വാഴപ്പറമ്പ് സ്മാര്‍ട്ട് അങ്കണവാടി ഉദ്ഘാടനം ഒക്ടോബര്‍ 25 ന് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ വാഴപ്പറമ്പ് 67-ാം നമ്പര്‍ സ്മാര്‍ട്ട് അങ്കണവാടി ഉദ്ഘാടനം രാവിലെ 9.30 ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. മാത്യു ടി തോമസ് എംഎല്‍എ അധ്യക്ഷനാകും. പുളിക്കീഴ് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് സി കെ അനു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി പ്രസന്നകുമാരി, ജില്ലാ പഞ്ചായത്തംഗം മായാ അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സിദ്ധ വര്‍മ്മ തെറാപ്പി യൂണിറ്റ് സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് ഒക്ടോബര്‍ 25 ന് നിര്‍വഹിക്കും ആയുഷ് ചികത്സാ കേന്ദ്രങ്ങളിലെ സിദ്ധ വര്‍മ്മ തെറാപ്പി യൂണിറ്റുകളുടെയും സിദ്ധ എന്‍സിഡി ക്ലിനിക്കുകളുടെയും സംസ്ഥാനതല ഉദ്ഘാടനം കടമ്മനിട്ട അക്ഷയ സെന്റര്‍ അങ്കണത്തില്‍ ഒക്ടോബര്‍ 25 ന് രാവിലെ 11.30 ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. നാരങ്ങാനം ഗ്രാമപഞ്ചായത്ത്…
Read More