ശബരിമലയില്‍ തങ്ക സൂര്യോദയം:അയ്യപ്പഭക്തിയില്‍ സന്നിധാനം
Read Moreസന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ മഴയ്ക്ക് സാധ്യത ( 17/11/2025 )
സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Read Moreചിറപ്പ് മഹോത്സവത്തിന് മലയ്ക്ക് കരിക്ക് പടേനിയോടെ തുടക്കം
കോന്നി : 999 മാമലകള്‍ ഉണര്‍ത്തി കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ചിറപ്പ് മഹോത്സവത്തിന് ആരംഭം കുറിച്ചു . ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ ആചാര അനുഷ്ടാനം നിലനിര്‍ത്തി പ്രകൃതിയ്ക്ക് ഊട്ടും പൂജയും നല്‍കുന്ന നൂറ്റാണ്ട് പഴക്കം ഉള്ള കര്‍മ്മം ആണ് മലയ്ക്ക് പടേനി . മൂന്നു കരിക്ക് മുതല്‍ ആയിരത്തി ഒന്ന് കരിക്ക് വരെയുള്ള പടേനി നിത്യവും കല്ലേലി കാവില്‍ വഴിപാടായി നടക്കുന്നു . മണ്ഡല മകര വിളക്ക് മഹോത്സവത്തിന്റെ ഭാഗമായി ഉള്ള ചിറപ്പിന് ആരംഭം കുറിച്ച് കൊണ്ട് ഊരാളിമാര്‍ കളരി വിളക്ക് തെളിയിച്ചു കൊണ്ട് പരമ്പ് നിവര്‍ത്തി താംബൂലവും കരിക്കും വിത്തും വിവിധ വിഭവങ്ങളുംകാട്ടിലയില്‍ സമര്‍പ്പിച്ചു കൊണ്ട് മലയ്ക്ക് കരിക്ക് പടേനി സമര്‍പ്പിച്ചു . മലകളുടെ ദാഹം ശമിപ്പിച്ചു കൊണ്ട് കരിക്ക് ഉടച്ചു . ശബരിമലയിലെ 18 മലകള്‍ക്കും…
Read Moreകല്ലേലിക്കാവില്‍ മണ്ഡല-മകരവിളക്ക് ‘മഹോത്സവം:നവംബർ 17 മുതൽ
കല്ലേലിക്കാവില്‍ മണ്ഡല-മകരവിളക്ക് ‘മഹോത്സവം:നവംബർ 17 മുതൽ 2026 ജനുവരി 14 വരെ കോന്നി :മണ്ഡല മകര വിളക്ക് മഹോത്സവത്തിന് കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് (മൂലസ്ഥാനം )ഒരുങ്ങി . ക്ഷേത്രങ്ങളില്‍ 41 ദിവസം നടക്കുന്ന ചിറപ്പ് മഹോത്സവം കല്ലേലി കാവില്‍ ശബരിമലയിലെ മകര വിളക്ക് ദിനം വരെ 60 ദിന രാത്രികളിലും മണ്ഡല മകര വിളക്ക് മഹോത്സവമായി കൊണ്ടാടും . 999 മലയാചാര പ്രകാരം നൂറ്റാണ്ടുകളായി നടന്നു വരുന്ന വെള്ളം കുടി നിവേദ്യം, ആഴിപൂജ, കുംഭപ്പാട്ട്, ഭാരതക്കളി, തലയാട്ടം കളി, കമ്പ് കളി, പാട്ടും കളിയും എന്നിവ മകരം ഏഴിന് രാത്രി യാമങ്ങളിൽ നടക്കും. 999 മലകളുടെ മൂലസ്ഥാനമാണ് കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് .999 മലകളുടെ അധിപനാണ് കല്ലേലി ഊരാളി അപ്പൂപ്പന്‍. ഇതിനാൽ മകര വിളക്ക് വരെ 41 തൃപ്പടി പൂജയും നടക്കും. ആദി…
Read Moreവൃശ്ചികപ്പുലരിയിൽ ശബരിമലയിൽ ഭക്തർക്ക് ദർശന പുണ്യം
പുതുതായി ചുമതലയേറ്റ ശബരിമല മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരിയുടെ നേതൃത്വത്തിൽ നട തുറന്നതോടെ അയ്യപ്പനെ തൊഴാനെത്തിയ ഭക്തർക്ക് വൃശ്ചികപ്പുലരിയിൽ ശബരിമലയിൽ ദർശന പുണ്യം. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ നട തുറന്നപ്പോൾ എങ്ങും ശരണ മന്ത്രങ്ങളുയര്‍ന്നു. പുലർച്ചെ തന്നെ ദർശനത്തിനെത്തിയ തീർഥാടകരുടെ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. ദേവസ്വം ബോർഡ് സെക്രട്ടറി പി എൻ ഗണേശ്വരൻ പോറ്റി, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ഒ ജി ബിജു തുടങ്ങിയവരും സന്നിഹിതരായിരുന്നു. പുലർച്ചെ മൂന്ന് മണിക്കു നട തുറന്നപ്പോൾ ദർശനത്തിനായി അയ്യപ്പന്മാരുടെ നീണ്ട നിര വലിയ നടപ്പന്തലിലും സോപാനത്തും ഇടംപിടിച്ചിരുന്നു. നട തുറന്നതിനുശേഷം നിർമ്മാല്യ അഭിഷേകം, ഗണപതിഹോമം, നെയ്യഭിഷേകം എന്നിവയും നടന്നു. നട ഉച്ചയ്ക്ക് ഒരു മണിക്ക് അടയ്ക്കും. തുടർന്ന് ഉച്ചകഴിഞ്ഞ് മുന്നു മണിക്ക് വീണ്ടും തുറക്കുകയും രാത്രി 11 മണിക്ക് ഹരിവരാസനം പാടി അടക്കുകയും ചെയ്യും
Read Moreശബരിമല : വൃശ്ചികം ഒന്നിന് നടതുറക്കുന്നത് പുതിയ പുറപ്പെടാ മേല്‍ശാന്തി
ശബരിമലയിലെ പുതിയ പുറപ്പെടാ മേൽശാന്തിയായി ഇ ഡി പ്രസാദ് നമ്പൂതിരിയും മാളികപ്പുറം മേൽശാന്തി എം ജി മനു നമ്പൂതിരിയും ചുമതല ഏറ്റെടുത്തു. ഇരുമുടി കെട്ടുമായി പതിനെട്ടാം പടി കയറിവന്ന ഇരുവരേയും സ്ഥാനമൊഴിഞ്ഞ മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരി പതിനെട്ടാം പടിക്ക് മുകളിൽ വച്ച് കൈപിടിച്ച് കയറ്റി ശ്രീകോവിലിനു മുന്നിലേക്ക് ആനയിച്ചു. തുടർന്ന് ഇ ഡി പ്രസാദ് നമ്പൂതിരിയെ തന്ത്രി കണ്ഠര് മഹേഷ് മോഹനര്, അയ്യപ്പന് മുന്നിൽ വച്ച് കലശാഭിഷേകം നടത്തി മേൽശാന്തിയായി അവരോധിക്കുകയും, അദ്ദേഹത്തെ ശ്രീകോവിലിനുള്ളിലേക്ക് കൈപിടിച്ച് കയറ്റുകയും ചെയ്തു. നട അടച്ച ശേഷം അയ്യപ്പന്റെ മൂലമന്ത്രം മേൽശാന്തിയുടെ കർണങ്ങളിലേക്ക് തന്ത്രി പകർന്നു നൽകി. തുടർന്ന് മാളികപ്പുറം ക്ഷേത്ര ശ്രീകോവിലിനു മുന്നിൽ കലശാഭിഷേകം നടത്തി എംജി മനു നമ്പൂതിരിയെ മാളികപ്പുറം മേൽശാന്തിയായി അവരോധിച്ചു. പുതിയ മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരിയാണ് വൃശ്ചികം ഒന്നിന് തിങ്കളാഴ്ച…
Read Moreഅബ്ദുള്ള ആസാദിനെ തിരഞ്ഞെടുത്തു
ദക്ഷിണ റെയിൽവേ സോണൽ റെയിൽവേ യൂസേഴ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റിയിലേക്ക് അബ്ദുള്ള ആസാദിനെ തിരഞ്ഞെടുത്തു. konnivartha.com; ദക്ഷിണ റെയിൽവേ സോണൽ റെയിൽവേ യൂസേഴ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റിയിലേക്ക് (ZRUCC) അബ്ദുള്ള ആസാദ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ യൂസേഴ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റിയുടെ (DRUCC) പ്രതിനിധിയായിട്ടാണ് അബ്ദുള്ള ആസാദിനെ സോണൽ തലത്തിലേക്ക് തിരഞ്ഞെടുത്തത്. മാവേലിക്കര ചാരുംമൂട് സ്വദേശിയായ അബ്ദുള്ള ആസാദ് നിലവിൽ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗമാണ്. മാനേജ്മെന്റിലും സോഷ്യൽ വർക്കിലും ഇരട്ട ബിരുദാനന്തരബിരുദമുള്ള അദ്ദേഹം യാത്രക്കാർക്ക് റെയിൽവേ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ പ്രത്യേക താൽപര്യം പുലർത്തുന്ന വ്യക്തിയാണ്. സോണൽ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ കേരളത്തിലെ റെയിൽവേ യാത്രക്കാരുടെ പ്രശ്നങ്ങൾ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ വിളിക്കുന്ന യോഗത്തിൽ നേരിട്ട് അവതരിപ്പിക്കാൻ ആകും.
Read Moreവൃശ്ചികമാസം ശബരിമലയിലെ സമയക്രമം
വൃശ്ചികമാസം ഒന്ന് (നവംബർ 17) മുതൽ രാവിലെ 3 മണി മുതൽ ഉച്ചക്ക് 1 മണിവരെയും, ഉച്ചകഴിഞ്ഞ് 3 മണിമുതൽ രാത്രി 11 മണിക്കുള്ള ഹരിവരാസനം വരെയും നട തുറന്നിരിക്കും. സമയക്രമം രാവിലെ നട തുറക്കുന്നത് – 3 മണി നിർമ്മാല്യം അഭിഷേകം – 3 മുതൽ 3.30 വരെ ഗണപതി ഹോമം – 3.20 മുതൽ നെയ്യഭിഷേകം – 3.30 മുതൽ 7 വരെ ഉഷ പൂജ – 7.30 മുതൽ 8 വരെ നെയ്യഭിഷേകം – 8 മുതൽ 11 വരെ 25 കലശം, കളഭം – 11.30 മുതൽ 12 വരെ ഉച്ച പൂജ – 12.00 ന് ഉച്ചയ്ക്ക് തിരുനട അടക്കൽ – 01.00 ന് തിരുനട തുറക്കൽ – 03.00 ന് ദീപാരാധന – 06.30 – 06.45…
Read Moreശക്തമായ മഴ :കോന്നി വകയാര്‍ റോഡില്‍ വെള്ളം നിറഞ്ഞു
konnivartha.com; ശക്തമായ മഴയെ തുടര്‍ന്ന് പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ കോന്നി വകയാറില്‍ വെള്ളം കയറി . മഴവെള്ളം ഒഴുകി പോകുന്ന ഓടകള്‍ അടഞ്ഞത് മൂലം വെള്ളം റോഡില്‍ കെട്ടി നിന്നു . റോഡു ഉയര്‍ത്തിയിട്ടും മഴ വെള്ളം ഒഴുകി പോകാത്ത സ്ഥിതിയാണ് . ഓടകളുടെ അറ്റകുറ്റപണികള്‍ നടക്കുന്നില്ല .ഇതിനാല്‍ മഴ വെള്ളം ഒഴുകി പോകുന്നില്ല
Read Moreസംസ്ഥാനവ്യാപകമായി ബിഎല്‍ഒമാര്‍ നാളെ ജോലി ബഹിഷ്‌കരിക്കും
കണ്ണൂര്‍ പയ്യന്നൂരില്‍ ബിഎല്‍ഒ അനീഷ് ജോര്‍ജിന്റെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച സംസ്ഥാനവ്യാപകമായി ബിഎല്‍ഒമാര്‍ ജോലി ബഹിഷ്‌കരിക്കും.മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും . എല്ലാ ജില്ലാ കളക്ടറേറ്റുകളിലേക്കും മാര്‍ച്ച് നടത്തും .ജോലി സമ്മര്‍ദ്ദമാണ് അനീഷ് ജോര്‍ജിന്റെ മരണത്തിന് പിന്നിലെന്നാണ് ബന്ധുക്കളുടെ ആരോപണം. എസ്ഐആര്‍ ചുമതല കൂടി വന്നതോടെ അധികജോലിഭാരം മൂലം സര്‍ക്കാര്‍ ജീവനക്കാര്‍ കടുത്ത സമ്മര്‍ദ്ദത്തിലാണെന്നാണ് ലഭ്യമായ വിവരം. അതിനാലാണ് തിങ്കളാഴ്ച തന്നെ പ്രതിഷേധിക്കാനുള്ള തീരുമാനം ബിഎല്‍ഒമാരുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. പയ്യന്നൂര്‍ കുന്നരു യുപി സ്‌കൂളിലെ പ്യൂണ്‍ അനീഷ് ജോര്‍ജിനെ ഞായറാഴ്ചയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ബൂത്ത്‌ലെവല്‍ ഓഫീസറായ (ബിഎല്‍ഒ) അനീഷ് ജോര്‍ജ് ജോലി സമ്മര്‍ദത്തെക്കുറിച്ച് പരാതി ഉന്നയിച്ചിരുന്നു . ബിഎല്‍ഒയുടെ മരണവുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി
Read More