konnivartha.com: പത്തനാപുരം പിറവന്തൂരിലെ റബ്ബർ പാർക്കിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തി എംപി. റബ്ബർ വ്യവസായത്തിന് പുതുജീവൻ നൽകുന്ന തരത്തിലാണ് പദ്ധതിയുടെ പുരോഗതി. ആദ്യ ഘട്ടത്തിൽ ലഭ്യമാക്കിയ 20 പ്ലോട്ടുകളിൽ ഇതിനകം അഞ്ചു പ്ലോട്ടുകളുടെ അലോക്കേഷൻ നടപടികൾ പൂർത്തിയായിട്ടുണ്ട്. റബ്ബർ പാർക്കിൽ ആരംഭിക്കുന്ന ആദ്യ സംരംഭമായ പ്ലൈവുഡ് ഫാക്ടറിയുടെ നിർമ്മാണം 85% ത്തിലധികം പൂർത്തിയായിരിക്കുകയാണ്. ഇപ്പോൾ ഫാക്ടറിയിൽ മെഷീനുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. നിർമ്മാണവും ഇൻസ്റ്റലേഷൻ പ്രവർത്തനങ്ങളും പൂർത്തിയാക്കി അടുത്ത ജനുവരിയോടെ ഫാക്ടറി പ്രവർത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. രണ്ടാമതായി പ്രവർത്തനം ആരംഭിക്കുന്ന മറ്റൊരു പ്ലൈവുഡ് ഫാക്ടറിയുടെ നിർമ്മാണവും അതിവേഗം പുരോഗമിക്കുകയാണ്. ഇതിനൊപ്പം മറ്റ് നിരവധി വ്യവസായ സംരംഭങ്ങളെ പാർക്കിലേക്ക് ആകർഷിക്കുന്നതിനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നു. എന്നാൽ നിലവിലെ വൈദ്യുതി പ്രതിസന്ധി വലിയ വെല്ലുവിളിയാണ്. റബ്ബർ പാർക്കിന്റെ ആവശ്യങ്ങൾക്കായി പ്രത്യേക സബ്സ്റ്റേഷൻ…
Read Moreടാഗ്: pathanapuram
വനിതാ ഹോസ്റ്റൽ സന്ദർശിച്ച് കൊടിക്കുന്നിൽ സുരേഷ് എം.പി
പത്തനാപുരം ബ്ലോക്കിൽ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നിർമ്മിച്ച വനിതാ ഹോസ്റ്റൽ സന്ദർശിച്ച് കൊടിക്കുന്നിൽ സുരേഷ് എം.പി. പത്തനാപുരം :പ്രധാനമന്ത്രി ജൻവികാസ് കാര്യകർത്താ പദ്ധതിയിൽ ഉൾപ്പെടുത്തി ₹2.5 കോടി രൂപ ചിലവിൽ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം പത്തനാപുരം ബ്ലോക്കിൽ നിർമ്മിച്ച വനിതാ ഹോസ്റ്റലിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. 2018-19 സാമ്പത്തിക വർഷത്തിൽ എംപിയുടെ ഇടപെടലിലൂടെ അനുവദിച്ചിരുന്ന പദ്ധതി, നടപ്പിലാക്കുന്നതിലെ വിവിധ സാങ്കേതികവും ഭരണപരവുമായ തടസ്സങ്ങൾ മൂലം വർഷങ്ങളോളം വൈകിപ്പോയിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് എംപി നടത്തിയ തുടർച്ചയായ ഇടപെടലുകളുടെ ഫലമായി, ജില്ലാ പ്ലാനിങ് ഓഫീസിന്റെ മേൽനോട്ടത്തിൽ നിർമാണം വിജയകരമായി പൂർത്തിയാക്കി. മൂന്ന് നിലകളിൽ ഒരുക്കിയിരിക്കുന്ന ഹോസ്റ്റലിൽ 50 കിടക്കകൾക്കുള്ള സൗകര്യമാണ് ക്രമീകരിച്ചിട്ടുള്ളത്. ജോലിചെയ്യുന്ന വനിതകൾക്ക് സൗകര്യമാണ് സുരക്ഷിതവും സൗകര്യപ്രദവുമായ താമസ സൗകര്യം നൽകുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. “വനിതകളുടെ തൊഴിൽ അവസരങ്ങൾ…
Read Moreകാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു
പുനലൂര്‍-മൂവാറ്റുപുഴ റോഡില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു.പത്തനാപുരം കടയ്ക്കാമണ്‍ നഗറില്‍ പ്ലോട്ട് നമ്പര്‍ 72-ല്‍ മഹേഷ് (30) ആണ് മരിച്ചത്. കാര്‍ യാത്രക്കാരന് പുനലൂര്‍ കുതിരച്ചിറ സ്വദേശി ജോമോന് (29) പരിക്കേറ്റു.പുനലൂര്‍ നെല്ലിപ്പള്ളി ജങ്ഷനില്‍ തിരുഹൃദയപള്ളിക്കു മുന്നിലായിരുന്നു അപകടം. പത്തനാപുരം ഭാഗത്തുനിന്നും പുനലൂരിലേക്ക് സ്വകാര്യബസിനെ മറികടന്നുവന്ന കാര്‍ എതിരെവന്ന ഓട്ടോറിക്ഷയിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു.അപകടം കണ്ടവര്‍ ഓടിയെത്തി ഇരുവരേയും വാഹനങ്ങളില്‍ നിന്നും പുറത്തെടുത്ത് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മഹേഷിനെ രക്ഷിക്കാനായില്ല.
Read Moreപത്തനാപുരം – മാനന്തവാടി:ഓണം സ്പെഷ്യൽ സൂപ്പർ ഫാസ്റ്റ് സർവീസ്
പത്തനാപുരം – മാനന്തവാടി:ഓണം സ്പെഷ്യൽ സൂപ്പർ ഫാസ്റ്റ് സർവീസ്( 12/09/2024 ) konnivartha.com: ഓണത്തിന്റെ തിരക്ക് പ്രമാണിച്ച് പത്തനാപുരത്ത് നിന്നും കെ എസ് ആര് ടി സി അധിക സർവീസ് നടത്തും . പത്തനാപുരം – മാനന്തവാടി സൂപ്പർ ഫാസ്റ്റ് (12/09/2024) ആണ് സര്‍വീസ് നടത്തുന്നത് . വഴി : കോന്നി, പത്തനംതിട്ട, കോഴഞ്ചേരി, തിരുവല്ല, കോട്ടയം, മൂവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി, ചാലക്കുടി, തൃശ്ശൂർ, എടപ്പാൾ, കോട്ടക്കൽ, കോഴിക്കോട്, കല്പറ്റ, പടിഞ്ഞാറത്തറ,മാനന്തവാടി 5:10 PM പത്തനാപുരം 5:30 PM കോന്നി 5:50 PM പത്തനംതിട്ട 6:00 PM പത്തനംതിട്ട 6:20 PM കോഴഞ്ചേരി 6:40 PM തിരുവല്ല 7:00 PM ചങ്ങനാശ്ശേരി 7:30 PM കോട്ടയം 7:45 PM കോട്ടയം 8:20 PM ഏറ്റുമാനൂർ 9:10 PM മുവാറ്റുപുഴ 9:40 PM പെരുമ്പാവൂർ 10:00 PM അങ്കമാലി…
Read Moreപുനലൂര്‍ കലഞ്ഞൂര്‍ കോന്നി കുമ്പഴ റാന്നി റോഡില്‍ വാഹനാപകടങ്ങള്‍ :അമിത വേഗത
konnivartha.com: പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ പുനലൂര്‍ മുതല്‍ റാന്നി വരെയുള്ള റോഡില്‍ അടിക്കടി വാഹന അപകടം . മഴ കൂടി ഉണ്ടെങ്കില്‍ അതിലും വലിയ അപകടാവസ്ഥ . റോഡു പണിയുടെ അശാസ്ത്രീയത ഒരു വശത്ത് ചോദ്യം ചെയ്യുമ്പോള്‍ വാഹനങ്ങളുടെ അമിത വേഗത തന്നെയാണ് അപകടത്തിനു കാരണം എന്ന് പറയേണ്ടി ഇരിക്കുന്നു . റോഡു പണികളുടെ പൂര്‍ത്തീകരണം പല ഭാഗത്തും കഴിഞ്ഞു എങ്കിലും ചില സ്ഥലങ്ങളില്‍ റോഡു പണികള്‍ തീര്‍ത്തും അശാസ്ത്രീയം ആണ് എന്ന് നിരവധി പരാതികള്‍ കെ എസ് ടി പി യുടെ പൊന്‍കുന്നം ഓഫീസില്‍ ലഭിച്ചിരുന്നു .അതിന്റെ അടിസ്ഥാനത്തില്‍ കോന്നി പൂവന്‍പാറയില്‍ അടക്കം ഉള്ള സ്ഥലത്ത് അധികൃതര്‍ പരിശോധന നടത്തിയിരുന്നു . കോന്നി ടൌണില്‍ ഏറ്റെടുത്ത ഭൂമി പൂര്‍ണ്ണമായും വിനിയോഗിക്കാത്ത സ്ഥലങ്ങളും ഉണ്ട് . ഓടകള്‍ പലതും അശാസ്ത്രീയമായി പണിഞ്ഞതിനാല്‍ മഴക്കാലത്ത്…
Read Moreകോന്നി,പത്തനാപുരം, പുനലൂർ ഭാഗങ്ങളിലേക്ക് കൂടുതല്‍ കെ എസ് ആര് ടി സി ബസ്സുകള്‍ അനുവദിക്കുന്നത് പരിഗണിക്കും
konnivartha.com: പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കോന്നി ഗവ.മെഡിക്കൽ കോളേജിലേക്കും പത്തനാപുരം, പുനലൂർ ഭാഗങ്ങളിലേക്കും കൂടുതൽ കെ.എസ്.ആർ.ടി.സി ബസുകൾ അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. നിയമസഭയിൽ അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. മെഡിക്കൽ കോളേജ് പ്രവർത്തനം തുടങ്ങിയതോടെ ജില്ലയ്ക്ക് അകത്തുനിന്നും പുറത്ത് നിന്നും ആയിരക്കണക്കിന് ആളുകൾ ദിവസേന കോന്നിയിൽ വന്നുപോകുന്നുണ്ട്. ഇവർക്ക് സൗകര്യപ്രദമായ രീതിയിൽ വിവിധ ഡിപ്പോകളിൽ നിന്നും റൂട്ടുകൾ പുന:ക്രമീകരിക്കുമെന്നും കെ.എസ്.ആർ.ടി.സിയും പ്രൈവറ്റ് ബസുകളും തമ്മിലുള്ള മത്സര ഓട്ടം ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കിഴക്കൻ മലയോര മേഖല നേരിട്ടുകൊണ്ടിരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് യാത്രാ സൗകര്യങ്ങളുടെ അപര്യാപ്തത. ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്നും പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാതയെയും മെഡിക്കൽ കോളേജിനെയും കോർത്തിണക്കി പുതിയ സർവ്വീസുകൾ തുടങ്ങുന്നതോടെ നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് എം.എൽ.എ പറഞ്ഞു. കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോ നിർമ്മാണം അവസാന ഘട്ടത്തിലാണ്. ശേഷിക്കുന്ന ഭാഗത്തെ പണികൾ നടത്തുന്നതിന് എം.എൽ.എയുടെ ഫണ്ടിൽ നിന്ന് 1.16…
Read Moreപത്തനാപുരം മഞ്ചള്ളൂര്‍ കടവിൽ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു
konnivartha.com: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു.പത്തനാപുരം മഞ്ചള്ളൂര്‍ സ്വദേശി സുജിന്‍ (20) ,പന്തളം കുളനട സ്വദേശി നിഖില്‍(20),എന്നിവരാണ് മരിച്ചത്. പത്തനാപുരം മഞ്ചള്ളൂര്‍ മഠത്തില്‍ മണക്കാട്ട് കടവിൽ ഞായറാഴ്ച വൈകിട്ടായിരുന്നു അപകടം. എഴംഗസംഘം കടവിൽ കുളിക്കാനിറങ്ങിയിരുന്നു. നിഖിൽ മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സുജിനും ആറ്റിലെ കയത്തിൽ മുങ്ങി . അഗ്നിരക്ഷാ സേനാംഗങ്ങളെത്തി ഇവരെ പുറത്തെടുത്തെങ്കിലും മരണപ്പെട്ടു സുജിൻ നിഖില്‍
Read Moreകായംകുളം-പത്തനാപുരം റോഡില്‍ ഗതാഗത നിയന്ത്രണം
ഗതാഗത നിയന്ത്രണം konnivartha.com : കായംകുളം-പത്തനാപുരം റോഡില്‍ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ പത്തനാപുരം ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ പ്ലാന്റേഷന് ജംഗ്ഷനില്‍ നിന്ന് തിരിഞ്ഞ് പാലമുക്ക് വഴി ഏഴംകുളം -കൈപ്പട്ടൂര്‍ കയറി ഏഴംകുളത്ത് എത്തി അടൂരിലേക്കും അടൂരില്‍ നിന്നും പത്തനാപുരം ഭാഗത്തേക്ക്പോകുന്ന വാഹനങ്ങള്‍ കായംകുളം-പത്തനാപുരം റോഡിലൂടെ തന്നെ വണ്‍വേ ആയി കടന്നുപോകണമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം അടൂര്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു
Read Moreകോന്നി ഡിപ്പോയിൽ നിന്നും പത്തനാപുരം മാങ്കോട് കോന്നി മെഡിക്കല്‍ കോളേജ് ബസ്സ് ആരംഭിച്ചു
KONNIVARTHA.COM : കോന്നി കെ എസ് ആര് ടി സി ഡിപ്പോയിൽ നിന്നും പത്തനാപുരം, മാങ്കോട്, അതിരുങ്കൽ, രാധപ്പടി, പുളിഞ്ചാണി, വെൺമേലിൽ പടി, എലിയറയ്ക്കൽ, കോന്നി വഴി കോന്നി മെഡിക്കൽ കോളേജിലേക്കുള്ള കെ എസ് ആര് ടി സി ഓർഡിനറി സർവീസ് ആരംഭിച്ചു . കോന്നി എം എല്‍ എ അഡ്വ ജനിഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. കോന്നിയില്‍ കെ എസ് ആര് ടി സി യാർഡിന്റെ നിർമാണ ഉത്ഘാടനത്തിനു എത്തിയ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന് നല്കിയ നിവേദനത്തിനെ തുടര്‍ന്നാണ് ബസ്സ് അനുവദിച്ചത് എന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സണ്ണി ജോർജ് കൊട്ടാരത്തിൽ പറഞ്ഞു എംഎൽഎയുടെയും ജനപ്രതിനിധികളുടെയും പാർട്ടി ഭാരവാഹികളുടെയും ആവശ്യപ്രകാരം ഈ മാസം 31മുതൽ പത്തനാപുരം മാങ്കോട്, എലിക്കോട്, അതിരുങ്കൽ, കോന്നി, ആനകുത്തി വഴി…
Read Moreഗർഭിണിയടക്കം 8 പേരെ പേപ്പട്ടി കടിച്ചു
ഗർഭിണിയടക്കം 8 പേരെ പേപ്പട്ടി കടിച്ചു . പത്തനാപുരം കടയ്ക്കാമണ്ണ് അംബേക്കർ ഗ്രാമത്തിലാണ് സംഭവം . പരിക്കേറ്റ 3 പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .ബാക്കി ഉള്ളവർക്ക് പുനലൂർ ആശുപത്രിയിൽ ചികിത്സ നൽകി . ഒരാളുടെ ചുണ്ട് പേപ്പട്ടി കടിച്ചു മുറിച്ചു . സംഭവം അറിഞ്ഞിട്ടും പോലീസ് എത്താൻ ഏറെ വൈകിയത് പ്രതിഷേധത്തിന് കാരണമായി .പേപ്പട്ടിയെ നാട്ടുകാർ തല്ലിക്കൊന്നു. ഗ്രാമത്തിലെ മൂന്നാം റോഡിൽ പ്പോട്ട് നമ്പർ 1 B യിൽ പ്രസാദ് (രാജു ) ഭാര്യ, കാർത്തിക (28). വിജയ വിലാസത്തിൽ വിജയൻ മകൻ വിഷ്ണു (12).പ്പോട്ട് നമ്പർ 2B യിൽ ആനന്ദൻ (74) . പ്പോട്ട് നമ്പർ 3 B യിൽ സേതു മകൾ സേതുലക്ഷ്മി (26).പ്പോട്ട് നമ്പർ.8B യിൽ തങ്കപ്പൻ (77) അദ്ദേഹത്തിന്റെ കൊച്ചുമകൻ അമൽ (4) . പ്ളോട്ട് നമ്പർ 32…
Read More