പത്തനംതിട്ട ജില്ലയില്‍ എലിപ്പനി രോഗം പടരുന്നു :ജാഗ്രത നിര്‍ദേശം

    പത്തനംതിട്ട ജില്ലയില്‍ എലിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍ അനിതകുമാരി അറിയിച്ചു. ഈ വര്‍ഷം 63 സ്ഥിരീകരിച്ച കേസുകളും 20 സംശയാസ്പദ എലിപനി കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ സ്ഥിരീകരിച്ച ഒരുമരണവും രണ്ട് സംശയാസ്പദമരണവും ഉണ്ടായിട്ടുണ്ട്. വെള്ളം കയറിയ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍, ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍ , ശുചീകരണതൊഴിലാളികള്‍, പാടത്തും ജലാശയങ്ങളിലും വിനോദത്തിനായി മീന്‍ പിടിക്കാനിറങ്ങുന്നവര്‍ തുടങ്ങി കെട്ടിക്കിടക്കുന്ന വെള്ളവുമായോ മണ്ണുമായോ സമ്പര്‍ക്കമുണ്ടായിട്ടുള്ള എല്ലാവരും എലിപ്പനിക്കെതിരെയുള്ള മുന്‍കരുതല്‍ മരുന്നായ ഡോക്‌സി സൈക്ലിന്‍ 200 മില്ലിഗ്രാം ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം കഴിക്കണം. ഡോക്‌സി സൈക്ലിന്‍ ഗുളിക കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ മലിന ജലവുമായി സമ്പര്‍ക്കത്തില്‍ വരുന്ന തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ 200 മില്ലി ഗ്രാം ഡോക്‌സി സൈക്ലിന്‍ഗുളിക ആഴ്ചയിലൊരിക്കല്‍ ആറാഴ്ച…

Read More

പത്തനംതിട്ട ജില്ലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍

  ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ മൂന്ന്. തിരുവല്ല താലൂക്കിലാണ് ക്യാമ്പുകളെല്ലാം പ്രവര്‍ത്തിക്കുന്നത്. 40 കുടുംബങ്ങളിലായി 62 പുരുഷന്‍മാരും 60 സ്ത്രീകളും 37 കുട്ടികളും ഉള്‍പ്പെടെ 159 പേരാണ് ക്യാമ്പിലുള്ളത്. വേങ്ങല്‍ ദേവമാതാ ഓഡിറ്റോറിയം, മുത്തൂര്‍ എസ്എന്‍ഡിപി ഓഡിറ്റോറിയം, പെരിങ്ങര പിഎംവി എല്‍പിഎസ് എന്നിവിടങ്ങളിലാണ് ക്യാമ്പ്.  

Read More

കോന്നി മുറിഞ്ഞകല്ലിലെ പാതാളക്കുഴികള്‍ കോണ്‍ക്രീറ്റ് ചെയ്തു

konnivartha.com: കെ എസ് ടി പിയുടെ പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കോന്നി മുറിഞ്ഞകല്ലില്‍ കുഴികള്‍ രൂപപ്പെട്ട സ്ഥലങ്ങളില്‍ കോണ്‍ക്രീറ്റ് നടന്നു വരുന്നു . മുറിഞ്ഞകല്ലില്‍ അപകടകരമായ കുഴികള്‍ റോഡില്‍ ഉണ്ടെന്നു കോന്നി വാര്‍ത്ത‍ റിപ്പോര്‍ട്ട്‌ ചെയ്യുകയും അധികാരികളില്‍ എത്തിക്കുകയും ചെയ്തു . പ്രധാന റോഡില്‍ ഉണ്ടായ രണ്ടു കുഴികള്‍ നിലവില്‍ കോണ്‍ക്രീറ്റ് ചെയ്തു സഞ്ചാരയോഗ്യമാക്കി .   ഇനിയും അപകടകരമായ രണ്ടു കുഴികള്‍ കൂടി ശാസ്ത്രീയ വശങ്ങള്‍ പഠിച്ചു ഗതാഗതയോഗ്യമാക്കണം . ഒരു കുഴിയില്‍ ഇപ്പോഴും വെള്ളം നിറഞ്ഞു നില്‍ക്കുന്ന അവസ്ഥ ഉണ്ട് .വയല്‍ ചേരുന്ന ഇടം ആണ് .അവിടെ ഫ്ലൈ ഓവര്‍ നിര്‍മ്മിച്ചാല്‍ ഭാവിയില്‍ എങ്കിലും ഉപകാരമാകും എന്ന് കോന്നി വാര്‍ത്ത അധികാരികളെ അറിയിക്കുന്നു . മറ്റൊരു കുഴി മുറിഞ്ഞകല്‍ തന്നെ .അതിരുങ്കല്‍ നിന്നും ക്രമത്തില്‍ അധികമായി പാറ ഉത്പന്നം കയറ്റി വരുന്ന ടോറസ്…

Read More

കടലാക്രമണത്തിന് സാധ്യത:(06/06/2025) രാത്രി 08.30 വരെ

  കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി പുറപ്പെടുവിക്കുന്ന പ്രത്യേക ജാഗ്രതാ നിർദേശം കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളത്തിലെ കൊല്ലം (ആലപ്പാട് മുതൽ ഇടവ വരെ), തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ) ജില്ലകളിലെ തീരപ്രദേശങ്ങളിലും; കന്യാകുമാരി ജില്ലയിലെ നീരോടി മുതൽ ആരോക്യപുരം വരെയുള്ള തീരങ്ങളിലും ഇന്ന് (06/06/2025) രാത്രി 08.30 വരെ 0.8 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. 1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. 2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. 3. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ…

Read More

കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള(95) അന്തരിച്ചു

    മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള (95)അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെതുടർന്ന് ഒരാഴ്ചയായി തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ദീര്‍ഘകാലം എം പി, എംഎല്‍എ എന്നീ പദവികളില്‍ പ്രവര്‍ത്തിച്ചിരുന്നു, കെപിസിസി അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ സൗമ്യമുഖങ്ങളില്‍ ഒരാളായി അറിയപ്പെട്ടയാളാണ് തെന്നല ബാലകൃഷ്ണപിള്ള. കൊല്ലം ശൂരനാട് സ്വദേശിയാണ് തെന്നല ബാലകൃഷ്ണപിള്ള. തെന്നല എന്‍ ഗോവിന്ദപിള്ളയുടേയും ഈശ്വരിയമ്മയുടേയും മകനാണ്. 1931 മാര്‍ച്ച് 11നാണ് ജനനം. തീരെ ചെറുപ്പത്തില്‍ തന്നെ പൊതുപ്രവര്‍ത്തനം ആരംഭിച്ച തെന്നല കൊല്ലം ഡിസിസി പ്രസിഡന്റായതോടെയാണ് സംസ്ഥാനമൊട്ടാകെ ശ്രദ്ധിക്കപ്പെടുന്നത്. 1962ല്‍ അദ്ദേഹം കെപിസിസി അംഗമായി. 1991 മുതല്‍ 1922 വരെയുള്ള കാലത്ത് കെപിസിസി ജനറല്‍ സെക്രട്ടറിയായി. 1991, 1998, 2003 തുടങ്ങിയ വര്‍ഷങ്ങളില്‍ രാജ്യസഭാംഗമായി. 1998 മുതല്‍ 2001 വരെയും 2004 മുതല്‍ 2005 വരെയും കെപിസിസി അധ്യക്ഷനായി. അടൂര്‍ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് രണ്ട് തവണ…

Read More

വാഹനാപകടം: നടൻ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് മരണപ്പെട്ടു

  നടന്‍ ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം സേലത്ത് അപകടത്തില്‍പ്പെട്ടു. ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോ മരണപ്പെട്ടു. ഷൈന്‍ ടോം ചാക്കോയുടെ കൈയ്ക്ക് പരുക്ക് പറ്റി.  ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെ.ഇന്ന് പുലര്‍ച്ചെ സേലം- ബെംഗളൂരു ദേശീയ പാതയിലാണ് അപകടം.കർണാടക രജിസ്ട്രേഷൻ ഉള്ള ലോറിയും കാറും കൂട്ടിയിടിക്കുക യായിരുന്നു. കാറിൽ അഞ്ചു പേരാണ് ഉണ്ടായിരുന്നത്. മൃതദേഹം ധര്‍മ്മപുരി മെഡിക്കല്‍ കോളജിലാണ് നിലവിലുള്ളത്. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി ഉച്ചയോടെ മൃതദേഹം വിട്ട് നല്‍കും.

Read More

പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാത :മുറിഞ്ഞകല്ലില്‍ പാതാളക്കുഴികള്‍

konnivartha.com: പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയായിട്ട് കുറച്ചു മാസങ്ങള്‍ കഴിഞ്ഞു . നിര്‍മ്മാണത്തിലെ അപാകതകള്‍ തുടക്കം മുതല്‍ ചൂണ്ടി കാട്ടിയിട്ടും തങ്ങള്‍ക്ക് തോന്നും പടി റോഡ്‌ നിര്‍മ്മിച്ചതിനാല്‍ കോന്നി മുറിഞ്ഞകല്‍ ഭാഗത്ത്‌ പല സ്ഥലത്തും കുഴികള്‍ രൂപപ്പെട്ടു . കെ എസ് ടി പി അധികാരികള്‍ മാസങ്ങളായി കണ്ടില്ല എന്ന് നടിക്കുന്ന ഈ കുഴികള്‍ ഇതാ ഇവിടെ കിടന്നു വളരുന്നു . അല്‍പ്പം കൂടി കഴിഞ്ഞാല്‍ പാതാളത്തില്‍ എത്തുവാന്‍ താമസം വേണ്ട . വേഗതയില്‍ എത്തുന്ന വാഹനങ്ങള്‍ മൂലം സ്ഥിരം അപകടം ഉണ്ടാകുന്ന സ്ഥലം ആണ് ഇവിടെ .ഇവിടെയാണ്‌ പല സ്ഥലത്തും ചെറുതും വലുതുമായ കുഴികള്‍ ഉള്ളത് .മുറിഞ്ഞകല്‍ ഭാഗത്ത്‌ വെറുതെ ഒന്ന് കണ്ണോടിച്ചാല്‍ കാണാം അഞ്ചോളം കുഴികള്‍ . അതിരുങ്കല്‍ നിന്ന് വന്നിറങ്ങുന്ന മുറിഞ്ഞകല്‍ ഭാഗത്ത്‌ വലിയ കുഴി തന്നെ ഉണ്ട് . വാഹനങ്ങള്‍ അടുത്ത്…

Read More

മത്തായി കസ്റ്റഡി മരണം: തുടരന്വേഷണത്തിന് ഉത്തരവ്

  പത്തനംതിട്ട ചിറ്റാറിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത മത്തായി മരിച്ച സംഭവത്തിൽ തുടരന്വേഷണം നടത്താൻ തിരുവനന്തപുരം സിബിഐ കോടതിയുടെ ഉത്തരവ്. വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കൊലകുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് മത്തായിയുടെ ഭാര്യ ഷീബ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. 2020 ജൂലൈ 28 നായിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ കൂട്ടിക്കൊണ്ടുപോയ പിപി മത്തായിയെ എസ്റ്റേറ്റ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 2020 ജൂലൈ 20 നാണ് മത്തായിയുടെ മൃതദേഹം ഇദ്ദേഹത്തിന്റെ കുടുംബവീടായ കുടപ്പനക്കുളത്തെ കിണറ്റില്‍ കാണപ്പെട്ടത്. അന്നേദിവസം വൈകിട്ട് മത്തായിയെ താമസസ്ഥലമായ അരീക്കക്കാവിലെ വീട്ടില്‍ നിന്നും വനപാലകസംഘം വിളിച്ചിറക്കിക്കൊണ്ടു പോകുകയായിരുന്നു. കുടപ്പനക്കുളം ഭാഗത്ത് വനംവകുപ്പ് സ്ഥാപിച്ച കാമറ നശിപ്പിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി മത്തായിയെ വനത്തിലെത്തിച്ച് അന്വേഷണം നടത്തിയിരുന്നു.   കാമറയുടെ മെമ്മറി കാര്‍ഡ് കണ്ടെത്താനുള്ള പരിശോധനയ്ക്കിടെ മത്തായി കിണറ്റിലേക്കു ചാടിയെന്നാണ് വനപാലകര്‍ പറഞ്ഞത്. സംഭവം വിവാദമായതോടെ മത്തായിയുടെ മൃതദേഹം…

Read More

കോന്നിയില്‍ കാർഷിക സെമിനാർ നടത്തി

  konnivartha.com: അഗ്രോ ക്ലിനിക് സെന്റർ കോന്നിയും ടി സ്റ്റാൻസ് ആൻഡ് കമ്പനി ലിമിറ്റഡ് ഉം സംയുക്തമായികോന്നി ഗ്രാമ പഞ്ചായത്ത്‌ പ്രിയ ദർശിനിഹാളിൽ വെച്ചു കാർഷിക സെമിനാർ നടത്തി . കോന്നി ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ റോജി അബ്രഹാം ഉദ്ഘാടനം ചെയ്തു. കാർഷിക വിദഗ്‌ദ്ധർ കൃഷി സെമിനാർ നയിച്ചു . റബ്ബർ ബോർഡ് മെമ്പർ സി എസ് സോമൻ കോന്നി, കോന്നി കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഷെറിൻ മുള്ളർ, ടി സ്റ്റൈൻസ് ആൻഡ് കമ്പനിയുടെ മാർക്കറ്റിംഗ് മാനേജർ സാജൻ ജോസഫ്, അഗ്രോ ക്ലിനിക് സെന്റർ മാനേജിങ് ഡയറക്ടർ മാത്യു ജോസഫ്, ധനേഷ് ഗോവിന്ദ്, അജിൻ ഷാജി, സെബാസ്റ്റ്യൻ തോമസ്, ഷൈൻ കെ ബേബി, മാത്യു മല്ലശേരി എന്നിവർ സംസാരിച്ചു.

Read More

സാങ്കേതികവിദ്യാ, സംരംഭകത്വ കേന്ദ്രം സ്ഥാപിക്കും

  കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരത്തെ CSIR-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്‌നോളജി (CSIR-NIIST) തിരുവനന്തപുരം തോന്നയ്ക്കലിലെ ബയോ 360 ലൈഫ് സയൻസസ് പാർക്കിൽ നൂതനാശയം,സാങ്കേതികവിദ്യാ, സംരംഭകത്വ കേന്ദ്രം സ്ഥാപിക്കും. ഇത് സംബന്ധിച്ച പദ്ധതിക്ക് കേരള മന്ത്രിസഭ അംഗീകാരം നൽകി.   പദ്ധതിക്കായി സാമ്പത്തിക ചെലവില്ലാതെ 90 വർഷത്തെ പാട്ടത്തിന് 10 ഏക്കർ ഭൂമി അനുവദിച്ചിട്ടുണ്ട്. നിർദ്ദിഷ്ട CSIR-NIIST നൂതനാശയ കേന്ദ്രം, ഇന്റർ ഡിസിപ്ലിനറി ഗവേഷണം, ഉൽപ്പന്ന വികസനം, സംരംഭകത്വം എന്നിവ വളർത്തിയെടുക്കുന്നതിനുള്ള ഒരു സഹകരണ കേന്ദ്രമായി പ്രവർത്തിക്കും.   മലിനജലത്തിൽ നിന്നുള്ള സോളാർ ഹൈഡ്രജൻ ഉൽപാദനത്തിനുള്ള പൈലറ്റ് പ്ലാന്റ്, ബയോ-എനേബ്ലർ ബയോ നിർമ്മാണ യൂണിറ്റ്,ബയോപോളിമർ, ബയോ അധിഷ്ഠിത ഉൽപ്പന്ന ഉൽ‌പാദന ലൈൻ, ആയുഷ് നിർമ്മാണ, സ്റ്റാൻഡേർഡൈസേഷൻ ഹബ്, പ്രാദേശിക വിഭവ വികസന കേന്ദ്രം എന്നിവ കേന്ദ്രത്തിന് കീഴിലുള്ള പ്രധാന സംരംഭങ്ങളിൽ…

Read More