◾ കൊച്ചി തീരത്തിന് സമീപത്ത് അറബിക്കടലില്‍ ചരക്കുകപ്പല്‍ ചെരിഞ്ഞ് രാസവസ്തുക്കള്‍ നിറച്ച കണ്ടെയ്‌നറുകള്‍ കടലില്‍വീണു. കൊച്ചി തീരത്തുനിന്ന് 74കിലോമീറ്റര്‍ അകലെയാണ് അപകടകരമായ സള്‍ഫര്‍ ഫ്യുവല്‍ ഓയിലും മറൈന്‍ ഗ്യാസ് ഓയിലും നിറച്ച 8 കണ്ടെയ്‌നറുകള്‍ കടലില്‍വീണത്. അപകടത്തില്‍പ്പെട്ട ലൈബീരിയന്‍ പതാകയുള്ള കപ്പലിന് അടുത്തുണ്ടായിരുന്ന മര്‍ച്ചന്റ് നേവി കപ്പലിലേക്ക് 9 പേര്‍ രക്ഷപ്പെട്ടു. 12 പേരെ നാവികസേനയുടെയും കോസ്റ്റ്ഗാര്‍ഡിന്റെയും കപ്പലുകള്‍ രക്ഷപ്പെടുത്തി. ചെരിഞ്ഞ കപ്പല്‍ കൂടുതല്‍ അപകടങ്ങളിലേക്കു പോകാതെ നിയന്ത്രിക്കാന്‍ മൂന്ന് ജീവനക്കാര്‍ കപ്പലില്‍ത്തന്നെ തുടരുകയാണ്. ഇവരെ ഏതു സമയത്തും രക്ഷപ്പെടുത്താന്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് അതി ജാഗ്രതയോടെ ഇന്ത്യന്‍ കപ്പലുകള്‍ സമീപത്തുണ്ട്. ◾ അപകടകരമായ രാസവസ്തുക്കള്‍ അടങ്ങിയ കണ്ടെയ്നറുകള്‍ കൊച്ചി തീരത്തുള്ള കടലില്‍ വീണ പശ്ചാത്തലത്തില്‍ സുരക്ഷാമുന്‍കരുതലിന്റെ ഭാഗമായി തീരപ്രദേശങ്ങളില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. സള്‍ഫര്‍ അടങ്ങിയ ദ്രാവകം കണ്ടെയ്‌നറുകളില്‍ ഉള്ളതിനാല്‍ അപകടസാധ്യതയുണ്ട്. അതിനാലാണ്…
Read Moreകനത്ത മഴ :വിവിധ ജില്ലകളിൽ മുന്നറിയിപ്പ്( NOWCAST dated 25/05/2025
അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather) അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എറണാകുളം, തൃശ്ശൂർ, മലപ്പുറം കോഴിക്കോട് (ORANGE ALERT: അടുത്ത മൂന്നു മണിക്കൂർ മാത്രം)ജില്ലകളിൽ (5-15mm/ hour) ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് (ORANGE ALERT: അടുത്ത മൂന്നു മണിക്കൂർ മാത്രം) ജില്ലകളിൽ (5-15mm/ hour) ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും തിരുവനന്തപുരം, കൊല്ലംജില്ലകളിൽ (ORANGE ALERT: അടുത്ത മൂന്നു മണിക്കൂർ മാത്രം) ഒറ്റപ്പെട്ടയിടങ്ങളിൽ (5-15mm/ hour) ഇടത്തരം മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. Thunderstorm with Moderate rainfall (5-15mm/ hour)…
Read Moreപമ്പ, അച്ചൻകോവിൽ നദികളിലെ 20 കടവുകളില്‍ നിന്നും മണല്‍ വാരും
konnivartha.com: നദികളിലെ മണൽ വാരാനുള്ള നടപടികൾക്കു തുടക്കമായപ്പോൾ ജില്ലയിൽ തിരഞ്ഞെടുത്ത് 2 നദികളിലെ 20 കടവുകൾ. പമ്പ, അച്ചൻകോവിൽ നദികളിലെയാണ് 20 കടവുകളും. മണിമലയാറ്റിലെ കടവുകളുടെ കാര്യം തീരുമാനമായില്ല. പത്തനംതിട്ട ഉൾപ്പെടെ 8 ജില്ലകളിൽ മണൽ വാരാമെന്നാണ് പഠന റിപ്പോർട്ട്. 2016ൽ നിയമ ഭേദഗതിയിലൂടെയാണ് മണൽ വാരലിന് വിലക്ക് ഏർപ്പെടുത്തിയത്.ജില്ലയിൽ 20 കടവുകളിൽ മണൽ വാരാനുണ്ടെന്നാണ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (എൻഐഐഎസ്ടി)യുടെ പഠന റിപ്പോർട്ടിൽ പറയുന്നത്. പമ്പയിൽ പതിമൂന്നും അച്ചൻ കോവിൽ ഏഴും കടവുകളിൽ നിന്നാണ് മണൽ വാരാനുള്ളത്.കടവുകളുടെ അതിരുകൾ നിർണയിച്ച് ടെൻഡർ നടപടികൾ പൂർത്തിയാക്കിയാൽ മാത്രമേ മണൽ വാരാൻ കഴിയുകയുള്ളൂ. എത്രയും വേഗം സർവേ പൂർത്തിയാക്കണമെന്നാണ് ഉദ്യോഗസ്ഥർക്കു നൽകിയിരിക്കുന്ന നിർദേശം. കോന്നി താലൂക്കിൽ അരുവാപ്പുലം പഞ്ചായത്തിലെ ഏഴ് കടവുകളിൽനിന്ന് മണൽവാരാൻ തീരുമാനം. അച്ചൻകോവിലാറ്റിലെ കടവുകളിൽനിന്നാണ് മണൽ നീക്കുന്നത്.…
Read Moreഉയർന്ന തിരമാല :കേരളത്തിന്‍റെ വിവിധ തീരങ്ങളില്‍ നാളെ ( (26/05/2025)റെഡ് അലർട്ട് പ്രഖ്യാപിച്ചു
konnivartha.com: കേരള തീരത്ത് നാളെ (26/05/2025) രാത്രി 8.30 വരെ 3.1മുതൽ 4.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. താഴെ പറയുന്ന പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത ആവശ്യമാണ്. റെഡ് അലർട്ട് കൊല്ലം: ആലപ്പാട് മുതൽ ഇടവ വരെ ആലപ്പുഴ: ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ എറണാകുളം: മുനമ്പം മുതൽ മറുവക്കാട് വരെ തൃശൂർ: ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ മലപ്പുറം: കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ കോഴിക്കോട്: ചോമ്പാല മുതൽ രാമനാട്ടുകര വരെ കണ്ണൂർ: വളപട്ടണം മുതൽ ന്യൂമാഹി വരെ കാസറഗോഡ്: കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ ഓറഞ്ച് അലർട് തിരുവനന്തപുരം: കാപ്പിൽ മുതൽ പൊഴിയൂർ വരെ കൂടാതെ കന്യാകുമാരി ജില്ലയിലെ നീരോടി മുതൽ ആരോക്യപുരം വരെയുള്ള തീരങ്ങളിൽ നാളെ (26/05/2025)…
Read Moreകനത്ത മഴ: താലൂക്കുകളിൽ കൺട്രോൾ റൂം പ്രവർത്തിക്കും
konnivartha.com: കനത്ത മഴയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിലെ എല്ലാ താലൂക്കുകളിലും കൺട്രോൾ റൂമുകൾ പ്രവർത്തിക്കും. ജില്ലാ കളക്ടറേറ്റിലും തിരുവനന്തപുരം കോർപറേഷനിലും പ്രധാന കൺട്രോൾ റൂമുകൾ സജ്ജമാക്കും. പൊതുമരാമത്ത് വകുപ്പിന്റെ കൺട്രോൾ റൂം കെ.എസ്.ടി.പി. ഓഫീസിൽ ഉടൻ ആരംഭിക്കും. തിരുവനന്തപുരം ജില്ലയിൽ മന്ത്രിമാരായ വി. ശിവൻകുട്ടി, ജി. ആർ. അനിൽ, പി. എ. മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിൽ ജില്ലാതല അവലോകന യോഗം ചേർന്നു. മഴക്കെടുതിയും ജില്ലയിലെ സ്ഥിതിഗതികളും വിലയിരുത്തിയ യോഗത്തിൽ അടിയന്തര നടപടികൾ ആസൂത്രണം ചെയ്തു. അടിയന്തര ആവശ്യങ്ങൾക്കായി ഓരോ താലൂക്കിനും അഞ്ച് ലക്ഷം രൂപയും ഓരോ വില്ലേജിനും 25,000 രൂപയും സർക്കാർ അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം കോർപറേഷൻ ഓരോ വാർഡിനും ഒരു ലക്ഷം രൂപ ആദ്യഘട്ടത്തിൽ നൽകും. ആവശ്യമെങ്കിൽ അടിയന്തര ഘട്ടങ്ങളിൽ കൂടുതൽ സഹായം ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. കടപുഴകി വീഴുന്ന മരങ്ങളും വെള്ളക്കെട്ടും നീക്കാൻ…
Read Moreകോന്നിയില്‍ അധ്യാപകന്‍, പ്രോഗ്രാമര്‍ ഒഴിവ്
konnivartha.com: ഐഎച്ച്ആര്‍ഡി കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് കോന്നിയിലേക്ക് താത്കാലിക അധ്യാപകന്‍, പ്രോഗ്രാമര്‍ എന്നീ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. കൊമേഴ്സ് (രാവിലെ 11), ഇംഗ്ലീഷ് (ഉച്ചയ്ക്ക് 12) എന്നീ തസ്തികകള്‍ക്ക് മെയ് 27 നും കമ്പ്യൂട്ടര്‍ സയന്‍സ് (രാവിലെ 11), പ്രോഗ്രാമര്‍ (ഉച്ചയ്ക്ക് 12) എന്നീ തസ്തികകള്‍ക്ക് മെയ് 28 നും ആണ് അഭിമുഖം. അധ്യാപക തസ്തികയ്ക്ക് അതതു വിഷയത്തില്‍ ബിരുദാനന്തര ബിരുദവും (നെറ്റ് മുന്‍ഗണന), പ്രോഗ്രാമര്‍ തസ്തികയ്ക്ക് പിജിഡിസിഎ/ ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സുമാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അന്നേ ദിവസം കോളേജില്‍ ഹാജരാകണം. ഫോണ്‍ : 8547005074.
Read Moreസ്മാര്‍ട്ട് അങ്കണവാടികള്‍ വ്യക്തിത്വ വികാസത്തിന് അടിത്തറ പാകും: മന്ത്രി വീണാ ജോര്‍ജ്
കുട്ടികളുടെ വ്യക്തിത്വ വികാസത്തിന് അടിത്തറ പാകുന്നതിനുള്ള ശാസ്ത്രീയ ഇടപെടലായാണ് സ്മാര്‍ട്ട് അങ്കണവാടികള്‍ സര്‍ക്കാര്‍ നിര്‍മിക്കുന്നതെന്ന് ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ഭഗവതിക്കും പടിഞ്ഞാറ് 50-ാം നമ്പര്‍ സ്മാര്‍ട്ട് അങ്കണവാടി പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കുട്ടിയുടെ ആരോഗ്യ, മാനസിക, ബൗധിക വികാസത്തിന്റെ ഇടങ്ങളായതു കൊണ്ടാണ് അങ്കണവാടിക്ക് പ്രത്യേകം ഫണ്ട് അനുവദിച്ച് പദ്ധതി നടപ്പാക്കുന്നത്. സര്‍ക്കാര്‍ ഏറ്റെടുത്ത ആദ്യ ദൗത്യങ്ങളിലൊന്നായിരുന്നു അങ്കണവാടികളുടെ വൈദ്യുതിവത്കരണം. ഗോത്രവര്‍ഗ മേഖല, മറ്റ് ദുര്‍ഘടമായ ഇടം എന്നിവിടങ്ങളില്‍ വൈദ്യുതി എത്തിച്ചു. അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യ പരിപാലനത്തിന് പ്രത്യേക പദ്ധതികളുണ്ട്. കുഞ്ഞ് ജനിച്ച് 1000 ദിവസം വരെ അമ്മയ്ക്ക് പോഷകാഹാരം, കുഞ്ഞിന്റെ ആരോഗ്യം, വാക്സിനേഷന്‍ തുടങ്ങിയവ ഇതിലൂടെ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. അങ്കണവാടിക്ക് സൗജന്യമായി സ്ഥലം നല്‍കിയ കേഴിയത്ത് വീട്ടില്‍ വാസുദേവന്‍ നായര്‍,…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 24/05/2025 )
മലയോര മേഖലയില്‍ രാത്രി യാത്രയ്ക്ക് നിരോധനം ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം,മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങള്‍ എന്നിവയിലുള്ള ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിന് പത്തനംതിട്ട ജില്ലയിലെ എല്ലാ മലയോര മേഖലകളിലേക്കുമുള്ള എല്ലാ യാത്രകളും രാത്രി ഏഴു മുതല്‍ രാവിലെ ആറുവരെയും, തൊഴിലുറപ്പ് ജോലികള്‍, വിനോദ സഞ്ചാരത്തിനായുള്ള കയാക്കിങ്/കുട്ട വഞ്ചി സവാരി, ബോട്ടിംഗ്, ട്രക്കിംഗ് എന്നിവയും മേയ് 28 വരെ നിരോധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്ടറുമായ എസ്. പ്രേം കൃഷ്ണന്‍ ഉത്തരവായി. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് അടിയന്തര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിന് നിരോധനം ബാധകമല്ല. ക്വാറികളുടെ പ്രവര്‍ത്തനം നിരോധിച്ചു ജില്ലയില്‍ ശക്തമായ മഴയുടെ സാഹചര്യത്തില്‍മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിന് മെയ് 25 മുതല്‍ 28 വരെ ജില്ലയിലെ…
Read Moreകാലവര്‍ഷം :പത്തനംതിട്ട ജില്ലയില്‍ വിവിധ മുന്നറിയിപ്പ് ( 24/05/2025 )
WWW.KONNIVARTHA.COM മലയോര മേഖലയില്‍ രാത്രി യാത്രയ്ക്ക് നിരോധനം KONNIVARTHA.COM:ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം,മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങള്‍ എന്നിവയിലുള്ള ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിന് പത്തനംതിട്ട ജില്ലയിലെ എല്ലാ മലയോര മേഖലകളിലേക്കുമുള്ള എല്ലാ യാത്രകളും രാത്രി ഏഴു മുതല്‍ രാവിലെ ആറുവരെയും, തൊഴിലുറപ്പ് ജോലികള്‍, വിനോദ സഞ്ചാരത്തിനായുള്ള കയാക്കിങ്/കുട്ട വഞ്ചി സവാരി, ബോട്ടിംഗ്, ട്രക്കിംഗ് എന്നിവയും മേയ് 28 വരെ നിരോധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്ടറുമായ എസ്. പ്രേം കൃഷ്ണന്‍ ഉത്തരവായി. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് അടിയന്തര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിന് നിരോധനം ബാധകമല്ല. ക്വാറികളുടെ പ്രവര്‍ത്തനം നിരോധിച്ചു KONNIVARTHA.COM:ജില്ലയില്‍ ശക്തമായ മഴയുടെ സാഹചര്യത്തില്‍മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിന് മെയ് 25 മുതല്‍ 28…
Read Moreനിർമ്മാണത്തിനിടെ മണ്ണിടിഞ്ഞു; അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം
കണ്ണൂര്‍-മുഴപ്പിലങ്ങാട് ദേശീയപാതയില്‍ മണ്ണിടിച്ചില്‍. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന അതിഥി തൊഴിലാളി മരിച്ചു.ഝാര്‍ഖണ്ഡ് സ്വദേശിയായ ബിയാസ് ഒര്‍വന്‍ (28) ആണ് മരിച്ചത്. കണ്ണൂർ ചാലക്കുന്നില്‍ ഇന്ന് വൈകിട്ട് 5.30-ഓടെയാണ് അപകടം.പാതയുടെ വശങ്ങളിലെ കോണ്‍ക്രീറ്റ് മതിലിന്റെ നിര്‍മാണ പ്രവൃത്തികളാണ് നടന്ന് കൊണ്ടിരുന്നത്. പണിയുടെ ആവശ്യങ്ങള്‍ക്കായി വച്ചിരുന്ന ഇരുമ്പ് പാളികള്‍ വയ്ക്കാന്‍ ശ്രമിക്കുന്നതിനിടയിൽ മണ്ണിടിഞ്ഞ് ബിയാസ് താഴെ കോണ്‍ക്രീറ്റ് പാളികളിലേക്ക് വീഴുകയായിരുന്നു.കോണ്‍ക്രീറ്റ് പാളികളില്‍ നിന്ന് പുറത്തേക്ക് ഉന്തിനിന്ന കമ്പികള്‍ക്ക് മുകളിലേക്കാണ് ബിയാസ് വീണത്.ബിയാസ് സംഭവ സ്ഥലത്ത് തന്നെ മരിച്ചതായാണ് വിവരം.
Read More