ജില്ലയില്‍ മദ്യ, മയക്കുമരുന്ന് ഉപയോഗം, അനധികൃത വില്പന, കൈമാറ്റം എന്നിവയില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ തുടരുന്നതായും, കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ 51 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ അറിയിച്ചു. നിരവധി പേര്‍ അറസ്റ്റിലായി. സ്‌പെഷ്യല്‍ ഡ്രൈവില്‍ ഉള്‍പ്പെടുത്തി റെയ്ഡുകളും കര്‍ശന പരിശോധനകളും തുടരും. ഒപ്പം സംഘടിത കുറ്റകൃത്യങ്ങള്‍ തടയുന്നതിനും, ഇത്തരം കേസുകളില്‍ ഉള്‍പ്പെടുന്നവരെ അറസ്റ്റ് ചെയ്യുന്നതിനുമുള്ള പ്രത്യേക ആക്ഷന്‍ ഗ്രൂപ്പിന്റെ പ്രവര്‍ത്തനവും ശക്തിപ്പെടുത്തിയതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു. മയക്കുമരുന്നുകള്‍ കടത്തുന്നവര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കുമെതിരായ സ്‌പെഷ്യല്‍ ഡ്രൈവ് നടന്നുവരികയാണ്. ജനുവരി 28 വരെയുള്ള കാലയളവില്‍ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 245 റെയ്ഡുകളാണ് നടത്തിയത്. 51 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മുമ്പ് ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട 53 പേരെ പരിശോധിച്ചു. ഇന്നലെ മാത്രം പന്തളം, റാന്നി, കീഴ്വായ്പൂര്‍,…
Read Moreടാഗ്: several arrests
പോലീസ് നടപടി ഊര്‍ജിതം, നിരവധി അറസ്റ്റ്
പോലീസ് നടപടി ഊര്‍ജിതം, നിരവധി അറസ്റ്റ് ക്രിമിനല്‍ കേസ് പ്രതികള്‍ക്കെതിരെയും, സംഘടിത കുറ്റകൃത്യങ്ങള്‍ തടയുന്നതിന് വേണ്ടിയും ജില്ലയില്‍ പോലീസ് നടപടി ഇന്നലെയും തുടര്‍ന്നു. പോലീസ് ഉദ്യോഗസ്ഥനെ ഉപദ്രവിച്ച പ്രതി ഉള്‍പ്പെടെ ഇന്നലെ 20 പേര്‍ അറസ്റ്റിലായി. മുന്‍കരുതല്‍ അറസ്റ്റിന് ഏഴ് പോലീസ് സ്റ്റേഷനുകളിലായി 10 പേര്‍ വിധേയരായി. വ്യാപകമായ പോലീസ് നടപടികളും മറ്റും തുടരുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. പോലീസിനെ ഉപദ്രവിച്ച കേസില്‍ ഒരാള്‍ പിടിയില്‍ കോയിപ്രം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ബിലുവിനെ മര്‍ദിച്ച കേസിലെ പ്രതി കുമ്പനാട് നൂറുപറയില്‍ അലക്‌സ് പീറ്റര്‍ (22) അറസ്റ്റിലായി. കഴിഞ്ഞദിവസം വെട്ടുകത്തിയെടുത്ത് അയല്‍വാസികള്‍ക്ക് നേരെ അക്രമാസക്തനായപ്പോള്‍, സ്ഥലത്തെത്തിയ പോലീസിനെ ഇയാള്‍ ഉപദ്രവിക്കുകയായിരുന്നു. ഇയാളെ കീഴ്‌പ്പെടുത്തുന്നതിനിടയില്‍ പോലീസ് സംഘത്തിലെ സിവില്‍ പോലീസ് ഓഫീസര്‍ക്ക് മര്‍ദനമേറ്റു. കഞ്ചാവ് ഉപയോഗത്തിന്റെ പേരില്‍ നിരവധി കേസുകള്‍ ഇയാള്‍ക്കെതിരെ നിലവിലുണ്ട്. കൂടാതെ ഒരാളെ…
Read More