സി.പി.ഐ.(എം) സഹായത്തിനെത്തി: അരുവാപ്പുലത്തെ ജയ ലക്ഷ്മി ഡോക്ടറാകും

  KONNIVARTHA.COM : കഷ്ടതകൾക്കു നടുവിൽ നിന്ന് പഠനം നടത്തി മെഡിക്കൽ എൻട്രൻസിൽ റാങ്ക് നേടി അഡ്മിഷൻ ലഭിച്ചിട്ടും പണമില്ലാത്തതിനാൽ പഠിക്കാൻ കഴിയാതിരുന്ന ജയലക്ഷ്മി അർജ്ജുനന് സി.പി.ഐ (എം) സഹായത്താൽ ഇനി ഡോക്ടറാകാം.അരുവാപ്പുലം കോയിപ്രത്ത് മേലേതിൽ അർജ്ജുനൻ്റെയും, രമാദേവിയുടെയും മകളാണ് ജയലക്ഷ്മി.   2021 ൽ എൻട്രൻസ് നേടി പാലക്കാട് ദാസ് മെഡിക്കൽ കോളേജിൽ ജയലക്ഷ്മിയ്ക്ക് അഡ്മിഷൻ ലഭിച്ചിരുന്നു.പലരോടും സഹായം അഭ്യർത്ഥിച്ചെങ്കിലും പണം ലഭിക്കാത്തതിനാൽ കോളേജിൽ ചേരാൻ കഴിഞ്ഞില്ല.   തുടർന്നും വീട്ടിലിരുന്ന് പഠനം തുടർന്ന ജയലക്ഷ്മി ഈ വർഷവും ആറായിരത്തി എഴുന്നൂറ്റി തൊണ്ണൂറ്റി ഏഴാം റാങ്ക് വാങ്ങി. ഇടുക്കി ജില്ലയിലെ തൊടുപുഴ അൽ അസർ മെഡിക്കൽ കോളേജിൽ അഡ്മിഷനും ലഭിച്ചു. കോഴ്സിനു ചേരാൻ എൻട്രൻസ് കമ്മീഷണറുടെ പേരിൽ 3 ലക്ഷം രൂപയും, കോളേജിൽ ഫീസായി 4 ലക്ഷം രൂപ നല്കണം. തുക കണ്ടെത്താൻ നിരവധിയാളുകളോട് സഹായം…

Read More