konnivartha.com: ചിറ്റാറിൽ അനുവദിച്ച അമ്മയും കുഞ്ഞും ജില്ലാ സ്പെഷ്യലിറ്റി ജില്ലാ ആശുപത്രിയുടെ നിർമ്മാണോദ്ഘാടനം ഇന്ന് വൈകിട്ട് 6ന് ചിറ്റാർ വാലേൽപടിയിൽ ആശുപത്രിക്കായി ഏറ്റെടുത്ത സ്ഥലത്ത് നടക്കും.അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎയുടെ ശ്രമഫലമായി ചിറ്റാർ വാലേൽപടിയിൽ 2 ഏക്കർ സ്ഥത്ത് 5 നിലകളിൽ 73000 ചതുരശ്ര അടിയിൽ 32 കോടി രൂപ മുടക്കിയാണ് ആധുനീക സൗകര്യങ്ങളോടെ ആശുപത്രി സമുച്ചയം ഉയരുന്നത്. ഇതിൻ്റെ ആദ്യ ഘട്ടമായി 7 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനമാണ് മെയ് 9 ന് ആരംഭിക്കുന്നത്.മന്ത്രിമാരായ കെ എൻ ബാലഗോപാൽ , ജി ആർ അനിൽ, കെ രാജൻ,വീണാ ജോർജ്ജ്, ഒ ആർ കേളു, എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ആശുപത്രിക്ക് ഭൂമി സൗജന്യമായി ലഭ്യമാക്കിയ പ്രവാസി വ്യവസായി ഡോ.വർഗീസ് കുര്യനെ ചടങ്ങിൽ ആദരിക്കും.ഇതോടൊപ്പം ചിറ്റാർ പഞ്ചായത്തിൽ മാത്രം നിർമ്മാണം പൂർത്തിയായതും പ്രവർത്തികൾ നടന്നുവരുന്നതും ആരംഭിക്കുന്നതുമായ കോടിക്കണക്കിന്…
Read More