Sabarimala online booking for poojas and accommodations starts today. Devotees can book poojas and accommodations through the official website www.onlinetdb.com offering a convenient way to plan their pilgrimage konnivartha.com; ശബരിമലയിലെ മണ്ഡല മകര വിളക്ക് തീര്‍ഥാടനത്തിന് മുന്നോടിയായി പൂജകൾ ഭക്തർക്ക് ഓൺലൈനിലൂടെ ഇന്ന് (നവംബർ 5) മുതൽ ബുക്ക് ചെയ്യാം.www.onlinetdb.com എന്ന വെബ്സൈറ്റ് വഴിയാണ് പൂജകൾ ബുക്ക് ചെയ്യേണ്ടത്. സന്നിധാനത്ത് താമസിച്ചു ദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്നവർക്ക് ഓൺലൈൻ അക്കോമഡേഷൻ ബുക്കിങ്ങും ഇന്ന് ആരംഭിക്കും.
Read Moreകടലാക്രമണത്തിന് സാധ്യത:സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ (05/11/2025) രാത്രി 11.30 വരെ കേരളത്തിലെ തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), കോഴിക്കോട് (ചോമ്പാല മുതൽ രാമനാട്ടുകര വരെ) ജില്ലകളിലെ തീരങ്ങളിൽ 0.7 മുതൽ 1.0 മീറ്റർ വരെയും; കന്യാകുമാരി ജില്ലയിലെ (നീരോടി മുതൽ ആരോക്യപുരം വരെ) തീരങ്ങളിൽ 1.0 മുതൽ 1.1 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. 1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. 2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. 3. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന…
Read Moreനോർക്ക റൂട്സ് പി.ഡി.ഒ.പി പ്രോഗ്രാമുകള്‍ക്ക് തുടക്കമായി
നോർക്ക റൂട്സ് പി.ഡി.ഒ.പി പ്രോഗ്രാമുകള്‍ക്ക് തുടക്കമായി; തിരുവനന്തപുരം നഴ്സിംഗ് കോളേജില്‍ നോര്‍ക്ക മൈഗ്രേഷന്‍ ഫെസിലിറ്റേഷന്‍ സേവനങ്ങള്‍ ലഭ്യമാക്കും: പി ശ്രീരാമകൃഷ്ണൻ konnivartha.com; വിദേശ തൊഴിൽ കുടിയേറ്റത്തിനു മുന്നോടിയായി നോർക്ക റൂട്സ് നടപ്പാക്കുന്ന പരിശീലന പരിപാടിയായ പ്രീ ഡിപാർച്ചർ ഓറിയന്റേഷൻ പ്രോഗ്രാമിന്റെ (പി.ഡി.ഒ.പി) നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ ക്യാമ്പ് തിരുവനന്തപുരം ഗവണ്മെന്റ് കോളേജ് ഓഫ് നഴ്സിംങില്‍ സംഘടിപ്പിച്ചു. തിരുവനന്തപുരം ഗവണ്മെന്റ് കോളേജ് ഓഫ് നഴ്സിംങില്‍ വിദേശഭാഷാ പഠനത്തിനുളള നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന് ലാംഗ്വേജസിന്റെ (എന്‍.ഐ.എഫ്.എല്‍) സാറ്റലൈറ്റ് സെന്റര്‍ ഉള്‍പ്പെടെയുളള മൈഗ്രേഷന്‍ ഫെസിലിറ്റേഷന്‍ സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്ത നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഈ വര്‍ഷം വിവിധ ഇടങ്ങളിലായി നാല്പത് പി.ഡി.ഒ.പി ക്യാംപുകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷിതവും, ക്രമബദ്ധവും നിയമാനുസൃതവുമായ കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ് നോർക്ക റൂട്സിന്റെ…
Read Moreപട്ടാഴി വഴി പത്തനംതിട്ട തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസ് തുടങ്ങി
konnivartha.com; പത്തനംതിട്ടയില്‍ നിന്ന് പട്ടാഴി വഴി തിരുവനന്തപുരത്തേക്ക് സര്‍വീസ് അനുവദിച്ച കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസ് പത്തനംതിട്ട ഡിപ്പോയില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിര്‍വഹിച്ചു. ജനകീയമായ പ്രവര്‍ത്തനങ്ങളിലൂടെ കെഎസ്ആര്‍ടിസി മുന്നേറുകയാണെന്ന് മന്ത്രി പറഞ്ഞു. പ്രതിദിനം 14 ലക്ഷം രൂപ എന്ന ലക്ഷ്യം മറികടന്ന് 19 ലക്ഷം രൂപ വരുമാനം നേടിയ പത്തനംതിട്ട ഡിപ്പോയുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണ്. കെഎസ്ആര്‍ടിസിക്ക് കൂടുതല്‍ ഗുണഭോക്താക്കളുള്ള നാടാണ് പത്തനംതിട്ടയെന്നും മന്ത്രി പറഞ്ഞു. എല്ലാ ദിവസവും രാവിലെ 5.20 നാണ് പത്തനംതിട്ട ഡിപ്പോയില്‍ നിന്ന് സര്‍വീസ് ആരംഭിക്കുന്നത്. ചന്ദനപ്പള്ളി, ഏഴംകുളം, പട്ടാഴി ക്ഷേത്രം, കൊട്ടാരക്കര, വെഞ്ഞാറമൂട്, ടെക്നോപാര്‍ക്ക്, മെഡിക്കല്‍ കോളേജ്, ജനറല്‍ ആശുപത്രി വഴി 8.40 ഓടെ തിരുവനന്തപുരത്ത് എത്തും. കെഎസ്ആര്‍ടിസിയും വിവോ കമ്പനിയും സംയുക്തമായി ഒരുക്കിയ ശിതീകരിച്ച വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനവും ഉളനാട് ശ്രീകൃഷ്ണ…
Read Moreജില്ല ഭക്ഷ്യസുരക്ഷാ ലാബ് പുതിയ കെട്ടിടം നാടിന് സമര്‍പ്പിച്ചു
അത്യാധുനിക സൗകര്യങ്ങളോടെ പൂര്‍ത്തിയായ ജില്ല ഭക്ഷ്യസുരക്ഷാ ലാബിലൂടെ സഫലമായത് പത്തനംതിട്ടയുടെ സ്വപ്നമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പത്തനംതിട്ട നഗരത്തില്‍ അണ്ണായിപാറയില്‍ ജില്ല ഭക്ഷ്യസുരക്ഷാ ലാബിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ജില്ലാ ആസ്ഥാനത്തിന്റെ വികസന സാക്ഷ്യമാണ് ലാബ്. കേരളത്തില്‍ 50 വര്‍ഷത്തിനു ശേഷമാണ് ഒരു ഭക്ഷ്യ സുരക്ഷ ലാബ് സ്ഥാപിക്കുന്നത്. സംസ്ഥാനത്ത് നാലാമത്തെതാണ്. സംസ്ഥാന രൂപീകരണത്തിന് ശേഷം 1957 ലാണ് ആദ്യത്തെ ഭക്ഷ്യസുരക്ഷാ ലാബ് തിരുവനന്തപുരത്ത് സ്ഥാപിക്കുന്നത്. കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലാണ് മറ്റു ലാബുകള്‍. ജില്ലയെ സംബന്ധിച്ചിടത്തോളം ഭക്ഷ്യ സുരക്ഷാ ലാബ് സുപ്രധാനമാണ്. ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് വഴിപാട് സാധനങ്ങള്‍ പരിശോധിക്കുന്നതിനായി 1997ലെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 1998 മുതല്‍ ജില്ലയില്‍ ജില്ലാ ഭക്ഷ്യപരിശോധന ലബോറട്ടറി പ്രവര്‍ത്തിച്ചു വരുന്നു. ലബോറട്ടറിയില്‍ കുടിവെള്ള പരിശോധയ്ക്കും മറ്റ് ഭക്ഷ്യവസ്തുക്കളുടെ പ്രാഥമിക പരിശോധന നടത്തുവാനുമുള്ള സൗകര്യം മാത്രമാണ് ഉണ്ടായിരുന്നത്. മൂന്ന്…
Read Moreകുടുംബശ്രീ പ്രീമിയം കഫേ രണ്ടാം ഔട്ട്ലെറ്റ് മന്ത്രി ഉദ്ഘാടനം ചെയ്തു
കുടുംബശ്രീ രാജ്യത്തെ ഏറ്റവും വലിയ സ്ത്രീ ശാക്തീകരണ പ്രസ്ഥാനമായി മാറിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പത്തനംതിട്ട നഗരസഭ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ട്രാവലേഴ്സ് ലോഞ്ചിന്റെയും കുടുംബശ്രീ പ്രീമിയം കഫേയുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ഉന്നമനത്തില്‍ കുടുംബശ്രീയുടെ പങ്ക് വലുതാണ്. സമൂഹത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികളാണ് കുടുംബശ്രീ നടപ്പാക്കുന്നത്. കുടുംബശ്രീയും വിജ്ഞാനകേരളവും ചേര്‍ന്ന് നടപ്പാക്കിയ ‘ ഓണത്തിന് ഒരു ലക്ഷം തൊഴില്‍’ കാമ്പയിന് സംസ്ഥാനത്ത് ആദ്യ ലക്ഷ്യം പൂര്‍ത്തീകരിച്ചത് പത്തനംതിട്ടയിലാണ്. 5286 തൊഴില്‍ അന്വേഷകര്‍ക്ക് വിവിധ സ്ഥാപന – സംരംഭങ്ങളില്‍ തൊഴിലുറപ്പാക്കി. കുടുംബശ്രീയുടെ രണ്ടാമത്തെ പ്രീമിയം കഫെ ഔട്ട്ലെറ്റാണ് ജില്ലാ ആസ്ഥാനത്ത് നിര്‍മിച്ചത്. അബാന്‍ മേല്‍പ്പാലം നിര്‍മാണം പുരോഗതിയിലും ജില്ലാ സ്റ്റേഡിയം പൂര്‍ത്തികരണ ഘട്ടത്തിലുമാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. രോഗി പരിചരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ…
Read Moreറാന്നി പെരുനാട് ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രം ഐപി കെട്ടിടം നിര്‍മാണോദ്ഘാടനം മന്ത്രി നിര്‍വഹിച്ചു
കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയ്ക്ക് സര്‍ക്കാര്‍ നല്കിയ ഏറ്റവും പ്രധാന സംഭാവനകളിലൊന്നാണ് ജനകീയാരോഗ്യ കേന്ദ്രങ്ങളെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. റാന്നി പെരുനാട് ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രം ഐപി കെട്ടിടം നിര്‍മാണോദ്ഘാടനം, നവീകരിച്ച കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം, എക്സ് റേ യൂണിറ്റിന്റെ പ്രവര്‍ത്തന ഉദ്ഘാടനം എന്നിവ ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുജനാരോഗ്യം ശക്തിപ്പെടുത്തുന്നതിലും രോഗനിര്മാര്ജനത്തിലും ജനകീയാരോഗ്യ കേന്ദ്രങ്ങള്‍ പ്രധാന പങ്ക് വഹിക്കുന്നു. 5417 കേന്ദ്രങ്ങളാണ് മുഖ്യമന്ത്രി 2023ല്‍ ഉദ്ഘാടനം ചെയ്തത്. റാന്നിയിലെ വിവിധ ജനകീയാരോഗ്യ കേന്ദ്രങ്ങള്‍ക്കായി 55 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്. പെരുനാട് കുടുംബാരോഗ്യകേന്ദത്തില്‍ നിലവില്‍ കിടത്തി ചികിത്സ ലഭ്യമാണ്. ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 37.5 ലക്ഷം രൂപ ചെലവഴിച്ച് ഒപി കെട്ടിടം നവീകരിച്ചു. സര്‍ക്കാരിന്റെ പദ്ധതി വിഹിതത്തില്‍ നിന്ന് 2.25 കോടി രൂപ മുടക്കിയാണ് പുതിയ ഐ പി കെട്ടിടം നിര്‍മിക്കുന്നത്.…
Read Moreനിലയ്ക്കല്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന് തറക്കല്ലിട്ടു
നിലയ്ക്കല്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന് തറക്കല്ലിട്ടു:സമഗ്രമായ ആധുനിക ട്രോമ ആന്‍ഡ് എമര്‍ജന്‍സി കെയര്‍ സെന്റര്‍ : മന്ത്രി വീണാ ജോര്‍ജ് :നിലയ്ക്കല്‍ ആശുപത്രിയില്‍ ആയുര്‍വേദം സംയോജിപ്പിക്കും നിലയ്ക്കലില്‍ സ്പെഷ്യാലിറ്റി ആശുപത്രിയെ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയായി വികസിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആശുപത്രിയുടെ നിര്‍മാണ ഉദ്ഘാടനം നിലയ്ക്കല്‍ ക്ഷേത്രം നടപ്പന്തലില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സമഗ്രമായ ആധുനിക ട്രോമ ആന്‍ഡ് എമര്‍ജന്‍സി കെയര്‍ സെന്ററായിരിക്കും ആശുപത്രി. ഹെലിപ്പാട് തൊട്ടടുത്തായതിനാല്‍ രോഗികളെ പെട്ടെന്ന് എയര്‍ലിഫ്റ്റ് ചെയ്ത് ചികിത്സ ഉറപ്പാക്കാനാകും. ശബരിമല തീര്‍ത്ഥാടകര്‍ക്കും നാട്ടുകാര്‍ക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ വിഭാവനം ചെയ്തിരിക്കുന്നത്. പ്ലാപള്ളി, പമ്പാവാലി, അട്ടത്തോട് തുടങ്ങിയ വനമേഖലയിലുള്ളവര്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആശുപത്രി ഏറെ സഹായകരമാകും. വന്യജീവി ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്കും വിദഗ്ദ ചികിത്സ ഉറപ്പാക്കാനാകും. എല്ലാവര്ക്കും വേഗത്തില്‍ എത്തിചേരാന്‍ കഴിയുന്ന സ്ഥലം ആശുപത്രിക്കായി ലഭിക്കുന്നതിന് ആദ്യഘട്ടത്തില്‍ ബുദ്ധിമുട്ടുണ്ടായി.…
Read Moreയുവോത്സവ മത്സരം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ചു
യുവോത്സവ മത്സരം ജില്ലാ കേരളോത്സവത്തിന്റെ ഭാഗമായുളള ദേശീയ യുവോത്സവ മത്സരം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഷെര്‍ലാ ബിഗം, യുവജന ക്ഷേമബോര്‍ഡ് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ ചന്ദ്രികാദേവി, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബിബിന്‍ എബ്രഹാം എന്നിവര്‍ പങ്കെടുത്തു.
Read Moreകുടുംബശ്രീ അംഗങ്ങള്‍ക്ക് സ്വയം തൊഴില്‍ വായ്പ വിതരണോദ്ഘാടനം മന്ത്രി നിര്‍വഹിച്ചു
പട്ടികജാതി – പട്ടികവര്‍ഗ വികസന കോര്പ്പറേഷന് വായ്പ പദ്ധതി സാധാരണക്കാര്‍ക്ക് ആശ്വാസകരം : മന്ത്രി വീണാ ജോര്‍ജ് :കുടുംബശ്രീ അംഗങ്ങള്‍ക്ക് സ്വയം തൊഴില്‍ വായ്പ വിതരണോദ്ഘാടനം മന്ത്രി നിര്‍വഹിച്ചു സംസ്ഥാന പട്ടികജാതി – പട്ടികവര്‍ഗ വികസന കോര്പ്പറേഷന് നല്കുന്ന വായ്പകള്‍ സാധാരണക്കാര്‍ക്ക് ആശ്വാസകരമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആറന്മുള നിയോജക മണ്ഡലത്തില്‍ സിഡിഎസ് മുഖേന പട്ടികവിഭാഗം കുടുംബശ്രീ അംഗങ്ങള്‍ക്ക് നല്കുന്ന സ്വയം തൊഴില്‍ വായ്പയുടെ വിതരണോദ്ഘാടനം ആറാട്ടുപ്പുഴ തരംഗം ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സ്വയം തൊഴിലിനായി 50 ലക്ഷം രൂപ, വിദ്യാഭ്യാസത്തിനായി 10 ലക്ഷം രൂപ, പെണ്മക്കളുടെ വിവാഹത്തിനായി 3.5 ലക്ഷം രൂപ എന്നിങ്ങനെ നിരവധി വായ്പകളാണ് കോര്പ്പറേഷന് നല്‍കുന്നത്. സ്ത്രീ ശാക്തീകരണ പ്രസ്ഥാനമായ കുടുംബശ്രീ സിഡിഎസിലൂടെയാണ് വായ്പ ആവശ്യക്കാരിലേക്ക് എത്തിക്കുന്നത്. സ്ത്രീ സൗഹാര്‍ദ പ്രവര്‍ത്തനങ്ങള്‍ക്കായി ജനകീയ പദ്ധതികളാണ് കുടുംബശ്രീ നടപ്പാക്കുന്നത്. തൊഴില്‍ നേടുന്നതിന്…
Read More