ബര്‍ഗന്‍ഫീല്‍ഡ് സെന്റ് മേരീസ് ദൈവാലയത്തില്‍ പെരുന്നാളും, ബാവാ അനുസ്മരണവും എട്ടു നോമ്പാചരണവും

ബര്‍ഗന്‍ഫീല്‍ഡ്, ന്യൂജേഴ്‌സി: ബര്‍ഗന്‍ഫീല്‍ഡ് സെന്റ് മേരീസ് ദൈവാലയത്തില്‍ ആണ്ടുതോറും നടത്തിവരുന്ന വി. ദൈവമാതാവിന്‍റെ ജനനപ്പെരുന്നാളും, കാലം ചെയ്ത ശ്രേഷ്ഠ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ഓര്‍മ്മയും  എട്ടു നോമ്പാചരണവും  ഈ വര്‍ഷം സെപ്റ്റംബര്‍ 4 മുതല്‍ 11 വരെ തീയതികളില്‍ ഭക്തിയാദരപൂര്‍വ്വം നടത്തുന്നു.  ഈ പുണ്യ ദിനങ്ങളില്‍ അഭിവന്ദ്യ ആയൂബ് മാര്‍ സില്‍വാനിയോസ്  തിരുമേനിയും  വൈദിക ശ്രേഷ്ഠരും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നതാണ്. എല്ലാ ദിവസവും രാവിലെ വിശുദ്ധ കുര്‍ബ്ബാനയും  വൈകുന്നേരങ്ങളില്‍ തിരുവചന സന്ദേശവും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം  (Virtual Platform(Zoom Meeting) വഴി തിരുവചന സന്ദേശവും നല്‍കും. ഈ ശുശ്രൂഷകളിലേയ്ക്ക് ഏവരേയും കര്‍ത്തൃനാമത്തില്‍ സ്വഗതം ചെയ്യുന്നുവെന്ന് ഇടവക വികാരി റവ. ഫാ. എല്‍ദോസ് കെ. പി. അറിയിച്ചു. പ്രോഗ്രാമനുസരിച്ച് ആഗസ്റ്റ് 29 ഞായറാഴ്ച 8.15 ന് പ്രഭാത പ്രാര്‍ത്ഥന, 9 മണിക്ക് വി. കുര്‍ബ്ബാന, വിശുദ്ധ. ദൈവമാതാവിനോടുള്ള പ്രത്യേക…

Read More