പമ്പയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് വേഗത്തില്‍ ദര്‍ശനത്തിന് സൗകര്യമൊരുക്കും : ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍

  പമ്പയില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് അധികം കാത്തുനില്‍ക്കാതെ സുഗമമായി ദര്‍ശനനം നടത്തുന്നതിന് സൗകര്യമൊരുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. സന്നിധാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.   പമ്പയില്‍ തീര്‍ഥാടകരുടെ എണ്ണം കൂടുന്നതിനനുസരിച്ച് നിലയ്ക്കലില്‍ നിയന്ത്രിക്കും. മരക്കൂട്ടം മുതല്‍ ശരംകുത്തി വരെ 20 ഓളം ക്യൂ കോംപ്ലക്‌സുകളുണ്ട്. ഒരേ സമയം 500-600 ആളുകള്‍ക്ക് അവിടെ വിശ്രമിക്കുന്നതിന് സൗകര്യമുണ്ട്. ക്യൂ കോംപ്ലക്‌സില്‍ എത്തുന്ന ഭക്തര്‍ക്ക് ആവശ്യമായ കുടിവെള്ളവും ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. ഇത് തീര്‍ഥാടകര്‍ ഫലപ്രദമായി ഉപയോഗിക്കണം. ക്യൂ കോംപ്ലക്‌സിലെ സൗകര്യങ്ങള്‍ മനസ്സിലാക്കുന്നതിനും അനൗണ്‍സ്‌മെന്റ് നടത്തും. ഇവിടെ ഏകോപനത്തിനായി കോ ഓര്‍ഡിനേറ്ററെ നിയോഗിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. സ്‌പോട്ട് ബുക്കിംഗിനായി തീര്‍ഥാടകര്‍ പമ്പയിലെത്തുന്നത് കുറയ്ക്കുന്നതിന് നിലയ്ക്കലില്‍ ഏഴ് സ്‌പോട്ട് ബുക്കിംഗ് ബൂത്തുകള്‍ അധികമായി ഉടന്‍ സ്ഥാപിക്കും. പമ്പയില്‍ നിലവിലുള്ള നാല് സ്‌പോട്ട് ബുക്കിംഗ് ബൂത്തുകള്‍ക്ക് പുറമേയാണിത്. തീര്‍ഥാടകര്‍ക്ക് ചുക്കുവെള്ള വിതരണത്തിനായി 200…

Read More

ശബരിമലയില്‍ മുന്നൊരുക്കങ്ങളുടെ അപര്യാപ്തത :തിരക്ക് നിയന്ത്രണാതീതം

  ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക് . മുന്നൊരുക്കങ്ങളുടെ അപര്യാപ്തത മൂലമാണ് തിരക്ക് കൂടിയത് എന്നുള്ള കാര്യം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാർ തന്നെ സമ്മതിച്ചു .കേരളം ആവശ്യപ്പെട്ട കേന്ദ്രസേന ഇതുവരെ എത്താത്തത് നിയന്ത്രണങ്ങള്‍ പാളാന്‍ കാരണമായി. എന്‍ഡിആര്‍എഫ്, ആര്‍എഎഫ് സേനകളുടെ സേവനമാണ് സംസ്ഥാനം നേരത്തേ ആവശ്യപ്പെട്ടിരുന്നു . ഇവര്‍ എത്താൻ രണ്ടുദിവസംകൂടി കഴിയുമെന്ന് ശബരിമലയുടെ ചുമതലയുള്ള എഡിജിപി എസ്. ശ്രീജിത്ത് പറയുന്നു . മണിക്കൂറുകളോളമാണ് ഭക്തര്‍ ക്യൂ നില്‍ക്കുന്നത് .തിരക്ക് വര്‍ധിച്ചതോടെ സാധ്യമായ എല്ലാവഴികളിലൂടെയും ഭക്തരെ കയറ്റിവിടുകയാണ്. ഇരുമുടിയുമായി എത്തിയവരെ സ്റ്റാഫ് ഗേറ്റ് വഴിയും കടത്തിവിട്ടു . തിരക്ക് ക. തിരക്ക് കാരണം പലവഴികളിലൂടെ ഭക്തരെ കയറ്റിവിടുന്നതിനാല്‍ പലര്‍ക്കും പതിനെട്ടാംപടി ചവിട്ടാനായില്ല. ക്രമം തെറ്റിച്ച് വനത്തിലൂടെയും മറ്റും വരുന്നവര്‍ അത് അവസാനിപ്പിക്കണമെന്നും അതാണ് തിരക്കിന് കാരണമെന്നും പോലീസ് അധികൃതര്‍ പറയുന്നു . തിരക്ക് നിയന്ത്രിക്കാനായി നിലവില്‍ നിലയ്ക്കലില്‍…

Read More

കോന്നി ഗ്രാമപഞ്ചായത്ത് : യു ഡി എഫ് മുഴുവന്‍  സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു

  konnivartha.com; കോന്നി ഗ്രാമപഞ്ചായത്തിലെ 20 വാര്‍ഡുകളിലും മത്സരിക്കാന്‍ ഉള്ള മുഴുവന്‍ സ്ഥാനാർത്ഥികളെയും ഐക്യജനാധിപത്യമുന്നണി പ്രഖ്യാപിച്ചു വാർഡ് പേര് :  സ്ഥാനാർത്ഥി 01 ആഞ്ഞിലികുന്ന് നിഷാകുമാരി ഇ.കെ വനിതാ സംവരണം 02 കിഴക്കുപുറം ജിൽഷാ ഷാജി വനിതാ സംവരണം 03 ചെങ്ങറ അജി കൊച്ചുകുഞ്ഞ് പട്ടികജാതി ജനറൽ 04 അട്ടച്ചാക്കൽ അഡ്വ. സജേഷ് കെ.സാം ജനറൽ (കേരളാ കോൺഗ്രസ്സ് (ജെ) 05 തേക്കുമല സൂര്യകല. ആർ വനിതാ സംവരണം 06 കൊന്നപ്പാറ വെസ്റ്റ് സിന്ധു ശശി പട്ടികജാതി വനിത 07 അതുമ്പുംകുളം സ്‌കറിയ പനച്ചത്തറയിൽ ജനറൽ 08 കൊന്നപ്പാറ ജോബിൻ ഇടയാടിയിൽ ജനറൽ (കേരളാ കോൺഗ്രസ്സ് (ജെ) 09 പയ്യനാമൺ മോഹനൻ കെ.കെ (മോഹനൻ കാലായിൽ) | ജനറൽ 10 പെരിഞ്ഞൊട്ടയ്ക്കൽ | സണ്ണിക്കുട്ടി ജി ജനറൽ 11 മുരിങ്ങമംഗലം അനിത ബിജു വനിതാ സംവരണം 12…

Read More

അന്തർദേശീയ കിഴങ്ങുവിള സിംപോസിയത്തിന് തുടക്കം

  konnivartha.com; കേന്ദ്ര കൃഷി കർഷക ക്ഷേമ മന്ത്രാലയത്തിനു കീഴിൽ തിരുവനന്തപുരം ശ്രീകാര്യത്ത് പ്രവർത്തിക്കുന്ന ഐസിഎആർ– കേന്ദ്ര കിഴങ്ങുവർഗ്ഗ ഗവേഷണ സ്ഥാപനം (സിടിസിആർഐ), ഇന്റർനാഷണൽ സൊസൈറ്റി ഫോർ ട്രോപ്പിക്കൽ റൂട്ട് ക്രോപ്സ് (ISTRC) ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ വച്ച് മൂന്നു വർഷത്തിലൊരിക്കൽ നടത്തുന്ന സിംപോസിയത്തിന്റെ ഇരുപതാം പതിപ്പിന് ആതിഥേയത്വം വഹിക്കുന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിന്റെ ഉദ്ഘാടനം ICAR ഡെപ്യൂട്ടി ഡയറക്‌ടർ ജനറൽ (ഹോർട്ടികൾച്ചറൽ സയൻസസ്) ഡോ. സഞ്ജയ് കുമാർ സിംഗ് നിർവഹിച്ചു. ആഗോള കാർഷിക പ്രതിസന്ധിയും കാലാവസ്ഥാ വ്യതിയാനവും നേരിടുന്നതിൽ ഉഷ്ണമേഖലാ കിഴങ്ങുവർഗ്ഗങ്ങളുടെ നിർണായക പങ്ക് അദ്ദേഹം ഊന്നിപ്പറഞ്ഞു. ആഹാര-പോഷക സുരക്ഷ ഉറപ്പാക്കുന്നതിലും സംരംഭകത്വ വികസനത്തെ പിന്തുണയ്ക്കുന്നതിലും ഈ വിളകൾ വഹിക്കുന്ന പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ISTRC പ്രസിഡന്റും നൈജീരിയ NSPRI എക്സിക്യൂട്ടീവ് ഡയറക്ടറുമായ പ്രൊ. ലതീഫ് ഒ. സന്നി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ISTRC യുടെ…

Read More

വി.എസ്.എസ്.സി പെൻഷൻ അദാലത്ത് നവംബര്‍ 26 ന്

  കേന്ദ്ര ബഹിരാകാശ വകുപ്പിന് കീഴിലുള്ള തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്‍റർ 2025 നവംബര്‍ 26 ന്  പെൻഷൻ അദാലത്ത് സംഘടിപ്പിക്കും. വേളിയിലെ ATF ഏരിയയിലെ എച്ച്‌ആര്‍‌ഡി‌ഡി ഹാളിൽ രാവിലെ 10.30 ന് അദാലത്ത് ആരംഭിക്കും. VSSC/IISU-ലെ പെൻഷൻകാർക്കോ/കുടുംബ പെൻഷൻകാർക്കോ എന്തെങ്കിലും പരാതിയുണ്ടെങ്കിൽ VSSC-യുടെ പെൻഷനേഴ്‌സ് പോർട്ടലിൽ (www.pensionerportal.vssc.gov.in) പ്രസിദ്ധീകരിച്ചിട്ടുള്ള നിർദ്ദിഷ്ട പ്രൊഫോർമയിൽ നിവേദനം സമർപ്പിക്കാം. അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ, പെൻഷൻ, എസ്റ്റാബ്ലിഷ്മെന്‍റ് സെക്ഷൻ, വി.എസ്.എസ്.സി, തിരുവനന്തപുരം – 695022 എന്ന വിലാസത്തിൽ തപാൽ വഴിയോ, [email protected] എന്ന ഇ-മെയിൽ വിലാസത്തിലോ 2025 നവംബര്‍ 24 ന് മുൻപ് പരാതി ലഭ്യമാക്കണം.

Read More

കല്ലേലിക്കാവിൽ ഇടത്താവള മണ്ഡപം ഉദ്ഘാടനം ചെയ്തു

  കോന്നി : അയ്യപ്പ ഭക്തർക്ക് ഇരുമുടിക്കെട്ട് നിറയ്ക്കുന്നതിനും ഇളച്ചു വെക്കുന്നതിനും വിശ്രമിക്കുന്നതിനും അച്ചൻ കോവിൽ നദിയിൽ സ്നാനം ചെയ്യുന്നതിനും കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ ഇടത്താവള മണ്ഡപം ഉദ്ഘാടനം ചെയ്തു. കാവ് പ്രസിഡന്റ് അഡ്വ സി വി ശാന്തകുമാർ ഭദ്ര ദീപം തെളിയിച്ചു. കർണ്ണാടക, ആന്ധ്രാപ്രദേശ്. തമിഴ്നാട് ദേശങ്ങളിൽ നിന്നും ചെങ്കോട്ട, കോട്ടവാസൽ, അച്ചൻ കോവിൽ, തുറ, ചെമ്പനരുവി, കടിയാർ പരമ്പരാഗത കാനന പാത വഴി കാൽ നടയായി എത്തുന്ന സ്വാമിമാരുടെ പ്രധാന ഇടത്താവളമാണ് കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്. ഇരുപത്തി നാല് മണിക്കൂറും അന്നദാനം ഉള്ള കാവിൽ വിരി വെക്കുന്നതിന് വിപുലമായ സൗകര്യവും ഉണ്ട്. കൊല്ലം, തിരുവനന്തപുരം എന്നിവിടെ നിന്നും ശബരിമലയ്ക്ക് പോകുന്ന അയ്യപ്പ ഭക്തരുടെ പ്രധാന ആരാധനാലയവും അന്നദാന മണ്ഡപവും ആണ് കല്ലേലിക്കാവ്.24 മണിക്കൂറും ദർശനവും അന്നദാനവും ഉള്ള കാവിൽ നൂറുകണക്കിന്…

Read More

പത്തനംതിട്ട ശബരിമല ഇടത്താവളത്തില്‍ അന്നദാന മണ്ഡപം തുറന്നു

  ശബരിമല മണ്ഡലകാലത്തോട് അനുബന്ധിച്ച് പത്തനംതിട്ട ശബരിമല ഇടത്താവളത്തില്‍ ആരംഭിച്ച അന്നദാന മണ്ഡപം ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ പ്രധാന ഇടത്താവളമായ പത്തനംതിട്ടയില്‍ തീര്‍ഥാടകര്‍ക്ക് എല്ലാ അടിസ്ഥാന സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്.   ആദ്യ ദിനം മുതല്‍ സന്നിധാനത്ത് അഭൂതപൂര്‍വ ഭക്തജന തിരക്കാണ്. മുന്‍വര്‍ഷങ്ങളിലെ പോലെ പരാതി ഇല്ലാത്ത തീര്‍ഥാടന കാലമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read More

സമൂഹമാധ്യമ നിരീക്ഷണം ഊര്‍ജിതമാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം

  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനു വേണ്ടി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന കണ്ടന്റുകളുടെ നിരീക്ഷണം ഊര്‍ജിതമാക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പുറത്തിറക്കി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന ഓഡിയോ, വീഡിയോ, ഡിസ്പ്ലേ, എ ഐ ജനറേറ്റഡ് കണ്ടന്റ്റുകള്‍ കര്‍ശനമായി പരിശോധിക്കും. എല്ലാ തദ്ദേശസ്ഥാപന നിയോജകമണ്ഡലങ്ങളിലും ഇത് പാലിക്കുന്നു എന്ന് ഉറപ്പാക്കാന്‍ ജില്ലാ കലക്ടര്‍മാരോട് കമ്മീഷന്‍ നിര്‍ദേശിച്ചു. കേരള പോലീസ് സോഷ്യല്‍ മീഡിയ പട്രോളിംഗിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഓഡിറ്റിങ് നടത്തുന്നുണ്ട്. വിവിധ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിലെ ഗ്രൂപ്പുകളുടെ, പ്രത്യേകിച്ച് വാട്സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരണ പ്രവര്‍ത്തനം നിരീക്ഷണത്തിന് വിധേയമാക്കും. വ്യാജമായതോ ദോഷകരമായതോ അപകീര്‍ത്തികരമായതോ ആയ ഉള്ളടക്കം പ്രചരിപ്പിക്കുന്നതിനെതിരെ നടപടി സ്വീകരിക്കും. വാട്സാപ് ഗ്രൂപ്പുകള്‍ വഴി അത്തരം കണ്ടന്റുകള്‍ പ്രചരിപ്പിക്കുന്നതില്‍ സൈബര്‍ പോലിസ് നിരീക്ഷണം കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വ്യാജ കണ്ടന്റുകള്‍…

Read More

ജില്ലാ മോണിറ്ററിംഗ് സമിതിയുടെ ആദ്യ യോഗം ചേര്‍ന്നു

  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ മോണിറ്ററിംഗ് സമിതിയുടെ ആദ്യ യോഗം ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ ചേമ്പറില്‍ ചേര്‍ന്നു. ആറന്മുള ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുമായി ബന്ധപ്പെട്ട സംസ്ഥാന പട്ടിക ജാതി പട്ടികവര്‍ഗ കോര്‍പ്പറേഷന്‍ മുഖേന 2.51 കോടി രൂപ 251 ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നതിനുള്ള അനുമതിക്കുള്ള അപേക്ഷ പരിഗണിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിലുള്ളതിനാല്‍ അനുമതി നല്‍കേണ്ടതില്ല എന്ന് തീരുമാനിച്ചു. പെരുമാറ്റ ചട്ടം കഴിഞ്ഞതിന് ശേഷം പരിഗണിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ എ എസ് നൈസാം, ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് എസ് ന്യൂമാന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ബീന എസ് ഹനീഫ്, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രവീണ്‍ ജി നായര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Read More

തദ്ദേശ സ്വയംഭരണ പൊതുതിരഞ്ഞെടുപ്പ് :പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 17/11/2025 )

പത്തനംതിട്ട ജില്ല : നാമനിര്‍ദേശ പത്രിക സ്വീകരിക്കുന്നത് 66 കേന്ദ്രങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ നാമനിര്‍ദേശ പത്രിക 66 കേന്ദ്രങ്ങളില്‍ സ്വീകരിക്കും. അതാത് നിയോജക മണ്ഡലത്തിന്റെ വരണാധികാരിക്കാണ് പത്രിക സമര്‍പ്പിക്കേണ്ടത്. ജില്ലാ പഞ്ചായത്തു ഡിവിഷനുകളില്‍ സ്ഥാനാര്‍ഥികളുടെ പത്രിക ജില്ല കലക്ടര്‍ക്ക് നല്‍കണം. ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലും ഒന്നു വീതം റിട്ടേണിംഗ് ഓഫീസര്‍മാരാണുള്ളത്. തിരുവല്ല നഗരസഭയില്‍ രണ്ടു റിട്ടേണിംഗ് ഓഫീസര്‍മാരുണ്ട്. ജില്ലയിലെ റിട്ടേണിംഗ് ഓഫീസര്‍മാരുടെ പട്ടിക ചുവടെ ഗ്രാമപഞ്ചായത്ത് ആനിക്കാട്- അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പി.ഡബ്ല്യു.ഡി. (റോഡ്‌സ്), മല്ലപ്പള്ളി കവിയൂര്‍- അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസര്‍, മല്ലപ്പള്ളി കൊറ്റനാട്- സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍), മല്ലപ്പള്ളി കല്ലൂപ്പാറ- താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍, തിരുവല്ല കോട്ടാങ്ങല്‍- സബ് രജിസ്ട്രാര്‍, മല്ലപ്പള്ളി കുന്നന്താനം- താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍, മല്ലപ്പള്ളി മല്ലപ്പള്ളി- അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസര്‍,…

Read More