കുളത്തുമണില്‍ പുതിയ ക്രഷര്‍ : ജീവിക്കാനായി നാട്ടുകാരുടെ പരാതി : കള്ളക്കേസുകളില്‍ കുടുക്കി നാട്ടുകാരെ മെരുക്കാന്‍ ക്രഷര്‍ ഉടമകള്‍ : സമരം ശക്തമാകും

  കോന്നി : കോന്നി അരുവാപ്പുലം വില്ലേജ് വില്ലേജില്‍ ഉള്ള കുളത്തുമണില്‍ വന മേഖലയോട് ചേര്‍ന്ന് പുതിയ ക്രഷര്‍ സ്ഥാപിക്കുവാനുള്ള നടപടികള്‍ എതിര്‍ക്കുന്ന നാട്ടുകാരെ കള്ള കേസില്‍ കുടുക്കി നിശബ്ദരാക്കുവാനുള്ള ക്രഷര്‍ ഉടമകളുടെ നീക്കം നാട്ടില്‍ വലിയ സമരങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു . കുളത്തുമണില്‍ താമരപ്പള്ളി എന്നൊരു റബര്‍ എസ്റ്റേറ്റ് ഉണ്ട് . ഇവിടെയാണ് പുതിയ ക്രഷര്‍ വരുന്നത് എന്നാണ് നാട്ടുകാരുടെ പരാതി . സമീപ സ്ഥലങ്ങളില്‍ നിരവധി ക്രഷര്‍ ഉള്ളതും അവിടുത്തെ ജനം അതില്‍ ദുരിതം അനുഭവിക്കുന്നതും കണ്ടതിനാല്‍ താമരപ്പള്ളി മേഖലയില്‍ പുതിയ ക്രഷര്‍ വരുന്നത് തടയുവാന്‍ നാട്ടുകാര്‍ തീരുമാനിച്ചു .എന്നാല്‍ നാട്ടുകാരെ കള്ള കേസില്‍ കുടുക്കി വരുത്തിയിലാക്കുവാന്‍ ഉള്ള ക്രഷര്‍ ഉടമകളുടെ നീക്കം ഈ മേഖലയില്‍ വലിയ സമരങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു . കഴിഞ്ഞ രണ്ടു മാസമായി ക്രഷര്‍ തുടങ്ങുവാന്‍ ഉള്ള നീക്കം നടക്കുന്നു…

Read More

വിമാനത്തിൽ കയറാൻ മോഹവുമായി കുളത്തുമണ്ണിലെ നമ്മുടെ കുഞ്ഞുങ്ങള്‍ ; ആഗ്രഹം നിറവേറ്റി മാതൃകയായി സ്കൂള്‍ അധികൃതര്‍

  ആകാശത്തിലൂടെ പറവയെ പോലെ ഒരു യാത്ര കൊതിയ്ക്കാത്ത ബാല്യം ഉണ്ടാകില്ല ഭൂമിയിൽ നിന്ന് അങ്ങ് ആകാശത്തിൽ ഒരു പക്ഷിയെ പോലെ പറന്ന് പോകുന്ന വിമാനം നോക്കി വീശുന്ന കുട്ടിക്കാലം റൈറ്റ് സഹോദരന്മാര്‍ കണ്ടെത്തിയ ആ പറക്കും പരവതാനി ഇന്ന് എത്രയോ വളര്‍ന്നു . വിമാനയാത്ര ഇന്ന് വിദൂരത്തെവിടെയോ ഇരിക്കുന്ന സ്വപ്നം ഒന്നുമല്ല. പക്ഷേ ചിലർക്ക് അത് സംഭവിക്കുന്ന നിമിഷം സ്വപ്നമോ യാഥാർഥ്യമോ എന്ന് തിരിച്ചറിയാൻ പറ്റാത്ത അത്ര സന്തോഷംഉണ്ടാകും . പറഞ്ഞു വരുന്നത് അത്തരത്തിൽ ഒരു സ്വപ്ന സാക്ഷക്കാരത്തിന്റെ ദിവസമാണ് ഇന്ന് കോന്നി കുളത്തുമൺ സ്‌കൂളിലെ വിദ്യാർത്ഥികൾക്ക്. കഴിഞ്ഞ 9 .15 നുള്ള ഇൻഡിഗോ വിമാനത്തിൽ തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്ക് അവർ മേഘങ്ങൾക്കിടയിലൂടെ സഞ്ചരിച്ചു . സ്കൂളിലെ അധ്യാപകരുടെ നേതൃത്വത്തിൽ അവർ ആകാശയാത്രയുടെ അനുഭവം അറിഞ്ഞു. സാധാരണ സ്‌കൂൾ വിനോദയാത്രയിൽ നിന്നും വ്യത്യസ്തമായി ഈ സ്കൂളിലെ…

Read More

ലൈഫ് കെയര്‍ ഹോസ്പിറ്റല്‍ ഡയബറ്റിക്ക് റിസര്‍ച്ച് സെന്‍ററിന്‍റെ പത്താം വാര്‍ഷികം

  ലൈഫ് കെയര്‍ ഹോസ്പിറ്റല്‍ ഡയബറ്റിക്ക് റിസര്‍ച്ച് സെന്‍ററിന്‍റെ പത്താം വാര്‍ഷികം ചക്കുവള്ളി ലൈഫ് കെയര്‍ ഹോസ്പിറ്റല്‍ ഡയബറ്റിക്ക് റിസര്‍ച്ച് സെന്‍ററിന്‍റെ പത്താം വാര്‍ഷിക ആഘോക്ഷം നവംബര്‍ 11 നു വൈകിട്ട് 4.30 നു ആശുപത്രിയില്‍ നടക്കും . കൊടിക്കുന്നില്‍ സുരേഷ് എം പി ഉത്ഘാടനം ചെയ്യുമെന്ന് എം ഡി ഡോ : സുശീലന്‍ അറിയിച്ചു. ചടങ്ങില്‍ വിശിഷ്ട വ്യക്തികള്‍ സംസാരിക്കും

Read More

വെബ്സൈറ്റ് ബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റുകളെ ആവശ്യമുണ്ട്

  “കോന്നി വാര്‍ത്ത ഡോട്ട് കോം ” “കൊച്ചി വാര്‍ത്ത ഡോട്ട് കോം ” എന്നീ ന്യൂസ്പോര്‍ട്ടലുകളുടെ അമേരിക്ക വാര്‍ത്തകളുടെ ഡെസ്കില്‍ വെബ്സൈറ്റ് ബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റുകളെ ആവശ്യമുണ്ട് . ജേര്‍ണലിസത്തില്‍ ഡിപ്ലോമയും വെബ് സൈറ്റ് ന്യൂസ് ബ്രോഡ്കാസ്റ്റില്‍ 3 വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയവും , ഇംഗ്ലീഷില്‍ സംസാരിക്കുവാനും എഴുതുവാനും ഉള്ള കഴിവ് ,നല്ല ആശയ വിനിമയ കഴിവ് , എന്നിവ അടിസ്ഥാനം . നിയമനം : ബാംഗ്ലൂര്‍,കൊച്ചി സെന്‍ട്രല്‍ ഡെസ്ക് ( മാന്യമായ ശബളം മറ്റ് അനുകൂല്യം ) എണ്ണം : 4 സ്വന്തം സി വി മൂന്നു മിനിറ്റില്‍ കുറയാത്ത വീഡിയോയായി അയക്കുക വിഷയം : സോഷ്യല്‍ മീഡിയായും ഞാനും email; [email protected] phone: 8281888276 ( whatsapp)

Read More

റോക്ക് ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്ററായി ഡോ. ആനി പോള്‍ മൂന്നാം തവണയും വിജയിച്ചു

റോക്ക് ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്ററായി ഡോ. ആനി പോള്‍ മൂന്നാം തവണയും വിജയിച്ചു ഡോ. ആനി പോള്‍ മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയില്‍ നിന്നു മികച്ച നഴ്‌സിനുള്ള അവാര്‍ഡ് നേടിയിട്ടുണ്ട് ന്യൂയോര്‍ക്ക്: റോക്ക് ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്ററായി മൂന്നാം തവണയും ഡോ. ആനി പോള്‍ വിജയിച്ചു. ഡമോക്രാറ്റുകള്‍ക്കു ഭൂരിപക്ഷമുള്ള ഡിസ്ട്രിക്ട് 14ല്‍ ആനി പോള്‍ വിജയം ആവര്‍ത്തിച്ചു. തൊട്ടടുത്ത റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി അജിന്‍ ആന്റണിയെയാണ് പരാജയപ്പെടുത്തിയത്.ആനിക്ക് 65.06 ശതമാനം വോട്ട് കിട്ടിയപ്പോള്‍ അജിന്‍ ആന്റണിക്കു 34.84 ശതമാനം വോട്ടു മാത്രമാണ് നേടാനായത്. ന്യൂ സിറ്റിയിലെ ലാ ടെറാസ്സാ റെസ്‌റ്റോറന്റില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രീയ സുഹൃത്തുക്കളും, സഹപ്രവര്‍ത്തകരും, കുടുംബാംഗങ്ങളും പങ്കെടുത്തു. തന്‍റെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഡോ. ആനി പോള്‍ നന്ദി അറിയിച്ചു സംസാരിച്ചു. ന്യൂയോര്‍ക്ക് സ്‌റ്റേറ്റിലെ ആദ്യത്തെ ഇന്ത്യന്‍ വനിതാ ലെജിസ്ലേറ്ററായ ഡോ. ആനി…

Read More

കോന്നി കെ.എസ്.ആർ.ടി.സി. ബസ്‌സ്‌റ്റാൻഡിന്റെ നിര്‍മ്മാണം നിലച്ചു

  2014-ൽ പണി തുടങ്ങി അഞ്ച് വർഷം ആയിട്ടും പണികൾ പൂർത്തിയാക്കിയില്ല. ഓഫീസ് കെട്ടിടം, ഗാരേജ്, ടോയ്‌ലെറ്റ് എന്നിവയുടെ പണികൾ കഴിഞ്ഞു.സ്ഥലം കാടുകയറിക്കിടക്കുകയാണ് .മുൻ.എം.എൽ.എ. അടൂർ പ്രകാശ് പ്രാദേശിക വികസനഫണ്ടിൽനിന്നു. മൂന്ന് കോടി രൂപ സ്റ്റാൻഡ്‌ പണിക്ക് അനുവദിച്ചിരുന്നു.രണ്ടരയേക്കർ മയൂർ ഏല നികത്തിയാണ് സ്റ്റാൻഡ്‌ പണിയാൻ തുടങ്ങിയത്. കെ.എസ്.ആര്‍. ടി.സി. ഡിപ്പോ പഞ്ചായത്തു ബസ്‌സ്റ്റാന്‍ഡിലാണ് ഇപ്പോള്‍ ഉള്ളത്. സ്വകാര്യ ബസുകള്‍ റോഡരികിലുമാണ് നിര്‍ത്തുന്നത്. 14 സര്‍വീസുകളാണ് കെ.എസ്.ആര്‍.ടി.സി. കോന്നിയില്‍നിന്നു ഓപ്പറേറ്റുചെയ്യുന്നത്. സ്ഥലപരിമിതി അവരെയും ബാധിക്കുന്നു. ബസ്‌സ്‌റ്റാന്‍ഡിന് വിട്ടുകൊടുത്ത സ്ഥലം സംബന്ധിച്ചുള്ള തര്‍ക്കം പരിഹരിക്കാതെ ബാക്കിയുള്ള പണികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത അവസ്ഥയാണ്.

Read More

ഒറ്റദിവസത്തിനിടെ തൃശൂർ ജില്ലയിൽ നിന്ന് കാണാതായത് എട്ടു പെൺകുട്ടികളെ

  മണിക്കൂറുകളുടെ വ്യത്യാസത്തിൽ എല്ലാവരേയും പൊലീസ് പിന്നീട് കണ്ടെത്തി. സാമൂഹിക മാധ്യമങ്ങൾ വഴി പരിചയപ്പെട്ട ആൺ സുഹൃത്തുക്കൾക്കൊപ്പം പോയതാണ് ഏഴു പെൺകുട്ടികൾ. തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത ഒരു കേസിൽ മാത്രം കുട്ടിയ്ക്കു പ്രായപൂർത്തിയായിട്ടില്ല. ഈ കുട്ടിയാകട്ടെ കുടുംബപ്രശ്നങ്ങൾ കാരണം വീടുവിട്ടുപോയതാണ്. സാമുഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായവരാണ് കൂടുതലും. പുതുക്കാട്, മാള, പാവറട്ടി, ചാലക്കുടി, വടക്കാഞ്ചേരി, അയ്യന്തോൾ സ്റ്റേഷനുകളിലാണ് ഈ കേസുകൾ റജിസ്റ്റർ ചെയ്തിട്ടുള്ളത്. സൈബർ സെല്ലിൻ്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടികളെ കണ്ടെത്താൻ കഴിഞ്ഞത്. രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് അഭ്യർത്ഥിക്കുന്നു..

Read More

ഭരണഭാഷാ വാരാഘോഷം; ജീവനക്കാര്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിച്ചു

ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. കേട്ടെഴുത്ത്, ഫയല്‍ എഴുത്ത്, കവിതാലാപനം എന്നീ വിഭാഗങ്ങളിലാണ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചത്. ആദ്യത്തെ മത്സര ഇനമായ കേട്ടെഴുത്തില്‍ പങ്കാളിത്തം കൂടുതലായിരുന്നു. ഭരണഭാഷ ശബ്ദാവലി അടിസ്ഥാനമാക്കി 25 വാക്കുകളാണ് കേട്ടെഴുത്തിനായി മത്സരത്തില്‍ ഉള്‍പ്പെടുത്തിയത്. എല്‍.എ ജനറലിലെ വാല്യുവേഷന്‍ അസിസ്റ്റന്റ് എം.എസ് വിജുകുമാര്‍ ഒന്നാമതെത്തി. റാന്നി താലൂക്ക് ഓഫീസിലെ സ്മൃതി മുരളീധരന്‍, കളക്ടറേറ്റിലെ സീനിയര്‍ ക്ലര്‍ക്ക് റിമി റോസ് തോമസ് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. രണ്ടാമത് നടന്ന ഫയലെഴുത്ത് മത്സരത്തില്‍ ഓരോരുത്തരും ഒരു കുറിപ്പ് ഫയലും നടപ്പ് ഫയലിന്റെ ഫെയര്‍ കോപ്പിയുമാണ് തയ്യാറാക്കേണ്ടിയിരുന്നത്. കളക്ടറേറ്റിലെ സീനിയര്‍ ക്ലര്‍ക്ക് റിനി റോസ് തോമസ് ഒന്നാം സ്ഥാനവും എല്‍.എ(ജനറല്‍) സീനിയര്‍ ക്ലര്‍ക്ക് എസ്.മഞ്ജു രണ്ടാം സ്ഥാനവും…

Read More

ലക്ഷ്യ ഉപജീവന കേന്ദ്രം ഉദ്ഘാടനം ചെയ്തു

               കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സ്‌നേഹിത ലക്ഷ്യ ഉപജീവനകേന്ദ്രം ഉദ്ഘാടനം ചെയ്തു.  പന്തളം നഗരസഭ ചെയര്‍പേഴ്‌സണ്‍ റ്റി.കെ സതി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപ്പൂര്‍ണാദേവി ഉപജീവനകേന്ദ്രം ഉദ്ഘാടനം ചെയ്തു. ഉപജീവനകേന്ദ്രത്തിലെ ഉല്‍പന്നങ്ങളുടെ ആദ്യ വില്‍പന പന്തളം എസ്.ഐ ശ്രീകുമാറില്‍ നിന്ന് പന്തളം കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ എസ്. ശ്രീദേവി സ്വീകരിച്ചു. സ്ത്രീയും ഇന്നത്തെ സാമൂഹ്യ വ്യവസ്ഥിതിയും എന്ന വിഷയത്തില്‍ പ്രീതാകൃഷ്ണന്‍ ബോധവല്‍ക്കരണ സെമിനാര്‍ നയിച്ചു. കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.വിധു,  അസിസ്റ്റന്റ് ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എ.മണികണ്ഠന്‍, പന്തളം നഗരസഭ കൗണ്‍സിലര്‍മാര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍, ജില്ലാപ്രോഗ്രാം മാനേജര്‍മാരായ പി.ആര്‍.അനുപ, എലിസബത്ത് ജി. കൊച്ചില്‍, ബി.എന്‍ ഷീബ, സ്‌നേഹിത സ്റ്റാഫുകള്‍, കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍, സി.ഡി.എസ്-എ.ഡി.എസ് അംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍…

Read More

13 സർക്കാർ ആശുപത്രികൾക്കുകൂടി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാന്റേർഡ് (എൻക്യൂഎഎസ്) അംഗീകാരം

സംസ്ഥാനത്തെ 13 സർക്കാർ ആശുപത്രികൾക്കുകൂടി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാന്റേർഡ് (എൻക്യൂഎഎസ്) അംഗീകാരം. വയനാട് പൂത്താടി കുടുംബാരോഗ്യ കേന്ദ്രം (97%), കോഴിക്കോട് താമരശേരി ഗവ. താലൂക്ക് ആശുപത്രി (93.6%), കണ്ണൂർ തില്ലങ്കേരി കുടുംബാരോഗ്യ കേന്ദ്രം (93%), കണ്ണൂർ കതിരൂർ കുടുംബാരോഗ്യ കേന്ദ്രം (93%), എറണാകുളം പായിപ്പറ കുടുംബാരോഗ്യ കേന്ദ്രം (92%), കോട്ടയം വെള്ളിയാനൂർ കുടുംബാരോഗ്യ കേന്ദ്രം (92%), കോഴിക്കോട് കല്ലുനിറ യുപിഎച്ച്സി. (90.6%), എറണാകുളം കോട്ടപ്പടി കുടുംബാരോഗ്യ കേന്ദ്രം (90%), കാസർക്കോട് മുള്ളയേരിയ കുടുംബാരോഗ്യ കേന്ദ്രം (90%), കണ്ണൂർ കൂവോട് യു.പി.എച്ച്.സി. (88.9%), കോഴിക്കോട് ഇടച്ചേരി കുടുംബാരോഗ്യ കേന്ദ്രം (88%) കോട്ടയം കുമരകം സാമൂഹ്യാരോഗ്യ കേന്ദ്രം (85%) മലപ്പുറം പാണ്ടിക്കാട് കുടുംബാരോഗ്യ കേന്ദ്രം (84%) എന്നിവയാണ് ദേശീയ ഗുണനിലവാര അംഗീകാരമായ എൻക്യൂഎഎസ് ബഹുമതി നേടിയത്.സർവീസ് പ്രൊവിഷൻ, പേഷ്യന്റ് റൈറ്റ്, ഇൻപുട്‌സ്, സപ്പോർട്ടീവ് സർവ്വീസസ്, ക്ലിനിക്കൽ സർവീസസ്, ഇൻഫക്ഷൻ…

Read More