ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ചോര്‍ത്താന്‍ ഉത്തരകൊറിയന്‍ മാല്‍വേറുകള്‍

  ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ ഉത്തരകൊറിയന്‍ ഹാക്കര്‍മാര്‍ മാര്‍വേറുകള്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. എ.ടി.എം.കേന്ദ്രങ്ങളിലെ കംപ്യൂട്ടറുകളില്‍ ഇത്തരം മാല്‍വേറുകള്‍ കടത്തിവിട്ടാണ് വിവരങ്ങള്‍ ചോര്‍ത്തുന്നത്. എ.ടി.എം. ഡിട്രാക്ക് എന്ന മാല്‍വേറിന്റെ സാന്നിധ്യം 2018ല്‍ ഇന്ത്യയിലെ ബാങ്കിങ് ശൃംഖലയില്‍ ഉപയോഗിച്ചിരുന്നതായി റഷ്യന്‍ ആന്റിവൈറസ് കമ്പനിയായ കാസ്‌പെര്‍സ്കി വ്യക്തമാക്കുന്നു. എ.ടി.എം. മെഷീനുകളില്‍ കടന്നാല്‍ അതില്‍ ഉപയോഗിക്കുന്ന കാര്‍ഡുകളുടെ വിവരങ്ങള്‍ പൂര്‍ണമായി ചോര്‍ത്തിയെടുക്കുമെന്നതാണ് ഈ മാല്‍വേറുകളുടെ പ്രത്യേകത. വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതിനായി കംപ്യൂട്ടറുകളില്‍ കടത്തിവിടുന്ന ചാരപ്രോഗ്രാമുകളാണ് മാര്‍വേറുകള്‍. ഇന്ത്യയിലെ ഗവേഷണസ്ഥാപനങ്ങളിലും ഇത്തരം മാല്‍വേറുകള്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നുണ്ട്. എ.ടി.എം.ഡിട്രാക്കില്‍നിന്ന് രൂപംകൊണ്ട ഡിട്രാക്ക് മാല്‍വേര്‍ കഴിഞ്ഞയാഴ്ച കൂടംകുളം ആണവനിലയത്തില്‍ കണ്ടെത്തി. കൂടംകുളത്തെ ഒരു റിയാക്ടര്‍ അവിചാരിതമായി പ്രവര്‍ത്തനം നിലച്ചതിനു തൊട്ടുപിന്നാലെയാണ് മാല്‍വേര്‍ കംപ്യൂട്ടര്‍ ശൃംഖലയില്‍ കടന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നത്. അതേസമയം, നിലയത്തിലെ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിലുള്ള കംപ്യൂട്ടറുകളിലാണ് മാല്‍വേര്‍ കടന്നുകൂടിയതെന്ന് അധികൃതര്‍പറയുന്നു. ആണവനിലയത്തിന്റെ നിയന്ത്രണമടക്കം സുപ്രധാനകാര്യങ്ങള്‍ കൈകാര്യംചെയ്യുന്ന…

Read More

കേരളപ്പിറവി ദിനാശംസകള്‍

കേരളപ്പിറവി ദിനാശംസകള്‍…. “ഭാരതമെന്ന് കേട്ടാല്‍ അഭിമാ‍ന പൂരിതമാകണം അന്തരംഗം കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര ഞരമ്പുകളില്‍” കാനനറാണിയാം കോന്നിയിലെത്തിയാല്‍ കരിയെ മെരുക്കുന്ന കൂടുകാണാം. താപ്പാനയുണ്ടല്ലോ നല്‍പാപ്പാനുമുണ്ടല്ലോ ആനമേലേറി സവാരി ചെയ്യാം! കേരളത്തില്‍ സു(പസിദ്ധമാം കല്ലേലി ഊരാളി വാഴുന്ന കാവുകാണാം പുണ്യപുരാതന ക്ഷേ(തസ്ഥലങ്ങള്‍ തന്‍ ശേഷിപ്പു കാണാംശിലാശകലങ്ങളില്‍. ലക്ഷണമൊത്തൊരു തേക്കുമരങ്ങളെ പോറ്റുന്ന തോട്ടങ്ങള്‍ കണ്ടിരിക്കാം. പച്ചതുടിക്കും മലഞ്ചെരുവില്‍ നീളേ പലവര്‍ണ്ണപ്പക്ഷിതന്‍ പാട്ടുകേള്‍ക്കാം. കൊക്കാത്തോടിന്‍കരയിലായുയരത്തില്‍ കാട്ടാത്തിപ്പാറതന്‍ പെരുമകാണാം വന്യമൃഗങ്ങളെ കണ്ടറിഞ്ഞീടുവാന്‍ വനപാതചുറ്റിത്തിരിഞ്ഞു പോരാം… അടവിയില്‍ മരമേലേതീര്‍ത്തമുളംകുടില്‍ കൗതുകക്കാഴ്ച പകര്‍ന്നീടുന്നു. വട്ടംചുഴറ്റുമാ കുട്ട വഞ്ചിക്കുള്ളില്‍ കാട്ടാറു തൊട്ടൊരു യാ(തയാവാം… കുടിനീരേകിക്കുളിരണിഞ്ഞൊഴുകുന്ന അച്ഛന്‍കോവിലാറിന്‍റ ചേലുകാണാം.. നറുതേന്‍ നുണയുന്ന നിര്‍വൃതി പോലവേ ഓര്‍മ്മതന്‍ താളില്‍ കുറിച്ചു വയ്ക്കാം…. കവിത🌟🌟 🌋കാനന റാണി🌋 (പസാദ്.വി.മോഹന്‍ 🌟🌟🌟🌟

Read More

ചിറ്റാറിലും ഓറഞ്ച് വിളഞ്ഞു

ചിറ്റാറിലും ഓറഞ്ച് വിളഞ്ഞു : വ്യാവസായിക അടിസ്ഥാനത്തില്‍ ഓറഞ്ച് കൃഷിയ്ക്ക് ഇവിടുത്തെ മണ്ണ് യോഗ്യമാണോ എന്നു കൃഷിവകുപ്പ് പരിശോധിക്കും : യോഗ്യമെന്നു കണ്ടാല്‍ കൃഷിയ്ക്കു സഹായം ചിറ്റാറിൽ ഓറഞ്ച് വിളഞ്ഞുനീണ്ട പതിനെട്ട് വർഷങ്ങളുടെ കാത്തിരിപ്പിനിടയിൽ ഓറഞ്ച് വളർന്ന് മരമായി പൂത്ത് നൂറ് മേനി വിളവ് . ചിറ്റാർ മീൻകുഴി മരുതുമേപ്പുറത്ത് മത്തായിയുടെ പറമ്പിലാണ് ഓറഞ്ച് വിളഞ്ഞത് . പതിനെട്ട് വർഷം മുമ്പ് മാരാമൺ കൺവൻഷൻ വില്പന കേന്ദ്രത്തിൽ നിന്നാണ് മത്തായി ഓറഞ്ച് തൈ വാങ്ങിയത്. . കഴിഞ്ഞ് വർഷം പൂത്തെങ്കിലും കായ്ഫലം കിട്ടിയില്ല. ഇത്തവണ നിറയെ പൂ വിരിയുകയും നൂറിൽ പരം ഓറഞ്ച് ലഭിക്കുകയും ചെയ്തു.മുഴുത്ത ഓറഞ്ചിന് കടുംമഞ്ഞനിറം എത്തിയിട്ടുണ്ട്. മുഴുത്ത പഴങ്ങൾക്ക് തമിഴ് നാടൻ ഓറഞ്ചിനെക്കാൾ മധുരവും രുചിയുമുണ്ട്.കൃഷി വകുപ്പില്‍ നിന്നും മണ്ണ് പരിശോധന നടത്തും . ഈ മണ്ണില്‍ ഓറഞ്ച് വളരുമെങ്കില്‍ കൃഷിവകുപ്പ് സഹായം…

Read More

വാവാസുരേഷ് 169-മത് രാജവെമ്പാലയെ കല്ലേലിയില്‍ നിന്നും പിടികൂടി

കോന്നി ഡിവിഷന്റെ കീഴിൽ അരുവാപ്പുലം കല്ലേലി തോട്ടിൻകര ടി.എസ് മാത്യുവിന്‍റെ വീട്ടുപറമ്പിൽ നിന്നും 13 അടിയിലേറെ നീളമുള്ള പെൺ രാജവെമ്പാലയെ വാവ സുരേഷ് കഴിഞ്ഞ ദിവസം പിടികൂടി. രാജവെമ്പാലയെ കണ്ട കാര്യം വാവാ സുരേഷിനെ അറിയിച്ചു .വാവ എത്തിയപ്പോള്‍ പാമ്പിനെ കണ്ടില്ല .ഏറെ നേരം നടത്തിയ തിരച്ചിലിന് ഒടുവിലാണ് രാജ വെമ്പാലയെ കണ്ടെത്തിയത് . വനം വകുപ്പ് അധികൃതരുടെ സാന്നിദ്ധ്യത്തിൽ പാമ്പിനെ പിടികൂടി ഉള്‍വനത്തില്‍ കൊണ്ടുവിട്ടു . ഏറ്റവും കൂടുതല്‍ രാജവെമ്പാലയെ വാവാ സുരേഷ് പിടികൂടിയത് പത്തനംതിട്ട ജില്ലയില്‍ നിന്നുമാണ് . രാജവെമ്പാലയുടെ വളര്‍ച്ചയ്ക്ക് ഉതകുന്ന തരത്തിലുള്ള കാലാവസ്ഥയാണ് ജില്ലയില്‍ ഉള്ളത് . മുള കൂടുതല്‍ ഉള്ളതും തണുത്ത കാലാവസ്ഥയും ഇടതൂര്‍ന്ന കുറ്റിക്കാടും രാജവെമ്പാലയുടെ ഇഷ്ട സ്ഥലമാണ് . മറ്റ് പാമ്പുകളെ പ്രത്യേകിച്ചു ചേരയാണ് രാജവെമ്പാലയുടെ ഇഷ്ട വിഭവം .

Read More

കൊടും വനത്തില്‍ ഒരു പൂന്തോട്ടവും പച്ചക്കറി തോട്ടവും

  കോന്നി- അച്ചൻകോവിൽ കാനന പാതയിൽ കൊടും വനത്തില്‍ ഉള്ള വനം വകുപ്പിന്‍റെ നിരീക്ഷണ ക്യാമ്പു ഷെഡ് പരിസരം പച്ചക്കറി തോട്ടമായി പരിപാലിച്ചു വരുന്ന ബാലകൃഷ്ണന് അഭിനന്ദനം . കോന്നി കല്ലേലി അച്ചന്‍ കോവില്‍ വനത്തില്‍ മണ്ണാറപ്പാറയിലാണ് മാതൃകാ പ്രവര്‍ത്തനം . ട്രഞ്ചിനുള്ളിലായുള്ള പച്ചക്കറി തോട്ടത്തിൽ കപ്പ, വാഴ, ഇഞ്ചി, മഞ്ഞൾ, രാമച്ചം, കാച്ചിൽ, വഴുതന, കാന്താരി, ചേമ്പ്, പാഷൻ ഫ്രൂട്ട്, മുരിങ്ങ, പേര, കശുമാവ്, മാവ്, പ്ലാവ് എന്നിവയോടൊപ്പം നിരവധി ഔഷധ സസ്യങ്ങളും പരിപാലിക്കുന്നു. ട്രഞ്ചിനുള്ളിലും പുറത്തുമായി പൂന്തോട്ടവുമുണ്ട്. രണ്ടു വർഷമായി ക്യാമ്പ് ഷെഡ്ഡിൽ വാച്ചർ ജോലി ചെയ്തു വരുന്ന പിറവന്തൂർ സ്വദേശിയായ ബാലകൃഷ്ണനാണ് പച്ചക്കറി തോട്ടവും പൂന്തോട്ടവും നട്ടുപിടിപ്പിച്ചത്. രാത്രി കാലങ്ങളിൽ ആനയും, കാട്ടുപോത്തുംമറ്റ് കാട്ടു മൃഗങ്ങളും ധാരാളം വിഹരിക്കുന്ന സ്ഥലമാണെങ്കിലും അവയൊന്നും ട്രഞ്ചിനു വെളിയിൽ പരിപാലിക്കുന്ന പൂന്തോട്ടം നശിപ്പിക്കാറില്ല . ഭക്ഷണാവശ്യത്തിനുള്ള പച്ചക്കറിക്കായി…

Read More

നൂറ്റിഅൻപത് വീടുകളിലെ 500 പേരുടെ ജീവിതം സുനില്‍ ടീച്ചറിനോട് പറയുന്നു … നന്ദി

  നാരീശക്തി പുരസ്കാര ജേതാവും സാമൂഹ്യപ്രവർത്തകയുമായ ഡോ. എം.എസ് സുനിൽ ഭവനരഹിതരും ആലംബഹീനരുമായവർക്കായി നിർമ്മിച്ചുനൽകുന്ന വീടുകളുടെ എണ്ണം 150 തികഞ്ഞു. 150 കുടുംബങ്ങളിലെ അഞ്ഞൂറോളം ആളുകളുടെ ജീവിതസ്വപ്നമാണ് ടീച്ചർ മുഖേന പൂവണിഞ്ഞത്. പത്തനംതിട്ടജില്ലയിലെ ഇളമണ്ണൂർ പഞ്ചായത്തിൽ പൂതങ്കര മേഘാ ഭവനത്തിൽ 70 വയസുള്ള സരസ്വതി അമ്മക്കും വിധവയായ ശോഭനകുമാരിക്കും വിദ്യാർത്ഥിയായ മേഘ രഘുവും അടങ്ങിയ കുടുംബത്തിനാണ് 150ാം മത്തെ വീടു നിർമ്മിച്ച് നൽകിയത്. വീടിന്റെ ഉദ്ഘാടവും താക്കോൽ ദാനവും പ്രിൻസ് സുനിൽ തോമസ് , പത്തനാപുരം സെന്റ് സ്റ്റീഫൻസ് സ്കൂൾ മുൻ അധ്യാപികയും ടീച്ചറിന്റെ അമ്മയുമായ എം. ജെ ശോശാമ്മ എന്നിവര്‍ ചേർന്ന് നിർവ്വഹിച്ചു. സുനിൽ ടീച്ചറിന്റെ മകൻകൂടിയായ പ്രിൻസ് സുനിൽ തോമസ് തന്റെ പഠനത്തിനത്തോടൊപ്പം തൊഴിൽകൂടിചെയ്ത് കണ്ടെത്തിയ മൂന്നര ലക്ഷം രൂപ ചിലവഴിച്ചാണ് രണ്ടര സെന്റ് സ്ഥലത്ത് രണ്ട് ബെഡ്റൂമും,അടുക്കളയും, സിറ്റൗട്ടും, ശുചിമുറിയും ഉള്ള വീട്…

Read More

സ്കൂളിലേക്ക് മ്യൂസിക്ക് ടീച്ചറിനെ ആവശ്യമുണ്ട്

പത്തനംതിട്ട ജില്ലയിൽ സീതത്തോട്ടിൽ പ്രവർത്തിക്കുന്ന single management എയ്‌ഡഡ്‌ സ്കൂളിലേക്ക് (LP to Higher Secondary ) മ്യൂസിക് ടീച്ചറിന്റെ ഒഴിവുണ്ട്.ബി എ മ്യൂസിക്ക് ആണ് അടിസ്ഥാന യോഗ്യത .  ആവശ്യക്കാർ ബന്ധപ്പെടുക. സുനിൽ കുമാർ :8606197225

Read More

ടൂറിസ്റ്റ് ഗൈഡുകളെ ആവശ്യം ഉണ്ട്

  പത്തനംതിട്ട ജില്ലയില്‍ നിന്നും തുടക്കം കുറിക്കുന്ന ട്രാവലോഗ് ടൂര്‍ പ്രോഗ്രാമിലേക്ക് ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെകുറിച്ചു വിശദമായി അറിയാവുന്നവരും അത് മറ്റുള്ളവരിലേക്ക് ആകര്‍ഷകമായി പറഞ്ഞു നല്‍കുന്നതിനും ജില്ലയിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യാനും തല്‍പരരായ സ്ത്രീ / പുരുഷന്മാരെ ( വയസ്സ് 20- 35 ) മാസ വേതന അടിസ്ഥാനത്തില്‍ ആവശ്യമുണ്ട് . ( വിവിധ ഭാഷയിലുള്ള കഴിവ് അഭികാമ്യം ) താല്‍പര്യം ഉള്ളവര്‍ ജില്ലയിലെ ഒരു ടൂറിസ്റ്റ് കേന്ദ്രത്തെ കുറിച്ചുള്ള സ്വന്തം കഴിവ് തെളിയിക്കുന്ന 3 മിനിറ്റ് ദൈര്‍ഘ്യം ഉള്ള വീഡിയോ പ്രൊഫൈല്‍ ചേര്‍ത്തുള്ള സി വി അയക്കുക (english,malayalam ) HR DEPARTMENT konnivartha.com post box no:26,konni(po) pathanamthitta (dist) kerala -689691 email: [email protected] phone: 8281888276 ( whatsapp)

Read More

രക്തദാനം മഹാദാനം : ജീവന് കാവലായ് പോലീസ് പട

ഗവ. ബ്ലഡ് ബാങ്ക് പത്തനംതിട്ട, കേരള പോലീസ് അസോസിയേഷൻ KAP-3 ജില്ലാ കമ്മിറ്റി എന്നിവരുടെ സഹകരണത്തോടെ ബ്ലഡ് ഡോണേർസ് കേരള പത്തനംതിട്ട ബ്ലഡ് ഡൊണേഷൻ ക്യാമ്പ് നടത്തി ബ്ലഡ് ഡോണേഴ്സ് കേരളയുടെ ഈ വർഷത്തെ പത്തൊൻപതാമത് രക്തദാന ക്യാമ്പ് കമാൻഡന്റ് ഇളങ്കോ ആർ ഐ.പി.എസ് ഉത്ഘാടനം ചെയ്തു. ബിജു കുമ്പഴ ദീപു കോന്നി നന്ദു കൂടൽ എന്നിവര്‍ സംസാരിച്ചു

Read More

150 വീടുകളില്‍ വിരിഞ്ഞത് ജീവിതം വിത്ത് വിതറിയത് സുനില്‍ ടീച്ചര്‍

  കോന്നി : ഡോ: എം എസ് സുനില്‍ എന്ന പേരിനു പിന്നിലെ ഹൃദയം വിത്ത് വിതറിയത് 150 ഭവനങ്ങളുടെ അടിത്തറയ്ക്ക് . ജീവകാരുണ്യ പ്രവര്‍ത്തികളുടെ ഭാഗമായി സന്നദ്ധ സംഘടനകളുടെയും മനുക്ഷ്യ സ്നേഹികളുടെയും സഹായത്താല്‍ സുനില്‍ ടീച്ചര്‍ നിര്‍മ്മിച്ചു നല്‍കുന്ന നൂറ്റി അന്‍പതാമത്തെ ഭവനം നാളെ സമര്‍പ്പിക്കും . ഇതുവരെ 150 വീടുകള്‍ വെച്ചു നല്‍കിയ പത്തനംതിട്ട കാതോലിക്കറ്റ് കോളജിലെ മുന്‍ അധ്യാപികയും പത്തനംതിട്ട അഴൂര്‍ കൃപയില്‍ ഡോ എം എസ് സുനില്‍ കേന്ദ്ര നാരീ ശക്തി പുരസ്കാര ജേതാവ് കൂടിയാണ് . ഗ്രാമീണ ജനതയുടെ അക്ഷര സംസ്കാരം വളര്‍ത്തുവാന്‍ നിരവധി വായനശാലകള്‍ രൂപീകരിക്കുകയും ആയിരക്കണക്കിന് പുസ്തകങ്ങള്‍ നല്‍കുകയും ചെയ്തു . കൊടും കാടുകളില്‍ പോലും ചെന്നു ആദിവാസി സമൂഹത്തിലെ കുഞ്ഞുങ്ങള്‍ക്ക് അക്ഷരത്തിന്‍റെ ബാലപാഠം നുകര്‍ന്നു നല്‍കുകയും വസ്ത്രം ,മരുന്ന് ,ഭക്ഷണം എന്നിവ മുടങ്ങാതെ എത്തിച്ചു വരുന്നു…

Read More