Doctors are needed Doctors are required for the Causality department of a leading private hospital which has several branches in Kerala. (Part-time and full-time) Phone: 94964 01234
Read Moreമാസം: ഒക്ടോബർ 2019
ഡോക്ടര്‍മാരെ ആവശ്യമുണ്ട്
ഡോക്ടര്‍മാരെ ആവശ്യമുണ്ട് കേരളത്തില്‍ നിരവധി ബ്രാഞ്ചുകള്‍ ഉള്ള പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ക്വാഷ്യാലിറ്റി വിഭാഗത്തിലേക്ക് ഡോക്ടര്‍മാരെ ആവശ്യമുണ്ട് . ( പാര്‍ട്ട് ടൈം ,ഫുള്‍ ടൈം ) ഫോണ്‍ : 94964 01234 Doctors are needed Doctors are required for the Casuality department of a leading private hospital which has several branches in Kerala. (Part-time and full-time) Phone: 94964 01234
Read Moreകോന്നി അരുവാപ്പുലം ഊട്ടുപാറയിലും വെട്ടുക്കിളിയുടെ ആക്രമണം
കോന്നി : കോന്നി അരുവാപ്പുലത്തും ,ഊട്ടുപാറയിലും വെട്ടുക്കിളിയുടെ ആക്രമണം .തളിരിട്ട വാഴകളാണ് ഇവയുടെ ഇരകള്‍ . രാവിലെയും വൈകിട്ടും കൂട്ടമായി എത്തുന്ന വെട്ടുകിളികള്‍ കാര്‍ഷിക മേഖലയ്ക്ക് ഭീഷണിയാണ് . കഴിഞ്ഞിടെ അരുവാപ്പുലം മേഖലയില്‍ ഇവയെ കൂട്ടമായി കണ്ടിരുന്നു . ഇപ്പോള്‍ ഊട്ടുപാറ മേഖലയിലാണ് വെട്ടുകിളികള്‍ കൂട്ടമായി എത്തുന്നത് . തളിരിട്ട വാഴയിലാണ് കൂടുതലും ആക്രമണം .വാഴയിലകള്‍ നിമിഷണേരം കൊണ്ട് തിന്നു തീര്‍ക്കുന്നു . പൊയില കഷായം കൊണ്ടും രക്ഷ ഇല്ല .തുരുശു പ്രയോഗിച്ചാല്‍ ബാക്കി ഉള്ള ഇലയും കൂടി വാടും . കൃഷിവകുപ്പില്‍ നിന്നും നടപടി ഉണ്ടാകണം എന്നു കര്‍ഷകര്‍ ആവശ്യപ്പെട്ടു .
Read Moreആനക്കൊമ്പ് സൂക്ഷിക്കാൻ അനുമതിയുണ്ട്, പ്രതിച്ഛായ നശിപ്പിച്ചു: മോഹൻലാൽ
ആനക്കൊമ്പ് കൈവശംവച്ച കേസിൽ വനം വകുപ്പിന്റെ കുറ്റപത്രത്തിനെതിരെ നടൻ മോഹൻലാൽ ഹൈക്കോടതിയിൽ. ആനക്കൊമ്പ് സൂക്ഷിക്കാൻ മുൻകാല പ്രാബല്യത്തോടെ അനുമതിയുണ്ടെന്നും,അതിനാൽ തനിക്കെതിരെയുള്ള കേസ് നിലനിൽക്കില്ലെന്നും കാണിച്ചാണ് താരം സത്യവാങ്മൂലം സമർപ്പിച്ചത്.ആനക്കൊമ്പ് കൈവശം വയ്ക്കുന്നതിനുള്ള ലൈസൻസിന് മുൻകാല പ്രാബല്യമുണ്ടെന്നും, അതിനാൽ നിയമ തടസമില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. കൂടാതെ കേസിലൂടെ ജനമധ്യത്തിലുള്ള തന്റെ പ്രതിച്ഛായ മോശമാക്കാൻ ശ്രമിക്കുന്നുവെന്നും മോഹൻലാൽ ആരോപിക്കുന്നു.ആനക്കൊമ്പ് കൈവശം വയ്ക്കാൻ മുൻകാല പ്രാബല്യത്തോടെ മുഖ്യവനപാലകൻ അനുമതി നൽകിയിരുന്നു. ഇത് റദ്ദാക്കണമെന്നും കേസ് നടക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി പെരുമ്പാവൂർ സ്വദേശിയായ പൗലോസ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് മോഹൻലാൽ സത്യവാങ്മൂലം സമർപ്പിച്ചത്.
Read More“ജോളി”യുടെ പേര് ഇന്‍റര്‍നെറ്റില്‍ തിരഞ്ഞത് കോടിക്കണക്കിന് ആളുകള്‍
കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് പോലീസിന്‍റെ പ്രതി സ്ഥാനത്ത് ഉള്ള ജോളിയുടെ പേര് ഇന്‍റര്‍നെറ്റില്‍ തിരഞ്ഞത് കോടിക്കണക്കിന് ആളുകള്‍ ആണ് . കഴിഞ്ഞ 8 ദിവസം കൊണ്ട് ലോകത്തിന്‍റെ നാനാ ഭാഗത്ത് നിന്നും ഇന്റെര്‍നെറ്റിലെ പ്രമുഖ സെര്‍ച്ച് എഞ്ചിനായ ഗൂഗ്ലില്‍ മാത്രം ഈ പേര് തിരഞ്ഞത് പത്തു കോടി ആളുകള്‍ക്ക് മുകളിലാണ് .അത്ര മാത്രം ഈ കേസ് ജനശ്രദ്ധ നേടി . ലോക മാധ്യമങ്ങളില്‍ പോലും അതീവ പ്രാധാന്യത്തോടെയാണ് ഈ കേസ് റിപ്പോര്‍ട്ട് ചെയ്തത് . വിവിധ ഭാഷകളില്‍ ജോളി എന്ന പേര് ഇന്‍റര്‍നെറ്റില്‍ നല്‍കിയാല്‍ കൂടത്തായി കേസ് സംബന്ധിച്ചു ഇതുവരെയുള്ള വിവരം ലഭിക്കും . ജോളിയുടെ പഴയകാല ചിത്രങ്ങള്‍ ഡൌണ്‍ലോഡ് ചെയ്തവരുടെ എണ്ണവും വളരെ കൂടുതലാണ് . കൂടത്തായി വിഷയം അന്വേഷണാത്മകമായ മലയാള സിനിമയാക്കുവാന്‍ പ്രമുഖ നിര്‍മ്മാണ കമ്പനിതന്നെ രംഗത്ത് വന്നു . മുംബൈ അധോലോക…
Read Moreസൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റാകും
ബിസിസിഐ പ്രസിഡന്റ് സ്ഥാനം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയിലേക്ക്.ബിസിസിഐ യോഗമാണ് പൊതുസമ്മതനായി ഗാംഗുലിയെ പ്രസിഡന്റാക്കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷായാണ് പുതിയ ബിസിസിഐ സെക്രട്ടറി. അരുണ്‍ ധുമലാണ് ട്രഷറര്‍.
Read Moreകേരളം കായകല്പ അവാർഡുകൾ ഏറ്റുവാങ്ങി
ആശുപത്രികളിൽ ഗുണനിലവാരം ഉറപ്പാക്കുന്നതിന്റ ഭാഗമായി നാഷണൽ ഹെൽത്ത് മിഷൻ മുഖേന നടപ്പിലാക്കുന്ന കായകല്പ അവാർഡുകൾ ഡൽഹിയിലെ ഇന്ത്യ ഹാബിറ്ററ്റ് സെന്ററിൽ നടന്ന ചടങ്ങിൽ കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷവർധൻ സമ്മാനിച്ചു. കേരളത്തിൽ നിന്നും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കോഴിക്കോട് ബീച്ച് ആശുപത്രി എന്നീ ആശുപത്രികൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. 50 ലക്ഷം, 20 ലക്ഷം ആണ് യഥാക്രമം സമ്മാനത്തുക. അവാർഡ് ഏറ്റുവാങ്ങിയ ആശുപത്രികളിലെ ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ജീവനക്കാർ എന്നിവരെ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അഭിനന്ദിച്ചു. ഗവണ്മെന്റ് ആശുപത്രികളിൽ ക്വാളിറ്റി സേവനങ്ങൾ ഉറപ്പാക്കുന്നതിനുള്ള സർക്കാർ പ്രവർത്തനങ്ങൾക്ക് പ്രചോദനമാണ് ഈ പുരസ്‌കാരങ്ങൾ. എല്ലാ ആശുപത്രികളും എൻ.ക്യു.എ.എസ്. ഗുണ നിലവാരത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടിയാകട്ടെ ഈ അവാർഡുകളെന്ന് മന്ത്രി ആശംസിച്ചു. താലൂക്ക് വിഭാഗത്തിൽ പാലക്കാട് കോട്ടതറ ട്രൈബെൽ സ്പെഷ്യാൽറ്റി ആശുപത്രിയും പുരസ്‌കാരത്തിന് അർഹമായി.…
Read Moreകുട്ടികളുടെ നഗ്നചിത്രം പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ റെയ്ഡ് ; സംസ്ഥാനത്ത് 12 പേര്‍ അറസ്റ്റില്‍
2019 “സൈബർ സുരക്ഷാ വർഷമായി” ആചരിക്കുന്നതിന്റെ ഭാഗമായി കുട്ടികൾക്കെതിരെയുള്ള അശ്‌ളീല വിഡിയോകൾ, കുട്ടികൾക്കെതിരായ മറ്റ് ലൈംഗിക കുറ്റകൃത്യങ്ങൾ എന്നിവക്കെതിരെ കേരള പോലീസ് കർശനമായ നടപടികൾ സ്വീകരിച്ചു വരുന്നു. ഇതിന്റെ ഭാഗമായി രുപീകരിച്ച CCEE (Counter Child Sexual Exploitation ) യൂണിറ്റ് ഓൺലൈനിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗിക ചൂഷണവും ലൈംഗികാതിക്രമങ്ങളും തടയുന്നതിന് പ്രത്യേക ഊന്നൽ നൽകുന്നു. ഈ വരുന്ന ജനുവരി മുതൽ കേരള പോലീസ് അസ്ഥാനത്തുള്ള ഹൈടെക് സെല്ലിലും കേരള പോലീസ് സൈബർ ഡോമിലും ഈ യൂണിറ്റ് പൂർണ്ണമായും പ്രവർത്തന ക്ഷമമാകും. INTERPOL-Crimes against Children Unit and the International Centre for Missing and Exploited Children (ICMEC) എന്ന അന്താരാഷ്ട്ര ഏജൻസിയുടെ പൂർണ്ണ സഹായം ഈ മേഖലയിൽ കേരള പൊലീസിന് കിട്ടുന്നുണ്ട്. കൂടാതെ കുട്ടികൾക്കെതിരെയുള്ള ഇത്തരം വിഡിയോകൾ, ചിത്രങ്ങൾ മറ്റ് ഉള്ളടക്കങ്ങൾ എന്നിവ…
Read Moreമറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചു,പുതിയതായി അഞ്ച് വിശുദ്ധർ
വത്തിക്കാൻ: മറിയം ത്രേസ്യയെ ഫ്രാൻസിസ് മാർപ്പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു. മറിയം ത്രേസ്യയെക്കൂടാതെ കർദിനാൾ ജോൺ ഹെൻറി ന്യൂമാൻ, സിസ്റ്റർ ജിയൂസിപ്പിന വന്നിനി, സിസ്റ്റർ മാർഗിരിറ്റ ബേയ്സ, സിസ്റ്റർ ഡൽസ് ലോപ്പേസ് പോന്തേസ് എന്നിവരെയും വിശുദ്ധരായി പ്രഖ്യാപിച്ചു.അഞ്ച് പേരുടെയും ജീവചരിത്രം വിവിധ ഭാഷകളിൽ വായിച്ചതിനു പിന്നാലെ മാർപ്പാപ്പ ലത്തീൻ ഭാഷയിൽ വിശുദ്ധ പ്രഖ്യാപനം നടത്തി. അതിന്ശേഷം ഇവരുടെ ബന്ധുക്കൾ, സഭയിലെ മേലധികാരികൾ, മറിയം ത്രേസ്യയുടെ മധ്യസ്ഥത്താൽ രോഗസൗഖ്യം ലഭിച്ച ക്രിസ്റ്റഫർ എന്നിവർ പ്രദക്ഷിണമായെത്തി വിശുദ്ധരുടെ തിരുശേഷിപ്പ് അൾത്താരയിൽ വയ്ക്കും. ഈ തിരുശേഷിപ്പ് മാർപ്പാപ്പ പരസ്യമായി വണങ്ങുന്നതോടെ ലോകമെമ്പാടുമുള്ള ദേവാലയങ്ങളിൽ ഇവരെ പരസ്യമായി വണങ്ങാനുള്ള അംഗീകാരവുമാകും.ഇതോടെ, കത്തോലിക്കാ സഭയിലെ വിശുദ്ധരുടെ ഗണത്തിൽ ഇന്ത്യക്കാരുടെ എണ്ണം അഞ്ചായി. ചടങ്ങിൽ കേന്ദ്രമന്ത്രി വി.മുരളീധരന്‍, ടി.എന്‍.പ്രതാപന്‍ എംപി,സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച് ബിഷപ് മാര്‍…
Read Moreകോന്നി ” എസ്സ് സിനിമാസിനെ ( ശാന്തിയെ ) തകർക്കുവാൻ അണിയറയിൽ നീക്കം:റിലീസ് സിനിമ നല്‍കാതെ “ഉപരോധം “
കോന്നി ” എസ്സ് സിനിമാസിനെ ( ശാന്തിയെ ) തകർക്കുവാൻ അണിയറയിൽ നീക്കം പത്തനംതിട്ട സിനിമാ ശാലയിൽ പ്രേക്ഷകർ കുറഞ്ഞു എന്ന കാരണത്താൽ കോന്നിയിൽ റിലീസ് സിനിമ നൽകാതെയിരിക്കുവാൻ നീക്കം എന്ന് ആക്ഷേപം . സിനിമാ സ്നേഹികൾ ഉണരുക 1955 ൽ തുടങ്ങിയ കോന്നി ശാന്തി തീയേറ്റർ പല വിഷമ ഘട്ടങ്ങളിലൂടെയും 2017 വരെ കോന്നിയിലെ സിനിമ പ്രേമികളുടെ അഭ്യർത്ഥന മാനിച്ചു പ്രദർശനം തുടർന്നു. അപ്പോളാണ് അന്നത്തെ സിനിമ മന്ത്രിയായിരുന്ന ഗണേഷ് കുമാർ സിനിമാ മേഖലയിൽ മുഴുവൻ പുതിയ ട്രെൻഡ് ഉണ്ടാക്കി എ സി യും മറ്റെല്ലാ ആധുനിക സംവിധാനങ്ങൾ ഉണ്ടാക്കുന്ന തീയേറ്ററുകൾക്ക് അത് ഗ്രാമപ്രദേശം ആയാലും ഇനി റിലീസ് മൂവി നൽകും എന്ന് പ്രഖ്യാപിച്ചത് . അങ്ങനെ കേരളത്തിലെ പലഭാഗത്തും ഗ്രാമപ്രദേശങ്ങളിൽ ഉൾപ്പെടെ പഴയ തീയറ്ററുകൾ നവീകരിച്ച വർക്കൊക്കെ റിലീസ് നൽകി. അപ്പോളാണ് ഫിലിം എക്സിബിറ്റേഴ്സ്…
Read More