഇവർ ദിവസങ്ങളായി ജോലിക്ക് പോകാത്ത അവസ്ഥ നിലനിൽക്കുന്നുണ്ട്. കൂടാതെ പല വീടുകളിലും വെള്ളം കയറിയ അവസ്ഥയാണ്. ഭൂരിഭാഗം രക്ഷിതാക്കളും കുട്ടികളെ സ്കൂളിൽ വിടാനുള്ള ഒരു മാനസികാവസ്ഥയിൽ അല്ല. വീട്ടിലെ സാഹചര്യം ഇങ്ങനെയൊക്കെ ആയതിനാൽ കുട്ടികളും സ്കൂളിൽ പോകാൻ മടിക്കുകയാണ്. കുട്ടികളുടെ സുരക്ഷ മുൻ നിർത്തി സ്കൂൾ തുറക്കുന്നത് നീട്ടി വെക്കണം എന്നാണ് ജനകീയ അഭിപ്രായം
Read Moreപ്രധാന വാർത്തകൾ (31/05/2025)
◾ ഇന്ത്യ-പാക് സായുധസംഘര്‍ഷം അവസാനിച്ചത് യുഎസിന്റെ ഇടപെടലിലൂടെയാണെന്ന അവകാശവാദം ആവര്‍ത്തിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പരസ്പരം വെടിയുതിര്‍ക്കുന്നവരുമായി വ്യാപാരം നടത്താനാകില്ലെന്ന് ഇരുരാജ്യങ്ങളോടും വ്യക്തമാക്കി യുദ്ധത്തില്‍ നിന്ന് ഇന്ത്യയേയും പാകിസ്താനേയും തടഞ്ഞുവെന്ന് ട്രംപ് വ്യക്തമാക്കി. ഒരു ആണവ ദുരന്തമായി മാറിയേക്കാവുന്ന സംഘര്‍ഷമാണ് താന്‍ ഇടപെട്ട് ഒഴിവാക്കിയതെന്ന് വിശ്വസിക്കുന്നതായും ഓവല്‍ ഓഫീസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ◾ പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയെന്ന കേസില്‍ അറസ്റ്റിലായ ഹരിയാണയിലെ വ്ളോഗര്‍ ജ്യോതി മല്‍ഹോത്ര പയ്യന്നൂരിലും എത്തിയയായി സൂചന. കാങ്കോല്‍ ആലക്കാട് കാശിപുരം വനശാസ്താ ക്ഷേത്രത്തില്‍ ജ്യോതി മല്‍ഹോത്രയെത്തിയതായാണ് കരുതുന്നത്. ഇവിടത്തെ ഉത്സവത്തിന്റെ വീഡിയോ വ്ളോഗ് ചെയ്തതില്‍നിന്നാണ് ഇക്കാര്യം വ്യക്തമാകുന്നത്. സംഭവത്തില്‍ രഹസ്യാന്വേഷണ വിഭാഗവും പോലീസും അന്വേഷണമാരംഭിച്ചിട്ടുണ്ട്. ◾ സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ ഇന്നലെ 8 മരണം. ഇതോടെ ഇത്തവണത്തെ മഴക്കെടുതിയില്‍ ഒരാഴ്ചക്കിടെ ആകെ മരണം 27 ആയി.…
Read Moreപ്രളയ സാധ്യത മുന്നറിയിപ്പ്(31/05/2025)
അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പിൻറെ താഴെ പറയുന്ന നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ നിലനിൽക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക ഓറഞ്ച് അലർട്ട് പത്തനംതിട്ട: അച്ചൻകോവിൽ (കോന്നി GD സ്റ്റേഷൻ), മണിമല (തോന്ദ്ര – വള്ളംകുളം സ്റ്റേഷൻ) കാസറഗോഡ്: ഉപ്പള നദി (ഉപ്പള സ്റ്റേഷൻ), നീലേശ്വരം (ചെയ്യം റിവർ സ്റ്റേഷൻ), മൊഗ്രാൽ (മധുർ സ്റ്റേഷൻ), ഷിറിയ (പുത്തിഗെ സ്റ്റേഷൻ) മഞ്ഞ അലർട്ട് ആലപ്പുഴ: അച്ചൻകോവിൽ (നാലുകെട്ടുകവല സ്റ്റേഷൻ) കണ്ണൂർ: പെരുമ്പ (കൈതപ്രം റിവർ സ്റ്റേഷൻ), കവ്വായ് (വെള്ളൂർ റിവർ സ്റ്റേഷൻ) കാസറഗോഡ്: കരിയങ്കോട് (ഭീമനടി സ്റ്റേഷൻ), ചന്ദ്രഗിരി (പല്ലങ്കോട് സ്റ്റേഷൻ), ഷിറിയ (അങ്ങാടിമോഗർ സ്റ്റേഷൻ) കൊല്ലം: പള്ളിക്കൽ (ആനയടി സ്റ്റേഷൻ) കോട്ടയം: മീനച്ചിൽ (പേരൂർ സ്റ്റേഷൻ) കോഴിക്കോട്: കോരപ്പുഴ (കുന്നമംഗലം സ്റ്റേഷൻ) പത്തനംതിട്ട: അച്ചൻകോവിൽ…
Read Moreഅതിതീവ്ര മഴയ്ക്ക് സാധ്യത : കുറഞ്ഞ സമയത്തിനുള്ളിൽ വലിയ മഴ
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കു സാധ്യത. കുറഞ്ഞ സമയത്തിനുള്ളിൽ വലിയ മഴയാണ് അതിതീവ്രമഴ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.24 മണിക്കൂറിനിടെ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴയ്ക്കു സാധ്യതയുണ്ട്.എല്ലാ ജില്ലകളിലും ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Read Moreഅവർ മൂല്യബോധമുള്ള വ്യക്തിത്വങ്ങളായി വളരട്ടെ
konnivartha.com: ഏറെ വ്യത്യസ്തതകൾ ഉൾക്കൊള്ളുന്ന ഒരു പുതിയ അധ്യായനവർഷം ആരംഭിക്കുകയാണല്ലോ. ഒരു നല്ല തലമുറയെ സൃഷ്ടിച്ചെടുക്കുക എന്നുള്ളതാകണം അധ്യാപനത്തിന്റെ ആത്യന്തികമായ ലക്ഷ്യം. മൂല്യബോധമില്ലാത്ത ഒരു തലമുറയെ സൃഷ്ടിച്ചിട്ട് നമുക്കെന്തു കാര്യം. അതു നമ്മുടെ രാജ്യത്തോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണ്. അധ്യാപകർക്കാണ് ഇക്കാര്യത്തിൽ ഏറ്റവും മുൻകൈ പ്രവർത്തനം നടത്താൻ കഴിയുന്നത്. തന്റെ മുന്നിൽ ഇരിക്കുന്ന കുട്ടി സ്വന്തം കുട്ടി ആണെന്നുള്ള ധാരണ ഓരോ അധ്യാപകർക്കും ഉണ്ടാകണം. ആ ഒരൊറ്റ ചിന്താഗതി മതി നമ്മുടെ സമൂഹം നന്നാവാൻ. അത് കേവലം ഭരണകൂടത്തിന്റെ അഭ്യർത്ഥനയോ ഉത്തരവുകളോ ഒന്നുമുണ്ടാകാതെ സ്വതന്ത്രമായി ആത്മാർത്ഥമായി സത്യസന്ധമായി തന്റെ കുഞ്ഞുങ്ങൾക്ക് പകർന്നു കൊടുക്കാൻ കഴിയണം. പാഠപുസ്തകങ്ങൾക്കപ്പുറം ജീവിത മൂല്യങ്ങളും തൊഴിൽ നൈപുണ്യങ്ങളും പകർന്നു കൊടുക്കാൻ കഴിയണം. വിദ്യാഭ്യാസ സ്ഥാപനങ്ങളും രക്ഷകർത്താക്കളും ആഗ്രഹിക്കുന്ന പോലെ പാഠ്യ വിഷയങ്ങളിലെ ഫുൾ എ പ്ലസുകൾക്കല്ല അധ്യാപകരും രക്ഷിതാക്കളും പ്രാധാന്യം…
Read Moreനിരവധി തൊഴിലവസരങ്ങള്‍ (31/05/2025 )
ജൂനിയർ റസിഡന്റ് നിയമനം കൊല്ലം സർക്കാർ മെഡിക്കൽ കോളജിലെ ജൂനിയർ റസിഡന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് താത്കാലികാടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് കരാർ നിയമനത്തിന് ജൂൺ 17ന് അഭിമുഖം നടത്തും. ടി.സി.എം.സി രജിസ്ട്രേഷനോടുകൂടിയ എം.ബി.ബി.എസ് ബിരുദമാണ് യോഗ്യത. പ്രായപരിധി 40 വയസ്. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം രാവിലെ 11ന് കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം. നിഷ്-ൽ ഒഴിവുകൾ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്), സാമൂഹ്യനീതി വകുപ്പിന്റെ ധനസഹായത്തോടെ നടപ്പിലാക്കുന്ന പ്രോജക്ടിലേക്ക് ഐ.ഇ.സി കണ്ടന്റ് റൈറ്റർ ആന്റ് എഡിറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 7. കൂടുതൽ വിവരങ്ങൾക്ക്: http://nish.ac.in/others/career . ഗസ്റ്റ് ലക്ചറർ അഭിമുഖം കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ.…
Read Moreസംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിച്ചു വരുന്നു :ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം
സംസ്ഥാനത്ത് ചെറിയ തോതിൽ കോവിഡ് കേസുകൾ വർധിച്ചു വരുന്നതായാണ് കാണുന്നത്. ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ കണ്ടെത്തിയ ഒമിക്രോൺ ജെഎൻ 1 വകഭേദമായ എൽഎഫ് 7 ആണ് കേരളത്തിലുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ വകഭേദത്തിന് തീവ്രത കുറവാണെങ്കിലും വ്യാപന ശേഷി ഉള്ളതിനാൽ എല്ലാവരും ശ്രദ്ധിക്കണം. കോവിഡിന് സ്വയം പ്രതിരോധം വളരെ പ്രധാനമാണ്. ക്യാമ്പുകളിൽ കോവിഡ് പകരാതിരിക്കാൻ അധികൃതർ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. കോവിഡിനെ പ്രതിരോധിക്കാൻ ഏറ്റവും നല്ല മാർഗം മാസ്‌ക് ധരിക്കുന്നതാണ്. ഇടയ്ക്ക് കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുന്നതും സാനിറ്റൈസർ ഉപയോഗിക്കുന്നതും വൈറസ് ബാധ ഒഴിവാക്കാൻ സഹായിക്കും. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ ക്യാമ്പുകളിൽ ഉണ്ടെങ്കിൽ നിർബന്ധമായും മാസ്‌ക് ധരിക്കണം. കോവിഡ് ബാധിച്ചാൽ ഗുരുതരമാകാൻ സാധ്യതയുള്ള വിഭാഗക്കാർ ഏറെ ശ്രദ്ധിക്കണം. പ്രായമായവരും, ഗർഭിണികളും, ഗുരുതര രോഗമുള്ളവരും…
Read Moreകേരളത്തിൽ കാലവർഷക്കെടുതി : വൻ നാശനഷ്ടം, വിവിധ ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
സംസ്ഥാനത്ത് തുടരുന്ന ശക്തമായ കാലവർഷം വൻതോതിൽ നാശനഷ്ടം വിതച്ചതായി റവന്യൂ മന്ത്രി അഡ്വ. കെ. രാജൻ അറിയിച്ചു. അടുത്ത അഞ്ച് ദിവസം പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ തുടരുമെന്നും വ്യാപക മഴയ്ക്ക് സാധ്യതയുള്ളതിനാലും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. മെയ് 31 മുതൽ ജൂൺ 5 വരെ എല്ലാ ജില്ലകളിലും ശക്തമായ മഴയും ജൂൺ 6 മുതൽ 12 വരെ സാധാരണ മഴയും പ്രതീക്ഷിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അനാവശ്യ യാത്രകൾ, പ്രത്യേകിച്ച് മലയോര മേഖലകളിലേക്കുള്ളവ, ഒഴിവാക്കണമെന്നും അപകടകരമായ സ്ഥലങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നും മന്ത്രി നിർദേശിച്ചു. സംസ്ഥാനത്ത് 66 ദുരിതാശ്വാസ ക്യാമ്പുകളിൽ 1,894 പേർ താമസിക്കുന്നുണ്ട്. തിരുവനന്തപുരം ജില്ലയിൽ കഴിഞ്ഞ ആറ് ദിവസത്തെ ശക്തമായ മഴയും കാറ്റും 144 വീടുകൾ തകർത്തു. 138 വീടുകൾ ഭാഗികമായും 6 വീടുകൾ പൂർണമായും…
Read Moreതദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കം: പരിശീലനം നല്‍കി
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇലക്ട്രല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലന പരിപാടി ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വോട്ടര്‍പട്ടിക തയ്യാറാക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമം, നിയമം എന്നിവയെ കുറിച്ച് ഇലക്ട്രല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് പൂര്‍ണ അറിവ് വേണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ജില്ലയില്‍ പുതിയതായി രൂപീകരിച്ചതടക്കം 968 വാര്‍ഡുകളുടെ വോട്ടര്‍പട്ടിക ബൂത്ത് അടിസ്ഥാനത്തില്‍ പുനക്രമീകരിക്കും. വോട്ടര്‍ പട്ടിക സംബന്ധിച്ച അവകാശവാദവും ആക്ഷേപവും പരിഹരിച്ച് പിഴവുകള്‍ ഇല്ലാതെ കൃത്യതയോടെ തയ്യാറാക്കുന്നതിന് പരിശീലനം സഹായിക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. പഞ്ചായത്ത്, മുനിസിപ്പല്‍ വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ വോട്ടര്‍ പട്ടിക പുനക്രമീകരിക്കുന്നതിന് ഇലക്ട്രറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍, അസിസ്റ്റന്റ് ഇലക്ട്രറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍, ടെക്നിക്കല്‍ അസിസ്റ്റന്റ് എന്നിവര്‍ക്കാണ് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പരിശീലനം സംഘടിപ്പിച്ചത്. വോട്ടര്‍ പട്ടികയുടെ ക്രമീകരണം, അതിര്‍ത്തി പുനര്‍നിര്‍ണയത്തിനു ശേഷമുള്ള അനുബന്ധ വിഷയം, പോളിംഗ് ബൂത്തുകള്‍ സജ്ജമാക്കല്‍ എന്നിവയെക്കുറിച്ച് ക്ലാസ്…
Read More